"ഹലോ ..നമസ്കാരം."
"നമസ്കാരം"
"മിസ്റ്റര്‍ ................................അല്ലേ?"
"അതെ"
"താന്കള്‍ ഖത്തറിലുള്ള ഒരു ബ്ലോഗര്‍ ആണെന്നറിഞ്ഞു.. നമ്മള്‍ വര്‍ഷം തോറും നടത്തി വരാറുള്ള ബ്ലോഗ് മീറ്റ് ഇപ്രാവശ്യം പൂര്‍വ്വാധികം ഭംഗിയായി നടത്താനുദ്ദേശിക്കുന്നു. താങ്കളുടെ സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു".
"ഓ ..എന്നാ കോപ്പിലെ മീറ്റാ..ഞാനില്ല".
"അതല്ല സാര്‍, ഇതൊരു സൌഹൃദ കൂട്ടായ്മയല്ലേ? നമ്മുടെ ..................."
" ചുമ്മാ ഒന്നിച്ചു കൂടി പുട്ടടിച്ചു വെടി പറഞ്ഞിരിക്കാന്‍ വേറെ ആളെ നോക്ക് മിസ്റ്റര്‍"
(വെളിയില്‍ കിടന്ന പാമ്പിനെ ചുമ്മാ എടുത്തു തോളിലിട്ടപോലായി കാര്യം!! ഈ ജോലി എന്നെ ഏല്പിച്ച ഏമാന്മാരെ ഇപ്പൊ എന്റെ കയ്യില്‍ കിട്ടിയാല്‍ വെടിവച്ചു താഴെയിട്ട് കഴുത്ത് ഞെരിച്ചു കൊല്ലും. എന്നാല്‍ എങ്ങോ കിടക്കുന്ന ബ്ലോഗര്‍മാരുടെ വായിലുള്ള സാഹിത്യം കേള്‍ക്കാനും വേണമല്ലോ ഒരു ഭാഗ്യം എന്ന് കരുതി പിന്നെയങ്ങ് സമാധാനിച്ചു)
"സാര്‍, ഇത് ഒരു വെടി പറയല്‍ മീറ്റ് അല്ല. നമുക്ക് വ്യക്തമായ അജണ്ടയും രൂപരേഖയും ഉണ്ട് . സ്പഷ്ടമായ സന്ദേശവും ആശയവും ഉണ്ട്."
"ഓ എന്നാ ആശയം ! കുറെ കാലമായില്ലേ കാണുന്നു . ഇതൊക്കെ ഒരു കാട്ടിക്കൂട്ടലല്ലേ.."
ഇത് കരയിലേക്ക് അടുക്കുന്ന ലക്ഷണമില്ല. വിട്ടുകളയാം. പക്ഷെ അങ്ങനെ വിടാന്‍ പാടുണ്ടോ ? നമുക്കുമില്ലേ അല്പം വീറും വാശിയുമൊക്കെ. ഇവിടെയിനി പ്രലോഭനം , ഭീഷണി, യാചന എന്നിവയില്‍ ഏതാണ് പ്രയോഗിക്കേണ്ടത് എന്നാലോചിച്ചു നോക്കി. ഭീഷണി നടത്താനുള്ള ശരീരപുഷ്ടിയും ശബ്ദഗാംഭീര്യവും, പട്ടിണി കിടക്കുന്ന പല്ലിയെപോലെയുള്ള എനിക്കില്ല. യാചിച്ചു ശീലം തീരെയുമില്ല. അപ്പോ അടുത്തത് തന്നെയാവട്ടെ.
"ചേട്ടാ..ഇത് സാധാരണ മീറ്റല്ല. ഒരു ഫാമിലി മീറ്റാ..കൂടാതെ കേരളത്തിലെ ഒരു സിനിമാ താരവും പങ്കെടുക്കുന്നുണ്ട് . അവരെ പരിചയപ്പെടാനും കൂടെ ഭക്ഷണം കഴിക്കാനും ഫോട്ടോ എടുക്കാനുമുള്ള സുവര്‍ണ്ണാവസരമാണ്"
"ഞാനില്ല മിസ്റ്റര്‍, താല്പര്യമില്ലെന്ന് പറഞ്ഞല്ലോ" (ഫോണ്‍ കട്ട് !)
അയ്യേ ..മോശമായി പോയി..ഒന്ന് വിളിച്ചു സോറി പറയാമെന്നു വച്ച് ഒന്ന് കൂടി വിളിച്ചു നോക്കി .പക്ഷെ ഫോണ്‍ എടുക്കുന്നില്ല.
