25/01/2011

കൊക്കിനുവെച്ചത് ...


( 17/10/2003 നു വര്‍ത്തമാനം പത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

'ഗ്വണ്ടനാമോ ജയില്‍ ഇതിനേക്കാള്‍ ഭേദമായിരിക്കും'   പ്രമോദ്‌ അവന്റെ വിഷമം മറച്ചുവച്ചില്ല.
'ഇന്നലെ ജോലിസമയത്ത് ഉറക്കം തൂങ്ങിയത്തിനു എന്നെ മാനേജര്‍ ശകാരിച്ചത് നിങ്ങളും കേട്ടതല്ലേ?'    സ്വതവേ സങ്കടക്കാരനായ ഖാദര്‍ പറഞ്ഞു.
'എന്റെ ഭാവിവധു ഇയാളുടെ ഇനമെങ്കില്‍ എന്റെ ജീവിതം കട്ടപ്പൊക'  അടുത്തിടെ വിവാഹിതനാകാന്‍ പോകുന്ന ബാബുവിന്‍റെ ചിന്ത അതായിരുന്നു.

താന്‍ കാരണം മുറിയിലുള്ള മറ്റുള്ളവരുടെ ഉറക്കം നഷ്ടപ്പെടുക.പക്ഷെ താനൊന്നുമറിയാതെ സ്വസ്ഥമായുറങ്ങുക. വല്ലാത്ത കഷ്ടം! കണ്ണും മൂക്കുമൊക്കെ നമുക്ക് അടച്ചു പിടിക്കാം. പക്ഷെ ചെവി പൊത്തിയാലും രക്ഷയില്ലല്ലോ ദൈവമേ.. ഞാന്‍ മനസ്സില്‍ കരുതി.

ഒരാഴ്ചയായി ഈ ദുരിതം തുടങ്ങിയിട്ട്. മുംബെയിലെ ഒരു ഗാര്‍മെന്‍റ് കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ് ഞങ്ങള്‍. എല്ലാവരും അവരവര്‍ക്ക് സൌകര്യപ്പെട്ടിടങ്ങളില്‍ ആയിരുന്നു താമസിച്ചിരുന്നത്.  മനമില്ലമനസ്സോടെയെങ്കിലും കഴിഞ്ഞ ദിവസം കമ്പനി താമസ സൗകര്യം തരപ്പെടുത്തിത്തന്നതില്‍ എല്ലാവരും തെല്ല് സന്തോഷിച്ചതുമാണ്. സ്വന്തം പോക്കറ്റില്‍നിന്ന് മുറിവാടക കൊടുക്കുന്നതില്‍ ആര്‍ക്കും താല്പര്യം ഇല്ലെന്നതു തന്നെ കാരണം. പലയിടങ്ങളില്‍ താമസിച്ചിരുന്നവര്‍ കമ്പനിവക മുറികളില്‍ ഒന്നിച്ചു. അങ്ങനെ പിണഞ്ഞ ഒരു വയ്യാവേലിയാണ് ഞങ്ങളുടെ ഇപ്പോഴത്തെ പ്രശ്നം. ദാസപ്പന്‍ചേട്ടന്‍റെ കൂര്‍ക്കംവലി കാരണം ഒരാഴ്ചയായി നിദ്ര ഞങ്ങളെത്തേടി വന്നിട്ട്. എന്നാല്‍ അങ്ങേര്‍ സമൃദ്ധമായി ഉറങ്ങുകയും ചെയ്യുന്നു. ഭൂമി കുലുങ്ങിയാലും ഉറക്കത്തിനു ഭംഗം വരുന്ന പ്രശ്നമില്ല. നിമ്നോന്നതങ്ങളിലൂടെ പായുന്ന ലോറി,ഗിയറുകള്‍ മാറ്റുകയും ഹോണടിക്കുകയും ബ്രേക്കിടുകയുമൊക്കെ ചെയ്യുന്നത്പോലെ കൂര്‍ക്കംവലിയുടെ പല നിലകളിലേക്കും ദാസപ്പന്‍ സഞ്ചരിക്കുന്നു. ഈ കൂര്‍ക്കംവലി കാരണം ശാരീരികവും മാനസികവുമായി ഞങ്ങള്‍ക്കുണ്ടാകുന്ന വിഷമതകളെപ്പറ്റി ദാസപ്പനെ ധരിപ്പിച്ചെങ്കിലും 'ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ' എന്ന മട്ടില്‍ മന്ദഹസിക്കുകയാണ് ചെയ്തത്.  ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തിയാലും ഒരു മിനിറ്റിന്റെ ഇടവേളയ്ക്കുശേഷം പൂര്‍വ്വാധികം ഭംഗിയായി അയാള്‍ കൂര്‍ക്കം വലിക്കാറാണ്  പതിവ്.

കലിപൂണ്ട ബാബു ഒരുനാള്‍ രാത്രി ഓലപ്പടക്കം കൊണ്ടുവന്നു മുറിയില്‍ പ്രയോഗിച്ചുനോക്കി. പൊടുന്നനെ ഞെട്ടിയുണര്‍ന്ന ദാസപ്പന്‍ ഭീതിയോടെ കിടക്കയില്‍ എഴുന്നേറ്റിരുന്നു ചുറ്റും നോക്കി. ഒന്നുമറിയാത്ത പോലെ ഞങ്ങള്‍ ഉറക്കം നടിച്ചു. ഓലപ്പടക്കതിന്റെ കാശുപോയത് മിച്ചം! രണ്ടുമിനിറ്റിനകം പൂര്‍വ്വാധികം ഭംഗിയായി തന്റെ കലാപരിപാടി തുടര്‍ന്നു.

