11/02/2010

കനല്‍


അയാളുടെ ഏകമകളുടെ വിവാഹമാണ്.ആ ദേശം കണ്ടതില്‍ വച്ചേറ്റവും കെങ്കേമമവും ആഘോഷവുമായി നടത്തണമെന്നയാള്‍ക്ക് വാശിയായിരുന്നു.
അലങ്കാരപ്രഭയില്‍ കുളിച്ച, കൊട്ടാരസദൃശമായ വീട്!
പറമ്പ് നിറയെ പന്തല്‍!
ഇറക്കുമതി ചെയ്യപ്പെട്ട പാചക വിദഗ്ദര്‍!
സസ്യ-സസ്യേതരങ്ങളായ അനവധി മേത്തരം വിഭവങ്ങള്‍!
വ്യത്യസ്ത തരം ശീതള പാനീയങ്ങള്‍!
വാദ്യമേളക്കാര്‍!
സര്‍വ്വാംഗവിഭൂഷിതയായ മണവാട്ടി!
വി ഐ പി കളടങ്ങുന്ന അതിഥികള്‍!
റോഡരികുകള്‍ കിലോമീറ്റരുകളോളം കവര്‍ന്ന അവരുടെ വാഹനനിരകള്‍!
ആകെ ആഘോഷ തിമിര്‍പ്പുകള്‍, പൊട്ടിച്ചിരികള്‍,ആഹ്ലാദാരവങ്ങള്‍ ..
പൊടുന്നനെ..
ആര്‍ത്തനാദം..
അടക്കിപ്പിടിച്ച സംസാരങ്ങള്‍..
നെട്ടോട്ടങ്ങള്‍ .
നെഞ്ചില്‍ നിറയെ കനലുമായി അയാള്‍ ഒരു വശത്ത് തളര്‍ന്ന് ഇരുന്നു,
തീക്കനലുകള്‍ക്ക് മുകളില്‍ അക്ഷമയോടെ , ഗര്‍ഭം ധരിച്ച ഭീമന്‍ ചരുവങ്ങള്‍ ഊഴവും കാത്തു കിടന്നു,
തീക്കനലില്‍ വെള്ളമൊഴിച്ച പോലെ, അയല്‍പക്കത്തെ പാവം പെണ്‍കുട്ടിയുടെ പരിഹാസച്ചിരി ഉയര്‍ന്നു,
അന്നേരം, കനലണഞ്ഞ മനസ്സുമായ്‌ മണവാട്ടി തന്റെ കാമുകനോടൊപ്പം ഒരു ദീര്‍ഘയാത്രയിലായിരുന്നു .

37 comments:

  1. വിശ്വാസം, അതല്ലേ മോളെ എല്ലാം.. എന്നൊന്നും ആരും പറഞ്ഞ് കൊടുത്തില്ലേ??

    :)

    ReplyDelete
  2. "തീക്കനലില്‍ വെള്ളമൊഴിച്ച പോലെ, അയല്‍പക്കത്തെ പാവം പെണ്‍കുട്ടിയുടെ പരിഹാസച്ചിരി ഉയര്‍ന്നു"
    ( കഥയുടെ 'സംഗതി' ഇവിടെയാണ്‌ കിടക്കുന്നത് കേട്ടോ)

    ReplyDelete
  3. ആ കുട്ടി കാമുകന്റെ മാത്രം വിശ്വാസം അതല്ലേ എല്ലാം എന്നു വിചാരിച്ചിട്ടുണ്ടാവും...പാവം കല്യാൺ..മൂഞ്ചി പോയി

    ReplyDelete
  4. അതെ!"തീക്കനലില്‍ വെള്ളമൊഴിച്ച പോലെ, അയല്‍പക്കത്തെ പാവം പെണ്‍കുട്ടിയുടെ പരിഹാസച്ചിരി ഉയര്‍ന്നു"
    അപ്പൊ അങ്ങിനെ ഒന്ന് നടന്നിരുന്നോ ?
    ആ പൊണ്‍കുട്ടിയുടെ കല്ല്യാണത്തിനു പൈസ കടം ചോദിച്ചപ്പോള്‍ കൊടുത്തുകാണില്ലാല്ലേ?
    കഥ നന്നായിരിക്കുന്നു.ഈ കൊച്ചു കഥയിലൂടെ നല്ല ഒരു പാഠം പറഞ്ഞിരിക്കുന്നു

    ReplyDelete
  5. ചില കല്യാണങ്ങള്‍ക്ക് വധുവിനെ പ്പോലും ലജ്ജിപ്പിക്കുന്ന ആടയാഭരണങ്ങളാണ് അതിഥികള്‍ അണിയുന്നത് ..

