20/03/2011

വിഷമിച്ചാലും ഇല്ലെങ്കിലും



ഇന്നലെ ടീവിയില്‍ അപ്രതീക്ഷിതമായി ,  'വിഷമിച്ചാലും ഇല്ലെങ്കിലും' എന്ന പരിപാടി കാണാനിടയായി. എന്റെ അയല്പ്രദേശത്ത് , കുറ്റിപ്പുറം - വളാഞ്ചേരി ദേശീയപാതയില്‍ റോഡില്‍ തന്നെ സ്ഥിതിചെയ്യുന്ന ആദരണീയമായ ഒരു ശവകുടീരം (ജാറം എന്ന് ശുദ്ധമലയാളം) ആയിരുന്നു വിഷയം.
ടീവി കേമറക്ക് മുന്നില്‍, ജാറത്തിന്റെ ഗുണഗണവര്‍ണ്ണനകളും അമാനുഷിക ശക്തിയും വെളിപ്പെടുത്തുന്ന ആളുകളുടെ ആവേശങ്ങളില്‍ ചിലത്....

- യാത്രക്കാര്‍ ജാറത്തിലെ ഭണ്ഡാരത്തില്‍ കാശ് ഇട്ടിട്ടു പോയാല്‍ യാത്ര ശുഭം, സ്വസ്ഥം!
- സ്ത്രീകള്‍ ഇവിടെ തൊട്ടു വണങ്ങി പ്രാര്‍ഥിച്ചാല്‍ സന്താനലബ്ധി ഉറപ്പ്!
- ഇവിടെനിന്ന് ലഭിക്കുന്ന വെളിച്ചെണ്ണ വാഹനത്തിന്മേല്‍ പുരട്ടിയാല്‍ വാഹനത്തിനു അപകടം പിണയില്ല (മൈലേജും വര്‍ധിക്കും)!
- റോഡ്‌ വികസനത്തിന്‌ വേണ്ടി മുന്‍പ് ഇത് മാറ്റി സ്ഥാപിക്കാന്‍ തുനിഞ്ഞപ്പോള്‍ ആദ്യ വെട്ടിനു തന്നെ മണ്‍വെട്ടിയില്‍ നിന്ന് ചോര ഒഴുകി! അതിനാല്‍ ശ്രമം ഉപേക്ഷിച്ചു.
- കഠിനവളവുകളും കൊക്കകളും ഈ പ്രദേശത്തു ഉണ്ടായിട്ടും അപകടങ്ങള്‍ ഉണ്ടാകാതിരിക്കുന്നത്  (????) ഇതിന്റെ ശക്തി കാരണമാണ്!

കമന്റ് ഓഫ് ദി ഇയര്‍:
ടീവി അവതാരകന്റെ ഒരു ചോദ്യത്തിന് നാട്ടുകാരനായ ഒരു പണ്ഡിതശിരോമണി (ഉസ്താദ്‌) നല്‍കിയ മറുപടി:-
" ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് ആരും നേരിട്ട്  വീട്ടിലേക്കു ലൈന്‍ വലിക്കാറില്ല. എന്നതുപോലെ, ദൈവത്തിനോട് നേരിട്ട് വിളിച്ചു പ്രാര്‍ഥിക്കാന്‍ നമുക്കാവില്ല. അതുകൊണ്ടാണ് മഹാത്മാക്കളായ ആളുകളെ ഇടനിലക്കാരാക്കി നാം പ്രാര്‍ഥിക്കുന്നത് "


100 comments:

  1. എന്റെ ദൈവമേ.....

    സോറി. ഞാന്‍ അറിയാതെ വിളിച്ചുപോയതാണ് !

    ReplyDelete
  2. ആഹാ
    അപ്പോ ആ വഴിയാ ഞാന്‍ എന്റെ ബുള്ളറ്റും കൊണ്ട് അദ്യ സവാരി നടത്തിയെ. ഒന്നര വര്‍ഷം കൊണ്ട് നഷ്ട്ടമായത് ഒത്തിരി പെട്രോളും‍. പിന്നെ ഉണ്ടായ ആക്സിഡന്റില്‍ പോയത് അഞ്ചര ലക്ഷവും.
    ഈ എണ്ണ അന്നൊന്നും ആരും പറഞ്ഞ് തന്നില്ലല്ലോ

    അയ്യേ ഷേയിം ഷെയിം നടത്തിപ്പുകാരോടല്ലാ, അവിടെ സിയാറത്തിന്(?) പോകുന്നവരോട്

    (ഇതേ വളവില്‍ കുറച്ച് വര്‍ഷം മുന്നെ നടന്ന ബസ് അപകടത്തില്‍ ഡ്രൈവറായ എന്റെ കൂട്ടുകാരനും മറ്റൊരാളും മരിച്ചത് ഈ എണ്ണ വാങ്ങാനിട്ടാല്ലേ)

    പടച്ചോനിപ്പോ കറന്റിന്റെ പണിയാല്ലേ.. ബെസ്റ്റ് ടീം

    ReplyDelete
  3. no comments.
    ഞാന്‍ ഇത് വായിച്ചിട്ടില്ല !

    ReplyDelete
  4. എല്ലാ വിശ്വാസങ്ങളുടേയും കാര്യം അത്രയൊക്കെയേ ഉള്ളൂ, ഇസ്മയില്‍ ഭായ്. എല്ലാവര്‍ക്കും ആചാരങ്ങളിലാണ്, കര്‍മ്മത്തിലല്ല, വിശ്വാസം. മറ്റൂള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തിടത്തോളം കാലം ആരെന്തുവേണമെങ്കിലും വിശ്വസിക്കട്ടെ...

    ReplyDelete
  5. ചക്കയ്ക്ക് ഒത്ത ചങ്കരന്മാര്‍ .....
    അന്ധവിശ്വാസികളും...അത് പ്രോത്സാഹിപ്പിക്കാന്‍ മാധ്യമങ്ങളും...

    ReplyDelete
  6. വന്ധ്യതക്കും വരട്ടു ചൊറിക്കും ഒരൊറ്റ ബോട്ടിലില്‍ നിന്നും മരുന്ന് കൊടുക്കുന്ന ചില ആളുകളെ ബസില്‍ ഒക്കെ കണ്ടിട്ടുണ്ട്...

    ReplyDelete
  7. വിശ്വാസമാകുന്നു എല്ലാം........

    ReplyDelete
  8. പണ്ടിതനാണെങ്കിലും അബദ്ദം പറ്റാം എന്നിത് നമ്മെ സൂചിപ്പിക്കുന്നു.

    ReplyDelete
  9. മുന്‍പ്‌ ഒരാള്‍ ഇതുപോലെ ജാറത്തിനെ കളിയാക്കി ബ്ലോഗില്‍ എഴുതിയിട്ട് പിന്നീട് ആ അക്കൗണ്ട്‌ ബ്ലോക്കായി.അയാള്‍ക്ക്‌ ആ ബ്ലോഗില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ലത്രേ.അയാളുടെ കംബ്യൂട്ടറില്‍ വൈറസ് കേറി അയാളുടെ കംബ്യൂട്ടര്‍ പിന്നീട് ഉപയോഗിക്കാന്‍ പറ്റാതായി. താങ്കള്‍ക്ക് അങ്ങനെ വരാതിരിക്കട്ടെ....

    ReplyDelete
  10. ഇവിടെനിന്ന് ലഭിക്കുന്ന വെളിച്ചെണ്ണ വാഹനത്തിന്മേല്‍ പുരട്ടിയാല്‍ വാഹനത്തിനു അപകടം പിണയില്ല (മൈലേജും വര്‍ധിക്കും)!
    ഹ ഹ ഹ കാലം കലികാലം.

