ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്നെനിക്കറിയാം.വേറെ വഴിയില്ല. എത്ര നാളാ ഇങ്ങനെ മനസംഘര്‍ഷത്തില്‍ കഴിഞ്ഞുകൂടുക? ബൂലോകത്ത് വന്നതുമുതല്‍ അനുഭവിക്കുന്നതാണിത്. ലളിതഹൃദയമുള്ള എനിക്ക് ഇത്തരം അധിക്ഷേപം ,അപമാനം, അവജ്ഞ മുതലായവയോക്കെ എത്രമേല്‍ താങ്ങാന്‍ കഴിയും?
ഒരു ബ്ലോഗ് പോസ്റ്റ് ഇട്ടാല്‍ അതിന്റെ ലിങ്ക് എന്റെ മെയില്‍ ലിസ്റ്റില്‍ ഉള്ള എല്ലാവര്ക്കും അയക്കുമായിരുന്നു. അതിനു നിങ്ങളെന്‍റെ ഇന്‍ബോക്സ് ഭരണി , തെറിപ്പാട്ടുകള്‍ കൊണ്ട് നിറച്ചുതന്നു. എന്റെ സൃഷ്ടികള്‍ അഞ്ചുകാശിനു കൊള്ളില്ലെങ്കിലും അതില്‍ കമന്റാന്‍ വരുന്നവരെ നിങ്ങള്‍ നിരുത്സാഹപ്പെടുത്തി ഓടിച്ചു. എനിക്ക് കമന്റ് കിട്ടാന്‍ വേണ്ടിയെങ്കിലും ഇല്ലാത്ത സമയം ഉണ്ടാക്കി ഓടിനടന്ന് എല്ലാര്‍ക്കും കമന്റിട്ടു. എന്നിട്ടും എന്റെ ബ്ലോഗ് നിങ്ങള്‍ തിരിഞ്ഞുനോക്കിയില്ല. ചിലരുടെ പോസ്റ്റുകള്‍ക്ക് അല്പം വിമര്‍ശനബുദ്ധ്യ ഞാന്‍ കമന്റിട്ടപ്പോള്‍ എല്ലാരും കൂടി ചാടിവീണ് എന്നെ മാന്തിപ്പറിച്ചു . (എന്തും എഴുതാം എന്ന് നിങ്ങള്‍ തന്നെ കമന്റ്ബോക്സിനു മുകളില്‍ വെണ്ടയ്ക്ക നിരത്തിയിരിക്കുന്നത് പിന്നെ എന്തിനാണ് ഹേ?) അതിനു ശേഷം എല്ലാത്തിനും ഞാന്‍- ഉഗ്രന്‍, സൂപ്പര്‍, കൊള്ളാം, അടിപൊളി എന്നൊക്കെയേ എഴുതിയിട്ടുള്ളൂ. എന്നിട്ടും നിങ്ങളെന്നെ വിട്ടില്ല. എന്റെ പോസ്റ്റുകള്‍ ആദ്യവരിപോലും വായിക്കാതെ നിറയെ അക്ഷരത്തെറ്റുകള്‍ ആണെന്ന് വിധിയെഴുതി. അഞ്ചു കമന്റിനും ഓരോ നന്ദിപ്രകടന മറുപടികമന്റ് വച്ചു ഞാന്‍ ഇട്ടപ്പോള്‍ അത് കമന്റുകളുടെ എണ്ണം കൂട്ടാനാണെന്ന് നിങ്ങള്‍ പറഞ്ഞുണ്ടാക്കി. ഒരു ബ്ലോഗറെ ഫോണിലൂടെയും ചാറ്റിലൂടെയും പരിചയപ്പെട്ട് അവസാനം ഒന്ന് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ എന്നെ തെറി പറയുകയും എന്റെ കുടുംബം കലക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നെയും വേറൊരു ബ്ലോഗറെയും ചേര്‍ത്ത് നിങ്ങള്‍ അപവാദം പ്രചരിപ്പിച്ചു. ഇപ്പോഴിതാ എന്നെ പറ്റി ആരോ ഒരു ബ്ലോഗ്പോസ്റ്റ് ഇടാനും പോകുന്നത്രേ!
