കണ്ടത് പാതി വിശ്വസിക്കുക, കേട്ടത് വിശ്വസിക്കാതിരിക്കുക എന്നാണു പഴമൊഴി. കേട്ടറിഞ്ഞ കാര്യമാണ് ഞാനെഴുതാന്‍ പോകുന്നത് എന്നതിനാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം.
ഞങ്ങളുടെ ഗ്രാമത്തില്‍ (എല്ലാ ഗ്രാമങ്ങളെയും പോലെ തന്നെ) കഥകള്‍ക്കു പഞ്ഞമില്ല.കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ അല്പം പൊടിപ്പും തൊങ്ങലും ചേര്‍ത്തോ തൊങ്ങലില്ലാതെയോ പ്രചരിപ്പിക്കാന്‍ ഗ്രാമവാസികള്‍ക്ക് അപാരകഴിവു തന്നെയുണ്ട്. അതില്ലെങ്കില്‍ കഥക്കെന്തു രസം! ഏതായാലും നാട്ടുകാരെ സാക്ഷിനിര്‍ത്തി ഞാനാ കഥ പറയാം.
എല്ലാ ഗ്രാമത്തിലെയും പോലെത്തന്നെ ഞങ്ങളുടെ ഗ്രാമത്തിലും ഇന്നത്തെപ്പോലെ കൊണ്ക്രീറ്റ് കാടുകള്‍ ഉണ്ടായിരുന്നില്ല. പച്ചയും പിന്നീട് സ്വര്‍ണ്ണവും വിരിച്ച നെല്‍പാടങ്ങളും (ഇന്നതിന്‍റെ പാടുപോലുമില്ല) മണ്ഡരിയേശാത്ത മുഴുത്ത തേങ്ങയും ജലസംഭരണികളായ വലിയ കുളങ്ങളും (ഇന്നവ റോഡുകളില്‍ മാത്രമേ ഉള്ളൂ) പുക-ശബ്ദ മലിനീകരണമില്ലാത്ത വാഹനങ്ങളും (വംശനാശം സംഭവിക്കാത്തത് സൈക്കിള്‍ മാത്രം) നിറഞ്ഞു നിന്നിരുന്ന ഗ്രാമം. ആ ഗ്രാമത്തിലെ നീണ്ട ഒരു വയലിനരികില്‍ പത്തു സെന്റിലെ ചെറ്റക്കുടിലിലായിരുന്നു മലപറമ്പന്‍ പാത്തുമ്മയും രണ്ടു മക്കളും അരിഷ്ടിച്ചു താമസിച്ചിരുന്നത്. ഇടവ മാസത്തില്‍ വയലുകളില്‍ വെള്ളം കെട്ടിക്കിടന്ന, ചീവീടുകളും മാക്രികളും മത്സരിച്ചു തിമിര്‍ക്കുന്ന, ഇഴജന്തുക്കള്‍ 'ഈവനിംഗ് വാക്കി'നിറങ്ങുന്ന ഒരു സന്ധ്യയില്‍ പാത്തുമ്മ മരിച്ചു. പ്രാഥമികാവശ്യത്തിനിറങ്ങിയ പാത്തുമ്മയുടെ കാലില്‍ പാമ്പ് കടിക്കുകയായിരുന്നത്രേ! തന്റെ പത്തു സെന്റിന് തന്നെക്കാള്‍ അവകാശവാദം പാമ്പുകള്‍ക്കാണെന്ന് പാത്തുമ്മാക്ക് പലപ്പോഴും തോന്നായ്കയില്ല. ചെറ്റപ്പുരമേല്‍ ഇഴഞ്ഞുകയറിയും കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കിയും മാളത്തില്‍നിന്ന് തലയുയര്‍ത്തി ശീല്‍ക്കാരം പുറപ്പെടുവിച്ചും തവളയെപിടിച്ചു ശബ്ദമുണ്ടാക്കിയുമൊക്കെ ഭയപ്പെടുത്തി പാതത്തുമ്മയെ ഓടിക്കാന്‍ പാമ്പുകള്‍ പലതവണ ശ്രമിച്ചെങ്കിലും കിം ഫലം. അറ്റകൈ എന്ന നിലക്കായിരിക്കാം കടിച്ചുകൊല്ലാന്‍ ശ്രമിച്ചത്.
ഏതായാലും കടിയേറ്റ ഉടനെ നാട്ടുകാര്‍ ഓടിക്കൂടി. ആരോ തന്റെ മേല്‍മുണ്ടിന്‍റെ കര പറിച്ചുകീറി പാത്തുമ്മയുടെ കാലില്‍ മുറുക്കി കെട്ടി. വേറെയാരോ കുരുമുളക് തിന്നാന്‍ കൊടുത്ത് മുഖലക്ഷണം നോക്കി. വേറൊരു സ്ത്രീ തലയില്‍ മന്ത്രിച്ചൂതി. മറ്റുചിലര്‍ മുറിവില്‍ സൂക്ഷ്മനിരീക്ഷണം നടത്തി വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞു. പാത്തുമ്മയുടെ കണ്ണുകള്‍ മെല്ലെ അടയാന്‍ തുടങ്ങിയപ്പോള്‍ പിന്നെ കാത്തുനിന്നില്ല, പരമാവധി ദുര്‍മേദസ്സ് ഒട്ടിച്ചു വച്ച ശരീരം ഒരു ചാരുകസേരയില്‍ കയറ്റിക്കിടത്തി മുട്ടറ്റം വെള്ളത്തില്‍ വയല്‍വരമ്പിലൂടെ പരമാവധി വേഗത്തില്‍ നാട്ടുകാര്‍ നടന്നു. ഏതു കൂരിരുട്ടിലും ദിശതെറ്റാതെ നയിച്ചിരുന്ന വരമ്പുകള്‍ ആയിരുന്നെങ്കിലും പരവേശവും ധൃതിയും കാരണം, അറിയാതെ വരമ്പില്‍നിന്ന് അല്പം മാറിനടന്നതിനാല്‍ പാത്തുമ്മയും കൂട്ടരും കഴുത്തറ്റം വെള്ളമുള്ള വയലില്‍ അതാ കിടക്കുന്നു!
