23/05/2010

വരവ്, ചെലവ്..


സുനന്ദയും നന്ദനയും അയാള്‍ക്ക്‌ ഏറ്റവും വേണ്ടപ്പെട്ടവര്‍. അവര്‍ക്ക് തിരിച്ചും. പേരില്‍മാത്രമല്ല; മറ്റു പലതിലും അവര്‍ക്കിടയില്‍ സാമ്യമുണ്ട്. ആരോഗ്യവതികള്‍, പൂര്‍ണ്ണ ഗര്‍ഭിണികള്‍ , രണ്ടു പേര്ക്കും മൂന്നാംപ്രസവവും .


എന്നാല്‍ നന്ദന മാത്രം പ്രസവം ആസ്പത്രിയില്‍ വേണമെന്ന് ആഗ്രഹിച്ചു.

സുനന്ദ പ്രസവിച്ചു. നല്ല ആരോഗ്യവും സൌന്ദര്യവുമുള്ള ഇരട്ട പെണ്‍കുട്ടികള്‍ ‍! ആഹ്ലാദത്താല്‍ അയാള്‍ തുള്ളിച്ചാടി. അമ്മയുടെയും മക്കളുടെയും മൂര്‍ദ്ധാവില്‍ തലോടി, ചുംബിച്ചു.

വൈകാതെ അയാള്‍ ആസ്പത്രിയിലേക്ക് തിരിച്ചു. അല്പസമയത്തിനു ശേഷം നന്ദനയും പ്രസവിച്ചു. അത്ഭുതം! അവള്ക്കും ആരോഗ്യവും സൌന്ദര്യവുമുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ തന്നെ! എന്നാല്‍, പൊടുന്നനെ അയാളുടെ മുഖം വാടി. ചിരി മാഞ്ഞുപോയി. വിളര്‍ച്ചയോടെ അയാളൊരിടത്ത് തളര്‍ന്ന് ഇരുന്നു.

എല്ലാം പെണ്‍കുട്ടികള്‍ ആയിരുന്നുവെങ്കിലും നന്ദന പ്രസവിച്ചത് മനുഷ്യക്കുഞ്ഞുങ്ങളെ ആയിരുന്നു.

സുനന്ദയോ പശുക്കുഞ്ഞുങ്ങളെയും....

77 comments:

  1. തെറ്റിദ്ധരിക്കരുത്..ഞാനൊരു ദോഷൈകദൃക്ക് അല്ല. നിലവിലെ നമ്മുടെ ജീര്‍ണിച്ച സാമൂഹികാവസ്ഥയെ ഒന്ന് ചൊറിഞ്ഞുനോക്കിയതാ....

    ReplyDelete
  2. നന്നായിട്ടുണ്ട് .....

    ReplyDelete
  3. സംഭവം കലക്കി ട്ടോ മാഷെ ..............

    ReplyDelete
  4. അതൊരു അടി തന്നെ. ഗംഭീരം.

    ReplyDelete
  5. നന്നായിട്ടുണ്ട്.. :)

    ReplyDelete
  6. ഈ ചൊറിയൽ മനോഹരമായിരിക്കുന്നു.. ഈ തണലിൽ ഇത്തിരി നേരമിരുന്ന് നമുക്കെല്ലാവർക്കും കൂടി അല്പം ചൊറിയാം.. ഈ ജീർണ്ണിച്ച സമൂഹത്തെ.. ഒരു പക്ഷെ നന്നായാലോ?

    ReplyDelete
  7. ഈ മിനിക്കഥയില്‍ എത്ര വലിയ സത്യങ്ങളാണ്‌ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. 'ദോഷൈകദൃക്ക്' ഒന്നുമല്ല. സമൂഹത്തിനു നേരേ ഒന്ന് വിരല്‍ ചൂണ്ടി. അത് നന്നായി തണല്‍..നല്ല കാര്യം. തീര്‍ച്ചയായും അഭിനന്ദനം അര്‍‌ഹിക്കുന്നു.

    ReplyDelete
  8. വളരെ മനോഹരമായിട്ടുണ്ട് ഭായി. നല്ല സന്ദേശം .തുടര്‍ന്നും എഴുതുക.എല്ലാ ഭാവുകങ്ങളും നേരുന്നു...

    ReplyDelete
  9. കാശു കൊടുക്കണ കാര്യമോര്‍ത്തായിരിക്കും
    :-)

    ReplyDelete
  10. ഓ... ഇസ്മായല്‍ വളരെ കുരുക്കി ഒരു സത്യം പറഞ്ഞു. വളരെ നന്നായി

    ReplyDelete
  11. ഇതൊരു വല്ലാത്ത തല തന്നെ. ഈ വിഷയം മാന്തണമെന്നു ഞാനും വിചാരിച്ചിരുന്നു. ഇതാണെങ്കില്‍ ഒരു മാജിക്‌ പോലെയായിപ്പോയി. ഏതാനും വരികളില്‍ ഒരു സാഗരം പോലെ.......