മടുത്തു...നിങ്ങളില്‍ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല . എന്റെ അഭിമാനം ക്ഷതപ്പെട്ടു. ഇനി ഈ ബൂലോകത്ത് ജീവിച്ചിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ആത്മഹത്യക്ക് ആരും ഉത്തരവാദിയല്ല ... ഞാന്‍ മാത്രം. എന്റെ ശല്യം ഇനി ഉണ്ടാവില്ല... എല്ലാര്‍ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട്..
.....................................
(ഒപ്പ്)
ആ ഒപ്പിന്റെ മേലെ കുത്തുകളിട്ട ഭാഗത്ത് താങ്കളുടെ പേര് ചേര്‍ത്ത് ഉടന്‍ 'പ്രാവര്‍ത്തിക'മാക്കാന്‍ അപേക്ഷ.
ReplyDeleteഅങ്ങനെയെങ്കിലും ഈ ബൂലോകം ഒന്ന് നന്നാവട്ടെ!!!
അയ്യോ ഇസ്മൂ ചാവല്ലേ...അയ്യോ ഇസ്മൂ ചാവല്ലേ....
ReplyDelete(((((((0 )))))))))))))))
ReplyDeleteoh god comment ഇടണോ വേണ്ടയോ
ഞാന്‍ എന്താ പറയാ ! ഒപ്പിടണോ വേണ്ടയോ ?
ReplyDeleteഅതെ ... ആത്മഹത്യ ചെയ്യുന്നതെല്ലാം ശരി, പക്ഷെ ചെലവ് ചെയ്തിട്ടു പോണംട്ടോ !
ReplyDeleteസത്യം പറഞ്ഞാല്‍ സത്യം പറയാന്‍ പേടിയായി വരുന്നു..
ReplyDeleteകേവലം മോനിടരിലെ വാക്കുകളെങ്കിലും മനസ്സിനെ ചിലപ്പോളൊക്കെ കണ്ടമാനം മുറിപ്പെടുത്തുക തന്നെ ചെയ്യും..
ഇതൊക്കെ താല്ക്കാലികം ആയിരിക്കും..നാളെ നല്ല ദിവസമാനെന്കില്‍ ഇപ്പൊ ചത്താല്‍ നഷ്ടമാവില്ലേ..അത് കൊണ്ട് ഞാനിപ്പോ ഒപ്പിടുന്നില്ല..
നന്നായി ഇസ്മായില്‍ ..
ഇത് ആരുടെആത്മഹത്യാകുറിപ്പ് ആണ്
ReplyDeleteഫോട്ടോ ശരിയായില്ല ........ഹി ഹി
പിന്നെ എന്താ
'ഞാന്‍ കമന്റിട്ടപ്പോള്‍ എല്ലാരും കൂടി ചാടിവീണ് എന്നെ മാന്തിപ്പറിച്ചു'
ഇതിനു sheshm ഉള്ള കുത്ത് അവിടെ അല്ല വേണ്ടത് ....
അയ്യോ മറന്നു
ഇന്നി മുതല്‍ ഉഗ്രന്‍, സൂപ്പര്‍, കൊള്ളാം, അടിപൊളി എന്നൊക്കെയേ എഴുതു ..
ഞാന ഒരികല്‍ മരിച്ചതാ വീണ്ടും മരിക്കാന്‍ വയ്യ .....
മരണത്തിനു തന്നെ ബോര്‍ ആവും .....
എല്ലാവരെയും കൊന്നു സ്വയം ചത്ത് ബൂലോകത്തെ രക്ഷിക്കാനുള്ള പുറപ്പാടില്‍ ആണല്ലേ:)
ReplyDeleteബൂലോകത്ത് ആകെയുള്ള ഇത്തിരി തണലും ഇല്ലാതാവുകയാണോ?
ReplyDeleteഉഗ്രന്‍, സൂപ്പര്‍, കൊള്ളാം, അടിപൊളി
ReplyDeletehe..he..he..
ഇല്ല ഇസ്മായീല്‍ ഞാന്‍ ആ പോസ്റ്റ് ഇടുന്നില്ല പോരെ...
ReplyDeleteഞാന്‍ എന്തായാലും പൂരിപ്പിക്കുന്നില്ല.
ReplyDeleteചില റാഗിംഗ് ചിലപ്പോള്‍ ധൈര്യം വരുത്താറുണ്ട്.