ഏതായാലും കടിയേറ്റ ഉടനെ നാട്ടുകാര്‍ ഓടിക്കൂടി. ആരോ തന്റെ മേല്‍മുണ്ടിന്‍റെ കര പറിച്ചുകീറി പാത്തുമ്മയുടെ കാലില്‍ മുറുക്കി കെട്ടി. വേറെയാരോ കുരുമുളക് തിന്നാന്‍ കൊടുത്ത് മുഖലക്ഷണം നോക്കി. വേറൊരു സ്ത്രീ തലയില്‍ മന്ത്രിച്ചൂതി. മറ്റുചിലര്‍ മുറിവില്‍ സൂക്ഷ്മനിരീക്ഷണം നടത്തി വ്യത്യസ്ത അഭിപ്രായങ്ങള്‍ പറഞ്ഞു. പാത്തുമ്മയുടെ കണ്ണുകള്‍ മെല്ലെ അടയാന്‍ തുടങ്ങിയപ്പോള്‍ പിന്നെ കാത്തുനിന്നില്ല, പരമാവധി ദുര്‍മേദസ്സ് ഒട്ടിച്ചു വച്ച ശരീരം ഒരു ചാരുകസേരയില്‍ കയറ്റിക്കിടത്തി മുട്ടറ്റം വെള്ളത്തില്‍ വയല്‍വരമ്പിലൂടെ പരമാവധി വേഗത്തില്‍ നാട്ടുകാര്‍ നടന്നു. ഏതു കൂരിരുട്ടിലും ദിശതെറ്റാതെ നയിച്ചിരുന്ന വരമ്പുകള്‍ ആയിരുന്നെങ്കിലും പരവേശവും ധൃതിയും കാരണം, അറിയാതെ വരമ്പില്‍നിന്ന് അല്പം മാറിനടന്നതിനാല്‍ പാത്തുമ്മയും കൂട്ടരും കഴുത്തറ്റം വെള്ളമുള്ള വയലില്‍ അതാ കിടക്കുന്നു!
അമാന്തിച്ചുനില്‍ക്കാതെ ഇരുട്ടുമൂടിക്കൊണ്ടിരിക്കുന്ന ആ സന്ധ്യയില്‍ പാത്തുമ്മയെ മുങ്ങിത്തപ്പിഎടുത്തു ഒരു വിധം വൈദ്യസങ്കേതത്തിലെത്തി. പരിശോധനക്കായി വേഗം ടേബിളില്‍ കിടത്താന്‍ വൈദ്യര്‍ നിര്‍ദേശിച്ചു. കാലപ്പഴക്കം കൊണ്ട് ജീര്‍ണിച്ച ടേബിളിന്റെ കാലുകള്‍ക്ക് അവരുടെ ഭാരം താങ്ങാനായില്ല. വെട്ടിയിട്ട ചക്ക പോലെ പാത്തുമ്മ താഴെ! താഴെ കിടന്ന കിടപ്പില്‍ തന്നെ വൈദ്യന്‍ പഠിച്ച പണി പതിനെട്ടും നോക്കി. ഫലം നാസ്തി. അവസാനം പത്തൊന്‍പതാമത്തെ അടവും പയറ്റി. അതെന്താനെന്നറിയാമോ? സ്വകാര്യമായി ഒരു ചെവിയില്‍ "സ്വര്‍ണ്ണം" എന്ന് പറയുക. ബോധമില്ലാത്ത കിടപ്പാണെങ്കില്‍ ഏതു പെണ്ണും കണ്ണു തുറക്കും. അത് കൊണ്ട് ഒരു ഫലവുമില്ലെങ്കില്‍ മറ്റേ ചെവിയില്‍ "അടുത്ത സ്വര്‍ണക്കടയില്‍ ഒരു കിലോ സ്വര്‍ണ്ണം വെറുതെ കൊടുക്കുന്നു" എന്ന് പറയുക. പെണ്ണായി പിറന്നവളായിയിരിക്കുകയും ജീവന്റെ തുടിപ്പുകള്‍ അവളില്‍ അവശേഷിക്കുകയും ചെയ്യുന്നുവെങ്കില്‍ അവള്‍ എണീറ്റൊടുമെന്നു വിദഗ്ദമതം. ഏതായാലും പത്തൊന്‍പതാമത്തെ അടവും പരാജയപ്പെട്ട നിലയ്ക്ക് വൈദ്യര്‍ മരണം സ്ഥിരീകരിച്ചു.
നാസാദ്വാരങ്ങളില്‍ പഞ്ഞി തിരുകി, താടി കൂട്ടിക്കെട്ടി, ഉലുവാന്റെയും കുന്തിരിക്കത്തിന്റെയും ചന്ദനതിരിയുടെയും സമ്മിശ്രഗന്ധം ആസ്വദിച്ച് പാത്തുമ്മ കിടന്നു. ബന്ധുക്കള്‍, അയല്‍വാസികള്‍, നാട്ടുകാര്‍, എല്ലാവരും ഒത്തുകൂടി. ചിലര്‍ കരഞ്ഞു. മറ്റുചിലര്‍ക്ക് ലോകകാര്യങ്ങള്‍ വിളമ്പാന്‍ നല്ലോരവസരമായി. തല്‍കാലം പിന്‍വാങ്ങുകയാണ് കരണീയമെന്നു കരുതി പാമ്പുകള്‍ ഉള്‍വലിഞ്ഞു. അവയെ കൊല്ലാന്‍ കച്ചകെട്ടിയിറങ്ങിയ ചെറുപ്പക്കാര്‍ നിരാശരായി. പാത്തുമ്മാക്ക് വേണ്ടി വലിപ്പമുള്ള ഖബര്‍ കുഴിക്കപ്പെട്ടു. മയ്യിത്ത് കുളിപ്പിക്കാന്‍ ചുടുവെള്ളം തയ്യാറായി. മുറ്റത്ത് അക്ഷമയോടെ മയ്യിത്ത് കട്ടില്‍ കാത്തുകിടന്നു.