    ReplyDelete
  6. “....കനലണഞ്ഞ മനസ്സുമായ്‌ മണവാട്ടി തന്റെ കാമുകനോടൊപ്പം ഒരു ദീര്‍ഘയാത്രയിലായിരുന്നു “

    - കനല്‍ അണഞ്ഞിട്ടില്ല, ചാരം മൂടിയിക്കിടക്കുകയാണ്, മാഷേ!

    ReplyDelete
  7. ഒരു പാടു പാഠങ്ങള്‍ ഉള്ള കഥ

    ReplyDelete
  8. അയല്‍‌പക്കത്തെ പാവം പെണ്‍‌കുട്ടിയുടെ പരിഹാസച്ചിരി ഉണര്‍ന്നു എന്നത് ഇവിടെ യോജിയ്ക്കുന്നുണ്ടെന്നു തോന്നുന്നില്ല. കാരണം അവളുടെ കണ്ണീരിന്റെ തീവ്രതയാകും സന്ദര്‍ഭം. അയല്‍‌പക്കത്തെ പാവം പെണ്‍‌കുട്ടിയ്ക്ക് മറ്റൊരാളുടെ തകര്‍ച്ചയില്‍ സന്തോഷിയ്ക്കാനോ പരിഹസിയ്ക്കാനോ കഴിയില്ല.

    ReplyDelete
  9. ഒരു പക്ഷെ അയല്പക്കത്തെ പെണ്‍ കുട്ടി ഇതു പോലെ ഒളിച്ചോടിയപ്പോള്‍ നമ്മുടെ മുതലാളി പരഹസിച്ചു കാണും. ഇവിടെ നമുക്കു ലൌ ജിഹാദിന്നു വല്ല ചാന്‍സുമുണ്ടോ?

    ReplyDelete
  10. കല്യാണം വേറെ.
    കാമുകന്‍ വേറെ.

    ReplyDelete
  11. അയല്പക്കത്തെ കുട്ടി ചിരിച്ചോട്ടെ , “ഉണങ്ങിയ പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കട്ടെ , നാളെ അവളും ഒളിച്ചോടൂമ്പോള്‍ അവള്‍ക്ക് മനസ്സിലാവും

    എന്‍റെ പ്രശ്നം അതല്ല അന്ന് ഉണ്ടാക്കിയ ബിരിയാണിയൊക്കെ എന്താ ചെയ്തത് ?

    ReplyDelete
  12. ആർഭാടകല്ല്യാണങ്ങൾ
    ക്കെതിരെയൊരു പരിഹാസം !
    പ്രണയപരിണാമത്തിനു
    നേരെയൊരു മന്ദഹാസം !
    തൊട്ടയലക്കദു:ഖങ്ങളിൽ
    പങ്കുചേർന്നൊരട്ടഹാസം !

    അല്ലേ ഗെഡീ,കൊള്ളാം കേട്ടൊ...

    ReplyDelete
  13. നമ്മുടെ നാട്ടില്‍ നടമാടുന്ന ഒരു സാധാരണ രീതിക്കെതിരെ ഒന്ന് പ്രതിക്കരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്.ചില വിവാഹ മാമാങ്കങ്ങള്‍ നാം കണ്ടാല്‍ മനസ്സ് നോവും. തന്റെ പെണ്മക്കളുടെ വിവാഹം അത്യാര്‍ഭാടമായി നടത്തുമ്പോള്‍, തോട്ടയല്‍ പക്കത്ത് വിവാഹ പ്രായം കഴിഞ്ഞു നെടുവീര്‍പ്പുകള്‍ കൊണ്ട് പായ നെയ്തു അതില്‍ സ്വന്പം കണ്ടു കിടക്കുന്ന പെണ്‍കുട്ടികളുടെ മാനസികാവസ്ഥ എന്തായിരിക്കും? കഥയില്‍ പറഞ്ഞ പോലെ അനിഷ്ടകരമായത് സംഭവിക്കുമ്പോള്‍ ഇവള്‍ സന്തോഷിക്കുമോ വിഷമിക്കുമോ? പരിഹസിച്ചു ചിരിക്കുമോ വിഷമം കൊണ്ട് കരയുമോ? നിങ്ങള്‍ എന്ത് പറയുന്നു?