പലവിദ്യകളും ഞങ്ങള്‍ പ്രയോഗിച്ചെങ്കിലും എല്ലാം വൃഥാവിലായികൊണ്ടിരുന്നു. മുറിവാടക നഷ്ടമായാലും വേണ്ടില്ല, പഴയസങ്കേതങ്ങളിലേക്ക് തിരിച്ചുചെല്ലാമെന്ന് വച്ചാലും രക്ഷയില്ല. ഇതിനകം വേറെയാളുകള്‍ അവിടെ താമസമാക്കിയിരിക്കും.  ഈ മഹാനഗരത്തില്‍ കുറഞ്ഞവാടകയ്ക്ക് സ്ഥിരതാമസത്തിന്  പെട്ടെന്ന് സൌകര്യപ്പടുക പ്രയാസകരമാണ്. 
   ഒരു പ്രതിവിധിക്കുവേണ്ടി ഞങ്ങള്‍ കൂലങ്കഷമായ ചിന്തയില്‍ മുഴുകി. അവസാനം പ്രമോദിന്റെ മണ്ടയില്‍ ഒരു ആശയമുദിച്ചു. അത് പ്രയോഗിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ദാസപ്പന്‍ നല്ല ഉറക്കം. അല്പം വെള്ളം കൊണ്ടുവന്ന് ദാസപ്പന്റെ കിടക്കയുടെ മധ്യഭാഗത്ത്‌തന്നെ ഒഴിച്ച് ഒന്നുമറിയാത്തപോലെ ഞങ്ങള്‍ കിടന്നു.  കാലത്ത് ദാസപ്പന്‍ ഉറക്കമുണര്‍ന്നപ്പോള്‍ ഞങ്ങള്‍ അഭിനയം തുടങ്ങി.
"ഖാദറേ എന്താണ് മുറിയില്‍ വല്ലാത്ത നാറ്റം?"
"ശരിയാ, ഞാനുമത് പറയാനിരിക്കുകയായിരുന്നു"
ഞങ്ങള്‍ തിരച്ചിലാരംഭിച്ചു. ഒന്നുമറിയാതെ ദാസപ്പന്‍ ഞങ്ങളെ ശ്രദ്ധിച്ചു. ഒടുവില്‍ ബാബു നാറ്റത്തിന്‍റെ ഉറവിടം 'കണ്ടെത്തി'.
"വയസ്സിത്രയായിട്ടും കിടക്കയില്‍ മുള്ളുന്ന സ്വഭാവം ഉണ്ടല്ലേ ? വൃത്തികെട്.."  ബാബു ദാസപ്പന്റെ നേരെ തിരിഞ്ഞു. 
" ഇത് ശരിയാവില്ല. കൂര്‍ക്കംവലിക്കൊപ്പം ഇത്തരം അസുഖം കൂടി ഉണ്ടെങ്കില്‍ വേഗം വേറെ വഴിനോക്കണം".
ഞങ്ങള്‍ ഏകസ്വരത്തില്‍ അത് പിന്താങ്ങി. ജാള്യത നിഴലിക്കുന്ന മുഖവുമായി ദാസപ്പന്‍ ഞങ്ങളുടെ മുഖത്തുനോക്കാതെ പുറത്തിറങ്ങിയപ്പോള്‍ ആകാംക്ഷയോടെ ഞങ്ങളിരുന്നു.

കയ്യിലൊരു പൊതിയുമായിട്ടാണ്  അന്ന് രാത്രി മുറിയിലേക്ക് ദാസപ്പന്‍ കയറിവന്നത്. ഞങ്ങള്‍ വിഷയം വീണ്ടുമവതരിപ്പിച്ചു. 
"ഇരുപതുവര്‍ഷമായി ഞാന്‍ മുംബെയില്‍. ഇതുവരെ ഇത്തരം ഒരു അസുഖവും ഉണ്ടായിട്ടില്ല. ഏതായാലും ഞാന്‍ വൈദ്യനെ കണ്ടു മരുന്ന് വാങ്ങിച്ചിട്ടുണ്ട്. ഇനിയങ്ങനെ ഉണ്ടാവില്ലെന്ന് കരുതാം". നിഷ്കളങ്കത സ്ഫുരിക്കുന്ന വാക്കുകള്‍! ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. എല്ലാവരുടെയും മുഖത്ത് കുറ്റബോധം നിഴലിക്കുന്നപോലെ എനിക്ക് തോന്നി.

അന്നും പതിവ്പോലെ ദാസപ്പന്‍ തന്റെ കൂര്‍ക്കംവലി ആരംഭിച്ചു. കുറ്റബോധവും മറ്റും എങ്ങോ പോയ്മറഞ്ഞു. സങ്കടവും ദേഷ്യവും ഇടകലര്‍ന്ന രാത്രിയില്‍ അവസാനം ഞങ്ങള്‍ അറ്റകൈക്ക് ഒറ്റമൂലി കണ്ടെത്തി. അതുമൂലം ഉണ്ടായേക്കാവുന്ന ഏതു പ്രതിസന്ധിയും ഒന്നിച്ചു നേരിടാനും ഞങ്ങള്‍ തീരുമാനിച്ചു. ദാസപ്പന്‍ തന്റെ കലാപരിപാടിയില്‍ മുഴുകിക്കിടപ്പാണ്. എന്തുചെയ്താലും എഴുന്നെല്‍ക്കില്ലെന്നും ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ നാലുപേര്‍ ദാസപ്പന്റെ കട്ടിലിന്റെ നാലുഭാഗവും പിടിച്ചു മെല്ലെ മുറിക്കു വെളിയിലേക്ക്.... ഗലിയുടെ ഓരത്തായി കട്ടില്‍ ഒതുക്കിവച്ചു. ആരും കണ്ടില്ല. അന്ന് ഞങ്ങള്‍ സുഖമായി ഉറങ്ങി. പിറ്റേന്ന് ഏറെ വൈകിയാണ് ഉറക്കമുണര്‍ന്നത്. ജോലിസ്ഥലത്തെത്തിയപ്പോള്‍ ഒന്നുമറിയാത്തപോലെ ദാസപ്പന്‍ ജോലിയില്‍ വ്യാപൃതനായിരിക്കുന്നു.

മധ്യാഹ്നമായപ്പോള്‍ അരദിവസത്തെ അവധിയെടുത്ത് അയാള്‍ എങ്ങോ പോയെന്നറിഞ്ഞു. വൈകീട്ട് മുറിയിലെത്തിയപ്പോഴേക്കും തന്റെ സാമഗ്രികളുമായി ദാസപ്പന്‍ സ്ഥലം വിട്ടിരുന്നു. അങ്ങനെ സന്തോഷത്തോടെയും ആകാംക്ഷയോടെയും ഞങ്ങളിരിക്കവേ തൊട്ടപ്പുറത്തെ കടമുതലാളിയായ  പഞ്ചാബി കടന്നുവരുന്നു. കുശലാന്വേഷണത്തിനിടെ ദാസപ്പന്റെ പ്രശ്നവും ചര്‍ച്ചചെയ്തു. ഒരു ചെറുചിരിയോടെ പഞ്ചാബി മറ്റു ചില കാര്യങ്ങള്‍ ഞങ്ങളെ ധരിപ്പിച്ചു.
രണ്ടാഴ്ചമുന്‍പ്‌ ഇരട്ടക്കൊലപാതകം നടന്ന മുറിയിലാണ് ഞങ്ങളിപ്പോള്‍ താമസിക്കുന്നതെന്നും ഇന്ന് രാവിലെ അക്കാര്യമറിഞ്ഞതിനാലാണ് ദാസപ്പന്‍ ക്ഷണത്തില്‍ സ്ഥലം കാലിയാക്കിയതെന്നും അയാള്‍ പറഞ്ഞപ്പോള്‍, ഭൂത പ്രേത യക്ഷി ത്രയങ്ങളിലൊന്നും തരിമ്പും വിശ്വാസമില്ലാതിരുന്ന എന്റെ ഉള്ളിലും പൊടുന്നനെ കൊള്ളിയാന്‍ മിന്നി. മറ്റുള്ളവര്‍ ഭീതിയോടെ പരസ്പരം നോക്കി. പ്രേതകഥകളിലൊക്കെ ആഴത്തില്‍ വിശ്വാസമുള്ള ദാസപ്പന്‍ ത്ധടുതിയില്‍ മുറി കാലിയാക്കിയത് സ്വാഭാവികം. മുറിയില്‍ ചോരയില്‍ കുതിര്‍ന്ന ശവശരീരങ്ങള്‍ കണ്ണുകള്‍ തുറിച്ചു ഞങ്ങളെത്തന്നെ നോക്കുന്നപോലെ തോന്നി. തെല്ല് ഭീതിയോടെ എല്ലാവരും മുറിക്കുവെളിയിലിറങ്ങി.