    ReplyDelete
  11. ആ സ്ഥലത്തിന് പറയുന്ന പേരാണ് മര്‍കസ് മൂടാല്‍ .ഈ ജാറത്തിന് പേര് പൈതല്‍ ജാറം എന്നാണു.പണ്ട് ആ റോഡ്‌ ഉണ്ടാകുംബം അവിടന്ന് കിട്ടിയ വര്‍ഷങ്ങള്‍ പഴക്കമുള്ള ജഡത്തില്‍ നിന്നു രക്തം ഒലിക്കുന്നുണ്ടായിരുന്നു.അങ്ങിനെ അവിടെ ആ ജാറം ഉണ്ടായി.അതിന്റെ തൊട്ടടുത് വളരെ അപകടം പിടിച്ച വളവു ഉണ്ട്.ഇത് വരെ ആ ഭാഗത്ത്‌ ഒരു അപകടവും കേട്ടിട്ടില്ല.പത്തു വര്‍ഷത്തോളം ഞാനാ നാട്ടിലുണ്ടായിരുന്നു.മൂടാല്‍ മര്‍കസില്‍.

    ReplyDelete
  12. ദൈവത്തിന്റെ നാട്ടിലേക്ക് റെയ്ഞ്ച് കിട്ടുന്ന ഒരു ടവർ പണിതാലോ? പിന്നെ നേരിട്ട് വിളിച്ച് പറയാലോ,,,

    ReplyDelete
  13. ഏഷ്യാനെറ്റ് പ്രോഗ്രാമുകളിൽ ഞാൻ കണ്ട ഏറ്റവും നിലവാരമില്ലാത്ത ഒരു പ്രോഗ്രാമാണു വിശ്വസിച്ചാലും ഇല്ലെങ്കിലും...
    എന്തെല്ലാം അസംബന്ധങ്ങളും വ്രത്തികേടുകളുമാണു ഓരോ ആഴ്ചയും അവർ അവതരിപ്പിക്കുന്നത്...,
    വേണമെങ്കിൽ വിശ്വസിച്ചാൽ മതി എന്ന ഒരു ധ്വനി പേരിലുണ്ടേങ്കിലും അവതരിപ്പിക്കപ്പെടുന്ന വിഷയം അതിവിദഗ്ദമായി ന്യായീകരിച്ച് സമർത്ഥിക്കുകയല്ലെ അവർ ചെയ്യുന്നത്..

    ഇത്തരം അന്ധവിശ്വാസങ്ങൾ പരത്തുന്നതിൽ അവർക്കും നല്ലൊരു പങ്കില്ലേ..

    ..............................
    ഈ പറയുന്ന മഖാമിന്റെ അടുത്ത് കൂടി ഞാനും പോയിട്ടുണ്ട്.,

    സമൂഹത്തിന്റെ ഓരോ ദുർഗതികൾ ആലോചിച്ച് പരിതപിക്കാനല്ലാതെന്ത് ചെയ്യാൻ..

    നല്ല കുറിപ്പ്,
    ഒന്ന് വിശദമായി എഴുതാമായിരുന്നു.
    ആശംസകൾ

    ReplyDelete
  14. eedu videnayum pannam undakkannam ithannallo ithilninnum manassilavunnath.....? by saeed chennara

    ReplyDelete
  15. പടച്ചോനെക്കാള്‍ വലിയവരെ ബഹുമാനിക്കേം ആദരിക്കേം ചെയ്യണ്ടാന്നാണോ..? കാശുണ്ടാക്കാനുള്ള തത്രപ്പാടില്‍ സ്വലാത്തുകച്ചവടവും ദുആ കച്ചവടവും ഹലാലാക്കിയതറിഞ്ഞില്ലേ...

    ReplyDelete
  16. സന്താന ലബ്ധി അവിടെ നിക്കട്ടെ...
    വര്‍ഷംതോറും ഓരോ മക്കളെ പടച്ചു വിടുന്ന ( ഭാഗ്യം ഒത്താല്‍ ചിലപ്പോ ഡബിള്‍ ) നമ്മുടെ മൊയ്തീന്‍ക്കയെ
    അവിടെ കൊണ്ടുപോയി, പ്രാര്‍ഥിപ്പിച്ചാല്‍ , ഒരു രക്തരഹിത വന്ധ്യംകരണം നടക്കുമോ

    ReplyDelete
  17. I cant say the real fact about it....may be a real fact or human made fact.....

    ReplyDelete
  18. വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടി
    ഒരു നിലവാരവുമില്ലാത്തതാണ്.

    ReplyDelete
  19. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ...! ആമീന്‍

    ReplyDelete
  20. ഞാന്‍ കാണാറില്ല ഈ പ്രോഗ്രാം.
    വിശ്വാസവും ഭക്തിയും ഏറ്റവും ഡിമാന്റുള്ള പ്രോഡക്റ്റ് ആണെന്ന് മാത്രമറിയാം. പണം വന്ന് കുമിയുന്ന ഒരു സംഗതി

    ReplyDelete
  21. എനിക്കറിയില്ല ഒന്നും ആ എണ്ണ ഒന്ന് കിട്ടിയിരുന്നേല്‍ എന്‍റെ കയ്യില്‍ പുരട്ടാമായിരുന്നു.
    എഴുതാനുള്ള മൈലേജു വന്നാലോ ഓം സ്വാഹ .

    ReplyDelete
  22. സമദ് പറഞ്ഞപോലെ .. ബ്ലോഗിന്റെ പാസ് വേർഡ് മറന്നു പോകും നോക്കിക്കോ .. ആ ജാറത്തിലെ രക്തം ഒലിക്കുന്ന ആ മാന്യ ദേഹത്തിന്റെ ബർക്കത്ത്കൊണ്ട് രക്ഷപ്പെട്ടാലായി .. വെളിച്ചെണ്ണ കിട്ടുമെങ്കിൽ സംഘടിപ്പിക്കാൻ നോക്ക് വണ്ടിയിൽ പുരട്ടാം.. താങ്കൾക്ക് ഭക്തിയില്ല അല്ലെ... ]ആ ജാറത്തിലുള്ളയാൾ ഇതെങ്ങാനും കണ്ടാലുണ്ടല്ലോ.. ആ ഇടനിലക്കാരെ നിലത്തിട്ടടിക്കല്ലെ..അധികം തൊട്ടു വണങ്ങണ്ടാന്നു പറ പെണ്ണുങ്ങളോട് പിന്നെ അവിടെ തന്നെ നഴ്സറി തുടങ്ങേണ്ടി വരും.. എല്ലാത്തിനും ദൈവം സാക്ഷി.... പടച്ചവൻ കാക്കട്ടെ.. നല്ല പോസ്റ്റ് ചിന്തിക്കാനുണ്ട്..ആശംസകൾ അന്ധവിശ്വാസത്തിനെതിരെ പ്രതികരിച്ചതിനു..

    ReplyDelete
  23. വിശ്വാസം...അതല്ലേ ഇപ്പോള്‍ എല്ലാം.
    ഞാനും ഇന്നലെ ഇത് കണ്ടിരുന്നു.

    ReplyDelete
  24. പോസ്റ്റിനേക്കാൾ എന്നെ ചിരിപ്പിച്ചത് സി കെ സമദിന്റെ കമന്റാണു. ഹ ഹ എനിക്കു വയ്യ. പടച്ചോനേ ... കാലം പോയൊരു പോക്കേ

    ReplyDelete
  25. (അന്ധ) വിശ്വാസം അതല്ലേ എല്ലാം !!!

    ReplyDelete
  26. ഇതിനു മുമ്പ് ഒരു തവണ ഈ പരിപാടി ഉസ്താദിന്റെ കമന്റ് സഹിതം റ്റി.വി.യില്‍ കണ്ടിരുന്നു. വീണ്ടും അത് ആവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്യുന്നതില്‍ ചാനല്‍കാരുമായി ജാറംകാര്‍ ഇടപാട് വല്ലതും ഉണ്ടായിരിക്കുമോ.ട്രാന്‍സ്ഫോമറിന്റെ ഉപമ ഈ ഗ്രൂപ്പ് പുരോഹിതന്മാരുടെ സ്ഥിരം പല്ലവി ആണ്. സര്‍വശക്തന്‍ നമ്മുടെ പിടലിഞരമ്പിന്റ അത്ര സമീപം സ്ഥിതിചെയ്യുന്നു എന്നും ആവശ്യങ്ങള്‍ നിങ്ങള്‍ ചോദിച്ചാല്‍ മതി എന്ന് അര്‍ഥം വരുന്ന ഖുര്‍ ആന്‍ സൂക്തം ഇവര്‍ സൌകര്യപൂര്‍വം മറച്ചു വൈക്കുകയും ചെയ്യും.