    ReplyDelete
  12. തീര്‍ച്ചയായും സമൂഹത്തിന്റെ വര്‍ത്തമാനകാലമനോഭാവത്തെ പ്രകാശിപ്പിച്ചിരിയ്ക്കുന്നു. കൊള്ളാം. അഭിനന്ദനങ്ങള്‍

    ReplyDelete
  13. ഒക്കെ മാറും, മാറണമല്ലോ..

    ReplyDelete
  14. ഒരുകാര്യം ഞാൻ പറയട്ടേ ..... എല്ലാവർക്കും എന്നെ പേടിയാണ് . എന്റെ മുഴുത്ത മസിൽ പവർ കണ്ടിട്ടോ എന്റെ കൊമ്പൻ മീശ കണ്ടിട്ടോ അല്ല എനിക്ക് രണ്ട് പെണ്മക്കളാണ് അതു തന്നേ
    നല്ല മാന്ത് ആശംസകൾ

    ReplyDelete
  15. ഒരു മിനിക്കഥാരൂപത്തില്‍ സമൂഹത്തിന്റെ ജീര്‍ണാവസ്ഥ! നന്നായിരിക്കുന്നു ഇസ്മായില്‍.

    ReplyDelete
  16. സത്യം.
    പെൺകുഞ്ചെന്ന് കേൾക്കുമ്പോൾ പലരുടെയും നെറ്റി ചുളിയുന്നു..
    വരവു ചിലവു തന്നെയാവും കാരണം.
    പണ്ട്, വർഷങ്ങൾക്കു മുൻപ്
    മുഹമ്മദ് നബി വരുമ്പോൾ, കറുത്ത അറേബ്യയിൽ പേൺകുട്ടി ജനിച്ചാൽ, ഉടനെ ജീവനോടെ കുഴിച്ചു മൂടുന്ന കാടൻ ഏർപ്പാട് നിലനിന്നിരുന്നു.. ഇസ്ലാമാൺ ആ വൃത്തികെട്ട ആചാരത്തെ തൂത്തെറിഞ്ഞത്..
    ഇന്ന് പരിഷ്കൃത സമൂഹമെന്നറിയപ്പേടുന്ന നാം പെൺ കുഞ്ഞിനു ജനിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നു..
    ബ്രൂണ ഹത്യ ഇന്നൊരു വിഷയമല്ലാതായിത്തീരുന്നു.. 500 രൂപ മുടക്കിയാൽ 5 ലക്ഷം ലാഭിക്കാമെന്ന വർവു ചെലവു കണക്കു കൂട്ടലുകളുടെ പരിണിത ഫലം..
    പാവം, പെൺകുട്ടികൾ.
    അച്ചന്മാർക്കുമാത്രമല്ല, അമ്മമാർക്കും പെൺകുട്ടിയുടെ ജനനം ഇഷ്ടമല്ലാതായിക്കൊണ്ടിരിക്കുമ്പോൾ മാത്രമാണല്ലോ ബ്രൂണഹത്യ ഇത്രയേറെ നടക്കുക.

    കുറഞ്ഞ വാക്കുകളിലൂടെ വലിയൊരു കാര്യം നന്നായി അവതരിപ്പിച്ചു. കാലികം. സാമൂഹികം. പ്രസക്തം.

    >> ശ്രദ്ധേയന്‍ | shradheyan said...
    ഒക്കെ മാറും, മാറണമല്ലോ.. <<

    അതെ, ആ പ്രതീക്ഷയാ ആകെയുള്ള ആശ്വാസം!

    ReplyDelete
  17. ഈ മനസ്ഥിതിക്ക് പ്രധാന കാരണം സ്ത്രീധനം തന്നെ..
    കാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ കൂടി നാം ബാധ്യസ്ഥരാൺ.
    ഈ അവസ്ഥക്കു കാരണമാകുന്ന സാമൂഹിക ചുറ്റുപാടുകൾക്കെതിരെ ക്രിയാത്മകമായി പ്രതികരിക്കാതെ ഈ ദുരവസ്ഥയിൽ ആശങ്കപ്പെട്ടിട്ടോ ആവലാതിപ്പെട്ടിട്ടോ വേദനിച്ചിട്ടോ കാര്യമില്ല.

    ReplyDelete
  18. ശരിയ്ക്കും ചിരിച്ചു എന്ന് ത്തനെ ഉറപ്പിച്ചു പറയുന്നു ..............

    ReplyDelete
  19. പെണ്‍കുട്ടി ജനിച്ചാല്‍ ചെലവാണ് എന്നു മാതാപിതാക്കളെക്കൊണ്ട് ചിന്തിപ്പിക്കുന്നത് സമൂഹത്തിന്റെ ജീര്‍ണിച്ച അലിഘിത നിയമങ്ങള്‍ അല്ലേ...?? ഈ ജീര്‍ണാവസ്ഥക്കെതിരെയുള്ള ശക്തമായ പോസ്റ്റ്‌ നന്നായിരിക്കുന്നു ഇസ്മയില്‍!

