25/11/2010

യോഗ : ഭാഗം നാല്

വൈകി വന്നവര്‍ക്ക് വേണ്ടി .....(താഴെയുള്ള ലിങ്ക് അമര്‍ത്തി വായിക്കാം).
യോഗ : ഭാഗം ഒന്ന്.
യോഗ : ഭാഗം രണ്ട്.
യോഗ : ഭാഗം മൂന്ന് .

(യോഗ പച്ചമാങ്ങ പോലെയല്ല. മാങ്ങക്ക് അണ്ടിയോടടുക്കുംതോറും പുളി കൂടിവരും.
എന്നാല്‍ യോഗ നെല്ലിക്കയാണ്. ആദ്യമാദ്യം അല്പം ചവര്‍പ്പ്‌ കാണും. എന്നാല്‍ പിന്നീടെല്ലാം മധുരമധുമയം!)

നട്ടെല്ല് മാത്രമല്ല; ഉദരവും നമുക്ക് വളരെ വേണ്ടപ്പെട്ടതാണ് .  'വയറ്റുപ്പിഴപ്പു' ആണല്ലോ നമ്മുടെ മുഖ്യപ്രശ്നം. അപ്പോള്‍ കുറച്ചു 'വയറിളക്കിയാലേ' വയറിനും ആരോഗ്യത്തോടെയിരിക്കാന്‍ കഴിയൂ. ഉദരത്തിന് ദഹനശേഷി മാത്രമല്ല; അപാരമായ സഹനശേഷി കൂടെയുള്ളത് കൊണ്ടാണ് നാമൊക്കെ കുറച്ചെങ്കിലും ആരോഗ്യത്തോടെ ജീവിച്ചു പോകുന്നത്! മുള്ള് ,മുരട് ,മൂര്‍ഖന്‍പാമ്പ് മുതല്‍  കല്ല്‌ , കരട്, കാഞ്ഞിരക്കുറ്റി വരെ നാം അകത്താക്കിക്കളയുന്ന, ആവണക്കെണ്ണ മുതല്‍ ആസിഡു വരെ ആലോചനയില്ലാതെ വിഴുങ്ങുന്ന നമ്മുടെ ഉദരത്തിന്റെ സഹനശേഷി അത്യപാരമാണ്.  അപ്പോള്‍ ഉദരത്തിന്റെ ഉള്‍വശം ആരോഗ്യത്തോടെയും ബാഹ്യഭാഗം സുന്ദരമായും നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.  ആണ്പെണ്‍ വ്യത്യാസമില്ലാതെ എത്ര ആരോഗ്യമുള്ളവരായാലും വയറുചാടി (കുടവയര്‍)യാല്‍ കഴിഞ്ഞില്ലേ എല്ലാം . ഉദരത്തിന്, ഭക്ഷണം കഴിക്കുമ്പോള്‍ വികസിക്കാനും വിശക്കുമ്പോള്‍ ചുരുങ്ങാനുമുള്ള 'ഇലാസ്കികത' ഉണ്ട്. അത് നഷ്ടപ്പെടാന്‍ ഒരിക്കലും ഇടയാകരുത്. വയറിന്‍റെ മൂന്നില്‍ ഒരു ഭാഗം ഭക്ഷണം, ഒരു ഭാഗം വെള്ളം, ബാക്കി ഒരു ഭാഗം വായുസഞ്ചാരത്തിന് എന്ന രീതിയിലായാല്‍ സാധാരണ രീതിയില്‍ കുടവയര്‍ ഉണ്ടാവില്ല. ദഹനക്കേടും ഉണ്ടാകില്ല. ( വയറിനെ മൂന്നു ഭാഗങ്ങളായി എങ്ങനെ വിഭജിക്കാം എന്നൊന്നും ചോദിച്ചു എന്നെ കുഴപ്പിക്കരുത് കേട്ടോ. അവനവന്‍റെ വയറിന്‍റെ 'കപ്പാസിറ്റി' അവനവന് മാത്രമേ അറിയൂ. തടിയുണ്ടെന്ന് കരുതി വയറു വലുതാവണമെന്നില്ല . ചിലര്‍ തീരെ മെലിഞ്ഞതായിരുന്നാലും എത്ര ഭക്ഷണം കഴിച്ചാലും കൊപ്രച്ചാക്കില്‍ പഞ്ഞി നിറച്ച പോലിരിക്കും. ചിലര്‍ തടിച്ചുരുണ്ട് വയറന്മാരായിരുന്നാലും ഫ്ലാസ്ക്  പോലെ കുറച്ചേ ഉള്‍ക്കൊള്ളിക്കാനാവൂ).
അപ്പോള്‍ നമുക്ക് ഉദരത്തിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന അല്പം ചില ആസനങ്ങളെ പരിചയപ്പെടാം. അതിനു മുന്‍പായി ഒരു ചെറിയ ടെസ്റ്റ്‌ നടത്താനുണ്ട്. മലര്‍ന്നു കിടന്നു കൈ കാലുകള്‍ അടുപ്പിച്ചു വയ്ക്കുക. ശരീരം തളര്‍ത്തി (റിലാക്സ്) യിട്ടു ശ്വാസം ഉള്ളിലേക്ക് വലിച്ചു കാല്‍മുട്ട് വളയാതെ ഉപ്പൂറ്റി വെറും രണ്ടിഞ്ചു മാത്രം ഉയര്‍ത്തുക. കൈകളില്‍ ബലം കൊടുക്കരുത്. സംഗതി നിസ്സാരം എന്ന് തോന്നിയേക്കാം. പക്ഷെ നമ്മുടെ ഉദര പേശികള്‍ എന്തൊക്കെ നമ്മോട് പറയുന്നു എന്ന് നോക്കാന്‍ ഉപ്പൂറ്റി രണ്ടിഞ്ചു പൊക്കിയകിടപ്പില്‍ ചൂണ്ടുവിരല്‍ കൊണ്ട് വയറില്‍ ഒന്ന് കുത്തിനോക്കുക. മൈദാമാവില്‍ വിരലിട്ട പോലാണെങ്കില്‍ നിങ്ങള്ക്ക് ഒരുപാട് സഞ്ചരിക്കാനുണ്ട് . അതല്ല അരിച്ചാക്കിന്റെ പുറത്തു കുത്തിനോക്കിയ പോലാണെങ്കില്‍ ഉദരത്തെ നമുക്ക് വേഗം ശരിയാക്കി എടുക്കാം. കാലുകള്‍ വെറും രണ്ടിഞ്ചു പോക്കിയപ്പോഴേക്കും ഇത്ര പ്രഭാവം (effect) ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍ കാലുകള്‍ മുഴുവന്‍ പൊക്കിയാല്‍ എന്താവും സ്ഥിതി? നമ്മുടെ ഉദരം നമുക്ക്‌ 'കയ്യിലൊതുക്കി 'ക്കൂടെ? (ആ വഹകള്‍ പിന്നാലെ വരുന്നുണ്ട്).
ഇനി നമുക്ക് അല്പം ആസനങ്ങളെ പരിചയപ്പെടാം.
മേരുദണ്ഢാസനം :
നേരത്തെ പോലെ മലര്‍ന്നുകിടക്കുക. കൈകള്‍ നിവര്‍ത്തി ശരീരത്തിനിരുവശത്തുമായി കമഴ്ത്തി വയ്ക്കുക.ശ്വാസം ഉള്ളിലെക്കെടുത്തുകൊണ്ട് വലതു കാല്‍ 45 ഡിഗ്രിയോളം ഉയര്‍ത്തുക. ആ നിലയില്‍ അല്പം തുടര്‍ന്നതിന് ശേഷം ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് കാല്‍ മെല്ലെ താഴ്ത്തുക. ഇനി മറ്റേ കാലും ഇതേപടി ചെയ്യുക.ഇത് നാലഞ്ചു തവണ ആവര്ത്തിച്ചതിനു ശേഷം രണ്ടുകാലും ഒന്നിച്ചു നേരത്തെ പോലെ പൊക്കുക. ശേഷം ഒന്നിച്ചു താഴ്ത്തുകയും ചെയ്യുക. കൈകളില്‍ പരമാവധി ബലം കൊടുക്കാതിരിക്കുക. ഇത് അഞ്ചു തവണ ചെയ്യുക.
ഇതിന്റെ ഗുണഫലങ്ങള്‍:
വയറിലേക്ക് രക്തചംക്രമണം കൂട്ടി ആരോഗ്യമുള്ളതാക്കുന്നു.വയറു ഒതുങ്ങി ആകാരവടിവുള്ളതാക്കുന്നു. നട്ടെല്ലിനെ ബലപ്പെടുത്തുന്നു. കാലുകള്‍ക്ക് ബലം കൂടുന്നു.
--------------------------------