    ReplyDelete
  27. ഇന്നലെ ഞാനും കണ്ടിരുന്നു ഈ പരിപാടി.കഴിഞ്ഞ അവധികാലത്ത് എനിക്കും ഈ വഴി പോകേണ്ടി വന്നിരുന്നു.അപ്പോൾ ഞാനും ശ്രദ്ധിച്ചിരുന്നു ഈ ജാറം!കമേന്റ് ഓഫ് ദി ഇയർ ഞാനും ശ്രദ്ധിച്ചിരുന്നു!അപ്പൊ ഇനി അല്ലാഹുവിനെ വിളിച്ച് പ്രാർത്ഥിക്കുന്നതിനു പകരം ഇത്തരക്കാരെ വിളിച്ച് പ്രാർത്ഥിക്കാമല്ലേ?

    ReplyDelete
  28. ടയറു തേയ്മാനം ഇല്ലാതാക്കാന്‍ ,അവിടത്തെ വെളിച്ചെണ്ണ വാങ്ങി ആരും ടയറിന്റെ അടിയില്‍ തേക്കാത്തത് ഫാഗ്യം!!!!

    ReplyDelete
  29. നിന്റെ വിശ്വാസം ദൈവത്തെയും ദൈവത്തെ കൊണ്ട് ഉപജീവനം നടത്തുന്നവരെയും രക്ഷിക്കട്ടെ.
    പാത വീതി കൂട്ടാനും മറ്റും പാതയോരത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്തൂപങ്ങള്‍ പൊളിക്കുന്നവര്‍ക്ക് ഇതുപോലെ വഴി മുടക്കി നില്‍ക്കുന്ന ആരാധനാലയങ്ങള്‍ക്കു നേരെ മുഖം തിരിക്കാന്‍ പോലും ധൈര്യമുണ്ടാവാരില്ലല്ലോ.

    ReplyDelete
  30. കിയാമത്തിന്റെ അലാമത്തുകള്‍ തന്നെ ...അല്ലാണ്ടെന്താ പറയുക.

    ReplyDelete
  31. ആത്മീയ വാണിഭക്കാര്‍ കുത്തഴിഞ്ഞാടി ക്കോണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം.ഇസ്ലാമിനെ എത്രത്തോളം വികലമാക്കാന്‍ കഴിയും,അതിലപ്പുറമാണ് ആത്മീയ കച്ചവടം.

    രാംജീ പറഞ്ഞതുപോലെ ഇത് വിശ്വാസത്തിന്റെ പ്രശ്നമല്ല.
    കച്ചവടത്തിന്റെ, നിലനില്‍പ്പിന്റെ, മുതലെടുപ്പിന്റെ, ചൂഷണത്തിന്റെ,
    പ്രശ്നമാണ്.

    "ലാഹിലാഹ ഇല്ലല്ലാഹു, വ മുഹമ്മദു റസൂലുല്ല' എന്ന ഒറ്റക്കലിമയില്‍ ഈ പ്രപന്ച്ചതോളം വ്യാപിച്ചു കിടക്കുന്ന അര്‍ത്ഥ വ്യാപ്തിയുള്ള ഈ കലിമയില്‍ ഇസ്ലാമുയര്തുന്ന പ്രപഞ്ച തത്വം
    അര്‍ത്ഥ ശങ്കക്കിടമില്ലാത്ത വിധം,ഏതു കുഞ്ഞിനുപോലും ഗ്രഹിക്കാവുന്ന ഈ കലിമയുടെ അര്‍ഥം നമ്മുടെ ഉസ്താക്ക്കന്മാര്‍ക്ക് അറിയാതതുകൊണ്ടാണോ?

    റസൂല്‍ (സ.അ.) യുടെ മുടിയെന്ന പേരില്‍ കോടികള്‍ മുടക്കി കോഴിക്കോട്,ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ്‌ കോംബ്ലെക്സ്‌ നിര്‍മ്മാണ പ്രവര്‍ത്തന ആരംഭ ഘട്ടത്തിലാണ്.

    കര്‍ണാടകയില്‍,ബംഗ്ലൂരില്‍,ഏതു ദിക്കില്‍ പോയാലും,നമുക്ക് കാണാം. നിര നിരയായി പീടിക മുറികളില്‍ വിഗ്രഹങ്ങളെവെച്ചു പൂജ നടത്തുന്നിടത്തു നീണ്ട നീണ്ട ക്യൂ . ക്യൂവില്‍ പര്ദ്ധയണിഞ്ഞ മുസ്ലിം സ്ത്രീകളും,സ്ത്രീ പുരുഷ വര്‍ണ്ണ, ജാതി ഭേദമില്ലാതെ തിക്കിലും തിരക്കിലും നിന്ന് വിഗ്രഹ ദര്‍ശനം നടത്തി പത്തുരൂപ കൊടുത്തു
    അനുഗ്രഹം സ്വീകരിക്കുന്നവര്‍.

    അടുത്ത ‍ വലിയ വലിയ ജുമാ മസ്ജിദുകളിലും ജാറമുണ്ടാകും, അവിടെ ചെറു ദീപം കൊളുത്തി ജാറതിന്നരികില്‍ മയില്‍ പീലിയുമായി ഇരിക്കുന്ന മുല്ലാ ഷേഇഖ്. ആ മയില്‍ പീലികൊണ്ട് ഭക്തരുടെതലയില്‍ സ്പര്‍ശിച്ചു അനുഗ്രഹം കൊടുക്കുന്ന മുസ്ലിം പള്ളികള്‍. ഇവിടെയും കാണാം ജാതിമത വര്‍ഗ്ഗ ഭേദമന്ന്യേ ജനങ്ങള്‍.ഇവിടെയും അനുഗ്രഹം വില്‍ക്കുന്നത് ഒരാള്‍ക്ക് പത്തുരൂപ നിരക്കിലാണ്.

    വെല്ലൂരില്‍ നിന്നും സനദുള്ള മുടിയിട്ട വെള്ളമെന്നു പറഞ്ഞു മൂന്ന് കുപ്പി വെള്ളം ലേലത്തില്‍ വിറ്റതു, എഴുപതയ്യായിരം രൂപക്കാണ് പോലും!!!!!
    (ഇത് എന്റെ കയ്യില്‍ കിട്ടിയ ഒരു നോട്ടീസിലെ വിവരമാണ്.)

    ഈ നിലയില്‍ കൊഴിക്കോട് നിര്‍മാണ മാരംബിക്കാന്‍ പോകുന്ന മസ്ജിദ്‌ കൊമ്ബ്ലെക്സിലേക്ക് ഒഴുകാന്‍ പോകുന്ന കോടികള്‍ക്ക് വല്ല കണക്കും ഉണ്ടാകുമോ?