ബ്ലോഗ് മീറ്റിന്റെ തിരക്കിനിടയില്‍ ഇക്കാര്യമങ്ങു മറന്നുപോയെങ്കിലും മീറ്റ കഴിഞ്ഞു മൂന്നാമത്തെ ദിവസം ഒരു ഫോണ്‍! എടുത്തപ്പോള്‍ ഇപ്പറഞ്ഞ മാന്യദേഹം!
" തണലേ ..എന്നെ തെറ്റിദ്ധരിക്കരുത്..താങ്കള്‍ വിളിച്ച സമയം ഒരു 'പ്രത്യക മൂഡിലായിരുന്നു' . സിനിമാ താരത്തിന്റെ കാര്യം പുളുവായിരുന്നു എന്നെനിക്കറിയാമായിരുന്നെങ്കിലും മീറ്റിന്റെ വാര്‍ത്തകള്‍ എല്ലാം അറിഞ്ഞപ്പോള്‍ വരാതിരുന്നത് വല്ലാത്ത നഷ്ടമായിതോന്നുന്നു. അടുത്ത വര്‍ഷം എന്നെ വിളിച്ചില്ലേലും തീര്‍ച്ചയായും ഞാന്‍ എത്തിയിരിക്കും. മാത്രമല്ല എന്റെ ഒരു സന്തോഷത്തിനു എന്റെ വക നൂറു റിയാല്‍ നിങ്ങടെ സഹായ ഫണ്ടിലേക്ക് ഞാന്‍ സംഭാവന തരാന്‍ ആഗ്രഹിക്കുന്നു"
'നിങ്ങടെ ' എന്നല്ല; 'നമ്മുടെ' എന്ന് പറയൂ.....ഈ സംരംഭം നമ്മുടെ എല്ലാവരുടെതുമാണ്".
============================================
ഖത്തറിലെ ചരിത്രത്തിലെ ഏറ്റവും വലിയതും മികവോടെയും നടത്തപ്പെട്ട ഈ ബ്ലോഗ് സൌഹൃദ കൂട്ടായ്മയില്‍ പങ്കെടുത്ത എല്ലാവര്ക്കും അവിസ്മരണീയമായ അനുഭവമായി എന്നറിയുന്നതില്‍ സന്തോഷമുണ്ട്. മാത്രമല്ല; പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വലിയ നഷ്ടമായി എന്ന് അവരുടെ വാക്കുകള്‍ ധ്വനിപ്പിക്കുകയും ചെയ്യുന്നു.
അവര്‍ക്കത് നഷ്ടവും വിഷമവും ആണെങ്കിലും അവര്‍ക്ക് പങ്കെടുക്കാന്‍ കഴിയാഞ്ഞത് സംഘാടകര്‍ക്ക് ആശ്വാസവും ആയി എന്നതാണ് സത്യം! കാരണം , ഒരു ദിവസം കൊണ്ട് മീറ്റ പൂര്‍ണ്ണമാവാതെ ബ്ലോഗര്‍മാരുടെ ആധിക്യവും സമയ ദൌര്‍ലഭ്യവും കാരണം പകുതിവച്ചു അവസാനിപ്പിക്കേണ്ടി വരിക എന്നത് എത്രമേല്‍ സങ്കടകരമാണ്!
ഫോട്ടോ ബ്ലോഗര്‍മാരുടെ വളരെ വിപുലമായ ഫോട്ടോ പ്രദര്‍ശനം, ഫോട്ടോ ഗ്രാഫി പഠനക്ലാസ് , സംശയ നിവാരണം, സമൃദ്ധമായ ഉച്ചഭക്ഷണം, ഔപചാരികതയോ ആര്‍ക്കെങ്കിലും പ്രത്യക പരിഗണനയോ ഉല്ഘാടനമോ ഏതുമില്ലാതെയുള്ള തുടക്കം, മുഖം മൂടികള്‍ അഴിച്ചു വച്ച് 'പുലി'ത്തോലില്ലാതെ ഉള്ളുതുറന്ന പരിചയപ്പെടലുകള്‍, നാലുമണിക്ക് ചായയും ലഘുപലഹാരവും...മൂന്നു പേരുടെ ലഘു പ്രഭാഷണങ്ങള്‍... അവസാനം വേദനയോടെ ഒരു വേര്‍പിരിയല്‍....! ഒപ്പം, ഒറ്റ ദിവസം കൊണ്ട് ഓരോരുത്തരുടെയും സൌഹൃദ വലയത്തിന്റെ വ്യാപ്തി പതിന്മടങ്ങ് വര്‍ധിച്ച സന്തോഷവും...ഇതില്‍ കവിഞ്ഞു എന്ത് വേണം !