ഊര്‍ദ്ധപാദഹസ്താസനം :
വയറിലെ പേശികള്‍ക്ക് നല്ല വ്യായാമം ലഭിക്കുന്നതിനാല്‍ വയറു കുറയാന്‍ നല്ലൊരു ആസനമാണിത്. കൂടാതെ കൈകാലുകള്‍ ദൃഡമാകുവാനും വാതസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കാനും ഇത് വളരെ ഉത്തമമാണ്.
ചെയ്യേണ്ടവിധം:
നേരത്തെ പോലെ തന്നെ നിവര്‍ന്നു മലര്‍ന്നു കിടക്കുക.ശ്വാസം ഉള്ളിലേക്കെടുത്തു കൈകാലുകള്‍ ഒരേ സമയം ഉയര്‍ത്തുക.ഇതൊരു കുതിപ്പിന് ചെയ്യുന്നതാവും ഉത്തമം.(ചിത്രം ശ്രദ്ധിക്കുക) ഇതില്‍ ശരീരത്തിന്റെ ബാലന്‍സ്‌ പ്രധാനമാണ്. ശ്വാസം സാവധാനം പുറത്തേക്കു വിടുക .വീണ്ടും ശ്വാസം ഉള്ളിലേക്കെടുത്തു പൂര്‍വ്വസ്ഥിതിയിലേക്ക് എത്തുക. നാലഞ്ചു പ്രാവശ്യം ഇത് ആവര്‍ത്തിക്കുക. ഇതിനു ഒരു ഘട്ടമേയുള്ളൂ. രണ്ട് കൈകാലുകള്‍ ഒന്നിച്ചു ചെയ്യേണ്ട ആസനമാണിത്. ബാലന്‍സ്‌ ശരിയാക്കി ക്രമേണ സാവധാനം കൈകാലുകള്‍ തമ്മിലെ അകലം കുറച്ചു കൊണ്ട് വരാന്‍ ശ്രമിക്കുക. അല്‍പ ദിവസം കൊണ്ട് തന്നെ ഇതിന്‍റെ അതിശയിപ്പിക്കുന്ന ഫലം നിങ്ങള്‍ക്ക്‌ ലഭ്യമാകുന്നതാണ്.
-------------------------