ഞങ്ങളുടെ മാനസികാവസ്ഥ തിരിച്ചറിഞ്ഞു പഞ്ചാബി ഞങ്ങളെ സമാധാനിപ്പിച്ചെന്കിലും രാത്രിയോടടുക്കുംതോറും മുറിയില്‍ കയറാനുള്ള ധൈര്യം കുറഞ്ഞു കുറഞ്ഞു വന്നു. അന്തിയുറങ്ങാനെന്തു ചെയ്യണമെന്ന അന്തംവിട്ട ചിന്തയിലിരിക്കെ, എടുക്കാന്‍ മറന്ന ഏതോ സാധനത്തിനുവേണ്ടി ദാസപ്പന്‍ കയറിവന്നു. ഒന്നും ഉരിയാടാതെ മുറിക്കുവെളിയില്‍ വിഷമിച്ചിരിക്കുന്ന ഞങ്ങളെ കണ്ടപ്പോള്‍ അയാള്‍ പുഞ്ചിരിച്ചു. ആ ചിരിയില്‍ ഒരുപാട് അര്‍ഥങ്ങള്‍ ഒളിഞ്ഞിരിക്കുന്നതായി ഞങ്ങള്‍ക്ക് തോന്നി. മുംബെയില്‍ പത്തിരുപതുവര്‍ഷം  പഴക്കമുള്ള ദാസപ്പന് പെട്ടെന്ന് ഒരു താമസസ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായിക്കാണില്ല. തെല്ല് ജാള്യതയോടെ ഞങ്ങളുടെ നിസ്സഹാവാസ്ഥയും മറ്റും ദാസപ്പനോട് വിവരിച്ചപ്പോള്‍ അയാളുടെ പ്രതികരണം ഞങ്ങളെ അമ്പരപ്പിക്കുകയും ഒപ്പം സന്തോഷിപ്പിക്കുകയും ചെയ്യുന്നതായിരുന്നു. 
  "പ്രേതങ്ങളിലും ആത്മാക്കളിലുമൊന്നും നിങ്ങള്ക്ക് തീരെ വിശ്വാസമില്ലായിരുന്നല്ലോ. അര്‍ദ്ധരാത്രി മുറിയില്‍ ഘോരശബ്ദം ഉണ്ടാവുക, ഇത്രയും കാലത്തിനിടയില്‍ സംഭവിക്കാത്തവിധം കിടക്കയില്‍ മുള്ളിയതായി അനുഭവപ്പെടുക, ഇന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ മുറിക്കുവെളിയില്‍ വഴിയോരത്താവുക,  തിരിച്ചുമുറിയിലേക്ക് വന്നപ്പോള്‍ വാതില്‍ പൂട്ടിയിരിക്കുന്നതായി കാണപ്പെടുക.... ഗതിയില്ലാതെ അലയുന്ന രണ്ടു ആത്മാക്കളുള്ള ഈ മുറിയില്‍ താമസിച്ചാല്‍  ഇതിലപ്പുറവും നടന്നെന്നിരിക്കും!!!

എന്തു പറയണമെന്നറിയാതെ ഞങ്ങള്‍ മുഖത്തോടുമുഖം നോക്കി. ഏതായാലും തന്റെ പുതിയ സങ്കേതത്തിലേക്ക് ദാസപ്പന്‍ സന്തോഷപൂര്‍വ്വം ഞങ്ങളെ സ്വാഗതം ചെയ്തു. കൂടുതലൊന്നും ആലോചിക്കാന്‍ നിന്നില്ല, ശവശരീരങ്ങളുടെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മകളില്‍നിന്ന് കൂര്‍ക്കംവലിയുടെ ചൂടുള്ളരാത്രികളിലേക്ക് ഞങ്ങള്‍ വേഗം യാത്രതിരിച്ചു.

105 comments:

  1. കൂര്‍ക്കംവലിയന്മാര്‍ എന്നോട് ക്ഷമിക്കുക

    ReplyDelete
  2. ഹീ ഹീ ഹീ .. ആദ്യം ചിരിച്ചു തീരട്ടെ,
    അവര്‍ തന്നെ അല്ലേ ഈ വിദ്യകളൊക്കെ പ്രയോഗിച്ചത്, എന്നിട്ടും പ്രേത കതയില്‍ അവരും വിശ്വസിച്ചല്ലോ

    പാവം ദാസപ്പന്‍ കൂര്‍ക്കം വലിക്കുന്നത് മനപൂര്‍വം അല്ലല്ലോ , കൂര്‍ക്കം വലിക്കാരുടെ മനസ്സ് വിശാലത നിറഞ്ഞതായിരിക്കും അല്ലേ

    ReplyDelete
  3. ചട്ടനെ പൊട്ടൻ ചതിച്ചാൽ, പൊട്ടനെ.....
    ഹി! ഹി!!

    ReplyDelete
  4. അവന്മാരുടെ ഒരു ഗതി കേട്!!!
    രസിപ്പിച്ചു.:)

    ReplyDelete
  5. നന്നായി കൂർക്കം വലിക്കുന്ന എനിക്കും ഉണ്ട് ഒത്തിരി കഥകൾ പറയാൻ.
    ഇത് നന്നായിരിക്കുന്നു.

    ReplyDelete
  6. കൂര്‍ക്കംവലി അനുഭവിച്ചവര്‍ക്കെ അതിന്‍റെ ബുദ്ധിമുട്ട് അറിയൂ.....

    ReplyDelete
  7. പണ്ട് ബാച് lar ആയി താമസിച്ചിരുന്ന സമയത്ത് റൂമിലുണ്ടായിരുന്ന ഒരു ഇക്കാ ഒടുക്കത്തെ കൂര്‍ക്കംവലിയയിരുന്നു , അയാള് വന്ന ഒരു ആഴ്ച ഞാന്‍ ഉറങ്ങാതെ വലിയുടെ സൌണ്ട് കേട്ടു ഇരുന്നു പിന്നെ പിന്നെ എനികത്തു ശീലമായി , പിന്നീട് നാട്ടില്പോയപ്പോള്‍ കൂര്‍ക്കം വലിയുടെ ശബ്ദം ഇല്ലാതെ വയ്യ എന്നായപ്പോള്‍ ഫാന്‍ ഇട്ട് കിടത്തം തുടങ്ങി ... ഇപ്പോള്‍ ഞാന്‍ പോന്നതിനു ശേഷം അദ്ദേഹം ഒറ്റക്കാണ് താമസം കാരണം ആരും ഒന്നില്‍ കൂടുതല്‍ ദിവസം അവിടെ കിടക്കില്ല അത്രയ്ക്ക് ഭീകരമാണ് വലി .