അപ്പോള്‍ ഇതുപോലെ വേണം ആത്മഹത്യാകുറിപ്പ് എഴുതുവാന്‍ അല്ലേ ?ഒന്ന് കൂടി ചിന്തിച്ച്ഒരു പോസ്റ്റ് കൂടി എഴുതിയിട്ട് പോയാല്‍ പോരേ ?
ReplyDeleteഎല്ലാവര്‍ക്കും എന്താ പറ്റിയേ ?
ഇസ്‌മൂ കൊതിപ്പിക്കല്ലേ...?
ReplyDeleteസന്തോഷായി
ReplyDeleteകുറുമ്പടീ....
ReplyDeleteപറഞ്ഞാപ്പോരാ, പ്രവർത്തിച്ചു കാണിക്കണം!
ധൈര്യമായി ചത്തോളൂ!
ലക്ഷം ലക്ഷം പിന്നാലേ!!!
എന്തിനാ പേടിക്കുന്നത്? 2012 ല്‍ ബൂലോകം മാത്രമല്ല ലോകം തന്നെ അവസാനിക്കുകയാണ്. പിന്നെ മൊത്തത്തില്‍ ആത്മഹത്യാ ചെയ്യേണ്ട കാര്യം?
ReplyDeleteVaakukalekkal pravruthiyalle vendathu ...!
ReplyDeleteAshamsakal...!!!
തണലേ........
ReplyDeleteഇതു വായിച്ചപ്പോള്‍ ഒരു സിനിമയിലെ ഡയലോഗ് ഓര്‍ത്തു പോയി.
ചിന്താവിഷ്ടയായ ശ്യാമളയില് ആ രണ്ടു കുട്ടികള്‍(ശ്രീനിവാസന്‍റ മക്കള്‍) പറയുന്നത്..
അയ്യോ അച്ഛാ പോകല്ലേ.....അയ്യോ അച്ഛാ പോകല്ലേ
പ്രൈവറ്റ് ബസ്സില്‍ പെണ്ണുങ്ങളുടേ ചന്തിക്ക് പിടിക്കാന്‍ വേണ്ടി മുന്നില്‍ കയറി നാട്ടുകാരുടെ അടി വാങ്ങിയിരുന്ന പടുകിഴവന്മാര്‍ ഇപ്പോള്‍ കാമം പറഞ്ഞു തീര്‍ക്കാനുള്ള ഒരു ഉപധിയായി ബ്ലോഗിനെ കണ്ടാല്‍ ചിലപ്പോള്‍ തൂങ്ങിച്ചാവല്‍ അനിവാര്യം ആവും അല്ലങ്കില്‍ മറ്റെല്ലാവരും കൂടി തല്ലികൊല്ലും .
ReplyDeleteഎന്നെ പോലെ നാണമില്ലാതെ ജീവിക്കാന്‍ തയ്യാറെങ്കില്‍ താങ്കള്‍ക്ക് ഇനിയും ജീവിക്കാം അല്ലങ്കില്‍ എന്നോ തൂങ്ങിച്ചാവണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു താങ്കളുടെയും .
ഇപ്പോഴെങ്കിലും ഇങ്ങനെ ഒരു തീരുമാനം എടുത്തതില്‍ സന്തോഷിക്കുന്നു.
“ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല, പക്ഷേ, താല്‍ക്കാലിക ആശ്വാസത്തിന് അതൊന്നു പരീക്ഷിക്കാവുന്നതേ ഉള്ളൂ...“ (കടപ്പാട്:ലഡുക്കുട്ടന്‍)
ReplyDeleteപക്ഷേ, വെറുതെയങ്ങ് പോകല്ലേ, ഇതുപോലൊന്ന് കുറിച്ചിട്ട് പോകൂ... ആശംസകള്‍!!!
:(:(:(
njaan kazhinja naaluvarshamaayi blogu lokaththu..ithrayum muzhinjnja, vruththiketta vashalan blogukal kondu maleemasamaayirunnilla blogukal thudakkaththil...innippol pediyavunnu oru blog post vaaayikkanum comentitaanum ...kashttam thonunnu nalloru maadhyamaththe ingine dhurupayaogam cheyyunnathu kaanunbhol..athukodnu thanne ee post prasakthiyullathaakunnu..