    ReplyDelete
  20. എടുക്കും തോറും കൂടുന്നത് കിണര്‍.
    പറയും തോറും കൂടുന്നത് സ്ത്രീധനം !

    ഈ ചൊറിച്ചില്‍ നല്ലതിനാവട്ടെ...

    ReplyDelete
  21. കുറച്ച് വാക്കുകളിൽ ഒരു വലിയ കാര്യം പറഞ്ഞിരിക്കുന്നു, അഭിനന്ദനങ്ങൾ..,
    ഞാൻ പറയാനുദ്ധേശിച്ചതൊക്കെ മുഖ്താറിക്ക പറഞ്ഞു., ഇനി ഞാനെന്ത് പറയാനാ...
    ചൊറിച്ചിൽ ഇനിയും തുടരട്ടെ..,എല്ലാ ഭാവുകങ്ങളും നേരുന്നു..,

    ReplyDelete
  22. ഈ ചെറുകഥക്കുള്ള യഥാര്‍ത്ത കമന്‍റ് മുക്താര്‍ പറഞ്ഞു കഴിഞ്ഞു.! മുക്താര്‍ പറഞ്ഞ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ ജനിക്കുന്നത് അഭിമാനത്തിന്‍റെ പ്രശ്നമായിരുന്നുവെങ്കില്‍ ഇന്നത് കാശിന്‍റെ പ്രശ്നമായി മാറിയിരിക്കുന്നു എന്നുമാത്രം

    നന്ദനയുടെ അദ്യത്തെ രണ്ട് പ്രസവത്തിലും ഇതുപോലെ ഇരട്ടപെണ്‍കുട്ടികള്‍ ആണോ? ഇനി ഇരട്ടയല്ല എങ്കിലും രണ്ടും പെണ്‍കുട്ടികള്‍ ആണെങ്കില്‍ മൊത്തം നാലു പെണ്‍കുട്ടികള്‍ അപ്പോള്‍ ഇന്നത്തെ നാട്ടു നടപ്പനുസരിച്ചു 400 പവനും 40 ലക്ഷം രൂപയും ! പുള്ളിക്കാരന്‍ തലയില്‍ കൈവെച്ചു ഇരുന്നില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ..!

    ReplyDelete
  23. jeernicha samooha manasaakshikkittoru pooshaano maashe ith..

    enthaayaalum kollaam tto....

    ReplyDelete
  24. എനിക്ക് മൂന്നെണ്ണം ...ഞാനെവിടെ കൈവെക്കും?
    കുറഞ്ഞ വരികള്‍ കൊണ്ട് ഒരു വലിയ സത്യം മാന്തിക്കുടഞ്ഞിട്ടു...നന്നായി വളരെ.

    ReplyDelete
  25. കഥ വളരെ നന്നായിരിക്കുന്നു. ഇന്നത്തെ സമൂഹത്തിന്റെ ജീർണ്ണത തുറന്ന് പറയുന്ന നല്ല കഥ.
    എല്ലാവരും പറയുന്നതിൽ നിന്ന് അല്പം വ്യത്യാസത്തോടെ ഞാൻ പറയുന്നു. എന്റെ ചുറ്റുപാടിൽ പയ്യന്നൂരിനും തലശ്ശേരിക്കും ...ഇടയിൽ മാത്രം... മിക്കവാറും ഹിന്ദുക്കൾക്ക് സ്ത്രീധനം കണക്ക് പറഞ്ഞ് കൊടുക്കാറില്ല. അങ്ങനെ ചോദിച്ചാൽ കല്ല്യാണം നടക്കില്ല. ആണിനും പെണ്ണിനും സ്വത്ത് ഉണ്ടെങ്കിൽ കൃത്യമായി പങ്ക് വെച്ച് പിന്നിട് രക്ഷിതാക്കൾ കൊടുക്കും. എനിക്ക് രണ്ട് പെൺ‌മക്കൾ ഉണ്ട്. അവരുടെ വിവാഹത്തിന് കുറച്ച് സ്വർണ്ണം കൊടുത്തു, അത് എത്രയാണെന്ന് ആരെയും അറിയിച്ചിട്ടില്ല. (അവരുടെ ഭർത്താവിന്റെ വീട്ടുകാരോടും പറഞ്ഞിട്ടില്ല).
    എന്റെ രക്ഷിതാക്കൾക്ക് രണ്ട് പെണ്മക്കളെക്കൊണ്ട് ഒരു പ്രയാസങ്ങളും ഉണ്ടായില്ല; എന്നാൽ മൂന്ന് ആണ്മക്കളെക്കൊണ്ട്, അവരുടെ പഠനം, ജോലി എന്നിവകാരണം ധാരാളം പ്രയാസം ഉണ്ടായി. അതുകൊണ്ട് എന്റെ അമ്മ പറയും ‘പെണ്മക്കൾ ആയാൽ നല്ലതാണ്, ജോലിയുള്ളവരാണെങ്കിൽ അവർ പെട്ടെന്ന് കല്ല്യാണം കഴിഞ്ഞ് വേഗം സ്ഥലം വിടും. ആൺകുട്ടികളെക്കൊണ്ടാണ് പ്രയാസം‘. എല്ലാവർക്കും ഇതുപോലെയാണെന്ന് എനിക്ക് പറയാനാവില്ല.