    ReplyDelete
  8. സംശയമില്ല. പൊട്ടനെ ദൈവം ചതിക്കും.!

    ReplyDelete
  9. athi katinamaanu koorkam vali..
    nannayi ezhuthi.

    ReplyDelete
  10. ഞങ്ങള്‍ നാലുപേരാണ് ഒരു റൂമില്‍.മറ്റു മൂന്നുപേരും സാമാന്യം നല്ല രീതിയില്‍ കൂര്‍ക്കം വലിയ്ക്കുന്നവരാണ്.എന്തു ഭാഗ്യമാണെന്നറിയില്ല എനിയ്ക്കിതേവരെ അതിന്റെ പേരില്‍ ഉറക്കമൊഴിയേണ്ടിവന്നിട്ടില്ല.പക്ഷേ ആ മൂന്നുപേരും തമ്മില്‍ പലപ്പോഴും നിന്റെ കൂര്‍ക്കം വലി കാരണം ഉറങ്ങാന്‍ പറ്റിയില്ലെന്നു പറഞ്ഞുരസുന്നതു കണ്ടിട്ടൊണ്ട്.നല്ല താളത്തിലുള്ള കൂര്‍ക്കം വലികേട്ടു കേട്ടുറങ്ങി ഇനി മറ്റൊരു റൂമില്‍ പോകുമ്പോള്‍ അതില്ലാതെ എന്റെ ഉറക്കമെങ്ങാനും പോകുമോ ദൈവമേ..കാത്തോളണേ..

    ReplyDelete
  11. മലര്‍ന്നു കിടന്ന് ഉറങ്ങുന്നതാണ്-പ്രത്യേകിച്ച് തടിയുള്ളവര്‍ക്ക്- കൂര്‍ക്കം വലിയുടെ പ്രധാന കാരണം. കമിഴ്ന്നു കിടക്കുകയോ , ചരിഞ്ഞു കിടക്കുകയോ ചെയ്‌താല്‍ ഇതു കുറെയൊക്കെ ഒഴിവാകാം.

    ഇനി ഉറങ്ങി കഴിയുമ്പോള്‍ തനിയെ മലര്‍ന്നു വരാതിരിക്കാന്‍
    ചെറിയ ഒരു റബര്‍ പന്ത് അരക്കെട്ടില്‍ വരുന്നത് പോലെ വെച്ച് കിടന്നുറങ്ങുക..മലര്‍ന്നു കിടക്കാന്‍ വരുമ്പോള്‍ പന്ത് മുട്ടുന്നത് കാരണം അതിനു കഴിയില്ല..തനിയെ കമിഴ്ന്നു കിടക്കുകയോ ചെരിഞ്ഞു കിടക്കുകയോ ചെയ്തോളും..ഒരാഴ്ച കൊണ്ട് ഇങ്ങനെ മലര്‍ന്നു കിടക്കുന്നത് ഒഴിവാക്കാം..അങ്ങനെ കൂര്‍ക്കം വലിയും..(ഇത് പണ്ട് എവിടെയോ വായിച്ചതാ..)
    വാണിംഗ്----ഫുട്ബാള്‍, വോളി ബോള്‍ മുതലായവയും റബര്‍ കൊണ്ട് ഉണ്ടാക്കുന്നതാണ്..
    റബര്‍ പന്തിനു പകരം മുള്ളാണി, കോമ്പസ് ഇതൊക്കെ വെച്ചും പരീക്ഷണം ആകാവുന്നതാണ്..

    ReplyDelete
  12. നിഷ്കളങ്കനായ ദാസനെ ഏറെ ഇഷ്ടമായി..

    നന്നായിരിക്കുന്നു ഈ കഥ..ഏറെ വലിച്ചു നീട്ടല്‍

    ഇല്ലാതെ അവസാനിപ്പിച്ചു.

    ReplyDelete
  13. ദാസാപ്പന്റെ കഥ ഇഷ്ടമായി...... നിഷ്കളങ്കരായ ഇത്തരമ്ം ധാരാളം ദാസാപ്പന്മാരെ ഞാനും എന്റെ ജീവിതത്തില്‍ പരിചയപ്പെട്ടിട്ടുണ്ട് ആതിനാല്‍ അതിശയോക്തി തീരെ തോന്നിയില്ല.... ഭാവുകങ്ങള്‍

    ReplyDelete
  14. സമ്പവം എന്തരായാലും കൂര്‍ക്കം വലി ഒരു വല്ലാത്ത കഷ്ടപ്പാടുതന്നെ ... കേള്‍ക്കുന്നവര്‍ക്ക്

    ReplyDelete
  15. കൂർക്കം വലിയിൽ നിന്നും രക്ഷ നേടാൻ ഉപയോഗിക്കൂ-' ഇയർ പ്ലഗ്'.
    ഒരാഴ്ച്ചത്തേക്ക് എന്റെ റൂമിൽ ഒരു ഗസ്റ്റിനെ കമ്പനി തന്നിരുന്നു...അയാളാണെങ്കിൽ ഇങ്ങനെയൊരു സംഭവമുണ്ടെന്നു സമ്മതിക്കയുമില്ല, അദ്ദേഹത്തെ വെറുപ്പിക്കാനും പറ്റില്ലല്ലോ...അവസാനം ഒറ്റമൂലി'ഇയർ പ്ലഗ് 'വച്ചു.
    നന്നായിട്ടുണ്ട്...ആശംസകൾ.

    ReplyDelete
  16. കൂര്‍ക്കം വലി കുറക്കാന്‍ യോഗയില്‍ വെല്ല ആസനവും ഉണ്ടോ...?
    കൂര്‍ക്കാസനം എന്ന പേരിലോ മറ്റോ...?

    ReplyDelete
  17. ഹൊ..ഇസ്മായീലെ,ഇതൊക്കെ യെന്നാ കൂര്‍ക്കം..! സാക്ഷാല്‍ ഗൂര്‍ക്കമല്ല,ഘോരഘോരം ഘൂര്‍ഗ്ഗ വലിക്കുന്നവരുണ്ട്..! ആ കൂര്‍ക്കയുടെ ന്യൂനമര്‍ദ്ദത്തിലങ്ങിനെ വാതില്‍ വിടവിലൂടെ പൊടിപടലങ്ങളും,തുണ്ട്കടലാസുമൊക്കെ ദിശമാറിയൊഴുകിയെത്തും വിദ്വാന്‍റെ നാസാരന്ധ്രങ്ങളെ തേടി..!
    മറ്റൊരാള്‍ക്ക്,കൂര്‍ക്കണമെങ്കില്‍ തിരക്കുള്ള ബസ്സില്‍ കമ്പിയില്‍ തൂങ്ങി ഉറങ്ങിയാത്ര ചെയ്യുമ്പോഴേ സാധ്യമാവുകയുള്ളു.