കുളിപ്പിക്കാന്‍ വേണ്ടി താല്‍ക്കാലിക മറ തയ്യാറായി. ബലമുള്ള ഒരു കട്ടിലില്‍ പാത്തുമ്മ നീണ്ടു നിവര്‍ന്നു കിടന്നു. നാലഞ്ചു സ്ത്രീകള്‍ കുളിപ്പിക്കാന്‍ തയ്യാറെടുത്തു. ചുടുവെള്ളം പാത്രത്തില്‍ കോരി പാത്തുമ്മയുടെ ദേഹത്തേക്കൊഴിച്ചു. ഒരു നിമിഷം!!! "ന്‍റെ അള്ളോ, എന്തൊരു ചൂട്..." എന്ന് പറഞ്ഞു പാത്തുമ്മ എഴുന്നേറ്റിരുന്നു. കുളിപ്പിക്കാന്‍ വന്ന സ്ത്രീകള്‍ ഞെട്ടി, കണ്ണുകള്‍ തുറിച്ചു. തല്‍ക്ഷണം ഒരാള്‍ ബോധരഹിതയായി. മയ്യത്തില്‍ കുട്ടിച്ചാത്തന്‍ കയറിയതാണെന്ന് കരുതിയാവണം ബാക്കിയുള്ളവര്‍ അലറിവിളിച്ചുകൊണ്ട് ഓടിയൊളിച്ചു. മറക്കുള്ളില്‍ നിന്ന് പാത്തുമ്മ പുറത്തു വന്നപ്പോള്‍ ചിലര്‍ അത് കണ്ടു വാവിട്ടു കരഞ്ഞു. കൂട്ടത്തില്‍ ധൈര്യശാലികലായ രണ്ടുപേര്‍ പാത്തുമ്മയുടെ അടുത്തെത്തി എന്തോ ചോദിക്കാന്‍ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. അപൂര്‍വം ചിലര്‍ സന്തോഷത്താല്‍ ചിരിച്ചു. ചിലര്‍ മൂക്കത്തും താടിയിലും വിരല്‍ വച്ചു. ഒരു ദിവസത്തെ കൂലി നഷ്ടമായതറിഞ്ഞ് ഖബര്‍ കുഴിച്ച ഉമ്മര്‍ക്ക നിരാശനായി. നഷ്ടപ്പെട്ട ബസ്സുകൂലി ഓര്‍ത്ത് ബന്ധുക്കള്‍ വിഷണ്ണരായി. മയ്യിത്ത് കട്ടില്‍ കാലിയായി പള്ളിയിലേക്ക് തന്നെ തിരിച്ചു പോയി.
ദിവസങ്ങള്‍ കടന്നുപോയി. വൈദ്യന്റെ കട്ടിലില്‍നിന്ന് വീണ നേരിയ പരിക്കൊഴിച്ചാല്‍ കാര്യമായ തകരാറൊന്നുമില്ലാതെ പാത്തുമ്മ വീണ്ടും ജീവിച്ചു. അവര്‍ക്ക് വേണ്ടി കുഴിച്ച ഖബറില്‍ വെറാരോ കയറിക്കിടന്നു. അവരെ കാണുമ്പോള്‍ പിള്ളേര്‍ ഭയപ്പാടോടെ മാറിനടന്നു. മലപ്പറമ്പന്‍ പാത്തുമ്മ പാമ്പന്‍ പാതുമ്മയായി ഗ്രാമത്തില്‍ അറിയപ്പെട്ടു.
പാമ്പുകള്‍ പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും തലപൊക്കാന്‍ തുടങ്ങി. കൂട്ടത്തോടെ അവ പാത്തുമ്മയുടെ ചെറ്റക്കുടിലിലേക്ക് ചേക്കേറി. കട്ടിലിനടിയിലും ഓലമറക്കുള്ളിലും അടുക്കളയിലും എല്ലാം പാമ്പുകള്‍ വിഹരിച്ചു. ഉറങ്ങുമ്പോള്‍ ശരീരത്തിലൂടെ കയറിയിറങ്ങാന്‍ വരെ അവ ധൈര്യംകാണിച്ചു. പരിഹാരമായി ആരോ നിര്‍ദേശിച്ച പ്രകാരം, വെള്ളുള്ളി ചതച്ച വെള്ളം വീടിനുചുറ്റും തളിച്ചു. വീടിനു പുറത്തേക്ക് പോകാന്‍ കഴിയാത്തതിനാലാവാം പാമ്പുകള്‍ വീടിനുള്ളില്‍ തന്നെ വസിച്ചു. ശല്യം സഹിക്കവയ്യാതെ ഒരുനാള്‍ പാത്തുമ്മ തന്‍റെ ചെറ്റപ്പുരക്ക് ചുറ്റും മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി. കത്തിയമരുന്ന വീടിനോപ്പം പാമ്പുകളും കൂട്ടത്തോടെ വെണ്ണീര്‍ ആകുന്നതോര്‍ത്ത് അവര്‍ നിര്‍ത്താതെ ചിരിച്ചു. പാമ്പുകളെ തോല്പിച്ച ഭാവത്തില്‍ അവര്‍ തന്‍റെ മക്കളെയും കൂട്ടി വെള്ളം മൂടിയ നീണ്ട വരമ്പിലൂടെ ഇറങ്ങിനടന്നു.
പാത്തുമ്മയെ കാണാന്‍,
ReplyDeleteവെള്ളം കെട്ടിനില്‍ക്കുന്ന വരമ്പുകളില്‍ 'തപ്പടി'ക്കാന്‍,
ചീവീടുകളുടെയും മാക്രികളുടെയും മത്സരഗാനം കേള്‍ക്കാന്‍,
പാമ്പിനെ കണ്ടാല്‍ തിരിഞ്ഞോടാന്‍........