    ReplyDelete
  26. കൊള്ളാം, സോദ്ദേശ ചൊറിയൽ!

    ReplyDelete
  27. നല്ല സന്ദേശം.

    നാം സ്വയം മാറാന്‍ തയ്യാറാകുമ്പോള്‍ എല്ലാം മാറുമായിരിക്കും, അതിനു ഇത്തരം ചൊറിച്ചിലുകള്‍ ഒരു പ്രചോദനമാകട്ടെ.

    ReplyDelete
  28. പെൺകുട്ടിക്ക് ജനിച്ചാൽ ജീവനോടെ കുഴിച്ചു മൂടുക എന്ന ജീർണ്ണിച്ച ഒരു സമൂഹം വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു കാലഘട്ടത്തിൽ ഉണ്ടായിരുന്നു ... എന്നാൽ വിദ്യാഭ്യാസത്തിൽ പല പുരോഗതിയും വാരിക്കൂട്ടിയ ഇന്നത്തെ ജനത തന്റെ ഗർഭാശയത്തിൽ പെണ്ണിന്റെ ജീവനാണു കുരുത്തതെന്നു മനസിലായാൽ ...അതിനെ ജനിക്കാൻ പോലും അനുവദിക്കാതെ ആ ജീവന്റെ തുടിപ്പിനെ അവിടെ വെച്ചു തന്നെ നശിപ്പിക്കാൻ വരെ സമ്മതിക്കുന്നു... നമ്മുടെ ഇടയിൽ വർദ്ധിച്ചു വരുന്ന പല അനാചാരങ്ങളും ആണിതിന്റെ പിന്നിൽ എന്നത് മറ്റൊരു സത്യം ..തന്റെ പെൺകുട്ടിയെ ഉള്ള കാശൊക്കെ ചെലവഴിച്ചു പഠിപ്പിച്ചിട്ടെന്തുകാര്യം അവൾ പഠിച്ചൊരു ജോലികിട്ട് മറ്റൊരു വീട്ടിലല്ലെ അവളുടെ ശംബളം കിട്ടുന്നത് എന്നു വരെ ചിന്തിക്കുന്ന മതാപിതാക്കൾ നമ്മുടെ നാട്ടിലുണ്ട് .. ആ പണം ഒരു മകനു വേണ്ടി ചിലവഴിച്ചാൽ കൂറച്ചു കാലം കഴിഞ്ഞ് സ്ത്രീധനമായെങ്കിലും തിരിച്ചുവാങ്ങാം എന്നും ചിന്തിച്ചു കൂട്ടുന്നു ചില അച്ചനമ്മമാർ..
    സ്ത്രീധനമെന്ന പൈശാചികതയെ കുറിച്ച് ചർച്ച യാകാനും കഥകളും കവിതകളും മറ്റും എഴുതികൂട്ടിയതു പോലെ വേറെ ഒരു വിഷയത്തിനും ആരും വാക്കുകളും വാചകങ്ങളും ഉപയോഗിച്ചിട്ടുണ്ടാവില്ല . പെണ്ണിനെ വേൾക്കാൻ ആണിനെ വെച്ചു വില പേശുന്ന നാണം കെട്ട ഏർപ്പാടാണു ഇന്നു വിവാഹം .ഇന്നു അതു ശരിയല്ല എന്നു കൊട്ടിഘോഷിച്ചു നടക്കുന്ന പലരും കാശുണ്ടെന്നു കരുതി തന്റ്റെ മകൾക്ക് കൊടുക്കുകയും അതു തന്നു എന്നു കരുതി സ്വീകരിക്കുകയും ചെയ്യുന്ന ‘ആദർശശാലികൾ’ ആണ് സ്ത്രീധനമെന്ന ജീർണ്ണത നിലനിർത്തുന്നതിൽ കാര്യമായ പങ്കു വഹിക്കുന്നത്.വിവാഹ കംബോളത്തിൽ പെണ്ണിനോളം തൂക്കത്തിൽ പൊന്നും കാറും എസ്റ്റേറ്റും കൊടുത്താലും അവളുടെ വീട്ടിൽ നിന്നും ഞങ്ങൾ പറഞ്ഞ് സ്ത്രീധനം കിട്ടിയില്ല എന്നു പറഞ്ഞ് കൊണ്ട് അമ്മായിയമ്മയും നാത്തൂന്മാരും പെൺനിനെ കൺനിരു കുടിപ്പിക്കുമ്പോൾ അതു കണ്ട ഭാവം കാണിക്കാതെ അതിനെതിരെ ഒരക്ഷരം ഉരിയാടാത്ത നട്ടെല്ലില്ലാത്ത ഭർത്താക്കന്മാരേയും നമുക്കു കാണാം ഇവിടെ സ്ത്രീതന്നെയാണു സ്ത്രീധനം എന്ന അനാചാരത്തെ ഉയർത്തികൊണ്ടു വരുന്നത്..( എനിക്കു വിവാഹത്തിനു നൽകിയതു 13 പവൻ ആയിരുന്നു അതിൽ 10 മതി എന്നും പരഞ്ഞു കെട്ടിയോൻ തിരിച്ചു കൊടുത്തു കേട്ടോ....)
    സ്ത്രീധനം കൊതിക്കാത്ത ആണ്മക്കളെ വളർത്തിയെടുക്കാനും ആർഭാടം മോഹിക്കാത്ത പെണ്മക്കളെ പോറ്റി വളർത്താനും കഴിയാത്തിടത്തോളം കാലം ഈ അനാചാരം നമ്മെ വിട്ടു പോകുകയില്ല എന്നു നാം തിരിച്ചറിയണം.
    സ്ത്രീയാണു ധനമെന്നും പുരുഷനാണു വിവാഹ മൂല്യം കൊടുക്കേണ്ടതെന്നും മതം അനുശാസിക്കുന്നു.... മൂല്യങ്ങളുടെ വീണ്ടെടുപ്പിനു വേണ്ടി ഇത്തരം പോസ്റ്റുകൾ ഉപകരിക്കട്ടെ.. എന്നു ആശംസിക്കുന്നു ... എന്നത്തേയും ഒരു അനാചാരത്തിനെതിരെ വളരെ നല്ല രീതിയിൽ ചൊറിഞ്ഞിരിക്കുന്നു... ഇതൊന്നുമില്ലാത്ത നല്ലൊരു നാടുണ്ടാകാൻ നമുക്കു പ്രാർഥിക്കാം അതിനായി പ്രയത്നിക്കാം എല്ലാവിധ ഭാവുകങ്ങളും....