    ആശംസകൾ.

    ReplyDelete
  18. ഞാന്‍ ഗോളടിക്കാന്‍ വെച്ചിരുന്ന പന്ത് റിയാസ് അടിച്ചു പോസ്റ്റില്‍ കയറ്റി. അപ്പോള്‍ എനിക്കൊന്നും പറയാനില്ല.

    ReplyDelete
  19. ആ ഇരട്ടക്കൊലപാതകക്കഥ ദാസപ്പന്റെ ഒരു കുതന്ത്രമായിരിക്കുമെന്നു വരെ ചിന്തപോയി..
    എന്തായാലും സരസമായി അവതരിപ്പിച്ചു.

    ReplyDelete
  20. ഉള്ള സത്യം തുറന്നു പറയുന്നു, ഏനുമൊരു കൂര്‍ക്കാ ആണേ! ഇപ്പോ ഇടതു ഭാഗം പറയുന്നത് കൂര്‍ക്കം വലി കേട്ടില്ലെങ്കില്‍ അവള്‍ക്ക് ഉറക്കം വരില്ലാ എന്നാണ്.

    ReplyDelete
  21. ഇസ്മായിൽ ടി.വി പരസ്യം പോലെ ആയിപോയല്ലൊ പ്രാർത്ഥികാൻ ഓരോ കാരണങ്ങൾ

    ReplyDelete
  22. 'പാര'യുടെ പര്യവസാനം ബഹുരസമായി!

    ReplyDelete
  23. പാവം ദാസപ്പൻ .
    ഞാനും കൂർക്കം വലിക്കുന്നുണ്ടോ ?
    പാവം കൂർക്കം വലിക്കാർ!!!!!!!!!!
    “നല്ല രസികൻ കഥ”

    ReplyDelete
  24. ദാസപ്പേട്ടന്‍ ആളൊരു ബുദ്ധിമാന്‍ തന്നെ..!
    വിരുത്നമാര്‍ക്കിട്ടു പണി കൊടുത്തത് കണ്ടില്ലേ?
    { അതി 'വെളവന്' അരി അങ്ങാടീല്‍ }

    ReplyDelete
  25. ഹഹ.. രസകരമാ‍യ കൂര്‍ക്കം വലി കഥ..
    മനുഷ്യന്റെ ഉള്‍ഭയത്തില്‍ നിന്നാണ് സകലമാന പ്രേതകഥകളും
    പുറത്തു വരുന്നതെന്ന സന്ദേശവും ഇക്കഥയില്‍ ഒളിഞ്ഞു
    കിടപ്പുണ്ട്..കൊക്കിനുവെച്ചത് തോക്കിനും കൊണ്ടു.
    ദാ‍സപ്പന്‍ ചേട്ടനെ നന്നായി അവതരിപ്പിച്ചു..

    ReplyDelete
  26. ദാസപ്പനു പണി കൊടുത്ത ‘പ്രേത‘ങ്ങളാണു താരം. മണ്ടൻസ് !!! നിഷ്കളങ്കൻ ദാസപ്പനും.കൂർക്കംവലി അൺസഹിക്കബിൾ! പക്ഷെ അറിയാതെ ചെയ്യുന്നതു അപരാധം അല്ല.കൂർക്കംവലിക്കരുടെ മൂക്കിൽ സൈലെൻസർ വയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കണം.കഥ നന്നായി. ഇത് അനുഭവിച്ചിട്ടുള്ളവർ ചിരിക്കാതെ പോകില്ല.

    ReplyDelete
  27. പൊട്ടനെ ചെട്ടിചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും

    ReplyDelete
  28. കൂര്‍ക്കം വലിക്കുന്ന എന്റെയും ദാസപ്പന്റെയും ഒക്കെ ദുഃഖം മനസ്സിലാക്കണമെങ്കില്‍ നിങ്ങള്‍ ദാസപ്പനായി, ചുരുങ്ങിയ പക്ഷം ഞാനായെങ്കിലും ജനിക്കണം. കലാപ്രകടനക്കാരുടെ മുമ്പായി ഉറങ്ങുകയാണ് ഏക പ്രതിവിധി. അല്ലാതെ ഇത്തരം പാരകള്‍ വെച്ചാല്‍ അത് തിരിച്ചു അതിലും ശക്തിയില്‍ തിരിച്ചടിക്കും. സംഭവത്തില്‍ ഓള്‍ ഇന്ത്യ കൂര്‍ക്കേര്സ് യുനിയന്‍ സംതൃപ്തി രേഖപ്പെടുത്തി..!
    നല്ല രസികമായി അവതരിപ്പിച്ചു...!

    ReplyDelete
  29. ഇതിന്റെ climax ഒരു തരത്തിലും ഊഹിച്ചപോലെ ആയില്ല. തികച്ചും നാടകീയം തന്നെയായി. ലോകത്തു മനുഷ്യന്‍ മറ്റുള്ളവരെ കേള്‍പ്പിക്കുകയും സ്വയം കേള്‍ക്കാതിരിക്കുകയും ചെയ്യുന്ന ഒരേ ഒരു കലാപരിപാടി കൂര്‍ക്കം വലി തന്നെയായിരിക്കും. ഇസ്മായില്‍ ഇത് നല്ല നര്‍മ്മത്തില്‍ ചാലിച്ച് പറഞ്ഞപ്പോള്‍ ഇടയ്ക്കു നിര്‍ത്തി ഉച്ചത്തില്‍ ചിരിക്കാതെ വായിക്കാന്‍ കഴിഞ്ഞില്ല. പ്രേതം ഇടയില്‍ കയറി വന്നപ്പോഴാകട്ടെ കഥയ്ക്ക് ഒരു അപസര്‍പക ഭാവവും കൈവന്നു. അവസാനം പ്രേതത്തിനും കൂര്‍ക്കം വലിക്കും ഇടയില്‍ ധര്മ്മസങ്കടത്തില്‍ പെടുന്ന രംഗവും ക്ലൈമാക്സും കഥയ്ക്ക് ചേരും പടി തന്നെ ചേര്‍ന്ന് വന്നു. നല്ല വായന.

    ReplyDelete
  30. അപ:ശബ്ദങ്ങളാണ് പ്രേതങ്ങളെ കൂട്ടിനു വിളിക്കുന്നത്. കുറുക്കനും നായയും ഓലിയിടുന്നതും മൂങ്ങ മൂളുന്നതും പശ്ചാത്തലത്തിൽ ഇല്ലെങ്കിൽ എന്തോന്ന് പ്രേതം. പ്രേത സിനിമകൾക്ക് ബാക്ഗ്രൌണ്ടായി ഇനി കൂർക്കം വലിയും ചേർക്കാം.

    ReplyDelete
  31. അതിശയോക്തി ഇല്ലാത്ത അവതരണം. ഭാവുകങ്ങള്‍.