    ""ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് ആരും നേരിട്ട് വീട്ടിലേക്കു ലൈന്‍ വലിക്കാറില്ല. എന്നതുപോലെ, ദൈവത്തിനോട് നേരിട്ട് വിളിച്ചു പ്രാര്‍ഥിക്കാന്‍ നമുക്കാവില്ല. അതുകൊണ്ടാണ് മഹാത്മാക്കളായ ആളുകളെ ഇടനിലക്കാരാക്കി നാം പ്രാര്‍ഥിക്കുന്നത്"

    അല്ലാഹുവിനോട് പ്രാര്‍ഥിക്കാന്‍, ഭാഷ, ദേശ, വര്‍ണ്ണ, ലിംഗ , ജാതി മത വ്യത്യാസമുണ്ടോ? പാമരനും, പണ്ഡിതനും,ഹിന്ദുവിനും, മുസല്‍മാനും, അല്ലാഹുവിനെ വിളിച്ചു പ്രാര്‍ഥിച്ചു കൂടെ? അല്ലാഹു പ്രപഞ്ച നാഥനാണ്. ഈ പ്രപഞ്ചത്തിലെ ഒരു മണ്‍ തരിയുടെ വിളിപോലും അല്ലാഹുവിലെത്തിപ്പെടില്ലേ?. അതിനു ഒരു എജെന്റ്റ് മാരുടെയും ആവശ്യമില്ല ഉസ്താതെ.
    "ലാഹിലാഹ ഇല്ലല്ലാഹു വ മുഹമ്മദു റസൂലുള്ള'ഈ കലിമയുടെ അര്‍ഥം
    ഒന്ന് മനസ്സിലാക്കാന്‍ ശ്രമിക്കണം എന്ന് ഈ ഉസ്താടിനോട് പറയാന്‍ മാത്രംവിവരം എനിക്കില്ല.ഒരുപക്ഷെ ഇത് വായിക്കുന്ന ആരോടും പറയാനുള്ള വിവരം എനിക്കില്ല. എങ്കിലും " അല്ലാഹുവല്ലാതെ ആരാധ്യനായി ഒരിലാഹു മില്ലെന്നും,മുഹമ്മദ്‌ അല്ലാഹുവിന്റെ റസൂല്‍ എന്നും" ശങ്കക്കിടമില്ലാത്ത വിധം അല്ലാഹു ഈ കലിമയിലൂടെ പറയുന്നില്ലേ? ഓരോ ശ്വാസത്തിലും ഒരു മുസ്ലിമിന്‍റെ, മനസ്സില്‍ നിറഞ്ഞു
    നാവിലൂടെ പുറത്തു വന്നു കൊണ്ടിരിക്കുന്ന ഈ കലിമയില്‍ ഉള്‍ക്കൊണ്ട്‌ ജീവിക്കുന്ന ഒരു മുസല്‍മാനു ഒരു ഇട നിലക്കാരന്റെ ആവശ്യമെന്ത്?
    ഈമാനുള്ള ഒരു മുസ്ലിമായി ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നും.

    --- ഫാരിസ്‌

    ReplyDelete
  32. ഈലോകത്തുള്ള ഒന്നിനോടും അല്ലാഹുവിനോട് ഉപമിക്കാനാവില്ല. എന്നിട്ടും വെറും മനുഷ്യനിർമ്മിതമായ ട്രാൻസ്ഫോർമറോട് ഉപമിച്ച കാവ്യ ഭാവനേ....

    വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടിയെ വിമർശിച്ചത് തീരെ ശരിയായില്ല. എനിക്കേറ്റവും ഇഷ്ടപ്പെട്ട കോമഡി പരിപാടിയാണിത്.

    ReplyDelete
  33. പണ്ടൊക്കെ പോകാതിരുന്നാല്‍ മതിയായിരുന്നു
    ഇന്നാണങ്കില്‍ വേണമെങ്കില്‍ വിശ്വസിച്ചോ എന്നും പറഞ്ഞ് സ്വീകരണമുറിയില്‍ കൊടുന്ന് തള്ളുകയല്ലേ..
    ഓരോരുത്തരുടെ വിശ്വാസം അവരെയെങ്കിലും രക്ഷിച്ചിരുന്നെങ്കില്‍ എന്നാശിക്കുന്നു.
    നല്ലപോസ്റ്റ്

    ReplyDelete
  34. വിശ്വാസം അതല്ലേ എല്ലാം..

    ReplyDelete
  35. സത്യത്തിൽ ആ എണ്ണ അല്പം കിട്ടിയിരുന്നെങ്കിൽ മയിലേജ് കൂട്ടാമയിരുന്നു

    ReplyDelete
  36. ഈ മാതിരി പരിപാടികൾ ഇപ്പോഴും ആളുകൾ കാണുന്നുണ്ടോ?!

    സമയ കുറവ്‌ കാരണം ഒരിക്കലെ കണ്ടിട്ടുള്ളൂ.
    ചിരിക്കാൻ പറ്റിയ പരിപാടിയാണ്‌.

    ദൈവത്തിനെ transformer നോടും,
    വിശ്വാസികളെ consumers ആയും ഉപമിച്ചത്‌ - ആദ്യമായാണിങ്ങനെ കേൾക്കുന്നത്‌. അപാരമായിരിക്കുന്നു!

    അപ്പോൾ ഈ transformer ഉണ്ടാക്കിയ പാവം engineer മാരെ എന്തു പറയും? ഇടയ്ക്കിടയ്ക്കുള്ള power cut ഉം? !

    ReplyDelete
  37. വിശ്വസിച്ചാലും ഇല്ലെങ്കിലും...
    ഇടനിലക്കാരില്ലാതെ, ഞാന്‍ ദൈവത്തിനോട് നേരിട്ട്
    വിളിച്ചു പ്രാര്‍ഥിക്കാറുണ്ടേ... :)

    ReplyDelete
  38. അതെ തികച്ചും വിശ്വാസമില്ലാത്ത കാഴ്ചകള്‍ സമയം കൊല്ലി പരിപാടിയാണ് ഏഷ്യനെറ്റ് കാഴ്ചവെക്കുന്നത്
    പ്രതികരണ ശേഷിയുള്ള നല്ല ലേഖനം

    ReplyDelete
  39. ദൈവത്തെ അരൂപിയാക്കാന്‍ വളരെ പാടുപെട്ട ഇസ്ലാം, പ്രവാചകന്റെ ഒരു പടംപോലും വരക്കാതെ വിട്ടു. ഇല്ലെങ്കില്‍ ആ പടം വെച്ചു പൂജിച്ചേനെ നമ്മുടെ ജനം. അത്ര സൂക്ഷ്മമായി വ്യക്തിപൂജയെ വരെ ഒഴിവാക്കിയ മതത്തിലാണിത്തരം പരിപാടികളെന്നതു വളരെ മോശം തന്നെ.

    ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നതിനുപകരം ആരാധിക്കുകയാണവിടെ ചെയ്യുന്നതെങ്കില്‍ ‘ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രം’ എന്ന കരാറിനെന്തു അര്‍ത്ഥമാണുള്ളതു. ആ കരാറാണല്ലോ ഒരുവനെ മുസ്ലിമാക്കുന്നതു.

    ReplyDelete
  40. എനിക്കറിയില്ല എന്താ പറയേണ്ടത് എന്ന്.
    ഇടനിലക്കാരില്ലാതെ പ്രാര്‍ത്ഥന പോലും പോലും പറ്റില്ലെന്നായോ..
    വിശ്വസിച്ചാലും ഇല്ലെങ്കിലും എന്നാ പരിപാടിയുടെ പരസ്യം പോലും കാണാറില്ല. അരോചകം.

    ReplyDelete
  41. ആ പറഞ്ഞവന്റെ കരണകുറ്റിക്ക് ഒരെണ്ണം പൊട്ടിച്ചാല്‍ അവന്‍ പടച്ചോനേ... എന്ന് വിളിച്ച് കരയുമോ അതോ ഔലിയാക്കളെ വിളിച്ച് കരയോ?... നേരിട്ട് കണ്ടാല്‍ ഒന്ന് പരീക്ഷിക്കാമായിരുന്നു.

    ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നാംതരം കോമഡി പരിപാടിയാണിത് എന്ന് പറഞ്ഞവരോട് ഞാന്‍ യോചിക്കുന്നു.

    ReplyDelete
  42. കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും മാര്‍കറ്റുള്ള സാധനം.