    ReplyDelete
  29. ആൺകുട്ടികൾ വേണമെന്ന പലരുടെയും ആഗ്രഹത്തിന്‌ ഒരു പ്രധാന കാരണം നമ്മുടെ പിൻതുടർച്ച രീതിയാണ്‌. കൂടുതലും ആണ്മക്കളിലുടെ അറിയുന്ന രീതി. വയസ്സ്‌ കാലത്ത്‌ ആണ്മക്കൾ നോക്കുമെന്ന പ്രതീക്ഷ. പെൺകുട്ടികളാണെങ്ങിൽ വിവാഹം കഴിച്ച്‌ പോയാൽ പിന്നെ ആര്‌ എന്ന ചിന്ത.

    സ്ത്രീധനം ഒരു ചെറിയ വിഭാഗത്തിനെ അലോസരപ്പെടുത്തുണ്ട്‌ പക്ഷെ അത്‌ കൂടുതലും വിവാഹസമയത്തായിരിക്കും.

    ആൺകുട്ടികൾ വേണമെന്ന ചിന്ത ഒരു പരിധിവരെ എല്ലാ വിഭാഗത്തിലുമുണ്ടെങ്ങിലും ഉയർന്ന ജീവിത നിലവാരം പുലർത്തുന്നവരിൽ പ്രത്യേകിച്ച്‌ അത്തരം സ്ത്രീകൾക്ക്‌ ആൺകുട്ടികൾ വേണമെന്ന നിർബദ്ധം കുറഞ്ഞുവരുന്നുണ്ട്‌.

    ReplyDelete
  30. ചില നാടുകളിൽ പെൺ കുട്ടികൾ വിവാഹം കഴിച്ച്പോകുന്നില്ല അതു കൊണ്ട് കാക്കര പറഞ്ഞതു കൂടുതൽ ശരിവെക്കാൻ പ്രയാസം ...

    ReplyDelete
  31. മിനിക്കഥ അസ്സലായി.പരത്തിപ്പറയാതെ ഇങ്ങനേം കാര്യങ്ങള്‍ പറയാം അല്ലേ.