ഖത്തര്‍ ബ്ലോഗേര്‍സിന്റെ മുഖ്യ ലക്ഷ്യം ജീവകാരുണ്യ പ്രവര്‍ത്തനമോ ചാരിറ്റി പ്രവര്‍ത്തനമോ അല്ല. അതിന്റെ അജണ്ടയില്‍ ഒരു ഇനം മാത്രമാണത്! വിശപ്പിന്റെ വേദനയകറ്റുക, രോഗശമനത്തിനു സഹായമേകുക മുതലയാവ അനേകം അവശ്യ ഘടകങ്ങളെ പോലെതന്നെയാണ്, 22 വര്‍ഷമായി തളര്‍ന്നു ശയ്യാവലംബിയായി പുറമേയുള്ളവരോട് സമ്പര്‍ക്കമേതുമില്ലാതെ കിടക്കുന്ന ഒരു ഹതഭാഗ്യനായ യുവാവിന്റെ ഒരു ആഗ്രഹം സാധിച്ചു കൊടുക്കുക എന്നുള്ളത് ! ഒരു ബ്ലോഗോ മറ്റു വഴിക്കോ മറ്റുള്ളവരുമായി സംവദിക്കാനും തന്റെ മടുപ്പിക്കുന്ന ഏകാന്തതയെ മറികടക്കുവാനും ഒരു കമ്പ്യൂട്ടര്‍ ഉപകാരപ്പെടുമെങ്കില്‍ ഞങ്ങള്‍ ചെയ്യുന്ന ഒരു ചെറിയ സഹായം എന്ന് മാത്രം കരുതുക. ഇത് പരസ്യപ്പെടുത്തുന്നത് അഹങ്കാരമല്ല മറിച്ചു മറ്റുള്ളബ്ലോഗര്‍മാര്‍ക്കും ഒരു പ്രചോദനം ആയെങ്കില്‍ നന്ന് എന്ന സദുദ്ദേശ്യം കൊണ്ടു മാത്രമാണ്.
എന്നാല്‍ ഇപ്പോള്‍2012 ല്‍ മൊത്തം 98 പേര്‍ വരാമെന്നു പറഞ്ഞിരുന്നുവെങ്കിലും പലവിധ അസൗകര്യങ്ങള്‍ കാരണം എഴുപതോളം പേര്‍ക്കെ വരാനായുള്ളൂ. എന്റെ ക്യാമറ രാത്രിയില്‍ എടുക്കുന്ന ഇനമായത് കൊണ്ടു ഞാനെടുത്ത ചിത്രങ്ങള്‍ക്ക് തെളിച്ചവും മിഴിവും കുറവാണ് . അതിനാല്‍ ഉള്ളത് കൊണ്ടു തൃപ്തിപ്പെടാന്‍ അപേക്ഷ.
ചിത്രത്തില്‍ ക്ലിക്കി വലുതാക്കി കാണാം.
അവരുടെ പേരില്‍ ക്ലിക്കിയാല്‍ ബ്ലോഗില്‍ എത്താം.
ഇതില്‍ ഉള്‍പ്പെടാത്തവരോ അബദ്ധത്തില്‍ തെറ്റായി വിവരങ്ങള്‍ നല്കപ്പെട്ടവരോ ഉണ്ടെങ്കില്‍ ദയവായി അറിയിക്കുമല്ലോ.
ആഷിക് (മായിക ലോകം ) ashiksurang@gmail.com |
അജീഷ് ജി നാഥ് aashcg@gmail.com |
അസീസ് മാസ്റ്റര്‍ (വയല്‍) azeeznallaveettil@gmail.com |
ബിഷാദ് (bichoo) bishad007@gmail.com |
ബിജു കുമാര്‍ ( നേര്‍കാഴ്ചകള്‍) bijukumarkt@gmail.com |
കനകാംബരന്‍ (ഖരാക്ഷരങ്ങള്‍) kkanakambaran@yahoo.com |
കമറുദ്ദീന്‍ ( കമറുദ്ദീന്‍) kamaru7578@gmail.com |
കിരണ്‍ ജോസ് ( സാന്ദ്രം) kiranjose2@gmail.com |
മജീദ് നാദാപുരം (art of wave) majeednadapuram@gmail.com |
മനോഹര്‍ (മനോവിഭ്രാന്തികള്‍) kvmano@yahoo.com |
നജീം ആലപ്പുഴ (പാഠഭേദം) arnajeem@gmail.com |
നിക്കു നിക്സണ്‍ ( എന്റെ ലോകം) nikumelete@gmail.com |
രാമചന്ദ്രന്‍ ( ഞാന്‍ ഇവിടെയുണ്ട്) thambivn@gmail.com |
സഗീര്‍ പണ്ടാരത്തില്‍ (വെള്ളിനക്ഷത്രം) sageerpr@gmail.com |
സമീര്‍ (പഥികപത്രം) sameerct@hotmail.com |
സാന്ദ്ര, സന്‍സിന ( പൊന്നുണ്ണി) thambivn@gmail.com |
ഷഫീക്ക് (കരിനാക്ക്) shakayakkodi@gmail.com |