ശലഭാസനം:

(മലര്‍ന്നു കിടന്നു ചെയ്തു ബോറടിച്ചോ? എന്നാല്‍ ഇനി അല്പം കമിഴ്ന്നു കിടന്ന് ചെയ്യാം ).
ഈ ആസനം ചെയ്യുംനേരം ശലഭത്തിന്‍റെ രൂപത്തില്‍ ആകുന്നതു കൊണ്ടാണ് ഇതിനു ശലഭാസനം എന്ന് പറയുന്നത്. അരക്കെട്ടിന്‍റെയും കാലുകളുടെയും മസിലുകള്‍ക്ക് നല്ല വലിവ് ലഭിക്കുന്നതിനാല്‍ നല്ല ആകൃതിയും സൌന്ദര്യവും ലഭിക്കുന്നു. ഇടുപ്പ് വേദന കുറയുകയും വിശപ്പ്‌ കൂടുകയും ചെയ്യുന്നു. അജീര്‍ണ്ണം ശമിക്കുന്നു.
ചെയ്യേണ്ട വിധം :
കമിഴ്ന്നു കിടന്നു താടി തറയില്‍ തൊടുവിക്കുക. ചിത്രത്തില്‍ കാണുന്ന പോലെ കൈകള്‍ നീട്ടി വെക്കുക. ശ്വാസം അകത്തേക്ക് വലിച്ച് കൊണ്ട് ഒരു കാല്‍ പരമാവധി ഉയര്‍ത്തുക. ശേഷം സാവധാനം ശ്വാസം വിട്ടുകൊണ്ട് താഴ്ത്തുക . മറ്റേ കാലും ഇവ്വിധം ആവര്‍ത്തിക്കുക. രണ്ടാം ഘട്ടമായി രണ്ട് കാലും ഒന്നിച്ചു ഉയര്‍ത്തുക. കൈകളില്‍ കഴിയുന്നതും ബലം കൊടുക്കാതിരിക്കുക.
(തറയില്‍ വിരിച്ച ഷീറ്റ് വൃത്തിയുള്ളതായിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ശ്വാസം വലിക്കുമ്പോള്‍ വാക്വം ക്ലീനര്‍ പോലെ ഉള്ളിലേക്ക് മാലിന്യം വലിച്ച് കയറ്റാന്‍ സാധ്യത ഉണ്ട്)
----------------

ധനുരാസനം:

'വില്ലിന്‍റെ ' രൂപത്തില്‍ ശരീരം വളയുന്നത് കൊണ്ടാണ് ഇതിനു ധനുരാസനം  എന്ന് വിളിക്കുന്നത്‌. ഈ ആസനം വഴി ഉദരപേശികള്‍ക്ക് ബലം വര്‍ധിച്ചു കുടവയര്‍ കുറക്കുകയും മലബന്ധം, അധോവായു എന്നിവയ്ക്ക് ശമനം ഉണ്ടാക്കുകയും ചെയ്യുന്നു. ദുര്‍മേദസ്സ് കുറയുന്നു. വാതം ശമിക്കുന്നു. തോളെല്ലിന് ബലം കൂട്ടുന്നു.
ചെയ്യേണ്ട വിധം:
ശലഭാസനത്തിലെ പോലെ കമിഴ്ന്നു കിടന്നു കാല്‍മുട്ടുകള്‍ മുന്നോട്ടു മടക്കി , ചിത്രത്തില്‍ കാണും പോലെ പിടിക്കുക. (കുടവയര്‍ ഉള്ളവര്‍ക്ക് ഇത് അല്പം പ്രയാസമായിരിക്കും. പരിശീലനം വഴി സാധ്യമാകും) ഇനി ശ്വാസം ഉള്ളിലേക്ക് വലിച്ച് കൊണ്ട് കാലുകളും തലയും പരമാവധി ഉയര്‍ത്തി വില്ല് പോലെ നില്‍ക്കാന്‍ ശ്രമിക്കുക. ഇനി ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് കാലിലെ പിടി വിടാതെ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തുക. അഞ്ചു തവണ ആവര്‍ത്തിക്കുക.

(ഇന്നത്തെ ആസനം കഴിഞ്ഞു . ഇനി 'ആസനം' തട്ടി എഴുന്നേറ്റോളൂ  ...)

അഞ്ചാം ഭാഗം വായിക്കാന്‍ ഇവിടെ അമര്‍ത്തുക 

53 comments:

  1. യോഗയ്ക്ക് ഇനി അല്പം ഇടവേള...
    തിരിച്ചുവരാം.

    ReplyDelete
  2. എല്ലാ ഭാഗങ്ങളും സേവ് ചെയ്തു വയ്ക്കുന്നുണ്ട്...
    നന്ദി മാഷേ

    ReplyDelete
  3. നല്ല കാര്യം. സെയ്‌വ് ചെയ്ത് വെക്കുന്നു. പതുക്കെ പ്രയോഗിക്കാം.