വരുന്നോ എന്റെ കൂടെ?
വരാനാഗ്രഹിക്കാത്തവര്‍ ഈ ബ്ലോഗിന്റെ വലതു വശത്തെ 'തണലില്‍' അല്പം വിശ്രമിക്കുക. ഞാനിതാ എത്തി.
Suuuuuuppeeerrr!! :)
Deletevaraalo.. sambavam kalakkii....
Deleteഅപ്പൊ പാത്തുമ്മയെ ആദ്യം കടിച്ച പാമ്പ് വെറും 'ശശി'
ReplyDeleteഇക്കാ... ഓള് പാത്തുമ്മയല്ല പാമ്പത്തുമ്മയാണ് ....
ReplyDeleteമരിച്ചോന്നറിയാന്‍ ചൂടുവെള്ളം കോരിയൊഴിച്ചാല്‍ മതിയല്ലേ? :)
ReplyDeleteഇക്കാ...
ReplyDeleteപാത്തുമ്മയെ കടിച്ച ആ പാമ്പ് ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ...?
പാവം..
അവതരണം ഭംഗിയായി ഇസ്മായില്‍.
ReplyDeleteഇയ്യിടെ ടീവിയിലും ഇത്തരം ഒരു സംഭവം വിവരിക്കുന്നത് കേട്ടിരുന്നു.
മരിച്ചെന്ന് കരുതി മോര്‍ച്ചറിയില്‍ കിടത്തിയിരുന്ന ഒരു സ്തീ ഇപ്പോഴും ജീവിച്ചിരിക്കുന്നത്.
മോര്‍ച്ചറിയില്‍ കിടന്ന സ്ത്രീ തന്നയാണ് ജീവനോടെ ടീവിയില്‍ കാര്യങ്ങള്‍ പറഞ്ഞിരുന്നത്.
ഇങളാ പാമ്പ് ചത്തോന്നു നോക്കെന്റെ മൻസനെ...................
ReplyDeleteആശംസകള്‍
ReplyDeleteആളു പുലിയാണല്ലേ.. ഇനിയും കാണും ആവനാഴിയില്‍ കുറെ പുറത്തിറക്കാന്‍.
ReplyDeleteഎങ്ങനെയാണാവോ ഇതൊക്കെ എഴുതിക്കൂട്ടുന്നത്!
നന്നായിരിക്കുന്നു :)
ReplyDeleteമ്മ്...
ReplyDeleteതുടക്കത്തില്‍ കണ്ട കുറേ ബ്രാകറ്റുകള്‍ ഇഷ്ട്ടായില്ലാ
ആ പാമ്പ് ഇഴയുന്നത് പോലെ തന്നെ കഥയൊഴുകി. പാത്തുമ്മയെ മാത്രമല്ല ചില 'മാമൂലുകളെ' കൊത്താനും ''പാമ്പാട്ടി'' മറന്നിട്ടില്ല!
ReplyDeleteപാത്തുമ്മ/മ്പ് കഥ നന്നായി ഇസ്മായിലേ..
ReplyDeleteഅന്ന് പാത്തുമ്മാനെ കടിച്ച പാമ്പിന്റെ സ്ഥിതി കഷ്ടം തന്നെ ..നാണക്കേട്
പാത്തുമ്മയും പാമ്പും ഫ്രന്റ്സായി മാറിയിരിക്കും.
ReplyDeleteLet us make Pathumma a holy woman!
ReplyDeleteസ്വകാര്യമായി ഒരു ചെവിയില്‍ "സ്വര്‍ണ്ണം" എന്ന് പറയുക. ബോധമില്ലാത്ത കിടപ്പാണെങ്കില്‍ ഏതു പെണ്ണും കണ്ണു തുറക്കും.
ReplyDeleteഹഹഹ.. അതു കൊള്ളാലോ.
ഈ പോസ്റ്റ് ജനുവരിയില്‍ ഇട്ടതായി കാണുന്നുണ്ടല്ലോ! നാല് കമന്റ്സുകളും കാണുന്നുണ്ട്. ഇപ്പോള്‍ വീണ്ടും ഇട്ടു. ഇങ്ങനെ പഴയവീഞ്ഞു പുതിയ കുപ്പിയിലാക്കി വായിക്കുന്നവരെ ഞെട്ടിക്കണോ കുരുംബടീ? മാത്രല്ല, മനോരമയില്‍ നിന്നുള്ള കത്തിന്റെ ചിത്രവും കാണുന്നു. എഴുത്ത് തുടങ്ങുന്നയവര്‍ക്ക് ഇങ്ങനെ കത്തുകള്‍ വരും. അതില്‍ എന്തെങ്ങിലും പ്രത്യേകതയുണ്ടോ? അറിയാന്മേലാഞ്ഞിട്ടു ചോദിക്കുവാ,കേട്ടോ.
ReplyDeleteഇസ്മയിലെ
ReplyDeleteഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് സ്വര്‍ണം
ഇഷ്ടമാണെന്നു കണ്ട് ഇങ്ങനെ
ഞങ്ങളെ കളിയാക്കെണ്ടായിരുന്നു .
അപ്പ ശരിക്കും ചത്തില്ലല്ലേ..? അവസാനം വരെ എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു... അപ്പൊ ദേ പിള്ളേരേം കൂട്ടി പോണു..! നീര്‍ക്കോലിയാണോ കടിച്ചത്?
ReplyDeleteപ്രിയ അനോണി സുഹൃത്തിനു സ്നേഹപൂര്‍വ്വം,
ReplyDelete- ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചവ ഇമേജ് ഫയലായി ഒന്നിച്ചു പോസ്റ്റിയിരുന്നത് കാരണം വായിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ളതിനാല്‍ പല സുഹൃത്തുക്കളും അത് ടൈപ്പ് ചെയ്തു വീണ്ടും പോസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചത് പ്രകാരമാണ് ഇങ്ങനെ ചെയ്തത്.അങ്ങനെ ഇനിയും പ്രതീക്ഷിക്കാം.