ReplyDeleteമടുത്തു...നിങ്ങളില്‍ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല . എന്റെ അഭിമാനം ക്ഷതപ്പെട്ടു. ഇനി ഈ ബൂലോകത്ത് ജീവിച്ചിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ആത്മഹത്യക്ക് ആരും ഉത്തരവാദിയല്ല ... ഞാന്‍ മാത്രം. എന്റെ ശല്യം ഇനി ഉണ്ടാവില്ല... എല്ലാര്‍ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട്..
ReplyDelete.. .........AR.NAJEEM......
(ഒപ്പ്)
സന്തോഷമായോ....??
ഹോ പിന്നേ... അതിനിത്തിരി പുളിക്കും.. അഞ്ചാറ് കൊല്ലമായി ലാപ്പിലിട്ടാല്‍ വൈറസ് പിടിക്കും നെറ്റിലിട്ടാല്‍ കൊപ്പിയടിക്കും എന്ന് കരുതി ഞാന്‍ കൊണ്ട് നടക്കുന്ന എന്റെ സ്വന്തം ബ്ലോഗും ഇട്ടേച്ച് ഞാന്‍ ആത്മഹത്യ ചെയ്യാനോ നല്ല കാര്യം...
നോക്കട്ടെ ഇതില്‍ പ്രചോദനം ഉള്‍ക്കൊണ്ട് ആരെങ്കിലും ബൂലോകം വിട്ടു പോകുമോന്ന്.
ബൂലോകത്ത് ഉടനേ കുറേ ആത്മഹത്യകള്‍ പ്രതീക്ഷിക്കാം എന്ന് തോന്നുന്നു അല്ലെ..
ReplyDeleteആരേയും നേരില്‍ കാണണമെന്ന് വാശിപിടിക്കാത്തതുകൊണ്ട് ഞാന്‍ തല്‍ക്കാലം ഇതില്‍ ഒപ്പിടാന്‍ തയ്യാറല്ല.
പിന്നെ എന്നെ ആതമഹത്യക്ക് ആരെങ്കിലും പ്രേരിപ്പിച്ചാല്‍ എന്തായാലും അവരെ തട്ടിയിട്ടെ ഞാന്‍ പോവൂ.... അതിനു സംശയം ഇല്ല ,,ഹ ഹ്,ഹ
ഞാന്‍ July 2007ല്‍ ആണ് ഒരു ബ്ലൊഗ് തുടങ്ങിയത് ..
ReplyDeleteകുറെ നല്ല സുഹൃത്തുക്കളെ എഴുത്തുകാരെ ഒക്കെ ഇവിടെ ഈ ബൂലോകത്ത്നിന്ന് കിട്ടി. നാം ജീവിക്കുന്ന ലോകത്തിന്റെ തന്നെ ഒരു പതിപ്പാണ് ബുലോകവും അപ്പോള്‍ പുറം ലോകത്ത് കാണുന്ന അതെ തരക്കാരെ അവരുടെ ചെയ്തികളെ നമുക്ക് ഇവിടെയും കാണാം...
മദ്യപിച്ച് നടുവഴിയില്‍ നിന്ന് അസഭ്യം പറയുന്നവരെ ദയനീയമായി ഒന്നു നോക്കി "കഷ്ടം" എന്നു മനസ്സില്‍ പറഞ്ഞ് കടന്നു പോകും അല്ലാതെ സുബോധമുള്ള ആരും അതിനു ബാക്കി പറയില്ല . ഉച്ചഭാഷണിയിലൂടെ പല മതവിശ്വാസങ്ങളുടെ പ്രാര്‍ഥനയും പ്രഭാഷണങ്ങളും ഭജനകളും നാം കേള്‍ക്കും 'നമ്മുടെ വിശ്വാസം നമ്മോടു കൂടെ' എന്ന നിലയില്‍ പ്രതിപക്ഷ ബഹുമാനത്തോടെ നാം കടന്നു പോകും...
അപ്പോള്‍ പുറം ലോകത്ത് മാന്യമായി പെരുമാറാന്‍ അറിയാമെന്നുള്ളവരാണ് ഒരോ ബ്ലോഗര്‍മാരും. ബൂലോകത്തും അത് പോലെ പ്രവര്‍ത്തിച്ചാല്‍ പോരെ?