    ReplyDelete
  4. വെക്കേഷന്‍ ആകട്ടെ , ശ്രമിക്കണം .

    ReplyDelete
  5. ഇസ്മയിലെ,
    ഞാന്‍ ആ ഏറ്റവും അവസാനം ബ്രാക്കറ്റില്‍ കൊടുത്തിരിയ്ക്കുന്നതു മാത്രം ചെയ്യാന്‍ പഠിച്ചു. ബാക്കിയെല്ലാം ഒന്നു നോക്കണം വരട്ട്െ

    ReplyDelete
  6. ഇതൊന്നും ചെയ്തിട്ടും പ്രവാസിയുടെ വയറു കുറയില്ല.. കാരണം അത് അവന്റെ ആകെയുള്ള സമ്പാദ്യമാണ്.... :)

    ReplyDelete
  7. ഈ നൌകാസനമാണോ ഊര്‍ദ്ധപാദഹസ്താസനം. അതോ ഇവതമ്മില്‍ വ്യത്യാസമുണ്ടൊ.

    ReplyDelete
  8. നന്ദി ഇസ്മയില്‍..വയര്‍ കുറയ്ക്കണം എന്ന് കുറേ നാളായി കരുതുന്നു. ഇത് വായിച്ചപ്പോള്‍ ഒരു ആത്നവിശ്വാസം കൈവന്ന പോലെ. വൈകിട്ടത്തേ സ്ഥിരമുള്ള അഭ്യാസങ്ങളുടെ കൂടെ ഇത് കൂടിയാക്കാനാ പ്ലാന്‍ ..! എല്ലാം സേവ് ചെയ്യുന്നുണ്ട്. ഭാവുകങ്ങള്‍...

    ReplyDelete
  9. വളരെ നന്നാവുന്നുണ്ട്. ഇത്തവണ വിവരണവും ഭംഗിയായി. പിന്നെ ഈ ഇടവേള പ്രഖ്യാപനം എന്തിനാ?

    ReplyDelete
  10. ആസനമാണോ തട്ടേണ്ടത് അതോ ഉദരമോ?

    ReplyDelete
  11. ഈ ആസനങ്ങള്‍ എല്ലാം കൂട്ടിക്കെട്ടി ഒരു പുസ്തകമാക്കാന്‍ പറ്റുമോ എന്ന് നോക്കൂ ഇസ്മയില്‍.

    ReplyDelete
  12. ഞാൻ ആത്മാർഥമായി ചെയ്യുന്നുണ്ട്.
    ഫലമുണ്ടാകുവാൻ ഗുരു അനുഗ്രഹിയ്ക്കണേ!

    ReplyDelete
  13. കുട്ടിക്കാലത്ത് കുറച്ച് കാലം കളരി പഠിക്കാന്‍ പോയി കുറെ എക്സസൈസ് ഒക്കെ പടിപ്പിച്ചു തന്നിരുന്നു ഗുരുക്കള്‍..( അന്ന് പഠനം കുറവും പിരിവ് കൂടുതലും ആയത് കൊണ്ടും .. മറ്റു ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ടും കളരി ക്ലാസ് കൂടുതല്‍ മുന്നോട്ട് പോയില്ല ) അന്ന് പടിച്ച കുറെ എക്സസൈസുകള്‍ ഒഴിവ് കിട്ടുമ്പോഴൊക്കെ ഒന്ന് ചെയ്തു നോക്കും ...
    തുടര്‍ച്ചായായി ചെയ്യുന്നതിനിടയില്‍ എന്തെങ്കിലും കാരണവശാല്‍ ഒരു ദിവസം മുടങ്ങിയാല്‍ പിന്നെ മാസങ്ങളോളം അതുണ്ടാവില്ല.. വീണ്ടും തട്ടിക്കുടഞ്ഞു തുടക്കമിടും .. അങ്ങനെ പോവുന്നു കാര്യങ്ങള്‍....

    ഇവിടെ കുറേ ആസനങ്ങള്‍ ഒക്കെ കണ്ടത് കൊണ്ട് നിര്‍ത്തിയ ശ്രമം വീണ്ടും ആരംഭിക്കാനുള്ള പുറപ്പാടിലാ ഞാന്‍ ...

    ഇനി കുറച്ച് കാലം എന്‍റെ കമന്‍റ് എവിടെയും കണ്ടില്ലാ എങ്കില്‍ ആരും പേടിക്കണ്ട .. ഞാന്‍ കൈകാല്‍ വേദനൈച്ചു കിടപ്പിലാവും എന്ന് കരുതിയാല്‍ മതി :)

    ReplyDelete
  14. എല്ലാം ശ്രദ്ധിക്കുന്നു.

    ReplyDelete
  15. യോഗ നെല്ലിക്കയാണ്!!!
    ഇഷ്ടപ്പെട്ടു!

    ആഹാരവും വിഹാരവും നിയന്ത്രിച്ചുകൊണ്ട് യോഗ ചെയ്താലേ ഗുണമുള്ളു. അത് ഇസ്മയിൽ ഇവിറ്റെ വ്യക്തമാക്കിയല്ലോ.