- പ്രശംസയും വിമര്‍ശനവും ഒരേ ഗൌരവത്തില്‍ കാണുന്ന ആളാണ് ഞാന്‍. അത് കൊണ്ടാണ് എഡിറ്ററുടെ പ്രശംസയും താങ്കളുടെ വിമര്‍ശനവും ഒരേ പോലെ ഇതില്‍ വായിക്കാന്‍ കഴിയുന്നത്.
താങ്കളില്‍ നിന്ന് ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു. അതിനു അനോണി ആവണമെന്നില്ല.എവ്വിധമുള്ള കമന്റുകള്‍ക്കും സ്വാഗതം. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കിയാല്‍ മാത്രം മതിയാകും.
പാമ്പ് പാത്തുമ്മക്ക് അഭിവാദ്യങ്ങൾ.
ReplyDeleteഅപ്പൊ ഈ പാത്തുമ്മാന്റെ പാമ്പ് ആണോ പാത്തുമ്മാന്റെ ആടിനെ കടിക്കുന്നത് :)
ReplyDeleteകഥ ഇഷ്ട്ടമായി ... പക്ഷെ പെണ്ണായി പിറന്നവൾ സ്വർണ്ണ മെന്നു കേട്ടാൽ അബോധാവസ്ഥയിലാണെങ്കിൽ കൂടി ബോധം തിരിച്ചു പിടിച്ച് എണീക്കുമെന്നത് വൈദ്യനെ പോലെ കഥാകാരനും പറ്റിയ തെറ്റ്..... ഭാവുകങ്ങൾ.....
ReplyDeleteഭംഗിയായി അവതരണം ...
ReplyDeleteyou should not have told in the beginning itself that"ഇഴജന്തുക്കള്‍ 'ഈവനിംഗ് വാക്കി'നിറങ്ങുന്ന ഒരു സന്ധ്യയില്‍ പാത്തുമ്മ മരിച്ചു."...Dont yu think i could have been "ഇഴജന്തുക്കള്‍ 'ഈവനിംഗ് വാക്കി'നിറങ്ങുന്ന ഒരു സന്ധ്യയില്‍ പാത്തുമ്മയെ പാമ്പ് കടിച്ചു "....
ReplyDeleteപാവം പാമ്പ്...സോറി..,പാത്തുമ്മ..
ReplyDeleteനന്നായി മാഷേ..
പാമ്പ് പാത്തുമ്മ നന്നായി.
ReplyDeleteഎന്നാലും സ്വര്‍ണ്ണം എന്ന് കേട്ടാല്‍
മരിചിടത് നിന്നു എഴുനേല്‍ക്കും
എന്ന ചെപ്പടിവിദ്യ ഇപ്പോഴാ അറിയുന്നത്.
എന്തായാലും പാത്തുമ്മക്ക് ആയുസ്സ് ഇനിയും ഉണ്ട്..
സാധാരണ ഊരു പോസ്റ്റ് ഈട്ടാല്‍ ലീങ്ക് mail വരാറുണ്ട് ഈ പോസ്റ്റിനതുണ്ടായില്ല അതുകൊണ്ട് 27 പേരുട്ടെ അടിയില്‍ ഇരിക്കാന്നാണ് യോഗം.....:)
ReplyDeleteഞമ്മടെ പാമ്പന്‍ പാത്തുമ്മ ഇപ്പോഴും ഉണ്ടോ?
നല്ല അവതരണം.
ReplyDeleteരസായി.
'സ്വകാര്യമായി ഒരു ചെവിയില്‍ "സ്വര്‍ണ്ണം" എന്ന് പറയുക. ബോധമില്ലാത്ത കിടപ്പാണെങ്കില്‍ ഏതു പെണ്ണും കണ്ണു തുറക്കും"
ReplyDeleteഛെ! പെണ്ണുങ്ങളുടെ ഈ സ്വര്‍ണ്ണഭ്രാന്ത് എന്നാണാവോ ഒന്ന് മാറുക?
പാമ്പ് പാത്തുമ്മ നന്നായി. പാത്തുമ്മ ഇപ്പോഴും ഉണ്ടോ?
പലയിടത്തും "പാതുമ്മയും"എന്നാണ് എഴുതിയത് ഒന്ന് തിരുത്തണം
ReplyDeleteകഥ കൌതുകമായി തന്നെവരച്ചു
ആശംസകള്‍
'സ്വകാര്യമായി ഒരു ചെവിയില്‍ "സ്വര്‍ണ്ണം" എന്ന് പറയുക. ബോധമില്ലാത്ത കിടപ്പാണെങ്കില്‍ ഏതു പെണ്ണും കണ്ണു തുറക്കും"
ReplyDeleteഓളെ കേട്യോന്‍ അപ്പൊ കണ്ണടക്കുകയും ചെയ്യും... അങ്ങനത്തെ ബെലയല്ലേ പൊന്നിന്
എനക്ക് പെരുത്തിഷ്ടായി.. (പാത്തുമ്മയെ അല്ല ട്ടോ, കഥയെ)
സ്വകാര്യമായി ഒരു ചെവിയില്‍ "സ്വര്‍ണ്ണം" എന്ന് പറയുക. ബോധമില്ലാത്ത കിടപ്പാണെങ്കില്‍ ഏതു പെണ്ണും കണ്ണു തുറക്കും.
ReplyDeleteഎനിക്ക് കഥ തിരെ പിടിച്ചില്ല .
ഞാന്‍ വിശ്വസിക്കുന്നും ഇല്ല .
വല്ല നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളാണെങ്കില്‍
ഈ കഥ പറഞ്ഞു കൊടുക്കാന്‍ നല്ല രസം .
അല്ലാണ്ടെ ആര്‍ക്കാ ഇന്നത്തെ കാലം .
ഇത് നടക്കാത്ത കാര്യമാന്നു തിരിയാത്തെ ..