    ReplyDelete
  32. കഷ്ടം തന്നെ കൂര്‍ക്കംവലിയെക്കാള്‍ ഭേദമല്ലേ പ്രേതങ്ങള്‍.......പെട്ടന്ന് വായിച്ചു തീര്‍ത്തു.. കൊള്ളാം...

    ReplyDelete
  33. 250 കുതിര ശക്തിയുള്ള ഒരു ഘടാ ഘടിയന്‍ മോട്ടോറിനെക്കാളും അമറല്‍ ഉള്ള ഒരു കൂര്‍ക്കം വലിയന്‍ തൊട്ടടുത്ത മുറിയില്‍ കിടന്നു
    രാവും പകലും ഒരു പവര്‍ക്കട്ടും ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് കണ്ടും കേട്ടും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് ഞാന്‍ .. രാവിലെ അലാറം ഇല്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയും എന്ന ഒരു മെച്ചം മാത്രമേ ആകെയുള്ളൂ ..എന്തായാലും ഈ പോസ്റ്റ് എന്റെ അയല്‍ മുറി യന്റെ പാവന സ്മരണയ്ക്ക് കൂടി ഞാന്‍ സമര്‍പ്പിച്ചോട്ടെ ..

    ReplyDelete
  34. പാവം ദാസപ്പേട്ടൻ ഉറക്കത്തിലും നിഷ്ക്കളങ്കൻ അല്ലാത്തപ്പോളും അങ്ങിനെ തന്നെ .. ബെഡിൽ നനവ് കണ്ട പിറ്റെ ദിവസം വരുമ്പോൾ കയ്യിലൊരു പൊതി എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി സ്നഗ്ഗി ആയിരിക്കുമെന്ന് .. ഏതായാലും കൂർക്കം വലിക്കഥ വളരെ രസകരമായി പറഞ്ഞു... നല്ല രീതിയിൽ അവതരിപ്പിച്ചു.. ആശംസകൾ

    ReplyDelete
  35. അവസാനം ദാസപ്പന്‍ പറഞ്ഞത്‌ കേട്ട്‌ അന്തം വിട്ടിരിക്കാനെ തോന്നിയുള്ളൂ. നര്‍മ്മത്തില്‍ ചാലിച്ച എഴുത്ത്‌ ഓരോഴുക്ക് പോലെ വായിച്ചു.

    ReplyDelete
  36. കൂർക്കംവലി അയാൾ മനപൂർവ്വം ചെയ്യുന്നതല്ലല്ലോ. പാവം ദാസപ്പേട്ടൻ. പോസ്റ്റ് നന്നായിട്ടുണ്ട്.

    ReplyDelete
  37. ഈ കൂര്‍ക്കം വലി കഥയും ക്ലൈമാക്സ്‌ വളരെ ഇഷ്ട്ടായി.. കൂര്‍ക്കം വലിക്കാതെ എന്ത് ഉറക്കം..ഞങ്ങള്‍ കൂര്‍ക്കം വലിക്കാരോട് കളിച്ചാല്‍ ഇങ്ങേനെയിരിക്കും.. ദാസപ്പെട്ടാ നിങ്ങള്‍ നന്നായി വലിച്ചോ..ഇനി ഒരു പ്രേതവും വരില്ല...ഘുര്ര്‍ ഘ്റു ഘുര്ര്‍ ഘ്റു ഘ്റു ഘുര്ര്‍ ഘ്റു .......
    ഇസമൈല്‍ ക്ക, നന്നായി..ആശംസകള്‍..

    ReplyDelete
  38. രസകരമായി ഈ കഥ ......!

    ReplyDelete
  39. കണ്ണടച്ചു ക്ലിക്കി രക്ഷപെട്ടു യോഗയല്ല
    ഇപ്പൊ ഒരു കഥ വന്നല്ലോ ആശ്വാസമുള്ള ഒരു കഥ
    അല്‍പം ചിരിച്ചു നല്ലത്

    ReplyDelete
  40. ഈ കൂര്‍ക്കംവലി ഇത്രയും ശല്യക്കാരനാണോ?

    ReplyDelete
  41. ഞാന്‍ കൂര്‍ക്കം വലിക്കാറുണ്ടെന്നു ഭാര്യ പറയുന്നു. അവള്‍ കൂര്‍ക്കം വലിക്കുന്നത് ഞാന്‍ പറഞ്ഞിട്ട് വിശ്വസിക്കുന്നുമില്ല. ഇനിയിപ്പൊ ഉറക്കമൊഴിച്ചു അതു റിക്കാര്‍ഡു ചെയ്യേണ്ടി വരും. അതിലും നല്ലത് ആ സമയം കൂടി നെറ്റില്‍ കറങ്ങുന്നതാ..ഇത്തരം കഥകള്‍ വായിക്കുകയും ചെയ്യാമല്ലോ?..ഹി..ഹി..ഹീ‍....( അവള്‍ കേള്‍ക്കണ്ട!)

    ReplyDelete
  42. ദേ പ്പോ നന്നായെ !
    ന്റെ റൂം മേട്സും പ്പോ ദൊക്കെ വായിച്ചുലോ...
    ന്റെ കൂര്‍ക്കംവലീം ഇപ്പൊ ശരിയാക്കൂലോ അവര് ..
    (ഈ മാഷിന്റെ ഒരു കാര്യം, *@!*..)

    ReplyDelete
  43. അടുത്ത കാലത്തായിട്ടാണ് ഞാന്‍ കൂര്‍ക്കം വലിക്കാന്‍ തുടങ്ങിയതു. ശരീരത്തിന്നു ഇത്തിരി വണ്ണം കൂടിയപ്പോള്‍. ആദ്യമൊക്കെ ഉറക്കത്തിലേക്കുവീണു കൂര്‍ക്കം വലി ആരംഭിക്കുമ്പോള്‍ ഞാനെന്റെ കൂര്‍ക്കം വലി ശബ്ദം കേട്ടു ഞെട്ടി ഉണരുമായിരുന്നു. ഇപ്പോള്‍ എല്ലാം ശരിയായി. അതും അറിയാതെ ഉറങ്ങാനാവുന്നുണ്ട് ഇപ്പോള്‍ :)

    ReplyDelete
  44. കഥ നന്നായിരിക്കുന്നു. ക്ലൈമാക്സ് ഉഗ്രന്‍.

    ReplyDelete
  45. കൊള്ളാം... നന്നായിട്ടുണ്ട്

    ReplyDelete
  46. ദാസപ്പനോടാണോടാ കളി ........സസ്നേഹം

    ReplyDelete
  47. ഒരു നല്ല കൂര്‍ക്കംവലി കഥ. ക്ലൈ മാക്സ് അതിമനോഹരം
    ആശംസകള്‍

    ReplyDelete
  48. ഇവിടെ വരാന്‍ അല്പം താമസിച്ചു ...... ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന ഹരിയേട്ടനും അത്യാവശ്യം നല്ല കൂര്‍ക്കം വലിക്കാരനായിരുന്നു ......മൂപ്പര് ബാംഗ്ലൂര്‍ക്ക് രാത്രി ബസ്സിലൊക്കെ പോവുമ്പോ ..ആ ബസ്സില് ആകെ ഒരേയൊരാളെ ഉറങ്ങിയിരുന്നുള്ളൂ അത് ഹരിയേട്ടനായിരുന്നു. നല്ല കഥ ന്നന്നായി പറഞ്ഞിരിക്കുന്നു

    ReplyDelete
  49. Palliyurakkam sukhakaramanu. But "pallikkoorkkam".... Nalla post. Chiripichu.