    ഇനി സമയം പോലെ സാ‍മാന്യമായി കണ്ടു വരുന്ന ശാരീരികമാനസികപ്രശ്നങ്ങളിൽ യോഗ എങ്ങനെ ഉപകാരപ്രദമാക്കാം എന്നതിനെക്കുറിച്ച് ഇതുപോലുള്ള പോസ്റ്റുകൾ പോരട്ടെ!

    ReplyDelete
  16. എല്ലാം ശ്രദ്ധിക്കുന്നു, ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.
    അവസാനം തട്ടാന്‍ പറഞ്ഞത് സ്വന്തം ആസനം തന്നെയല്ലേ ?!!

    ReplyDelete
  17. നല്ല അവതരണം. ഉപാകാരപ്രദം. നന്ദി.

    ReplyDelete
  18. വളരെ നന്നാവുന്നുണ്ട്
    ശ്രമിക്കണം .

    ReplyDelete
  19. @sanju:
    നൌകാസനവും ഊര്‍ദ്ധപാദഹസ്താസനവും തമ്മില്‍ ഒരുപാട് വ്യത്യാസം ഉണ്ട്. നൌകം എന്നാല്‍ തോണി എന്നാണല്ലോ അത് കമിഴ്ന്നു കിടന്നിട്ടാണ്. ഊര്‍ദ്ധപാദഹസ്താസനം മലര്‍ന്നു കിടന്നിട്ടും.
    എന്നാല്‍ നൌകാസനം ധനുരാസനത്തിന്റെ അല്‍പസാമ്യവും ഉണ്ട്.
    കമിഴ്ന്നു കിടന്നു കൈകള്‍ ചുറ്റിപ്പിടിച്ച് പൃഷ്ടത്തിന്മേല്‍ വക്കുക.ശേഷം ശ്വാസം വലിച്ചുകൊണ്ട് തലയും കാലും പരമാവധി മുകളിലേക്ക് ഉയര്‍ത്തുക.ഇപ്പൊ ഒരു തോണിയുടെ ആകൃതിയില്‍ ആയിരിക്കും നിങ്ങളുടെ ശരീരം.ശേഷം ശ്വാസം വിട്ടുകൊണ്ട് പൂര്‍വസ്ഥിതിയിലേക്ക് വരിക.ഇത് അഞ്ച് പ്രാവശ്യം ചെയ്യുക. ഇതാണ് നൌകാസനം.
    കൃമി, ഗ്യാസ്ട്രബിള്‍ തുടങ്ങിയ ഉദര രോഗങ്ങള്‍ക്ക്‌ ഇത് വളരെ നല്ലതാണ്.

    ReplyDelete
  20. ഇതെല്ലാം കൂടി വായിച്ചു പഠിച്ചിട്ടു
    സൌദിയില്‍ ഞാന്‍ ഒരു യോഗ സ്കൂള്‍ തുടങ്ങാന്‍ പോകുവാ .കുറെ അറബികളും ബംഗാളികളും വരാം എന്ന് പറഞ്ഞിട്ടുണ്ട് :)

    ReplyDelete
  21. njaanum save cheythittundu mone.makkalkku vendi..marumolkku shareeram muzhuvanum vedanayathre.pullikkaari yogasanam 3 yil paranjaprakaaram angu payatti.veenithaakidakkunnu .saavakaasham cheyyaanulla kamakuravu kondaanitto :)

    ReplyDelete
  22. ഞാന്‍ കള്ളം പറയില്ല. അതായത് ഇതുവരെ തുടങ്ങിയില്ല. താല്പര്യമുള്ളത്കൊണ്ട് വായിക്കുന്നു. മടിയുള്ളത്കൊണ്ട് ചെയ്യാതിരിക്കുന്നു.

    ReplyDelete
  23. എനിക്ക് വയ്യ...വയറിന്റെ കാര്യം വന്നപ്പോ എനിക്കും ഇന്ററസ്റ്റ്‌ ആയി കേട്ടോ...പക്ഷെ ചെറുവാടി പറഞ്ഞ പോലെ ചെയ്യാന്‍ നല്ല മടി...

    ReplyDelete
  24. (ഇന്നത്തെ ആസനം കഴിഞ്ഞു . ഇനി 'ആസനം' തട്ടി എഴുന്നേറ്റോളൂ ...)

    ആസനം കഴിഞ്ഞ് കിടക്കുകയാ ഞാൻ.

    ReplyDelete
  25. kastappad thanney lley...? eeullavanum.sramikkunnundu...pakxey,,,,,,,
    by saeed chennara

    ReplyDelete
  26. ഇത് ഒരു മടിയന്‍ ചോദ്യമായി എടുക്കരുത്.

    ഒരു വിധം എല്ലാ ആസനങ്ങളുടെയും ഗുണം ലഭിക്കുന്ന ഒന്നാണ്
    ശീര്‍ഷാസനം എന്ന് എവിടെയോ വായിച്ചിരുന്നു. അത് നേരാണോ ഇസ്മായില്‍ ഭായ്‌ ?

    മറ്റു ആസനങ്ങളൊന്നും ചെയ്യാതെ ഇത് മാത്രം ചെയ്‌താല്‍ അത്കൊണ്ട് വല്ല വിഷമവും ഉണ്ടാകുമോ?

    ഞാന്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്തുനോക്കാ റുണ്ട്.

    ReplyDelete
  27. ആസനങ്ങള്‍ തുടരട്ടെ...
    ആശംസകള്‍!