പിന്നെ ഒരു മരണ കഥ വളരെ ലാഘവത്തോടെ പറഞ്ഞു .
അല്പം ക്ലൈമാക്സ് വേണമായിരുന്നു .
പൊട്ടത്തരം ചോദിച്ച മണ്ടന്‍ വൈദ്യാര്‍ ഇപ്പോഴും ഉണ്ടോ ..?
ഏതായാലും കഥ നന്നായൊന്നു ചോദിച്ചാല്‍ ആ ... കുഴപ്പമില്ല
പാത്തുമ്മ നല്ല ധൈര്യ ശാലിയാ .. ഇങ്ങനെയും ഉണ്ട് സ്ത്രീകള്‍.
ഇങ്ങനെയുള്ള പത്തുമ്മമാരും മറ്റും
ഇനിയും ജനിക്കട്ടെ താങ്കളുടെ പേനതുമ്പത്ത്.ഭാവുഗങ്ങളോടെ
Hi,
ReplyDeleteYour blog is really good and it is now added in http://junctionKerala.com
Check these links...
You will see your blog there.
http://junctionkerala.com/
http://junctionkerala.com/Malayalam-Blogs/
http://junctionkerala.com/Malayalam-Story-Blogs/
Please let me know your comments.
അക്ഷരത്തെറ്റ് വരുത്താതെ ശ്രദ്ധിയ്ക്കുമല്ലോ.
ReplyDeleteകഥ കൊള്ളാം.
പത്തൊമ്പതാമത്തെ അടവ് വേണ്ടായിരുന്നു..
ReplyDeleteകഥ രസായിരുന്നൂ..
പാമ്പ് കടിയേറ്റു സമാന സംഭവങ്ങള്‍ കേട്ടിട്ടുണ്ട്.
പഴയ രീതിയിലുള്ള കഥ പറച്ചിലിന്റെ സുഖം ഇവിടെ അനുഭവിക്കന്‍ കഴിയുന്നു..... വളരെ നന്ദി.... പാത്തുമ്മ കഥ നന്നായി ആസ്വദിച്ചു.
ReplyDeletenannayi ..aasamsakal!!!
ReplyDeleteഇതെന്താ പാമ്പുകൾക്കിത്ര വിരോധം പാത്തുമ്മായോട്? കഥയാണെങ്കിലും അവിശ്വസനീയമായ വഴികളിലൂടെ കടന്നുപോയി. പക്ഷെ ക്ലൈമാക്സ് വളരെ നന്നായി.
ReplyDeleteപത്തൊമ്പതാമത്തെ അടവ് നന്നായി ഇഷ്ടപ്പെട്ടു ...
ReplyDeleteനന്നായ് എഴുതി..ചിരിച്ചു..ചിരിപ്പിച്ചു...ആശംസകൾ
ReplyDelete:-)
ReplyDeleteനന്നായി ആസ്വദിച്ചു
ReplyDeleteഇസ്മയിലേ.....കലക്കി.
ReplyDeleteആസ്വിച്ചു വായിച്ചു ..സ്ഥിരം ശൈലി തന്നെ
ReplyDeleteഒരാഴ്ചയായി നല്ല തിരക്ക് ആയിരുന്നു .ഇന്ന് ഇത് വായിച്ചു ..ആരോ പറഞ്ഞപോലെ
ReplyDeleteഎനക്ക് പെരുത്തിഷ്ടായി.. (പാത്തുമ്മയെ അല്ല ട്ടോ, കഥയെ)..നല്ല അവതരണം .................
യമലോകത്തേയ്ക്ക് ഒരു ടൂര്‍ നടത്തി തിരിച്ചെത്തിയ പാത്തുമ്മയ്ക്ക് ദീര്‍ഘായുസ്സ് നേരുന്നു.
ReplyDelete"നാസാദ്വാരങ്ങളില്‍ പഞ്ഞി തിരുകി, താടി കൂട്ടിക്കെട്ടി, ഉലുവാന്റെയും കുന്തിരിക്കത്തിന്റെയും ചന്ദനതിരിയുടെയും സമ്മിശ്രഗന്ധം ആസ്വദിച്ച് പാത്തുമ്മ കിടന്നു."
അക്ഷരാര്‍ത്ഥത്തില്‍ ശെരി.
[ ചിലര്‍ കരഞ്ഞു. മറ്റുചിലര്‍ക്ക് ലോകകാര്യങ്ങള്‍ വിളമ്പാന്‍ നല്ലോരവസരമായി. ]
ReplyDeleteനല്ല അവതരണം വീണ്ടും വരാം
ഇത് നേരത്തെ വായിക്കാന്‍ കഴിയാഞ്ഞതില്‍ ഖേദിക്കുന്നു. വളരെ നന്നായി ഇസ്മായില്‍ പ്രമേയവും അവതരണവും. പിന്നെ കൂതറ പറഞ്ഞ പോലെ ആദ്യത്തെ ചില ബ്രാക്കറ്റുകള്‍ ഒഴിവാക്കാമായിരുന്നു. അവിടുന്നങ്ങോട്ട് നല്ല ഒഴുക്കുള്ള വായന തന്നു. നല്ല കഥ. അഭിനന്ദനങ്ങള്‍.
ReplyDeleteകൊള്ളാലോ .അപ്പോ ആ മരുന്നും അതിജീവിച്ചു(പത്തൊമ്പതാമത്തെ ) അല്ലേ .
ReplyDeleteഇനിയിപ്പോ മരിച്ചോ എന്ന് ഉറപ്പിക്കാന്‍
ReplyDeleteചൂട് വെള്ളം കൂടി ഒയിച്ചു നോക്കാം അല്ലെ ...
അവതരണം കലക്കി ....
ആശംസകള്‍
പാത്തുമ്മ ഉഷാര്‍...
ReplyDeleteപാത്തുമ്മ നന്നായി
ReplyDeleteഇത് പാത്തുമ്മയല്ല 'പത്തുമ്മ'യാ.......