    ReplyDelete
  14. ഇതിന്റെ ക്ലൈമാക്സ് എങ്ങിനെ ..? ഏതോ ജുവല്ലറിക്കാരുടെ പരസ്യം പോലെ അവള്‍ തിരിച്ചു വരുമോ...

    പിന്നെ അയല്‍‌വക്കത്തെ കുട്ടി ഇത്കണ്ട് ഒരിക്കലും ചിരിക്കുമെന്ന് തോന്നുന്നില്ല..ചിരിക്കാന്‍ ശ്രമിച്ചേക്കാം വൃഥായെങ്കിലും

    ReplyDelete
  15. വളരെ നന്നായിരിക്കുന്നു... സമൂഹത്തിന്റെ ഒരു ശാപത്തിനെ ഹൃസ്വമായ ഭാഷയില്‍ അവതരിപ്പിച്ചതിന് നന്ദി.....എന്നാലും ഒരു കണ്‍ഫ്യൂഷന്‍..... സര്‍വ്വാംഗ ആഭരണ വിഭൂഷിതയായ മണവാട്ടി എങ്ങിനെ കാമുകനോടൊപ്പം കടന്നു... കല്യാണം കഴിഞ്ഞില്ലേ...

    ReplyDelete
  16. ഹംസക്ക പറഞ്ഞത് പോലെ തന്നെയാ എന്‍റെയും വേവലാതി. അന്നത്തെ ബിരിയാണി...
    ആശംസകള്‍

    ReplyDelete
  17. അയൽ പക്കത്തെ പെൺകുട്ടിക്ക്‌ അസൂയയും അതിമോഹവുമാണ`...
    അതുകൊണ്ടാണവൾ ചിരിച്ചത്‌...ഇനി അങ്ങനെയൊന്നു മില്ലെങ്കിൽ അവളുടെ തലക്ക്‌ കാര്യമായ എന്തോ തകരാറുണ്ടായിരിക്കും...

    ReplyDelete
  18. കെങ്കേമമവും ആഘോഷവുമായി - ഒന്ന് മതിയാവില്ലേ .
    'സസ്യ-സസ്യേതരങ്ങളായ അനവധി മേത്തരം വിഭവങ്ങള്‍!' അനവധി മേത്തരം- ഇവിടെയും ഒന്നുമതി; മേത്തരം.
    സര്‍വ്വാംഗ സര്‍വ്വാംഗ ആഭരണ വിഭൂഷിതയായ വിഭൂഷിതയായ- ആഭരണ വേണോ? വിഭൂഷിതത്തില്‍ അതുണ്ട്.
    'തീക്കനലുകള്‍ക്ക് മുകളില്‍ അക്ഷമയോടെ , ഗര്‍ഭം ധരിച്ച ഭീമന്‍ ചരുവങ്ങള്‍ ഊഴവും കാത്തു കിടന്നു'- ഇവിടെയാണ്‌ കഥയുടെ ക്ലൂ കിടക്കുന്നത്. ഭര്‍ത്താവാകാന്‍ വരുന്നവന്‍ രക്ഷപ്പെട്ടു.

    ReplyDelete
  19. കൊള്ളാം. രചനകള്‍ വിരല്‍ ചൂണ്ടുന്ന ആശയങ്ങള്‍ ജീവിതത്തില്‍-വിവാഹത്തില്‍ - പ്രാവര്തികമാക്കിയിരുന്നോ? സ്ത്രീധനവും ബാക്കിയായി വലിച്ചെറിയുന്ന ബിരിയാണിയും കിലോക്കണക്കിന് സ്വര്‍ണവും ഇല്ലാതെ യാണ് വിവാഹം കഴിച്ചതെങ്കില്‍ താങ്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു. അതോ ഈ കഥയിലെ വില്ലനായിരുന്നോ(കാമുകന്‍) താങ്കള്‍, നാട്ടുകാരാ?