    ഇന്ത്യയിലെ രാജസ്ഥാനിലെയൊക്കെ ആണ്‍ഗ്രാമങ്ങളുടെ അത്രയും തീവ്രമായ അവസ്ഥ കേരളത്തിലില്ലെന്നു പറയാം.പെണ്‍കുട്ടികളെ അങ്ങനെ ശാപമായിക്കാണുന്ന കാഴ്ചപ്പാടും കുറഞ്ഞു തന്നെയാണു.എങ്കിലും സ്ത്രീധനം പോലുള്ള ഏര്‍പ്പാടുകള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇതു പോലെയുള്ളവസരങ്ങളില്‍ നെടുവീര്‍പ്പിടുന്ന അച്ഛന്മാരെ ഒരുപാട് കാണാം.
    കേരളത്തിലെ തന്നെ ഒരു ഗ്രാമം സമ്പൂര്‍ണ്ണ സ്ത്രീധനനിരോധനത്തിനു തുടക്കമിട്ടത് ഈയടുത്ത് വായിച്ചിരുന്നു.അതു പോലെ വ്യവസ്ഥിതികള്‍ പയ്യെ മാറുമെന്നു പ്രതീക്ഷിക്കാം.ആശിക്കാം..

    ReplyDelete
  32. നിങ്ങടെ ഒരു ചിന്ത..എന്റമ്മേ...

    ReplyDelete
  33. ചിന്തകൾ ഉദാത്തം..............

    ReplyDelete
  34. മിനിക്കഥ അസ്സലായി.

    ReplyDelete
  35. ചുരുങ്ങിയ വാക്കുകളില്‍ വലിയൊരു സന്ദേശം......
    വളരെ നന്നായിട്ടുണ്ട്...

    ReplyDelete
  36. ആണായാലും പെണ്ണായാലും നല്ല വിദ്യഭ്യാസവും സ്വന്തമായി ഒരു വരുമാനവും ഉണ്ടാക്കാൻ കഴിഞ്ഞാൽ അവർക്കും, മാതാപിതാക്കൾക്കും വലിയ ഒരളവു വരെ സമാധാനം ഉണ്ടാകും. അമിതമായ പ്രതീക്ഷകൾ മാതാപിതാക്കൾക്ക് ഉണ്ടായാൽ നിരാശരാകും, തീർച്ച.

    മാതാപിതാക്കൾക്കും സ്വന്തമായി പെൻഷനോ, അതു പോലെയുള്ള ഒരു സ്ഥിരവരുമാനമോ ഇല്ലെങ്കിൽ ഒരു പ്രായം കഴിഞ്ഞാൽ ജീവിതം നരക തുല്യം.

    ReplyDelete
  37. കൊള്ളാം മാഷെ

    ReplyDelete
  38. ഇഷ്ട്ട്ടായിട്ടോ...
    ആദ്യം കരുതിയത്തില്‍ നിന്നും different ആയിരുന്നു end.
    congrates.

    ReplyDelete
  39. കുറച്ചു കാലമായി വന്നിട്ട് .....വന്നപ്പോളോ ഒരു കിടിലന്‍ കഥ

    ReplyDelete
  40. ഉമ്മുഅമ്മാർ... സ്ത്രീധനം ഒരു പ്രശ്നമല്ലായെന്ന്‌ കാക്കര പറയുന്നില്ല. ദരിദ്രരുടെയിടയിൽ അത്‌ ഒരു പ്രശ്നം തന്നെയാണ്‌.

    സ്ത്രീധനം മാത്രമാണ്‌ പ്രശ്നമെങ്ങിൽ സാമ്പത്തികമായി ഉയർന്നവരിലും ആൺകുട്ടികൾ വേണമെന്ന ചിന്താഗതി പ്രബലമാകില്ലല്ലോ?

    എന്റെ അഭിപ്രായത്തിൽ സാമ്പത്തികപ്രശ്നത്തേക്കാൽ സമൂഹിക പ്രശ്നമാണ്‌ കൂടുതൽ ധൃഢമായത്‌. കൊള്ളി വെയ്ക്കാൻ ഒരുത്തൻ വേണം, എന്റെ തറവാടിന്റെ / സമ്പത്തിന്റെ പേര്‌/അവകാശിയായി ഒരുത്തൻ വേണം, നാട്ടുനടപ്പനുസരിച്ച്‌ ഒരു വിവാഹം ക്ഷണിക്കാൻ ആണുങ്ങൽ തന്നെ വേണം!!!!

    ReplyDelete
  41. ഇതൊരു മിനിക്കഥ അല്ല. കാപ്സൂള്‍ രൂപത്തിലുള്ള നല്ല ഡോസ് കൂടിയ മുന്തിയ ഒരിനം തന്നെ.
    വളരെ നല്ല ആശയം. പരത്തിപ്പരയാതെ കുറിക്കു കൊള്ളിക്കുന്നത് അപാര കഴിവാണ്. അഭിനന്ദനങ്ങള്‍.