    ReplyDelete
  50. നിങ്ങളെ പേടിച്ച് പ്രേതങ്ങള്‍ നാടുവിട്ടുകാണും .. ദാസപ്പാ...(മണിച്ചിത്രത്താഴ്)

    ReplyDelete
  51. ഇങ്ങനെയും ഒരു ഗതികേടോ????????????

    ReplyDelete
  52. ഹഹഹ് അഹ് അഹ. ചിരിച്ചു.

    [എഴുത്തിലെ കനം(ബോള്‍ഡ് ലെറ്റെര്‍) ബോറായി]

    ReplyDelete
  53. ഹ,,,ഹ..ഹ..,
    ഇത് കലക്കി.എത്ര രസകരമായാണ് എഴുതിയിരിക്കുന്നത്.സലാം ഭായ്‌ പറഞ്ഞത്‌ പോലെയൊക്കെ പറയണമെന്നുണ്ട്.അതിനു കഴിയാത്തതുകൊണ്ട്,
    തല്‍ക്കാലം റിയാസ്‌ ചോദിച്ച ചോദ്യം ഞാനും ചോദിക്കട്ടെ..

    ReplyDelete
  54. അപ്രതീക്ഷിത കഥാന്ത്യം ഇഷ്ടായി...

    ReplyDelete
  55. ഈ കൂർക്കംവലി മഹാസമ്മേളനത്തിൽ എന്റെ കൂർക്കവും രേഖപെടുത്തുന്നു.
    ഘുർ...ഘുർ..ഷൂ...ർ...ഘ്രാ...

    ReplyDelete
  56. കൂർക്കംവലി പുരാണം രസകരമായി എഴുതി.
    പാവം ദാസപ്പൻ!

    ReplyDelete
  57. നന്നായിട്ടുണ്ട്...ആശംസകൾ

    ReplyDelete
  58. ഹാ ഹാ ഹാ.ആദ്യം ചിരി.അഫിപ്രായം പിന്നെ.സംഗതി തകര്‍ത്തു ഇസ്മായില്‍ക്കാ.നല്ല അവതരണം.രണ്ട് ദിവസം മുമ്പ് പരിചയപ്പെട്ടു കസിന്‍റെ റൂമിലുള്ള ഒരു കൂര്‍ക്കനെ.കസിന്‍ ചെവിയില്‍ ഇയര്‍ഫോണും കുത്തിത്തിരുകിയാണത്രെ കിടക്കാറ്.എന്നിട്ടും നോ രക്ഷ.ഇയര്‍ ഫോണ്‍ പ്രതിരോധവും ഭേദിച്ച് എത്തും ഗിയറിടുന്ന ശബ്ദം.ദാ എന്‍റെ മുറിയിലുമുണ്ട് ചില കൂര്‍ക്കന്മാര്‍.അതൊരു പോസ്റ്റാക്കി മാറ്റിയാലോ എന്ന ചിന്തയിലാ ഞാനിപ്പോള്‍ :)

    ReplyDelete
  59. ഹഹ -കഥ രസകരമായി.

    ReplyDelete
  60. ഹ ഹ ഹാ‍ാ....ഞാന്‍ കൂര്‍ക്കം വലിക്കാറുണ്ടോ???

    ReplyDelete
  61. climax കലക്കിട്ടോ ഇക്കാ...

    ReplyDelete
  62. ഇത് പണ്ട് ബിരിയാണി കൊടുക്കുന്നുണ്ടെന്നു പറഞ്ഞു പറ്റിച്ച സലിം കുമാറിന്റെ കഥാപാത്രമ് അവസാനം " ഇനി ശെരിക്കും ബിരിയാണി കൊടുക്കുന്നുന്ടെങ്കിലോ .... ഒന്ന് പോയി നോക്കാം ..." എന്ന് പറഞ്ഞത് പോലെ ആയി പോയി ......നല്ല പോസ്റ്റ്‌ ...ചിരിപ്പിച്ചു ....

    ReplyDelete
  63. ഹ ഹ ഹ ഹ ....നന്നായിരിക്കുന്നു ..

    അതേയ് ഈ കൂര്‍ക്കം വലിക്ക് മരുന്ന് ഒന്നും ഇല്ലേ? യോഗയില്‍ പോലും

    ReplyDelete
  64. ഘുർ....ഘുർ......ഖുംശ്, ഖുംശ്.......
    കൂർക്കം വലി ഭയങ്കരമെങ്കിലും തികച്ചും നിഷ്ക്കളങ്കമെന്നാ പറയുന്നത്...

    ReplyDelete
  65. രസകരമായ നര്‍മം. അതിനിടക്ക് കാര്യം പറഞ്ഞു പറ്റിക്കുകയും ചെയ്തു.

    ReplyDelete
  66. കൂര്‍ക്കം വലി ഇന്നോ,നാളെയോ അവസാനിക്കുന്ന ഒരു വിഷയമല്ല, ഒരു പക്ഷെ, മനുഷ്യവസാനം വരെ ചിലരില്‍ ,തലമുറകളിലൂടെ തുടര്‍ന്ന് പോയിക്കൊണ്ടിരിക്കുന്ന,നിര്‍ദോഷകരമായ ശല്യം.കൂര്‍ക്കം വലിയെക്കുറി ച്ചു ശാസ്ത്രീയമായ ഒരു വിശകലം ചെയ്തു അതിനു തക്കതായ ചികില്‍സക്ക്, അതൊരു രോഗമാണോ, അല്ലെയോ എന്ന് പോലും,പറയാന്‍ കഴിയാത്ത അവസ്ഥ.രോഗമെങ്കില്‍ ചികിസിച്ചു
    പ്രശ്നമാവസാനിപ്പിക്കാം.

    എന്നാല്‍ കൂര്‍ക്കം വലി ഒരു പരിധിവരെ അശ്രദ്ധകൊണ്ടല്ലേ എന്ന് തോന്നിപോയിട്ടുണ്ട്.ഉറക്കത്തില്‍ വായ തുറന്നുവെച്ചു ശ്വാസം വായിലൂടെ വിടുന്നത്, ഉറക്കത്തിലെ അബോധാവസ്തയിലാണെന്കിലും,വായ തുറന്നു പോകാതിരിക്കാന്‍ ശീലിക്കാന്‍ വലിയ പ്രയാസമൊന്നുമില്ല.പരിസരമാകെ രൂക്ഷ ഗന്ധം പരത്തി വായ തുറന്നുവെച്ചുള്ള ഈ ആക്രോശം,ഉറങ്ങാന്‍ കിടക്കും മുന്‍പേയുള്ള ശുചിത്വകാര്യങ്ങളിലുള്ള അശ്രദ്ധയും, ഒരു പരിധിവരെ കാരണമാകാറുണ്ട് എന്ന് തോന്നുന്നു.കിടക്കുന്നത് തറയിലായാലും ദേഹത്തിന്റെയും,വായയുടെയും വൃത്തി അനിവാര്യമെന്ന് പലര്‍ക്കും തോന്നാറില്ല.

