10/11/2011

കണ്ടല്‍ കണ്ട Qണ്ടന്മാര്‍




ഖത്തറിലെ ഫേസ്ബുക്ക് Qമലയാളി ഗ്രൂപ്പിലെ ചില Qണ്ടന്മാര്‍ക്ക്‌ കണ്ടല്‍കാട് കാണാനൊരിണ്ടല്‍!  കേട്ടപ്പോഴേ ഞാന്‍ പറഞ്ഞു - 'ഉരുളച്ചോറു കൈവിട്ടിട്ടുള്ളംകൈ നക്കുന്ന'തെന്തിന്? നമ്മുടെ നാട്ടില്‍ സുലഭമായി കാണപ്പെടുന്ന കണ്ടല്‍ചെടികള്‍ ഖത്തറില്‍ കാണാന്‍ ചുമ്മാ ഇത്രേം ദൂരം പോണത് , താനൂരിലേക്ക് ചക്ക തിന്നാന്‍ പോണപോലെ പോഴത്തരമല്ലേ ? ഖത്തറിലേക്ക് പെട്രോള്‍ കയറ്റി അയക്കുന്നതുപോലെ വിഡ്ഢിത്തമല്ലേ എന്നൊക്കെ... പക്ഷെ നല്ലഭക്ഷണം ഓഫര്‍ ലഭിച്ചപ്പോള്‍  കണ്ടല്‍ കണ്ടില്ലേലും വേണ്ടില്ല ഞാനുണ്ട് എന്ന് മണ്ടനായ ഞാന്‍....

അങ്ങനെ രണ്ടാം പെരുന്നാളിന് രണ്ടുമണിക്ക് റമദ സിഗ്നല്‍ പരിസരത്ത് എല്ലാവരും സന്ധിക്കാന്‍ സംഘാടകനായ ഒരു Qണ്ടന്‍ സുനില്‍ പറഞ്ഞപ്പോള്‍ സ്റ്റാര്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ബുഫെ കഴിച്ചു യാത്ര ആരംഭിക്കാനാണെന്ന് കരുതിയ ഞാന്‍തന്നെ മണ്ടന്‍!  പോരാഞ്ഞ് , ബ്ലോഗര്‍ നാമൂസിനെ ദോഹയില്‍ നിന്ന് കൊണ്ടുവരാനും നിര്‍ദേശം കിട്ടി. ആരും ആ സാഹസത്തിനു മുതിരാത്തതിനാലാണത്രേ എന്നോട് പറഞ്ഞത്! കാറിലിരുന്നു നാമൂസ്‌ കവിത ചൊല്ലാതിരിക്കാന്‍ ഉമ്പായിയുടെ പാട്ട് ഉച്ചത്തില്‍ വച്ചത് ഏതായാലും ബുദ്ധിയായി.

അങ്ങനെ രണ്ടുമണിയോടുകൂടി എല്ലാവരും അല്‍ഖോറിലേക്ക് പുറപ്പെട്ടു. അവിടെ ബ്ലോഗര്‍ നജീബും രണ്ടു സില്‍ബന്ധികളും ഞങ്ങളെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
വിശന്നിട്ടു വയ്യ. ഇനി വല്ലോം കഴിച്ചിട്ട് ബാക്കി....

കണ്ടല്‍ അല്ല, എന്ത് കുന്ത്രാണ്ടാമായാലും ഉണ്ടിട്ട് കണ്ടാല്‍ മതി 
"എങ്ങനുണ്ടായിരുന്നു ഭക്ഷണം?"
വലിയൊരു കോള് കിട്ടിയ സന്തോഷത്തില്‍ ഭക്ഷണശേഷം ഹോട്ടലുകാരന്‍ ചോദിച്ചു.

"മൊത്തത്തില്‍ തരക്കേടില്ല. പക്ഷെ ബീഫ്‌ കറി പുക ചുവക്കുന്നത് കാരണം ശാപ്പാടിനു സുഖം തോന്നിയില്ല.സാലഡ്‌ കുറച്ചു കൂടി നന്നാക്കാമായിരുന്നു. നെയച്ചോറില്‍ എണ്ണക്ക് പകരം നെയ്യ് ഉപയോഗിക്കാമായിരുന്നു" എന്ന് ഞാന്‍ .

അപ്പോള്‍, നേരിയ ഒരു ചിരിയോടെ അയാള്‍ ഇങ്ങനെ പ്രതികരിച്ചു: " ബ്ലോഗര്‍ മാരാണല്ലേ ..?" 


പുറത്തു നല്ല കാറ്റായിരുന്നു. കാറ്റിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ..(താഴെ)

ഖത്തറില്‍ ഇത്രയും ഭംഗിയുള്ള സ്ഥലം ഞാനിതുവരെ കണ്ടിട്ടില്ല. ഒരേ സ്ഥലത്തുതന്നെ തികച്ചും വിഭിന്നങ്ങളായ സുന്ദരവും ആകര്‍ഷണീയവുമായ   കാഴ്ചകള്‍ കണ്ടപ്പോള്‍ സത്യത്തില്‍ ഇവിടം സന്ദര്‍ശിക്കാത്തവര്‍ ഖത്തറില്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അതൊരു തീരാനഷ്ടം തന്നെയായിരിക്കും എന്നുറപ്പ്! താഴെ കാണുന്ന ചിത്രങ്ങള്‍തന്നെ അതിനു തെളിവ്. (ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്തു വലുതാക്കി കാണാവുന്നതാണ്).

























 പങ്കെടുത്തവരും കഥാപാത്രങ്ങളും
രാമചന്ദ്രന്‍ വെട്ടിക്കാട്

നജീം ആലപ്പുഴ 

സുനില്‍ പെരുമ്പാവൂര്‍ 



അഷ്‌റഫ്‌ ചക്കോലയില്‍

നൌഷാദ് ബാവ

കനകാംബരന്‍

രാജേഷ്‌ കുമാര്‍

അനില്‍ നമ്പ്യാര്‍

കിരണ്‍

അസീസ്‌ മാസ്റ്റര്‍

രാജന്‍ ജോസഫ്‌ 

സുദര്‍ശന്‍ മാസ്റ്റര്‍

നാമൂസ്‌

സൈലേഷ് മോഹനം
ഷാനവാസ്‌ 
നികു കേച്ചേരി
ബിജു ഡേവിസ്‌

സ്റ്റീവ് 

ഇസ്മായില്‍ കുറുമ്പടി 


                     =======================================
ഇതുകണ്ടിട്ടു വല്ലതും തോന്നിയാല്‍ കുറ്റം പറയാമോ
 

ചിലര്‍ വെള്ളത്തില്‍ ....

സുദര്‍ശനന്‍ മാസ്റ്റര്‍ കവിത ചൊല്ലുന്നു

കിരണം പോലൊരു ഗാനം ..

സുനില്‍ ഭാഗവതര്‍

ഊ ഊ ഊ ഊക്കന്‍ കവിത ചൊല്ലുന്ന നാമൂസ്‌  !


പൃഷ്ഠത്തില്‍ കട്ടുറുമ്പ് കടിച്ചതിനാല്‍ ഇരിക്കാനാവാതെ  ഒരാള്‍  !

കണ്ടല്‍ കാടിലും വേണ്ടാതീനം !!

ഇവിടെ വീണ്ടും വരും  ....തല്‍കാലം വിട .