    ReplyDelete
  42. ഹു ഹു ഹൂ...
    ചൊറിച്ചില്‍ നന്നായി
    ഫിലോസോഫി വളരട്ടെ

    ReplyDelete
  43. എങ്ങിനെ അയാള്‍ടെ ചിരി മായാതിരിക്കും..
    സ്വര്‍ണ്ണത്തിനൊക്കെ ഇപ്പൊ..എന്താ ഒരു വില.:)

    ReplyDelete
  44. കറവ തന്നെ മുഖ്യം അല്ലേ ഇസ്മായില്‍ ? :)

    ReplyDelete
  45. നാലാൺ‌മക്കൾ മാത്രമുണ്ടായിരുന്നിട്ടും അവർ വിവാഹപ്രായമായപ്പോഴെക്കും നാലേക്കർ സ്ഥലമുണ്ടായിരുന്നത് വെറുതെ ധൂർത്തുകൊണ്ടുമാത്രം വിറ്റുതീർക്കുകയും അവർക്കുണ്ടായതെല്ലാം പെണ്മക്കളായായി വിവാഹം കഴിച്ചയക്കാൻ നിർവാഹമില്ലാതായതും...മറുവശത്ത് നാലു പെണ്മക്കളെ കഷ്ടപ്പെട്ടു പഠിപ്പിച്ചു നല്ലരീതിയിൽ വിവാഹം കഴിച്ചയച്ചു ഇപ്പോൾ സുഖജീവിതം നയിക്കുന്നവരെയും കണ്ടു.

    ആണായാലും പെണ്ണായാലും നന്നായി വന്നാൽ അതുതന്നെ നല്ലത്.

    ReplyDelete
  46. നന്നായിരിക്കുന്നു ഇസ്മായിൽ :)
    ഭാവുകങ്ങൾ !!!

    ReplyDelete
  47. ഇമ്മിണി ചെറിയോര് കഥ !!
    ഇസ്മായീലെ,പെറ്റ് പെരുകട്ടെ മങ്കമാര്‍..നാട് നിറയെ !
    ശാക്തീകരണോം നടക്കട്ടെ..എന്നാലും ചില ആണ്‍ പുരുഷപ്രജകളുടെ
    മുഖം കറുത്തിരുണ്ടേക്കും,അത് സാരാക്കണ്ടാ..

    ഇന്നലെ ഒരു സുഹൃത്തിന്‍റെ ഒടൂല്‍ത്തെ മോള്‍ടെ വിവാഹാരുന്ന്.
    തന്‍റെ ഏഴു പെണ്മക്കളെയും കെട്ടിച്ച് പറഞ്ഞയച്ച ആ അദ്ധ്യാപകന്‍റെ
    ഏക ദു:ഖം ഇനി കെട്ടിച്ചയക്കാനൊരു മോളില്ലാലോ എന്നാണ് !!!
    ഏഴ്പേരും “നന്ദിനി”മാരായിട്ടും,സമാദരണീയനായ ഈ അദ്ധ്യാപകനെ
    സദാ സുസ്മേരവദനനായിട്ടേ നമുക്ക് ദര്‍ശിക്കാനാവൂ,പെണ്‍ മക്കളിലാണ്
    യഥാര്‍ത്ഥത്തില്‍ ഐശ്വര്യമെന്ന് സമൂഹം തിരിച്ചറിയുന്നില്ല.

    ആശംസകള്‍ !!

    ReplyDelete
  48. അപ്പൊ ഇതിനെ ആണല്ലേ കഥയിലെ ട്വിസ്റ്റ്‌ ഒന്ന് പറയുന്നത്...

    നന്ദിനിയെന്ന പേര് കണ്ടപ്പോഴേ സംശയിച്ചുവെങ്കിലും രസിച്ചു വായിച്ചു..

    അത്രമാത്രം കാലികപ്രസക്തമായ ഒരു വിഷയമല്ലേ വളച്ചൊടിച്ചു ആറ്റിക്കുറുക്കി പറഞ്ഞവതരിപ്പിചിരിക്കുന്നത്..

    ReplyDelete
  49. otthiri chinthippikkaanum itthiri chirikkaanumulla katha..ithupole iniyum pirakkatte...

    ReplyDelete
  50. വീണ്ടും ഞാന്‍ വായിച്ചു. വീണ്ടും എന്റെ അഭിനന്ദനം രേഖപ്പെടുത്തട്ടെ.അഭിനന്ദനം ഇനിയും പ്രതീക്ഷിക്കാം.

    ReplyDelete
  51. മാനവീകത മറന്ന് മനസ്സില്‍ ലാഭേച്ച്ച കുടിയിരുത്തിയ മനുഷ്യന്‍റെ പരിച്ച്ചേതമാണ് ഈ കഥ!

    ReplyDelete
  52. നമുക്കു ആദായം തരുന്നവ പെണ്ണായാലും നല്ലതു തന്നെ,നന്നായിട്ടുണ്ട് ഈ സോസ്യല്‍ സാറ്റയര്‍. ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം ഗുണ്ടുകള്‍!!!