ReplyDeleteഹും...
പാത്തുമ്മ കഥ നന്നായീ ഇസ്മായീലേ!
ReplyDeleteന്നാലും പാത്തുമ്മ ഒരു ഒന്നൊന്നര പാത്തുമ്മ തന്നെ ...
ReplyDeleteഉഗ്രൻ അവതരണം കേട്ടൊ ഭായ്
ReplyDeleteപടച്ചോനോ......................ആ പാമ്പിനെ സമ്മതിക്കണം. നമ്മളെ പാത്തുമാനെ കടിച്ചാന്‍ അതിനു ദൈര്യം വന്നല്ലെ.
ReplyDeleteകഥ നന്നായി കേട്ടോ
ReplyDeleteന്നാലും,ഈ പെണ്ണുങ്ങള്‍ടെ സ്വര്‍ണ്ണക്കൊതി ഇങ്ങനെ പരസ്യായി എഴുതി പിടിപ്പിക്കേണ്ടായിരുന്നു
ഒരു കൊച്ചു കഥയുടെ സുഖമുള്ള അവതരണം.
ReplyDeleteനല്ല കഥ . നല്ല അവതരണം .നാട്ടിലെ കഥകള്‍ ബാക്കി കൂടെ പോരട്ടെ.
ReplyDeleteനല്ല കഥ, നല്ല ഒഴുക്കന്‍അവതരണം, നന്നായിരിക്കുന്നു. പാത്തുമ്മ എന്ന് വായിച്ചു തുടങ്ങുമ്പോള്‍ തന്നെ ബേപ്പൂര്‍ സുല്‍ത്താനെ ഓര്മ വരുന്നു .....
ReplyDeleteവളരെ ഇഷ്ടപ്പെട്ടു.നല്ല കഥ.
ReplyDeleteഎലിയെ പേടിച്ച് ഇല്ലം ചുടുക എന്ന പഴമൊഴി ഇത്തിരി മാറ്റം വരുത്തി പാത്തുമ്മ പ്രയോഗിച്ചു. പാമ്പിനെപ്പേടിച്ച് സ്വന്തം വീടു ചുട്ടു.
ReplyDeleteഇത് കളിയായി ഒരു നർമ്മ സംഭവമായി പറയുന്നതിനു പകരം ഒരു കഥയായി എഴുതിയിരുന്നെങ്കിൽ നാടോടിത്തം നിറഞ്ഞ ഒരു നല്ല കഥയാകുമായിരുന്നു.
നാട്ടുമനുഷ്യരെ കുറച്ചുകൂടി മിഴിവോടെ അവതരിപ്പിക്കാൻ കഴിയുമായിരുന്നു. ഇപ്പോഴും എഴുത്ത് രസിപ്പിക്കുന്ന്നുണ്ട്. നാടകീയത കുറച്ചുകൂടി ആകാമായിരുന്നു.
ADVT: just visit & join here www.jalworld.webs.com
ReplyDeleteADVT: just visit & join here www.jalworld.webs.com
ReplyDeletemone ,katha valare ishtappettu ...narmatthil chaalicheduttha avatharana shaili
ReplyDeleteഅവതരണം നന്നായി. ഈയിടെ അറ്ടുത്തൊരു സ്കൂളിലെ ആറാം ക്ലാസ്സുകാരി മരിച്ചപ്പോള്‍, റീത്തു വച്ച ക്ലാസ്സ്ടീച്ചറാണ്, ശരീരത്തിനു ചൂടുണ്ടെന്നും മരിച്ചിട്ടില്ലെന്നും തിരിച്ചറിഞ്ഞത്. ആശുപത്രിയിലെത്തിയശേഷം കുട്ടി മരിച്ചു.
ReplyDeleteശരിക്കും ഇവിടെ തണലുകിട്ടും.
ReplyDeleteനല്ല കഥ
);
ReplyDeleteഈ തണലില്‍ ഇരിക്കാന്‍ പൂതി
ReplyDeleteരസകരമായ അവതരണം ഒരു നല്ല വായനാസുഖം നല്‍കുന്നു.
ReplyDeleteപത്തുമ്മക്ക് എന്തായിരുന്നു സംഭവിച്ചത് എന്ന് കഥയില്‍ കണ്ടില്ല.
aasamsakal
ReplyDeleteഇസ്മായില്‍ ജീ.. ഒരുപാട് കാലത്തിന് ശേഷം ഞാന്‍ താങ്കളിലേക്ക് തിരിച്ചു വരുന്നു. വൈകി പോയി ക്ഷമിക്കുക.
ReplyDeleteപാത്തുമ്മയുടെ ആടിന് ശേഷം വായിക്കുന്ന മറ്റൊരു പാത്തുമ്മാ കഥ.
സരസമായി അതും ലളിതമായി പറഞ്ഞു.
കഥയേക്കാള്‍ തുടക്കത്തിലെ പാരഗ്രാഫില്‍ പറഞ്ഞ ബ്രാകറ്റിലെ വാക്കുകള്‍ ഇരുത്തി ചിന്തിപ്പിക്കുന്നു.
"പിന്നീട് സ്വര്‍ണ്ണവും വിരിച്ച നെല്‍പാടങ്ങളും (ഇന്നതിന്‍റെ പാടുപോലുമില്ല) മണ്ഡരിയേശാത്ത മുഴുത്ത തേങ്ങയും ജലസംഭരണികളായ വലിയ കുളങ്ങളും (ഇന്നവ റോഡുകളില്‍ മാത്രമേ ഉള്ളൂ) പുക-ശബ്ദ മലിനീകരണമില്ലാത്ത വാഹനങ്ങളും (വംശനാശം സംഭവിക്കാത്തത് സൈക്കിള്‍ മാത്രം)"
നല്ല രസകരമായി എഴുതി പാമ്പന്‍ പാത്തുമ്മയുടെ വിശേഷങ്ങള്‍...
ReplyDeleteആശംസകള്‍..