    ReplyDelete
  43. ഞാനും കണ്ടിരുന്നു ജാറമാഹാത്മ്യം. അതില്‍ ഒരു നാട്ടുകാരന്റെ പ്രസക്തമായ ഒരു കമന്റ് ഉണ്ട്. യാത്രക്കാര്‍ ഭയപ്പെടുന്ന കൊടും വളവുകള്‍, ചുരങ്ങള്‍, കയറ്റിറക്കങ്ങള്‍ തുടങ്ങിയ അപകട മേഖലകളിലാണ് ഇത്തരം ഖബറുകള്‍ ഉയര്‍ന്നു വരാറുള്ളത്. ആളുകളുടെ മനോനിലയെ ചൂഷണം ചെയ്ത് പണമുണ്ടാക്കുക എന്നത് തന്നെ വ്യക്തമായ ലക്‌ഷ്യം. ട്രാന്സ്ഫോര്‍മറിന്റെ ഉദാഹരണം പുരോഹിത വേദികളില്‍ നിരന്തരം ഉന്നയിക്കപ്പെടാറുള്ളതാണ്. ജനങ്ങളില്‍ നിന്നും ദൈവത്തെ അടുക്കാന്‍ പറ്റാത്ത തരത്തില്‍ അകറ്റിനിര്‍ത്താനുള്ള വ്യക്തമായ ഗൂഡാലോചനയാണ് ആ വാദത്തിനു പിന്നില്‍. ഇതൊന്നും തിരിച്ചറിയാതെ പാവം പാമരജനം തലപ്പാവും താടിയും തസ്ബീഹും കാണുമ്പോള്‍ തിരുവായില്‍ നിന്നും വരുന്നതൊക്കെയും അമൃതം കണക്കെ നുണയാനും മത്സരിക്കുന്നു. കൃത്യമായ ബോധവല്‍ക്കരണങ്ങള്‍ക്ക് മാറ്റിയെടുക്കാനാവുന്ന ഈ ദുരവസ്ഥയ്ക്ക് വളമാവുന്ന ഇത്തരം ടീവീ ഷോകള്‍ക്കെതിരെ നാം സംഘടിക്കേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നു.

    ReplyDelete
  44. ദൈവത്തോട് പ്രാര്‍ഥിക്കാന്‍ ഇടനിലക്കാരോ ......സര്‍വ്വ വ്യാപിയും , നിരാകാരനുമായ പരമാത്മാവിനോട് പ്രാര്‍ഥിക്കാന്‍ ബ്രോക്കര്‍മാരെ സമീപിക്കേണ്ടി വരിക കഷ്ടം തന്നെ ...

    ReplyDelete
  45. കുറേപേരുടെ വയറ്റുപ്പിഴപ്പു മുട്ടിയ്ക്കുമല്ലേ ങ്ങള്.ബല്ലാത്തൊരു പഹ്യേന്‍ തന്നെ.

    അല്ല സ്വല്‍പ്പം എണ്ണ കിട്ടാനെന്തൂട്ടാ വഴി.തപാലില്‍ കിട്ടുമോ.എഴുത്തിന്റെ മൈലേജ് ഒന്നു കൂട്ടാനാ. ആരും മൈന്‍ഡ് ചെയ്യുന്നില്ലേ...

    ReplyDelete
  46. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി ...എല്ലാം തട്ടിപ്പാണ് ..വിശ്വാസവും അന്ധവിശ്വാസവും ..എല്ലാം ..

    ReplyDelete
  47. അലിക്ക പറഞ്ഞതിനോട് യോജിക്കുന്നു ...
    നല്ലൊരു കൊമഡി പരിപാടിയെ വിമര്‍ശിച്ചത് ശരിയായില്ലാ...
    :)

    ReplyDelete
  48. എന്റെ ട്രാന്‍സ്ഫോര്‍മര്‍ മുത്തപ്പാ...
    ഈ കാണുന്ന ലൈന്മാന്‍മാരില്‍ നിന്നും നിന്നെ നീ തന്നെ കാത്തോളണേ...
    അടിയന്റെ കാര്യം വല്ല ജനറേറ്ററും പ്രവര്‍ത്തിപ്പിച്ചു അടിയന്‍ തന്നെ നടത്തിക്കോളാമേ...

    ReplyDelete
  49. ഹാ.ദൊട്ട് ദൊട്ട് ഓട്ത്തെ പരിശുദ്ധമാക്കപ്പെട്ട എണ്ണേമെദ്ദൊട്ടാ ഇങ്ങടെ കളീല്ലേ ഇസ്മായില്‍ക്കാ.ന്‍റെ പടച്ചോനേ ഇത്ര നല്ല തണലുള്ള ഈടം കൊടും ചൂടേറ്റ് കരിഞ്ഞ് ഒണങ്ങോന്നാ ന്‍റെ പേടി.

    അനര്‍ഥങ്ങള്‍ തൊടങ്ങീരിക്കുന്നു.ക്ലോക്കിലെ സെക്കന്‍റ് സൂചി പോണ പോക്ക് കണ്ടാആആ.പടച്ചോന്‍ കാക്കട്ടെ !!

    പിന്നേയ് പരിശുദ്ധ എണ്ണ ഞാന്‍ വരുമ്പോ കൊണ്ടരാം ട്ടാ.ഇച്ചിരിയെടുത്ത് ആ സെക്കന്‍റ് സൂചീനെ തൊട്ടൊന്നുഴിഞ്ഞാള.പഹയന് ആവുത് വെക്കട്ടെ.അതിന് മുമ്പ് ഇങ്ങടെ ക്ലോക്കും ബ്ലോഗും അന്ത്യശ്വാസം വിളിക്കാണ്ടിരിക്കാന്‍ മ്മ്ടെ ട്രാന്‍സ്ഫോര്‍മര്‍ മൊയ്‌ലാര്‍ക്ക് വിളിച്ച് അനുഗ്രഹം വാങ്ങിക്കോളിന്‍.

    ReplyDelete
  50. "ഇവിടെനിന്ന് ലഭിക്കുന്ന വെളിച്ചെണ്ണ വാഹനത്തിന്മേല്‍ പുരട്ടിയാല്‍ വാഹനത്തിനു അപകടം പിണയില്ല (മൈലേജും വര്‍ധിക്കും)!"

    ഈ വെളിച്ചെണ്ണ വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌.
    പെട്രോളിനോക്കെ ഇപ്പൊ എന്താ വില!! ;)

    ട്രാന്‍സ്ഫോര്‍മര്‍ ഉപമ ഞെട്ടിച്ചു!! :O

    ReplyDelete
  51. സംഭവാമി യുഗേ യുഗേ
    ഇതിലും ഭേദം സുനാമി വന്നു നമ്മളെ
    മൂടുന്നതാണ് ..കമ്പി വലിക്കാതെ
    നേരിട്ട് ഇവന്മാരെപ്പറ്റി ഒക്കെ പരാതി
    പറയാമായിരുന്നു ...അവിടെ ..!!!
    ഒത്തിരി കാര്യങ്ങള്‍ ചിന്തിപ്പിച്ചു ഇസ്മൈല്‍ ..
    ഇതെല്ലാം കൊട്ടി ഘോഷിക്കാന്‍ കുറെ ചാനല്‍
    കാരും .അവര്‍ക്കും എന്തെങ്കിലും വേണ്ടേ അല്ലെ ??

    ReplyDelete
  52. (അന്ധ) വിശ്വാസം അതല്ലേ എല്ലാം !!!

    ReplyDelete
  53. ചുരത്തിലും വളവുകളിലും എല്ലാം ഇത്തരം ജാറങ്ങള്‍ പൊങ്ങുന്നത് അറിവില്ലാത്ത ജനങ്ങളുടെ ഭയാഷങ്കകളെ ചൂഷണം ചെയാന്‍ വേണ്ടി മാത്രമാണ്. ധനസമ്പാദനത്തിന് ഇതിലും വലിയ ഒരു മാര്‍ഗ്ഗമുണ്ടോ?!

    താങ്കളുടെ കംബ്യൂട്ടര്‍ അടിച്ചുപോകാതെ നോക്കിക്കോ! :)

    ReplyDelete
  54. പരീക്ഷക്ക് മുമ്പ് ആ എണ്ണ കിട്ടിയിരുന്നെങ്കില്‍ ഒന്നു ജയിച്ച് ഒന്നു ഫസ്റ്റാകാമയിരുന്നു...

    ReplyDelete
  55. ഈ പരിപാടിയുടെ പേരു വിശ്വസിച്ചില്ലെങ്കിൽ വിശ്വസിപ്പിക്കും എന്നാക്കാമായിരുന്നു.