ഞാന്‍ സ്ഥിരമായി വായിക്കുന്ന ഒരു ബ്ലോഗ് ആണ് തണല്‍ അതുകൊണ്ട് ഇതിനും ഒരു അഭിപ്രായമെഴുതി.
ഇത് എന്നെ ക്കു റിച്ചാണ് ...എന്നെ ക്കുറിച്ചു തന്നെയാണ് ..
ReplyDeleteഞാന്‍ മനസ്സില്‍ വിചാരിച്ച കാര്യങ്ങള്‍ ..എഴുതാന്‍ തയ്യാറാക്കി വച്ച ആത്മഹത്യാ ക്കുറിപ്പ് ,തൂങ്ങാന്‍ വാങ്ങി വച്ചിരുന്ന അതേ
കയര്‍ ....ഇത് കൊലച്ചതിയായി പോയി ഇസ്മു ...
ഇതു നല്ല പരിപാടിയാണല്ലോ..
ReplyDeleteആത്മഹത്യകുറിപ്പും തയാറാക്കി പേരെഴുതാൻ പറഞ്ഞ് കുറെ കുത്തും തന്നത് മനസ്സിലായി. എല്ലാരും ചത്തിട്ട് പിന്നെ ഉപ്പായും മോളും കൂടി ബ്ലോഗെഴുതിയാൽ കമന്റാൻ ആരെങ്കിലും വേണ്ടെ? വല്ല ദ്രവ്യൻ സീസണിലും ആത്മഹുതി ചെയ്താൽ അഞ്ചുലക്ഷം ‘ക’ യെങ്കിലും കിട്ടും!
ആത്മഹത്യാ പ്രേരണ!!! അകത്താവാന്‍ പോന്ന വകുപ്പായി... ലോക്കപ്പില്‍ നല്ല തണല് കിട്ടും.
ReplyDeleteകമന്റെഴുതുമ്പോള്‍ കൊള്ളാം സൂപ്പര്‍ എന്നൊന്നും എഴുതിയാല്‍ പോരല്ല്ലോ..! വിശദമായി തന്നെ എഴുതാം. പലരും ഈ ആത്മഹത്യാ കുറിപ്പിനെ തെറ്റിദ്ധരിച്ച് ഇസ്മയില്‍ ഉടനെ കളം വിടുമെന്ന് കരുതിയിരിക്കുകയാ.ചുരുക്കം പേര്‍ മാത്രം സംഗതി മനസ്സിലാക്കി. വകുപ്പു ആത്മഹത്യാ പ്രേരണ തന്നെയാ..,സുക്ഷിക്കണം. മുമ്പു ബ്ലോഗിലുണ്ടായിരുന്ന പലരെയും ഇപ്പോള്‍ കാണുന്നില്ല? അവരെയൊക്കെ ഇസ്മയില്‍ ഇങ്ങനെ കത്തെഴുതി വാങ്ങി കെട്ടിത്തൂക്കിയതാണോ?( ഒരന്വേഷണം നടത്തണം!)ഞാനേതായാലും വിടുന്നില്ല,കാരണം എന്റെ അനുഭവ കഥകള്‍ പോലും മോഷ്ടിക്കാന്‍ ആളുകള്‍ വരുന്നുണ്ട്.അങ്ങിനെയെങ്കിലും നമ്മുടെ കഥകള്‍ പ്രചരിക്കുമല്ലോ?
ReplyDelete"ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും” എന്നതാണ് എന്റെ ബ്ലൊഗിന്റെ അവസ്ഥ എന്നതിനാൽ ഞാൻ ആത്മഹത്യ ചെയ്യുന്നത് ഫലശൂന്യമായ കടുംകൈ ആയിരിക്കും. ആയതിനാൽ ഞാൻ തൽക്കാലം “കോമ” യിൽ കിടപ്പുതുടരാൻ തന്നെ തീരുമാനിച്ചു.
ReplyDeleteഇസ്മായിൽ, ഇപ്പോഴുള്ള ബൂലോഗത്തെ വിഴുപ്പലക്കലിന് ഇങ്ങനെ തന്നെയാണ് പ്രതികരിക്കേണ്ടത്.നന്നായിട്ടുണ്ട്.കിണ്ണംകാച്ചി.