വളരെ ആസ്വദിച്ചു വായിച്ചു....മൂന്ന് തവണ... ഗംഭീരം....
ReplyDeleteഓണാശംസകൾ
"അടുത്ത സ്വര്‍ണക്കടയില്‍ ഒരു കിലോ സ്വര്‍ണ്ണം വെറുതെ കൊടുക്കുന്നു" എന്ന് പറയുക. പെണ്ണായി പിറന്നവളായിയിരിക്കുകയും ജീവന്റെ തുടിപ്പുകള്‍ അവളില്‍ അവശേഷിക്കുകയും ചെയ്യുന്നുവെങ്കില്‍ അവള്‍ എണീറ്റൊടുമെന്നു വിദഗ്ദമതം. ഏതായാലും പത്തൊന്‍പതാമത്തെ അടവും പരാജയപ്പെട്ട നിലയ്ക്ക് വൈദ്യര്‍ മരണം സ്ഥിരീകരിച്ചു.
ReplyDelete:)
നല്ല അവതരണം
ReplyDeletenice one ! a Shaji Kailaas end.
ReplyDeletenaj
react here...
react.....
തനിയാവര്‍ത്തനം
evide mash putthan release
ReplyDeleteപത്തു് തവണ വായിച്ചു പുതിയതിനായികാത്തിരിക്കു
ReplyDeletePaathumma..>!
ReplyDeletemanoharam, Ashamsakal...!!!
അതെ ഞാന്‍ ഒരു കാര്യം പറയാം സ്ത്രീകള്‍ എല്ലാ റിസ്ക്കുമെടുത്ത് സ്വര്‍ണ്ണം ധരിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്നാ കരുതുന്നേ? കുടുംബത്ത് ഒരു സമ്പാദ്യമായിക്കോട്ടെ ഒരു അത്യാവശ്യത്തിനു ഉപകരിക്കുമല്ലോ എന്നൊക്കെ കരുതിയാണ് സ്വന്തജീവന്‍ പോലും അപകടത്തിലാവുമെന്ന് അറിഞ്ഞും ഈ സ്വര്‍ണ്ണം വാങ്ങുന്നതും അതു ധരിക്കുന്നതും വീട്ടിലെ പുരുഷന്മാരെ സഹായിക്കണമെന്ന ഒറ്റ വിചാരത്തിന്റെ പുറത്താ.. ഈ ഉള്ള സ്ത്രീകള്‍ എല്ലാംകുടി ഇനി സ്വര്‍ണ്ണം ധരിക്കുന്നില്ലന്ന് കരുതിയാല്‍ ..ഒന്ന് ഓര്ത്തേ ജനകോടികളുടെ എത്ര 'വിശ്വസ്ത സ്ഥാപനങ്ങള്‍' പൂട്ടിപ്പോകും!! എത്ര തൊഴില്‍ രഹിതര്‍ ഉണ്ടാവും!!
ReplyDeleteപാത്തുമ്മ എന്റെ ഈ വാദം തെളിയിച്ചു. പൊന്ന് എന്ന് പറഞ്ഞാല്‍ ഇളകുന്നവളള്ള പെണ്ണ്!! പാത്തുമ്മാ കൊട് കൈ...
കൊള്ളാം പാമ്പന്‍ പാത്തുമ്മയുടെ ഉറപ്പേകുന്ന പിന്‍ബലമുള്ള കഥ..
ReplyDeleteപിന്നെ @ മാണീക്യം സ്വര്‍ണ്ണം കുടുംബനാഥന് മുതല്‍ക്കൂട്ടാകുന്നത് അത്യാവശ്യ സമയത്ത് അത് വില്‍ക്കന്‍ പറ്റുമ്പോഴാണ് ...അത് പക്ഷേ നിങ്ങള്‍ സമ്മതിച്ചിട്ട് വേണ്ടേ.. :-)
ഇസ്മയില്‍ .നിങ്ങളുടെ പാത്തുമ്മ ഒന്നല്ല
ReplyDeleteഒന്നൊന്നൊര പാത്തുമ്മ വരുമല്ലോ.
തണലില്‍ കയറി മനസ്സ് ഒന്ന്
തണുത്തു.എന്‍റെ "പാത്തുമ്മയുടെ ആട്"
ബിരിയാണി തിന്നും.ഒന്ന് നോക്കിയിട്ട്
പറയണം കേട്ടോ..
ന്റെ പാത്തൂ ഈ മോന്തിക്ക് പുള്ളാനേം കൂട്ടി ജ്ജ് ബ്ടെക്കാ പോണേ....
ReplyDeleteസ്വര്‍ണ്ണമെന്ന് കേട്ട് കണ്ണ് തുറക്കാത്ത ആദ്യ വനിതാരത്നം... പാത്തുമ്മ
ReplyDeleteവായന ആസ്വദിച്ചു ......
ReplyDeleteമികച്ച വിഭവങ്ങളൊരുക്കിയ ഈ ബ്ലോഗിൽ എത്താൻ വൈകിപ്പോയി....
പാത്തുമ്മയും പാമ്പും കൊള്ളാം.നല്ല രചന...ആശംസകള്‍ ....
ReplyDeleteഞാന്‍ ഇത് ഇപ്പോഴാ വായിക്കുന്നത് .....അന്നത്തെ കാലത്ത് ചിലപോ സ്വര്‍ണ്ണം എന്ന് കേട്ടാല്‍ ബോധം ഒക്കെ വരുമായിരിക്കും....ചിരിച്ച മുഖത്താല്‍ മരിച്ചു കിടക്കുനോട്ത് നിന്ന് എന്നീട്ടെന്നും ഇരിക്കും....ഇന്ന് സ്വര്‍ണ്ണം എന്ന് കേട്ടാല്‍ , ഇസ്മയില്ക്ക പാത്തുമ്മയുടെ പേരക്കുട്ടികളായ നമ്മള്‍ക്ക് പോലും ഉള്ള ബോധം കൂടി ഇല്ലാതാകും....
ReplyDelete