09/01/2010

മണലുണ്ടോ സഖാവേ സിമന്റെടുക്കാന്‍


" ഞാനൊരു പ്രവാസി,
അതിനുമേല്‍ പ്രയാസി
"



മുന്‍പേ കടന്നു ഞാന്‍ കടല്‍
ചുമടുമേറ്റി രാപ്പകല്‍
ദ്രവിച്ചു തീര്‍ന്നെന്‍ ഉടല്‍
വീര്‍ത്തു വന്നെന്‍ കുടല്‍
മനസിലരിച്ചു ചിതല്‍
വന്ന നാളുകള്‍ മുതല്‍
കൊതിച്ചു ഞാനൊരു തണല്‍
കനവിലുണ്ടൊരു കുടില്‍
വാങ്ങി ഞാനൊരു വയല്‍
വീടുയര്‍ത്താമതില്‍
മുന്നില്‍ വീണു 'മതില്‍'
എവിടെ ഇത്തിരി മണല്‍?
(മണല്‍ ചിലര്‍ക്ക് 'ചരല്‍'
ഗള്‍ഫിലോ അത് 'റമല്‍')
വേറെയുണ്ടോ ബദല്‍
?

6 comments:

  1. മണലിനിപ്പോള്‍ സ്വര്‍ണ്ണത്തേക്കാള്‍ വിലയാണ്,സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ബ്ലോഗിലൊന്നും ഇടാനുള്ളതല്ല മണല്‍!.തല്‍ക്കാലം അല്പം കരിങ്കല്‍ പൂഴിയിട്ടോളൂ.

    ReplyDelete
  2. മൊത്തം കൺഫൂശനാക്കിക്കളഞ്ഞല്ലോ...:(

    ആശംസകൾ

    ReplyDelete
  3. മണലല്ലെ ഇപ്പൊ നാട്ടിലെ താരം...
    മണലിന് കോഴിക്കോട്ടുകാര്‍ പൂഴി എന്നു പറയും..

    അപ്പോ വീടുപണി പൂഴി കാരണം നിന്നു അല്ലെ
    അപ്പൊ അതിലും വന്നു ഒരു ബ്ലോഗ് അല്ലെ..

    കൊള്ളാം...

    ReplyDelete
  4. കോഴിക്കോട്ട് പൂഴി ( കണ്ണൂരും) എന്നാണ് പറയുക, പക്ഷെ സംസാരിച്ചു വരുമ്പോള്‍ അതവിടെ "പൂയി" ആയി മാറും..അതിന്ഗ്ങ്ങനെ.." എന്ത്ന്നാന്നുപ്പാ പറയ്ണ്ട്..പൂയി കിട്ടീറ്റല്ലാന്നു... ..തേക്കാനാളെ ( പ്ലാസ്റ്ററിങ്ങ് ) വിളിചിറ്റ് ആളു വരുമ്പളത്തേക്ക് പൂയി കിട്ട്യാ..അവരെന്നിറ്റ്‌ പണിയെടുക്കാണ്ട് മടങ്ങി പോയി."

    ReplyDelete
  5. ഇതു കൊള്ളാമല്ലോ...

    ReplyDelete