ReplyDelete:-)
ReplyDeleteഇതുവരെ ആരും ആത്മഹത്യ ചെയ്തില്ലെ?
ReplyDeleteഈ ചീഞ്ഞുനാറുന്ന പരസ്പര ചൊറിച്ചില്‍ പാരകള്‍ക്കിടയില്‍ പെട്ടാല്‍ ആരും ഈ ബൂലോകം വെറുത്തു പോകും,അഹന്ത ഈഗോ എന്നീ വികാരങ്ങളാണ് കൊടികുത്തി വാഴുന്നത് , തൂങ്ങിച്ചാവുക തന്നെ അഭികാമ്യം.
ReplyDeleteഇവിടെ മാണിക്യം പറഞ്ഞതാണ് വസ്തുതപരമായി എനിക്കും പറയാനുള്ളത് . വ്യത്യസ്ത സ്വഭാവത്തിലുള്ള ഒരുപാട് ആളുകള്‍ എഴുതുന്ന ഒരു ഇടം എന്നനിലയില്‍ അത്തരത്തിലുള്ള വിഭിന്ന അഭിപ്രായങ്ങളും വിമര്‍ശനങ്ങളും സ്വാഭാവികമാണ് .നമ്മുടെ ചിന്താപരമായ വാശിയിലേക്ക് മറ്റാളുകള്‍ വരാത്തത് കൊണ്ട് അവര്‍ പറയുന്നത് വിനയത്തോടെ കേള്‍ക്കുന്നതാവും ഉചിതം . എഴുതുന്ന വ്യക്തികള്‍ എന്ന നിലയില്‍ ഏതുതരത്തിലുള്ള വിമര്‍ശനങ്ങളും, ആക്ഷേപങ്ങളും ഉള്കൊള്ളുവാനുള്ള മാനസിക മായ ആരോഗ്യം ആദ്യംതന്നെ ഉണ്ടാകണം
ReplyDeleteഇവിടെ ഇങ്ങനെ കഴിയുന്നതിലും ഭേദം ചാകുന്നതാ.... നീ ചൊറിഞ്ഞാല്‍ ഞാന്‍ ചൊറിയാം എന്നാണ് ബൂലോകത്തെ രീതി... ചൊറിയാന്‍ ചെന്നില്ലെങ്കില്‍ നമ്മുക്ക് ചൊറിയാന്‍ ആരും വരില്ല.... എന്തായാലും ഈ അത്മഹത്യാ കുറീപ്പ് കലക്കി!!!
ReplyDeleteവേണ്ട വേണ്ട.
ReplyDeleteഉഗ്രന്‍, സൂപ്പര്‍, കൊള്ളാം, അടിപൊളി .....hahahaa...veruthe thalakketuu kaanichu kothippichu.shooo...
ReplyDeleteഎവിടെയോ ആരോ കമന്റിയത് പോലെ ആശംസകള്‍ എന്ന് പറഞ്ഞാലോ.. ഹി..ഹി.. ഈ ആത്മഹത്യ ഒറ്റക്ക് ചെയ്യണമല്ലേ.. അതാ പ്രശ്നം :):):)
ReplyDeleteഅയ്യോ ഇസ്മായീലെ,ഞാനാ
ReplyDeleteടെയ്പ്പല്ലേ..ഈ കത്തില്‍ ഒപ്പിടാന്‍ എന്നെ കിട്ടില്ല..
ആദ്യമായി തണല് തേടി വന്നപ്പോ മരത്തിന്റെ മുകളില്‍ ഒരു കുരുക്ക്, ഒപ്പിടുന്ന പ്രശ്നമില്ല. ആ ഒപ്പ് ഫോര്‍ജറി നടത്തി സ്വിസ് ബാങ്കിലുള്ള പണം അടിച്ചു മാറ്റാന്‍ അല്ലേ, വേല മനസ്സിലിരിക്കട്ടെ.
ReplyDeleteപിന്നെ ഇതിനോട് ഒക്കെ പറയാനുള്ളത് ദാ ഇത് തന്നെ..
കൂടെയല്ലാ ജനിക്കുന്ന നേരത്തും..
കൂടെയല്ലാ മരിക്കുന്ന നേരത്തും...
മധ്യേയിങ്ങനെ കാണുന്ന നേരത്ത്
അടികൂടുന്നതെന്തിനു നാം വൃഥാ..??