    ReplyDelete
  28. ഇസ്മയിലെ,
    എല്ലാം കഴിയുമ്പോള്‍ ഒന്നിച്ചു ഒരു പുതകമ്മാക്കണം പുതിയ അറിവുകള്‍ക്ക് നന്ദി

    ReplyDelete
  29. നല്ല കാര്യം
    http://focuzkeralam.blogspot.com/

    ReplyDelete
  30. ഞാനും എല്ലാ ഭാഗവും വായിച്ചു. പക്ഷെ ചെയ്തു തുടങ്ങിയത് മക്കളാണ്. എനിക്കിപ്പോള്‍ ജോലി അത് കണ്ടു ചിരിക്കലും.

    ReplyDelete
  31. മടിയനാണു ഞാൻ, എന്നാലും ഒന്നു പരീക്ഷിച്ചും നോക്കാം. നന്ദി.

    ReplyDelete
  32. @ബിന്ശേഖ്:
    ശീര്‍ഷാസനം വളരെ പ്രധാനപ്പെട്ട ഒരാസനമാണ്. അത് തനിയെ ചെയ്യുന്നത് ഗുണകരമല്ല. അതിന്റെ കൂടുതല്‍ വിവരങ്ങള്‍ 'ശീര്‍ഷാസനം' എന്ന ഭാഗം എത്തുമ്പോള്‍ വിവരിക്കുകയാണ് നല്ലത് എന്ന് തോന്നുന്നു.
    ഇനിയും അഭിപ്രായ നിര്‍ദേശങ്ങള്‍ അറിയിക്കുക.

    ReplyDelete
  33. ഇപ്പോള്‍ മാത്രമാ തുടങ്ങിയത്. അല്‍പ്പം ക്ഷമ വേണം, പിന്നെ മടിയില്ലാത്തൊരു മനസ്സും.

    ReplyDelete
  34. മുള്ള് ,മുരട് ,മൂര്‍ഖന്‍പാമ്പ് മുതല്‍ കല്ല്‌ , കരട്, കാഞ്ഞിരക്കുറ്റി വരെ നാം അകത്താക്കിക്കളയുന്ന, ആവണക്കെണ്ണ മുതല്‍ ആസിഡു വരെ ആലോചനയില്ലാതെ വിഴുങ്ങുന്ന നമ്മുടെ ഉദരത്തിന്റെ സഹനശേഷി അത്യപാരമാണ്.
    ഞാൻ ഒരിക്കലും പറയില്ല ഇതു അസത്യമാണന്നു .കൊള്ളാം മാഷെ ഒരു ആരൊഗ്യവിദ്വാൻ ആണല്ലേ?

    ReplyDelete
  35. ഭായ്...നന്നായി...

    ഇതൊക്കെ ട്രൈ ചെയ്തു നോക്കുമ്പോള്‍ വെല്ല സംശയവും വന്നാല്‍ പിന്നെ
    കംപ്യൂട്ടറിന്റെ അടുത്തേക്ക് ഓടണ്ടേ...? അതൊഴിവാക്കാന്‍ ഞാനിതിന്റെയെല്ലാം ഒരു പ്രിന്റ് എടുത്ത് വെച്ചിട്ടുണ്ട്...

    ReplyDelete
  36. ഇസ്മായിൽ ജീ എല്ലാം പ്രിന്റെടുത്തു വെയ്ക്കുന്നുണ്ട്‌..അവതരിപ്പിക്കുന്ന ശൈലി നന്നായിട്ടുണ്ട്‌..എല്ലാ ഭാവുകങ്ങളും

    ReplyDelete
  37. ഞാന്‍ കുസുമം പറഞ്ഞത് പോലെ ..!!!!
    dr . ജയന്‍ അല്ലെ വേറെ യോഗ ബ്ലോഗ് institute
    ഉള്ളത്?ബൂലോകം നന്നാകട്ടെ...aashamsakal..

    ReplyDelete
  38. ഓരോരോ തിരക്കുകാരണം ചെയ്യാന്‍ കഴിഞ്ഞില്ല. താമസിയാതെ തുടങ്ങണം.

    ReplyDelete
  39. വളരെ നന്ദി അടുത്ത പോസ്റ്റില്‍ നൌകാസനത്തിന്റെ ഒരു ചിത്രവുംകൂടിനല്‍കാമോ. വിപരീതശലഭാസനവും ഇതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ.

    ReplyDelete
  40. വളരേ നല്ല വിവരണം . ചിത്ര സഹിതമായപ്പോള്‍ കൂടുതല്‍ ഉപകാരപ്രദം . യോഗ ഒരു ശീലമാക്കിയാല്‍ പിന്നെ രോഗങ്ങളുമായി ആശുപത്രിയില്‍ നിരങ്ങെണ്ട കാര്യമില്ല . ബുദ്ധി വികാസത്തിനും, ഒജസ്സിനും, ശാരീരിക ക്ഷമതയ്ക്കും വളരേ നല്ലത് .നല്ല സംരംഭം .ആശംസകള്‍