    ReplyDelete
  20. വിശ്വാസം അതല്ലേ എല്ലാം :)

    ReplyDelete
  21. oru kochu kadha ; chindhippikkunna nallakadha; ahangarathinte adayaalamaaya aarbhadathinte paryavasanathilekk viral choondunna kadha

    ReplyDelete
  22. വളരെ ചെറിയ ഒരു സംഭവത്തിൽ ഉള്ളടക്കിയ വലിയ ആശയം . അയലത്തുകാരുമായി ബന്ധം അത്തരത്തിലെങ്കിൽ പിന്നെ ചിരിക്കാതെ തരമില്ല. ഭാവുകങ്ങൾ

    ReplyDelete
  23. അപ്പൊ അതാ പറയുന്നത് ആരാന്റെ തന്തക്കു വട്ടായാല്‍ കാണാന്‍ എന്ത് സുഖം ....

    ReplyDelete
  24. എല്ലാവര്‍ക്കും വിശാലമ:നസ്ഥിതി കാണില്ലല്ലോ ? ചിലരൊക്കെ വീഴ്ച്ച കണ്ട് ചിരിക്കും; ചിരിക്കട്ടെ .

    ReplyDelete
  25. മണവാളനായി വന്നവന്‍റെ മാനസികാവസ്ഥ എന്നതായിരിക്കും??

    ReplyDelete
  26. കൊച്ചുകഥയില്‍ നല്ല ഒരാശയം പറയാന്‍ ശ്രമിച്ചു. പറയാന്‍ വന്നത് അയലത്തെ പെണ്‍കുട്ടിയുടെ ദുരവസ്തയെക്കുറിച്ചാണെങ്കിലും അവസാനം പറഞ്ഞുവന്നപ്പോള്‍ അവളൊരു കുശുമ്പത്തി ആയിയോ..?!

    ReplyDelete
  27. അയല്‍പക്കത്തെ പെണ്‍കുട്ടി തന്നെ കഥയിലെ ചോദ്യം...
    അവള്‍ ചിരിച്ചാലും സങ്കടപ്പെട്ടാലും ആര്‍ക്കെന്തു ചേതം അല്ലെ?? എല്ലാവരും നോക്കുന്നത് മണവാട്ടിയെ മാത്രമാകും..

    ReplyDelete
  28. വേറൊരു കല്യാണ പേക്കൂത്ത്.. അല്ലെ?

    ReplyDelete
  29. ethayalum aval poyi ellam niruthivekkette!!!ayal pakkathe kuttigale onne nokkikalayam

    ReplyDelete
  30. എല്ലാവര്ക്കും വെവ്വേറെ നന്ദി പറയുന്നില്ല. കമന്റ് ചെയ്തു നിര്‍ദേശങ്ങള്‍ നല്‍കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത എല്ലാ സുമനസ്സുകള്‍ക്കും അകമഴിഞ്ഞ നന്ദി..

    ReplyDelete
  31. അയല്‍ പക്കത്തെ പെണ്‍കുട്ടിയെ പറഞ്ഞ് പറ്റിച്ച് മറ്റൊരു പണക്കാരിയെ കെട്ടാന്‍ പോയ നമ്മുടെ കഥാ നായകന് ..
    ഈശ്വരന്‍ നല്‍കിയ സമ്മാനം....

    ReplyDelete
  32. തീക്കനലില്‍ വെള്ളമൊഴിച്ച പോലെ, അയല്‍പക്കത്തെ പാവം പെണ്‍കുട്ടിയുടെ പരിഹാസച്ചിരി ഉയര്‍ന്നു അവൾ സഹതപിക്കുകയല്ലെ ചെയ്യുക .. ആർഭാട കല്യാണങ്ങൾ കൊണ്ട് മതി മറന്ന് അഹങ്കരിക്കുന്ന ബാപ്പമാർക്ക് നല്ലൊരു പാഠം ... വിവാഹ ധൂർത്തിൽ മതി മറക്കുന്ന ഓരോ ബാപ്പയും അടുത്ത് വീട്ടിലെ വിവാഹ പ്രായമെത്തിയ പാവം പെൺകുട്ടിയെ ഒരിക്കലെങ്കിലും ഓർത്തിരുന്നെങ്കിൽ.................. സമൂഹത്തിനു നല്ല ഒരു ആശയം നൽകാൻ കഴിഞ്ഞു ഭാവുകങ്ങൾ

    ReplyDelete
  33. very nice..........i think this is reality....post name is apt....

    ReplyDelete