എന്‍റെ പട്ടി ചാകും....ഹല്ലാ പിന്നെ .....സസ്നേഹം
ReplyDelete>>> ഇനി ഈ ബൂലോകത്ത് ജീവിച്ചിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. <<<
ReplyDeleteഇനി ഭൂലോകത്ത് വെച്ച് കാണാം അല്ലേ.:)
ബൂലോകരേ, സംഗതി സത്യമാണെന്ന് തോന്നുന്നു. ഇസ്മു മാതൃക കാണിച്ചിരിക്കുന്നു. നന്ദി പറയാന്‍ പോലും വന്നിട്ടില്ല. :(
അതോ മൂപ്പര് നാട്ടില്‍ പോയതാണോ.
കഴിഞ്ഞ മാസം ബൂലോകത്ത് കാലു കുത്തിയപ്പോള്‍ തോന്നിയതാ
ReplyDeleteഇസ്മയില്‍ ഭായ് ഇപ്പോള്‍ തുറന്നു പറഞ്ഞത്.
നവാഗത ബ്ലോഗേര്‍സ് അസോസിയേഷന്റെ സ്വയം പ്രഖ്യാപിത നേതാവെന്ന നിലക്ക് ഈയുള്ളവന്‍ ഒരു കാര്യം ബോധിപ്പിച്ചോട്ടെ കാര്‍ന്നോന്മാരെ !
എല്ലാവരും എത്രയും പെട്ടെന്ന് കുത്തിട്ട ഭാഗം പൂരിപ്പിച്ച് അതങ്ങു പ്രാവര്‍ത്തികമാക്ക്.വെറുതെ തൂങ്ങിക്കിടന്നാല്‍ ബോറടിച്ചു ആ കയറു
പോലും തൂങ്ങിച്ചത്തു കളേം. അതിനു മുമ്പ് പ്ലീസ്.....
നവാഗതന്മാര്‍ ഒന്ന് രക്ഷപെടട്ടെന്നേ.:)
മൂളിപ്പാട്ട്:
ആന കൊടുത്താലും കിളിയേ
ആശ കൊടുക്കാ മോ മോ മോ...
"അധികമായാല്‍ അമൃതും വിഷം "
ReplyDeleteഅയ്യോ..നിക്ക്,നിക്ക്...താങ്കളെപ്പോലെയുള്ള ബൂലോകത്തെ അദ്ധ്യാനിക്കുന്ന ബ്ലോഗ് വര്‍ഗക്കാര്‍ക്ക് വേണ്ടി ഒരു സംഘടന രൂപീകരിച്ചിട്ടുണ്ട്. പിന്നാക്ക ബ്ലോഗ് യുനിയന്‍ (PBU). ഞാനാണത്തിന്റെ ആജീവനാന്ത പ്രസിഡണ്ട് (ആ പോസ്റ്റ് കണ്ണ് വച്ച് വരണ്ട !). ഈ പോസ്റ്റു വായിച്ചിട്ട് പറയൂ..ആത്മഹത്യമാണോ പരിഹാരം അതോ.... ബ്ലോഗ് സമര പ്രഖ്യാപനം !
ReplyDeletehttp://ayikkarappadi.blogspot.com/2010/10/blog-post_13.html
'അവര്‍ക്ക് അവരുടെ മതം എനിക്ക് എന്റെ മതം' എന്ന പോളിസിയില്‍ ജീവിക്കാന്‍ ശ്രമിക്കുന്നത് കൊണ്ട് ഒപ്പിടാന്‍ പറ്റില്ല.
ReplyDeleteആത്മഹത്യ ചെയ്യാതെ, പ്രേരിപ്പിക്കാതെ മുന്നോട്ടു പോകാം നമുക്ക്, അതല്ലേ നല്ലത്?!
ഇസ്മായിൽ ജീ ഈ ആക്ഷേപ ഹാസ്യം..വേണമായിരുന്നോ..എന്തായാലും..ഒന്നും ഒന്നിനും ഒരു പരിഹാരമല്ല..."വെറുത്തതെ കോപിക്കാതൊഴിയുക"
ReplyDeleteഎല്ലാ നന്മകളൂം നേരുന്നു
ആത്മഹത്യാ മുനമ്പില്‍ എത്തിയിട്ടില്ലങ്കിലും ചില ബ്ലോഗര്‍മാര്‍ക്ക് ആത്മനൈരാശ്യം ബാധിച്ചിട്ടുണ്ടെന്നത് നേരാണ്.