    ReplyDelete
  41. ഊർദ്ധപാദഹസ്താസന ചെയ്യുമ്പോൾ മലർന്നു കിടന്നു കൈകാലുകൾ ഒരേസമയം മുകളിലേക്കുയർത്തവെ ശ്വാസം ഉള്ളിലേയ്ക്കെടുക്കാനാണ് ആചാര്യന്മാരുടെ നിർദ്ദേശം. താങ്കളുടെ വിവരണത്തിലും അപ്രകാരം തന്നെ. (യോഗാസംബന്ധിയായ ഒരു പുസ്തകത്തിൽ ശ്വാസം അകത്തേക്കെടുക്കാൻ നിർദ്ദേശിച്ചിരുന്നതായും ഓർക്കുന്നു). യോഗമുദ്ര, ബാണാസനം, ഹലാസനം, ഉപവിഷ്ടകോണാസനം, മാരീചാസനം, മാലാസനം, കൂർമ്മാസനം, പശ്ചിമതാനാസനം തുടങ്ങി കൈകാലുകളും തലയും പാദങ്ങൾക്ക് സമീപസ്ഥമാക്കുന്ന നിലയിലുള്ള ഏത് തരം ആസനങ്ങൾക്കും അതാത് ആസനങ്ങളുടെ പൂർണ്ണനിലയിൽ ശ്വാസം പുറത്തു വിട്ടിരിക്കണമെന്നാ‍ണ് നിയമം. പ്രസ്തുത ആസനങ്ങളുടെ പൂർണ്ണനിലയിൽ ശ്വാസകോശങ്ങൾക്കും ഉദരാവയവങ്ങൾക്കും അനാ‍രോഗ്യകരമായ (ആപത്കരമായ) വിധത്തിൽ “തിങ്ങൽ” വരുന്നതൊഴിവാക്കാൻ വേണ്ടി ആയിരിക്കാം ഇങ്ങനെ നിർദ്ദേശിച്ചിരിക്കുന്നതെന്ന് അനുമാനിക്കുന്നു. പക്ഷെ ഊർദ്ധപാദഹസ്താസനത്തിന്റ്റെ കാര്യത്തിൽ മാത്രം വിരുദ്ധമായ ചര്യ നിർദ്ദേശിച്ചിരിക്കുന്നതെന്തുകൊണ്ടാകാം...!! സംശയനിവാരണത്തിനു താങ്കളുടെ വിദഗ്ദ്ധമായ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്.

    ReplyDelete
  42. അവബോധമില്ലായ്മയും അബദ്ധ വിശ്വാസങ്ങളും 'യോഗ'യെ നിത്യജീവിതത്തിന്‍റെ ഭാഗമാക്കുന്നതിനെ ഇന്നും തടയുകയാണ്.
    ഒട്ടനവധി ഗുണവശങ്ങള്‍ മേളിച്ച ഇതിനെ തീര്‍ത്തും ലളിതമായും ആഹ്ലാദപരമായും അവതരിപ്പിച്ച് സഹജീവികളുടെ സമൂല പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബ്ലോഗറുടെ ശ്രമങ്ങള്‍ വലിയ കാര്യം തന്നെ!
    തുടര്‍ന്നും 'യോഗ പോസ്റ്റുകള്‍' അല്‍പാല്‍പമായി തുടരൂ 'യോഗീവര്യാ...

    ReplyDelete
  43. ജനാബ് പള്ളിക്കരയില്‍,
    താങ്കളുടെ ഗൌരവവായനക്ക് വളരെ നന്ദി. താമസിച്ചതിനു ക്ഷമാപണം .യോഗയില്‍ എന്റെ അറിവ് വളരെ പരിമിതമാണ് എങ്കിലും കഴിയുന്നതും സംശയങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കാം.
    പാദഹസ്താസനത്തിലും മറ്റു പല ആസനങ്ങളെ പോലെ തന്നെയാണ് ശ്വാസോച്ഛ്വാസത്തിന്‍റെ രീതിയും. ശ്വാസം അകതെക്കെടുത്തു കൊണ്ട് ആരംഭിക്കുകയും പൂര്‍ണ്ണാവസ്ഥയില്‍ ശ്വാസം പുറത്തേക്കു വിടുകയും പിന്നെ വീണ്ടും ശ്വാസം അകതെക്കെടുത്തു പൂര്‍വ്വസ്തിതിയിലെക്കെതുകയും ചെയ്യുക എന്നത് തന്നെയാണ് പാദഹസ്താസനത്തിലും ചെയ്യുന്നത്.
    താങ്കളുടെ കമന്റില്‍ ശ്വാസം ഉള്ളിലേക്ക് എടുക്കുക എന്നതും അകതെക്കെടുക്കുക എന്നതും വ്യത്യസ്തമായി ധരിച്ചതിനാലാവാം ഇങ്ങനെ ഒരു സംശയത്തിനു അടിസ്ഥാനം എന്ന് തോന്നുന്നു.
    ഇനിയും ഉപദേശ നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു.

    ReplyDelete
  44. പ്രിയമുള്ള ഇസ്മായീൽ,

    ഞാൻ സംശയമുന്നയിച്ചത് "പാദഹസ്താസന"ത്തിൽ ശ്വ്വാസം എടുക്കുന്നതിനെപറ്റിയായിരുന്നില്ല. മറിച്ച്, “ഊർദ്ധ്വ പാദഹസ്താസന"ത്തിന്റെ കാര്യമായിരുന്നു.