ഷാഹിദ ജലീല്‍ (മുള്ളന്‍ മാടി) |
ഷക്കീര്‍ (ഗ്രാമീണം ) cmshakkeer@gmail.com |
ഷമീര്‍ ടീകേ (മഴനാരുകള്‍) shamtk@gmail.com |
ഷാനവാസ് ( ചോല) shachola@gmail.com |
ഉമ്മര്‍കുട്ടി ( ചിമിഴ്) ummerkutty.kutty1@gmail.com |
തന്സീം ( ഒരേ കടല്‍) thsthanzi@gmail.com |
രാജേഷ് (തരിശ്) krishnanrajesh68@gmail.com |
സുബൈര്‍ (തിര) subaironline@gmail.com |
സ്മിത ആദര്‍ശ് (പകല്‍ കിനാവ്) |
മാധവിക്കുട്ടി (ജീവിതത്തില്‍ നിന്ന്) |
സിദ്ധീഖ് തൊഴിയൂര്‍ ( മാലപ്പടക്കം) sidheekthozhiyoor@gmail.com |
ഷീല ടോമി (കാടോടിക്കാറ്റ് ) |
ലെനിന്‍ കുമാര്‍ (പച്ചതവള) ksleninkumar@gmail.com |
ജിദ്ദു ജോസ് ( അനുഭവങ്ങള്‍ പാളിച്ചകള്‍) jidhujose@gmail.com |
രാജന്‍ ജോസഫ് |
അന്‍വര്‍ ബാബു anwarbabucp@gmail.com |
പ്രദോഷ് pradaush@gmail.com |
മുരളി (വാളൂരാന്‍) murali@tadmur.com |
ശ്രീജിത്ത് ( ഓര്‍മ്മകള്‍ അനുഭവങ്ങള്‍) sreejithec@gmail.com |
ഹബീബ് റഹ്മാന്‍ ( കിഴിശ്ശേരി) habeeburahimank@gmail.com |
ഫയാസ് (ആക്രാന്തം) phayas@gmail.com |
ഹബീബ് (HABSINTER) habsinter@gmail.com |
ഹക്കീം പെരുമ്പിലാവ് (പേരുംബിലാവിയന്‍) perumpilavu@gmail.com |
ബിജു രാജ് ( ഇസ്ക്ര) akbijuraj@gmail.com |
ഇസ്മായില്‍ മേലടി ( ISMAIL MELADI) ipparambil@gmail.com |
ജിപ്പൂസ് ( എന്റെ ഇടം) ri8way@gmail.com |
സിറാജ് (സിറൂസ്) sirajjtc2002@gmail.com |
കലാം (മരുപ്പൂക്കള്‍) abulkalamk@gmail.com |
അബ്ദുല്‍ ജലീല്‍ ( കുറ്റിയാടി കടവു) 5605856@gmail.com |
അലി മാനിക്കത്ത് (മാണിക്കന്‍) alimanikkath@gmail.com |
നവാസ് ( ബ്ലോഗ് കൊറിവരകള്‍) navasem@gmail.com |
റഫീക്ക് കംബള (റഫീക്ക് കംബള) r_kambala@yahoo.com |
രാജേഷ് കെ വീ ( പ്രവാസി) rajeshskpm@gmail.com |
രാജേഷ് വീ ആര്‍ ( കാല്പാടുകള്‍) rajeshvr123@gmail.com |
റഷീദ് തൊഴിയൂര്‍ ( ചെറുകഥ) rasheedthozhiyoor@gmail.com |
റിയാസ് കേച്ചേരി ( riyas doha qatar) pattikkarariyas@gmail.com |
സലാഹ് (alvida na) salahidea@gmail.com |
ശെഫി സുബൈര്‍ (ഓര്‍മ്മകള്‍ മരിക്കുമോ) shafeekruksana@gmail.com |
ശിഹാബ് തൂണേരി ( shihab thooneri) shihabdoha@gmail.com |
ഇബ്രാഹീം സിദ്ധിക് ( ഇഹ് സാന്‍) vpsidheeque@gmail.com |
ഫാസിര്‍ (സൂത്രന്‍) fasircyber@gmail.com |
സുമേഷ് (exploreasp) mail2sumesh@gmail.com |
നൗഷാദ് (തൃഷ്ണ) naushadvarkala@gmail.com |
ഉസ്മാന്‍ (ഉസ്മാനിയാസ്) usmanmarath@hotmail.com |