ReplyDeleteതന്‍റെ രചനകള്‍ക്ക് സ്വീകാര്യത കിട്ടുന്നില്ലെന്നോ അംഗീകാരം ലഭിക്കുന്നില്ലെന്നോ ഉള്ള സങ്കടം അവര്‍ സ്വയം ഒതുക്കിക്കഴിയുന്നത് ചില കമെന്റുകളിലൂടെ പുറത്തു വരുന്നത് കാണാം!
എന്തെഴുതിയാലും സുലഭമായി കമെന്റുകള്‍ കിട്ടുന്ന ഇസ്മയില്‍ സാഹിബിനെ പോലെയുള്ള പ്രതിഭകള്‍ ഇവരുടെ രക്ഷക്കെത്തേണ്ടിയിരിക്കുന്നു.
എന്ത് പറയാൻ !!
ReplyDeleteഹഹഹ ആദ്യ കമന്റ് വായിചില്ലായിരുന്നെങ്കില്‍ കമന്റ് ബോക്സില്‍ ഞാന്‍ തെറി എഴുതിയേനെ
ReplyDeleteഒപ്പിനു മേലെ പെരെഴുതാം പക്ഷെ ആത്മഹത്യ ചെയ്യാനൊരു പേടി ....
ReplyDeleteഎല്ലാരെയും ആത്മഹത്യ ചെയ്യിച്ച് സ്വന്തം ബ്ലോഗിന്റെ റേറ്റിംഗ് കൂട്ടാനുള്ള പരിപാടി ആണോ?
ReplyDeleteഎന്റെ മരണത്തിനു കാരണക്കാരന്‍, സാധാരണക്കാര്‍ക്ക് ഫ്രീ ആയി ബ്ലോഗാന്‍ അവസരം തന്ന "ഗൂഗിള്‍" ആണെന്ന് കൂടെ എഴുതാമായിരുന്നു.
ReplyDelete"ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ" എന്നാ തലകെട്ടോടെ. ഹി ഹി .
പക്ഷെ ഒരു സംശയം. കയറിനു ഉറപ്പു പോര കേട്ടോ. കുറച്ചു കൂടെ നല്ല കയര്‍ വാങ്ങൂ.
പിന്നെ "കയര്‍ പൊട്ടി വീണവന്‍" എന്നാ പേരും കൂടെ വങ്ങേണ്ടല്ലോ.
പറ്റുമെങ്കില്‍ "ചടങ്ങ്" ബൂ ലോകര്‍ക്ക് ലൈവില്‍ കാണാനുള്ള സൗകര്യം കൂടെ ഒരുക്കി കൊടുക്കണേ.
ഹാവൂ. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തൊരു ബ്ലോഗറാ?
ആത്മഹത്യ കുറിപ്പ് എഴുതാന്‍ പഠിപ്പിച്ച മാഷിനു നന്ദി ;) : )
ReplyDeleteകുത്തിന്റെ എണ്ണം നോക്കിയാല്‍ തണലിന്റെയ് പേരാണ് അവിടെ ഫിറ്റ് ആവുക.
ReplyDeleteഎന്തൊക്കെ പറഞ്ഞാലും ശരി.
ആത്മഹത്യക്ക് മുന്‍പ് തളത്തില്‍ ദിനേശന്‍ അയച്ച മാതിരി
മനശാസ്ട്രന്ജന് ഒരു കത്തെഴുത്ത് മാഷേ.
മറുപടി ഓക്കേ ആണേല്‍ പിന്നെ ഒന്നും നോക്കണ്ട.
തൂങ്ങുക തന്നെ..(അല്ല പിന്നെ കളി നമ്മളോട..)
എന്തിനും ഒരു വീണ്ടും വിചാരം ഒക്കെ വേണ്ടയോ?
അയ്യോ ...അപ്പൊ ഈ ബ് ളോഗര്‍ ഇപ്പൊ ജീവിച്ചിരിപ്പില്ല അല്ലേ?...കഷ്ടം!
ReplyDelete