    ഇത്തരം ‘സത്യങ്ങളെ’ സംശയത്തോടെ കാണുന്ന തണലിനും അതിനെ ശരിവച്ചവർക്കും മാപ്പ് കൊടുക്കണേ.(വെറുതെ ഒരു അനുഗ്രഹം കിട്ട്മെങ്കിൽ ഇരിക്കട്ടെ).

    ReplyDelete
  56. ഇതുപോലൂള്ള അനാചാരങ്ങൾ നാൾക്കുനാൾ കൂടിവരികയാണു ഇപ്പോൾ കേരളത്തിൽ . ചില മാധ്യമങ്ങൾ ഇതിനെ പ്രോത്സാഹിപ്പിക്കുന്നതാണ് ഏറെ കഷ്ടം.

    ReplyDelete
  57. ഇത് രണ്ടാം തവണയാണ് ഈ പരിപാടി അവർ കാണിക്കുന്നത്

    ReplyDelete
  58. ജനങ്ങളെ അന്ധവിശ്വാസത്തിൽ തളച്ചിടാൻ ഒത്താശക്കാരായി ടി.വി മാദ്ധ്യമങ്ങളും.. !!

    “ശവകുടീരം മഹാ‍ശ്ചര്യം, ടി.വി-ക്കാരനും കിട്ടണം പണം” അത്ര തന്നെ.

    ഈ പോസ്റ്റിനു നന്ദി.

    ReplyDelete
  59. കമ്പ്യൂട്ടര്‍ അടക്കം എല്ലാ ആധുനിക ഉപകരണങ്ങളും അന്ധ വിശ്വാസങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നു. ശാസ്ത്രീയമായി ഉന്നതിയിലെന്നു പറയുന്ന അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ അന്ധ വിശ്വാസികളത്രേ...

    ടി വിക്കാര്‍ക്കെന്ത്‌. പ്രേക്ഷകര്‍ വേണം. അതെന്തായാല്‍ ആര്‍ക്കു ചേതം.

    ReplyDelete
  60. അറുപത്തോന്നാമത്തെ ആള്‍ ഞാന്‍,
    ബസ്സ് കിട്ടിയില്ല അതാ വയ്കിയെ.
    ഈ പ്രോഗ്രാം കാണാറില്ല.പക്ഷെ യാദ്രിക്ഷികമായി ഇത് കാണാനിടയായി.കുട്ടികളുണ്ടാകാന്‍ സ്വര്‍ണക്കുട്ടികളെയും സ്വര്‍ണത്തൊട്ടിലുകളുമൊക്കെ
    ഇവിടെ കാണിക്കവെക്കാരുണ്ടത്രേ.
    നാടുകാണിച്ചുരത്തിലുമുണ്ട് ഇത്തരമോരെണ്ണം.
    എന്താ ഇതിനൊക്കെ പറയാ..

    ReplyDelete
  61. വ്യാചന്മാർ എല്ലാവരിലുമുണ്ടാകും
    വ്യാചന്മാരെ തിരിച്ചറിയുക

    ReplyDelete
  62. ഈ "വിഷമിചാലും ഇല്ലെങ്കിലും" ഞാനും കണ്ടിരുന്നു. ഈ ജാറങ്ങളെക്കാള്‍ കഷ്ടമായി തോന്നുന്നത് ഇത് ഇങ്ങിനെ കാണിക്കുന്ന tv ചാനെലുകളുടെ കാര്യമാണ്. ഉദര നിമിത്തം ....

    ReplyDelete
  63. വിശ്വാസങ്ങളില്‍ അന്ധമായവയെ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. നന്മ തിന്മകളെ വേര്‍തിരിച്ചറിയാന്‍ നാം കൂടുതല്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  64. ഞാന്‍ വിശ്വസിച്ചു ..........

    ReplyDelete
  65. ഉദര നിമിത്തം..തന്നെ.

    ReplyDelete
  66. വലിയ കമന്റ് കോപി പേസ്റ്റ് ചെയ്തപ്പോള്‍ ഗ്യാപു കൂടി.ഇനി കൂതറ അത് കവിതയാണെന്നു തെറ്റിദ്ധരിക്കരുത്!

    ReplyDelete
  67. ആ വഴി പോകുമ്പോഴൊക്കെ ഈ ജാറം ശ്രദ്ധിക്കാറുണ്ട്.
    അതിനു കാരണം. ഈ ജാറം കഴിഞ്ഞ് ഒരു വളവ്, അതു കഴിഞ്ഞാല്‍ നല്ല
    ഇളനീരും, കരിമ്പിന്‍ ജ്യൂസും കിട്ടുന്ന ഒരു കടയുണ്ട്..
    അതു കൊണ്ട് തന്നെ ഈ ജാറമുള്ള സ്ഥലമാണു അടയാളമായി നോട്ട് ചെയ്തിരിക്കുന്നത്.

    ReplyDelete
  68. ദാണ്ടെ..ഒരു കാര്യം പറഞ്ഞേക്കാം, മൈലേജ് കിട്ടുമെന്നു കരുതി എല്ലായിടത്തും കൊണ്ട് പോയി പുരട്ടണ്ട...വിവരമറിയും. പിന്നെ ഇപ്പോ നല്ല കാലമാണല്ലോ, തിരു കേശവും 42 കോടിയുടെ പള്ളിയുമായി കൊഴുത്തു നടക്കുകയല്ലേ? അതെങ്ങാനും വന്നുകഴിഞ്ഞാൽ പിന്നെ എല്ലായിടത്തും അതിന്റെ ഒരോ അലയൊലികളൂണ്ടാകും. ആ തിരു കേശം ഈ എണ്ണയിൽ മുക്കിയാൽ??? ആഹാ കേശ തൈലം??? സംഗതി നടക്കുമെങ്കിൽ ഒന്നു പരീക്ഷിക്കാമായിരുനു.. ഏഷ്യാനെറ്റിന്റെ ഇത്തരം പരിപാടികളൊന്നും ദയവു ചെയ്ത് ആരും കാണരുത്....എന്തിന്‌???

    ReplyDelete
  69. പോസ്റ്റ്‌ നന്നായിട്ടുണ്ട്.. ആശംസകള്‍.. :)

    ReplyDelete
  70. " വിശ്വസിച്ചാലും ഇല്ലെങ്കിലും " എന്ന പരിപാടിയെ വിമര്‍ശിച്ചു കൊന്നുവല്ലോ...ഇതില്‍ ചിലപ്പോഴൊക്കെ നല്ല പരിപാടികളും ഉണ്ടാവാറുണ്ട്...എന്റെ പുതിയ പോസ്റ്റ്‌ ഇതില്‍ നിന്നും ലഭിച്ച ആശയമാണ്...മുത്തങ്ങയിലെ ദേശീയപാതയില്‍ ഉപേക്ഷിക്കപ്പെടുന്ന മാനസികരോഗികളെ കുറിച്ച്..

    ReplyDelete
  71. സഖാവേ ഞാനും അതാ പരഞത്
    http://kaakkaponn.blogspot.com/2011/03/blog-post_13.html

    ReplyDelete
  72. ഇപ്പോള്‍ എല്ലാറ്റിനും ഇടനിലക്കാരുണ്ടേ.

    ReplyDelete
  73. കമന്റ് ഓഫ് ദി ഇയര്‍ ആണ് കൽക്കിയത് കേട്ടൊ ഇസ്മായിൽ

    ReplyDelete
  74. മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
    ബ്ലോഗിങ്ങിനു സഹായം

    ReplyDelete
  75. സ്നേഹത്തിന്റെ കൂട്ടായ്മയായ ഈ ബ്ലോഗ്‌ ഫ്രെണ്ട്ഷിപ്പ്‌ ഇത്തരം വിഷയതിലൂടെ പരസ്പരം കുറുംബ് ഉണ്ടാവാതിരിക്കട്ടെ എന്റെെ കുറുംബടി......

    ReplyDelete
  76. This comment has been removed by the author.

    ReplyDelete
  77. നാട്ടുകാർ സമ്മതിക്കുമെങ്കിൽ ചോര പൊടിയാതെ അവിടേന്ന് ആ ജാറത്തെ ഞാൻ ഒഴിവാക്കിതരാം.