    ReplyDelete
  53. മിനിക്കഥ നന്നായി... "അവിടം വരെ വന്നിട്ട് ഉണ്ണാതെ പോയത് ശരിയായില്ല ,ഇലകള്‍ വേറെയും ഉണ്ടായിരുന്നു ഒന്ന് സ്വാദ് നോക്കാമായിരുന്നില്ലേ "

    ReplyDelete
  54. വലിയ കഥ തന്നെ, സന്ദേശങ്ങളുടെ. എനിക്കു സ്ത്രീധനവും വേണ്ട, പണ്ടവും വേണ്ട. പെണ്ണിനെ മതി.

    ReplyDelete
  55. പെണ്മക്കള്‍പിറക്കുമ്പോളന്തരാളത്തില്‍
    പൊട്ടിവീഴുന്നൂച്ചന്തീമഴ
    അത്രനോവേകിയാദഗ്ധചിത്രമീ
    കൊച്ചുകഥയില്‍ വരച്ചുചേര്‍ത്തു

    ReplyDelete
  56. പഴഞ്ചൊല്ലിനു ഡ്യൂപ്പ്
    വായില്‍ തേനുള്ള മനുഷ്യന്‍റെ
    നെഞ്ചില്‍ മുള്ളുണ്ട്

    ReplyDelete
  57. ജീവനും ജീവിതവും രണ്ടും രണ്ടാണ് എന്നതിന് ഇതില്പരമൊരു ഉദാഹരണമില്ല. പോസ്റ്റ് അസ്സലായി. അഭിനന്ദങ്ങള്‍

    ReplyDelete
  58. കേട്ടുമടുത്ത കഥ. പഴഞ്ചന്‍ വിഷയം.
    പുതുമയില്ലാത്ത അവതരണം.
    എങ്കിലും, നല്ല ക്ലൈമാക്സ്‌..!

    ReplyDelete
  59. കുറച്ച് വാക്കുകളില്‍ ഒരു നല്ല കഥ.

    ReplyDelete
  60. ഈ തണലിനെ സമ്മതിച്ചു തന്നിരിക്കുന്നു. ഭയങ്കര ഇഷ്ടായി കഥ.

    പെണ്‍പക്ഷത്തിന് തണല്‍ വിരിക്കുന്ന ഈ ചെറുമരം പടര്‍ന്ന് പന്തലിക്കട്ടേ.

    ReplyDelete
  61. ചെറിയ വാക്കുകളില്‍ സമൂഹത്തിന്റെ ജീര്‍ണ്ണതകളെ നിശിതമായി വിമര്‍ശിച്ചു . അഭിനന്ദനങ്ങള്‍ !

    ReplyDelete
  62. 'വരവ് ചെലവ് ' വായിച്ചു .. ഒരു ദുഖസത്യം നന്നായി പറഞ്ഞു വച്ചു .. പെണ്മക്കള്‍ എന്നും രണ്ടാം തരം എന്നും, ഭക്ഷണമായാലും സ്വത്ത് ആയാലും വിദ്യാഭ്യാസമായാലും ആണ്‍മക്കളേക്കാള്‍ കുറവ് കൊടുക്കുക . വീട്ടിലെ ജോലിയും ഇല്ലായ്മയും പെണ്മക്കള്‍ക്ക് .. എന്നിട്ട് ഒടുവില്‍ മാതാപിതാക്കള്‍ വാര്‍ദ്ധക്യത്തിലും അവശതയിലും ആവുമ്പോള്‍ ആണ്മക്കള്‍ക്ക് അവരെ
    സംരക്ഷിക്കാന് വയ്യ .. എന്നാലും പിന്നെയും ആണ്കുട്ടി ജനിച്ചില്ലങ്കില്‍ മുഖം കറുക്കുന്ന ലോജിക്ക് മനസ്സിലാവുന്നില്ല...

    ReplyDelete
  63. അപ്പൊ,ഒരുപാട് വലിയ കാര്യങ്ങള്‍ ചെറിയ വരികളിലൂടെ പറഞ്ഞല്ലോ..നന്നായി..

    ReplyDelete
  64. കുറച്ച് മുമ്പ് വായിച്ചിരുന്നെകിലും കമന്‍റാന്‍ കഴിഞ്ഞില്ല.ഇത് രോഗാതുരമായ നമ്മുടെ സമൂഹത്തിന്‍റെ പരിഛേദം തന്നെ.ഇത്തിരി വരികളില്‍ ഒത്തിരി പറഞ്ഞിരിക്കുന്നു.ആശംസകള്‍ ഇസ്മായില്‍ക്കാ...

    ReplyDelete
  65. നന്നായിട്ടുണ്ട്.....

    ReplyDelete
  66. സമൂഹ മനസിന്റെ ജീര്‍ണതയെ വളരെ ഭംഗിയായി അവതരിപ്പിച്ചു...

    ReplyDelete