    പാദഹസ്താസനം, യോഗമുദ്ര, ബാണാസനം, ഹലാസനം, ഉപവിഷ്ടകോണാസനം, മാരീചാസനം, മാലാസനം, കൂർമ്മാസനം, പശ്ചിമതാനാസനം തുടങ്ങി കൈകാലുകളും തലയും പാദങ്ങളോട് അടുപ്പിക്കുന്ന ഏത് തരം ആസനങ്ങൾക്കും അതാത് ആസനം ചെയ്തു തുടങ്ങുന്ന ക്രമത്തിൽ സാവധാനം ശ്വാസം പുറത്തേക്ക് വിടൽ ആരംഭിക്കാനും ആസനനിലയുടെ പൂർണ്ണതയിൽ ശ്വാസം മുഴുവനായും പുറത്തുകളഞ്ഞ് ശ്വാസകോശം വായുവിമുക്തമായിരിക്കാനുമാണ് നിർദ്ദേശം

    സമാന നിലയുള്ള മറ്റു ആസനങ്ങളിൽ നിന്നു വിഭിന്നമായി ഊർദ്ധ്വപാദഹസ്താനത്തിന്റെ കാര്യത്തിൽ മാത്രം കൈകാലുകൾ മുകളിലേക്ക് ഒരേസമയം ഉയർത്തുന്ന വേളയിൽ ശ്വാസം അകത്തേക്ക് (ഉള്ളിലേക്ക്) എടുക്കാൻ നിർദ്ദേശിച്ചിരിക്കുന്നു.

    എന്തു കൊണ്ട് അങ്ങനെ? അതിനുള്ള വിശദീകരണമായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. എന്റ്റെ മുൻ കമന്റ് ഒരിക്കൽ കൂടി വായിച്ചുനോക്കുമല്ലോ..

    (വളരെ നാളായി എന്റെ മനസ്സിലുള്ള സംശയത്തിനു നിവാരണം ഉണ്ടാവാൻ താങ്കളുടെ സഹായം തേടുന്നു എന്നു മാത്രം.)

    ReplyDelete
  45. ആഹാ. ക്ലാസ്സ്‌ മിസ്സ്‌ ആയിട്ടില്ല.
    ഇന്നത്തെ ക്ലാസ്സിലെ ആസനങ്ങള്‍ അറിയാവുന്നവ ആയിരുന്നു മാഷേ.
    പേര് അറിയുന്നുണ്ടായിരുന്നില്ല എന്ന് മാത്രം." ഊര്‍ദ്ധപാദഹസ്താസനം " ഇത് ഇടയ്ക്ക് പ്രയോഗിക്കാരും ഉണ്ടായിരുന്നു.
    അപ്പൊ ഇനിയും പോരട്ടെ. ഇത് വളരെ നല്ല കോഴ്സ് ആണ് കേട്ടോ. അഭിനന്ദനങ്ങള്‍.

    ReplyDelete
  46. ജനാബ് പള്ളിക്കരയില്‍ ..
    താങ്കള്‍ സൂചിപ്പിച്ച “ഊർദ്ധ്വ പാദഹസ്താസന"ത്തിന്റെ വ്യതിരിക്തതയെ കുറിച്ച് ശാസ്ത്രീയമായ കൂടുതല്‍ വിവരങ്ങള്‍ തരാന്‍ ഞാന്‍ അശക്തനാണ്. എങ്കില്‍ പോലും എന്റെ നിരീക്ഷണത്തില്‍ താന്കള്‍ സൂചിപ്പിച്ച മറ്റു ആസനങ്ങളില്‍ നിന്ന് ഇതിനെ അല്പം വേറിട്ട്‌ നിര്‍ത്തുന്നത് ഇതിന്റെ 'ബാലന്‍സിംഗ്' രീതി തന്നെയാവാം. മറ്റുള്ള മിക്ക ആസനങ്ങള്‍ക്കും തറയില്‍ ഒരു basement ഉണ്ടെങ്കില്‍ ഇത് നിതംബതിന്റെ ഒരു ഭാഗം കൊണ്ട് ശരീരം ബാലന്‍സ്‌ ചെയ്യാന്‍ വേണ്ടി ഒരു കുതിപ്പിന് ഉയരേണ്ടി വരും. ഈ ഒരവസ്ഥയില്‍ ശ്വാസം പുറത്തേക്കു വിടുന്നത് പ്രായോഗികം അല്ല എന്നാണു എന്റെ അനുഭവം. ബാലന്‍സ്‌ ചെയ്തതിനു ശേഷം ശ്വാസം പുറത്തേക്കു വിടുകയും പിന്നീട ശ്വാസം ഉള്ളിക്കെടുത്തു മെല്ലെ പൂര്‍വ്വ സ്ഥിതിയിലെക്കെത്തി ശ്വാസം വിടുകയും ചെയ്യുകയാണ് ഇതിന്റെ ശരിയായ രീതി എന്നാണ് എന്റെ നിഗമനം.
    ഈ വിഷയത്തില്‍ കൂടുതല്‍ അവഗാഹമുള്ളവര്‍ അത് ഇവിടെ പ്രതിപാദിക്കും എന്ന് കരുതാം.

    ReplyDelete
  47. വളരെ നന്ദി ഇസ്മായീൽ ഭായ്. അടുത്ത ക്ലാസിനു കാത്തിരിക്കുന്നു.

    ReplyDelete