    ഓരോ മനുഷ്യന്റെ ജീവനാഡിയേക്കാൾ അടുത്തുണ്ട് ദൈവം എന്ന് പഠിപ്പിച്ച മതത്തിന്റെ ആളുകൾക്ക് ഒരു ട്രാൻസ്ഫോർമറ് വേണം!!

    ReplyDelete
  78. ഈ ജാറം കഴിഞ്ഞു കുറച് മുന്നോട്ട് പോയാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന വട്ടപ്പാറ വളവ് ..ജാറതിന്റെ പോരിശ അവിടേക് എത്തുന്നില്ല ..പിന്നെ സ്ഥിരം ജാറ സംരക്ഷണ സംഘടന കള്‍ ഒന്നും ഈ ജാറത്തെ വല്ലാതെ മൈന്‍ഡ് ചെയുന്നതായി തോന്നു ന്നില്ല .പൊതുവേ ഒരു അനാഥ ജാറം ..

    ReplyDelete
  79. ഇത്തരം തട്ടിപ്പു കേന്ദ്രങ്ങളെ മത സഹിഷ്ണുതയുടെയും മത മൈത്രിയുടെയും പ്രതീകമായി ഉയര്‍ത്തിക്കാട്ടാനാണ് മാധ്യമങ്ങള്‍ പൊതുവെ ശ്രമിക്കാറുള്ളത്..
    ഇത്തരം തട്ടിപ്പു ചൂഷണ കേന്ദ്രങ്ങള്‍ മതത്തിന്റെ മുഖം വികൃതമാക്കുക മാത്രമല്ല,
    ഇസ്ലാമിന്റെ വ്യതിരക്തതയെത്തന്നെ ചോദ്യം ചെയ്യുന്നതുമാണ്.
    ഏക ദൈവ വിശ്വാസമാണ് ഇസ്ലാമിന്റെ വ്യതിരക്തത.
    യാതൊരു ഇടനിലക്കാരനും ആവശ്യമില്ല ആ ദൈവത്തിലേക്ക് എത്തിച്ചേരാന്‍.
    ഇവര്‍ ദൈവത്തെ യധാവിധംശ്രിയായ രൂപത്തില്‍ മനസ്സിലാക്കിയിട്ടില്ല.
    ഈ ചൂഷണ കെന്ദ്രങ്ങള്‍ തച്ചു തകര്‍ക്കുകയാണു വേണ്ടത്.


    ബെഞ്ചാലിക്കൊപ്പം ഞാനും വരാം.

    ReplyDelete
  80. " ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് ആരും നേരിട്ട് വീട്ടിലേക്കു ലൈന്‍ വലിക്കാറില്ല. എന്നതുപോലെ, ദൈവത്തിനോട് നേരിട്ട് വിളിച്ചു പ്രാര്‍ഥിക്കാന്‍ നമുക്കാവില്ല. അതുകൊണ്ടാണ് മഹാത്മാക്കളായ ആളുകളെ ഇടനിലക്കാരാക്കി നാം പ്രാര്‍ഥിക്കുന്നത് "

    വൗ! ഇതുപോലുള്ള പണ്ഠിത ശിരോമണികളേയാണ് ഗുരുക്കളാക്കേണ്ടത്, അദ്ദേഹത്തിന്റെ അഡ്ഡ്രെസ്സ് ഒന്ന് തരാമോ, ഒന്ന് ശിഷ്യപ്പെടാനാ.

    ReplyDelete
  81. ഏഷ്യാനെറ്റ് പ്രോഗ്രാമിനോട് വിയോജിക്കുന്നു; ബ്ലോഗ്‌ പോസ്റ്റിനോടും.

    ReplyDelete
  82. തലശ്ശേരിയിലെ കുഞ്ഞിപ്പള്ളിയിലും ഉണ്ടായിരുന്നു ഒരു ജാറം .എല്ലാ വിഭാഗത്തിലെ ആള്‍ക്കാരും അവിടെ കാശ എറിയുന്നു ..ഇനി നൂറു രൂപയുടെ കോയന്സു വരുന്നുണ്ടെന്ന് കേട്ടു..ജാറം നടത്തിപ്പ് കാരുടെ തലവര ..ഒന്നുകില്‍ ഏറു കൊണ്ട് മരിക്കും അല്ലേല്‍ ..

    സ്മൈലിന്റെ തണല്‍ ഉഗ്രന്‍ !!!!!!!!!

    ReplyDelete
  83. പണ്ട് ഈ പരിപാടി ആഴ്ചയില്‍ ഒന്നേ അവതരിക്കാരുണ്ടായിരുന്നുള്ളൂ. പ്രേക്ഷക ബാഹുല്യമോ (വിധിയോ ) അതോ അത്ഭുതങ്ങളുടെ ബാഹുല്യമോ മൂലം ആഴ്ചയില്‍ അഞ്ചു ദിവസം ആക്കി.

    ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന ചിന്ത ഉള്ള കുറെ പേര്‍ ഉണ്ടാവും!

    ReplyDelete
  84. കമെന്റ് ഓഫ് ദി ഈയർ സൂപ്പർ...ട്രാൻസ്ഫോർമറിനൊക്കെ എന്തും ആവാല്ലോ...ഹിഹി

    ReplyDelete
  85. വിശ്വാസം അതല്ലേ എല്ലാം... :)

    ReplyDelete
  86. ഞാനും കണ്ടിരുന്നു...
    ഇത്തരം തറ പരിപാടികള്‍ ലോക മലയാളികള്‍ക്കു മുന്‍പില്‍ വിളമ്പുന്ന ചാനലുകള്‍ നമുക്ക് അപമാനം! അന്ധവിശ്വാസങ്ങളെ പൂവിട്ടു പൂജിക്കുന്ന പണ്ഡിത വേഷധാരികള്‍ ഉള്ളിടത്തോളം ഇതിനൊക്കെ മാര്‍കറ്റു കാണും. ഇടതു ഭരിക്കുമ്പോള്‍ ചുവപ്പും വലതു ഭരിക്കുമ്പോള്‍ പച്ചയും നിറമടിക്കുന്ന വിചിത്ര കേന്ദ്രമാണ് ഈ പൈതല്‍ ജാറം! ആരാണ് അവിടെ കിടക്കുന്നത് എന്ന് പോലും അറിയില്ല!. "വിശ്വാസമാണ് എല്ലാം" എന്നത് ശരി. പക്ഷെ അത് അന്ധവിശ്വാസമാകരുത്. അന്ധവിശ്വാസം "എല്ലാം" ആകുമ്പോള്‍ ആ സമൂഹം തനി തറയായി അധപതിക്കുകയും ചെയ്യും. ഒരു കാര്യം വിനയത്തോടെ സൂചിപ്പിച്ചു കൊള്ളട്ടെ. ദയവു ചെയ്തു ഇതൊന്നും മുഹമ്മദ്‌ നബി പഠിപ്പിച്ച ഇസ്ലാമിന്‍റെ അക്കൌണ്ടില്‍ എഴുതരുത്. അതിനു വേറെ ഒരു പുസ്തകം വാങ്ങുന്നതാണ് നല്ലത്!

    ReplyDelete
  87. നല്ല നിരീക്ഷണം ! എന്തായായും ഈ പൈസ ഒന്നും ദൈവത്തിന്റെ അടുത്ത് എത്തുക അസാധ്യം അപ്പൊ പിന്നെ ചിലര്‍ അതുപയോഗിച്ചു വയറ്റിലേക്ക് കറന്റ്‌ വലിച്ചു ജീവിച്ചു പോകുന്നുണ്ടാകും ... അങ്ങിനെയുള്ളവര്‍ ട്രാന്‍സ്ഫോര്‍മര്‍ അല്ല , ഇടുക്കി അണക്കെട്ട് വരെ ഇതിലേക്ക് വലിച്ചിഴക്കും ,
    പിന്നെ ചാനലുകളുടെ ഒരു കാര്യം ... അവര്‍ക്കൊക്കെ എന്തും ആകാമല്ലോ .. സാമൂഹിക പ്രതിബദ്ധതക്ക് പകരം അവര്‍ക്കും ഇതൊക്കെത്തന്നെ പ്രധാനം ..

    ഒരു വലിയ ഉദാഹരണം ഇവിടെ കാണാം ..
    ഒരു കൂട്ട ബലാത്സംഗവും ചില ചാനലുകളും !

    ReplyDelete
  88. പരിശുദ്ധനായ അല്ലാഹുവിന്റെ അനുഗ്രഹത്തിന് മനുഷ്യന്‍ ഇനി മനുഷ്യന്‍ മറ്റാരുടെയൊക്കെ കാലു പിടിക്കനമോ ആവോ?

    ReplyDelete
  89. “ഈശ്വര: സർവ്വ ഭൂതാനാം
    ഹൃദ്ദേശfർജ്ജുനതിഷ്ഠതി”
    ഓരോ ജീവികളുടെയും ആത്മാവ് ഈശ്വരന്റെ അംശമാകുമ്പോൾ,പ്രപഞ്ചം ഐശ്വരയങ്ങളുടെ ഒരു ശൃംഖലയായി മാറുന്നു..bhagavthgeetha

    അല്ലാഹു നിന്റെ കണ്ടനാഡിയെക്കാൾ അടുത്തിരിക്കുന്നു..ഖുർ ആൻ

    മത ഗ്രന്ഥങ്ങൾ പറയുന്നു..ദൈവം നമ്മുടെ എത്രമാത്രം അടുത്തതാണ്‌ എന്ന്..
    എന്നിട്ടും ഇടനിലക്കാർ കീശ വീർപ്പിക്കുന്നു..

    ഒരു അനീതി കാണുമ്പോൾ നിങ്ങൾ പ്രവർത്തനത്തിലൂടെ പ്രതികരിക്കുക,അതിനു കഴിയാതെ വന്നാൽ വാക്കിലൂട പ്രതികരിക്കുക..അതിനും കഴിയാത്തവർ മനസ്സ് കൊണ്ടെങ്കിലും എതിർക്കുക എന്ന ദൈവവചനം തണൽ പ്രാവർത്തികമാക്കി..ഇത്രയും പേരെ അതിൽ ഭാഗഭാക്കാക്കുകയും ചെയ്തു..
    അല്ലാഹു അതിനുള്ള പ്രതിഫലം നിങ്ങൾക്ക് നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
    ബാക്കിയെല്ലാം“ലക്കും ദീനുക്കും വലിയദീൻ” എന്ന് പറയാനേ ഒക്കൂ...

    ReplyDelete
  90. “മനാഫി ”നേയും “അനശ്വര”യെയും പിന്താങ്ങുന്നു. പലര്‍ക്കും ഇതൊക്കെ തുറന്നു പറയാന്‍ ഇനിയും മടിയാണ്.വിശ്വാസം എന്നാല്‍ അന്ധ വിശ്വാസമല്ല എന്നു ആദ്യം മനസ്സിലാക്കണം. ഏതു മത വിഭാഗത്തില്‍ പെട്ടവരായാലും അതു തിരിച്ചറിഞ്ഞാല്‍ തന്നെ ധാരാള.!

    ReplyDelete
  91. :)

    നോ കമന്‍റ്.
    ഒന്നിനെയും വിമര്‍ശിക്കാനും, കൂടെ കൂട്ടാനും ഞാന്‍ ആളല്ല.
    കാരണം എന്റെ വിശ്വാസം അത്ര കറ കളഞ്ഞതല്ല.
    പിന്നെ മേല്‍ പറഞ്ഞ ഈ കാര്യത്തെ കുറിച്ച് അറിയുകയും ഇല്ല, കണ്ടിട്ടുമില്ല.

    ReplyDelete
  92. ചിലരങ്ങിനെയാ, ആരെയും വെറുപ്പിക്കേണ്ടെന്നു കരുതി ഒന്നും തുറന്നു പറയില്ല.അതു തന്നെയാ നമുക്കുള്ള കുഴപ്പവും. ശരിയും തെറ്റും മനസ്സിലാക്കാന്‍ അത്രക്കധികം ബുദ്ധിയൊന്നും ആവശ്യമില്ല.നമ്മുടെ വിശ്വാസം കറ കളഞ്ഞതാണൊ എന്നു നമുക്കു തന്നെ സംശയം തോന്നിയാല്‍ പിന്നെ നിവൃത്തിയില്ല!പടച്ചവനേ, എല്ലാവര്‍ക്കും നല്ല ബുദ്ധി കൊടുക്കേണമേ!

    ReplyDelete
  93. ഞാന്‍ "വിശ്രുവസിച്ചാലും ഇല്ലെങ്കിലും" എന്ന tv പരിപാടിയുടെ ഒരു പ്രേക്ഷേന്‍ ആണ്, എന്ന്നാല്‍ വെറും തരം താഴ്ന അഭിപ്രായമാണ് എന്റെത്.

    ഇടോ ഇസ്മയിലെ എകെതെശേം 75cm നീള്ളമുള്ള മുടി, രസുലിന്റെ മുടിയാണ് എന്ന് പരെന്ച് അത് വെള്ളത്തില്‍ ഇട്ടു ആ വെള്ളം പാവപ്പെട്ട ആളുകള്‍ക് കൊടുത്ത് കാശുണ്ടാകുന കേരളത്തില്‍ എന്തോന്ന് വെളിച്ചെണ്ണ, അടുത്ത ജാറം ഇതിനുവേണ്ടിട്ടാ "40 കൂടിയുടെ മുടി പള്ളി", തെയ്യാരകിക്കോ നിങ്ങളുടെ ബ്ലോഗില്‍.......

    വെളിച്ചെണ്ണ ഇപ്പോള്‍ ഉപയോഗികുന്നത് മിലെജിനുവേണ്ടിട്ടാ എന്നാല്‍ 45 വയസ്സ് കഴിയണം....

    നിങ്ങളുടെ മറുപടി പ്രതിക്ഷിക്കുന്നു.........

    അബ്ദുള്ള, തിരൂര്‍

    ReplyDelete
  94. ഇസ്മയില്‍ കുറച്ചാളുകളെ വിഷമിപ്പിക്കുമെന്നു തോന്നുന്നു.എന്നാലും മോശമില്ല. കമന്റ് 100 ല്‍ എത്തി തുടങ്ങി.അടുത്ത പോസ്റ്റ് 40 കോടിയുടെ മുടി പള്ളിയെപ്പറ്റി ആയികോട്ടെ.

    ReplyDelete
  95. ഇപ്പറഞ്ഞ സ്ഥലത്ത് നിന്നും അധികം ദൂരെയല്ല എന്റെ വീട് ഇതിലൂടെ പോവുമ്പോഴെല്ലാം ഞാന്‍ ഈ അന്ധവിശ്വാസം പ്രൊമോട്ട് ചെയ്യുന്നവരെ കുറിച്ച് ചിന്തിക്കാറുണ്ട്, പക്ഷെ ഒന്നും പറയാന്‍ പറ്റില്ല ഓരോരുത്തരുടെ വിശ്വാസം അല്ലെ .ഈ പോസ്റ്റിനു നന്ദി .
    ivide malyalam channel illathathu kondu rakshapettu .

    ReplyDelete
  96. ജാറ വ്യസായം ഏറ്റവും ലാഭമുള്ള ബിസിനസ്സാ. ഒറ്റ തവണ മുടക്കിയാല്‍ മതി. ലാഭം വന്നു കൊണ്ടിരിക്കും. വേണ്ടത് ഒരു ശവം മാത്രം.

    ReplyDelete
  97. Akbar > അതും വേണമെന്നില്ല. അല്പം കല്ലും സിമന്റും പിന്നെ കുറച്ചു പച്ച പെയിന്റും മതി!

    ReplyDelete
  98. (അന്ധ) വിശ്വാസം അതല്ലേ എല്ലാം !!!

    ReplyDelete
  99. hahaha..........samadinde comment adipoli.......padachavanod nerittu paranjal pore ,mediatornde aavashyam undo???ororutharkkum oro vishvaasangal

    ReplyDelete