    കൂര്‍ക്കം വലിയെകുറിച്ചുള്ള,ഹാസ്യ വിമര്‍ശനങ്ങളും പുതിയതല്ല.ഹാസ്യ രസം ചാര്‍ത്തി,വായനയില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രമാക്കി,ദാസപ്പനെ
    മാറ്റിയെടുക്കുന്നതില്‍,എഴുത്തില്‍ കഥാകാരന്റെ ലാഘവത്തോടെയുള്ള സമീപനം, വായനയില്‍ നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞു.

    ഭാവുകങ്ങളോടെ,
    --- ഫാരിസ്‌

    ReplyDelete
  67. ഒട്ടും കളങ്കമില്ലാത്ത എന്നെപ്പൊലെയുള്ള കൂർക്കംവലിയന്മാരുടെ കഥ..!

    ReplyDelete
  68. രസകരമായ കഥ. ഒപ്പം ദാസപ്പേട്ടന്റെ നിഷ്കളങ്കമായ മുഖവും ഇഷ്ടമായി.
    ഇതൊക്കെയാണേലും കൂര്‍ക്കം വലി കേട്ടാല്‍ എനിക്കും ദേഷ്യം വരാറുണ്ട്.
    നല്ല താളത്തില്‍ വായിക്കാന്‍ പറ്റുന്ന അവതരണം

    ReplyDelete
  69. ഹ ഹാ അതു കൊള്ളാം

    കഥ ഉഗ്രനായി... റൂം മേറ്റ്സിന്റെ കൂര്‍ക്കം വലികൊണ്ടു ബുധിമുട്ടുന്ന കൂട്ടുകാരെ ഓര്‍ത്തുപോയി...

    ആശംസകള്‍

    ReplyDelete
  70. എല്ലാ കൂര്‍ക്കം വലിക്കാര്‍ക്കുമായി ഈ കഥ നമുക്ക് സമര്‍പ്പിക്കാം..:-)

    ReplyDelete
  71. ദാസപ്പന്റെ കൂര്‍ക്കംവലി കാരണമായിരിക്കണം, പ്രേതങ്ങള്‍ അതുവരെ അടുക്കാതിരുന്നത്...
    രസകരമായിരിക്കുന്നു...
    :)

    ReplyDelete
  72. കൊട് മാഷേ...കൈ...നന്നായി എഴുതി..സാമാന്യം നന്നായി ചിരിപ്പിച്ചു.

    ReplyDelete
  73. ദാസപ്പന്‍ അങ്ങട്ട് മനസ്സില്‍ കയറിക്കൂടി കേട്ടോ!
    മറ്റൊരാളിന്റെ കൂര്‍ക്കം വലി ഞാനും അനുഭവിച്ചിട്ടുണ്ട് ഏകദേശം ഒരു വര്‍ഷക്കാലം :)

    ReplyDelete
  74. ഇസ്മയില്‍..............കൂര്ക്കം വലി അവതരണം നന്നായി. ഇഷ്ടപ്പെട്ടു.
    സലാമേ... കൂര്ക്കം വലി നിര്തടാ, ജുവൈരിയ പറഞ്ഞത്‌ കണ്ടില്ലേ...

    ReplyDelete
  75. ഒരിക്കലൊരു ഗസ്റ്റ്‌ വന്നു റൂമില്‍. എണ്റ്റമ്മോ.. അവസാനം ഗസ്റ്റിനെ റൂമില്‍ കിടത്തി ഞങ്ങളൊക്കെ ടെറസില്‍ കേറി കിടന്നും നടന്നുമൊക്കെ അങ്ങു നേരം വെളുപ്പിച്ചു.

    ReplyDelete
  76. വായിച്ചു...രസിച്ചു

    ReplyDelete
  77. പ്രവാസികളില്‍ ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കാത്തവര്‍ ഉണ്ടാവില്ല. പോസ്റ്റ്‌ രസകരമായി.

    ദാസപ്പനേക്കാള്‍ പോട്ടന്മാരാണോ കൂട്ടുകാര്‍? അവസാനം ദാസപ്പന്‍ താമസം മാറാനുള്ള കാരണങ്ങള്‍ വിശദമായി പറഞ്ഞിട്ടും (എല്ലാം അവര്‍ ഉണ്ടാക്കിയ പ്രശ്നങ്ങള്‍) പിന്നെയും അവര്‍ അയാളോടൊപ്പം പോയതെന്താ?!

    ReplyDelete
  78. പാവം ദാസപ്പന്‍ , കൂര്‍ക്കംവലിയുണ്ടെന്നല്ലേ ഉള്ളൂ.. എത്ര നിഷ്ക്കളങ്കനായ മനുഷ്യന്‍ . രസകരമായി.

    ReplyDelete
  79. ഒടുവില്‍ ദാസപ്പന്‍ തന്നെ ജയിച്ചു. കഥ കൊള്ളാം.

    ReplyDelete
  80. ഞാനിത് വായിച്ചു കമ്മന്റിയതാനല്ലോ !
    എന്തായാലും എന്റെ കൂര്‍ക്കം വലി ഞാന്‍ കേള്‍ക്കാത്തത് കൊണ്ട് സമാധാനമായി ഉറങ്ങാന്‍ പറ്റുന്നുണ്ട് . ..

    ReplyDelete
  81. സംഗതി കൊള്ളാം കൂര്‍ക്കം വലി ഞാന്‍ ഒന്ന് കൂര്‍ക്കം വലിക്കാന്‍ പരിശീലിക്കട്ടെ ആ രീതിയിലും ആളെ സുയിപ്പക്കാലോ

    കൂര്‍ക്കം വലി കീ ജയ്

    ReplyDelete
  82. നന്നായി എഴുതി മാഷേ,
    നന്ദി...

    ReplyDelete
  83. ഞാന്‍ നല്ല ഉറക്കം ആയിരുന്നു.
    ഇത് ഏത് ചാത്തന്‍ ആണോ എന്നേ ഇവിടെ
    തണലിന്റെ ബ്ലോഗില്‍ എടുത്തു ഇട്ടത്..ചാത്തനു
    നന്ദി...നന്നായി ഒന്ന് ചിരിച്ചു...നിഷ്കലനക്ന്‍
    ദാസപ്പനെ എനിക്ക് അങ്ങ് പിടിച്ച്‌ ഇസ്മില്‍...
    പിന്നെ കഥയോടൊപ്പം നല്ല character studiyum
    ഒത്തിരി കാര്യങ്ങളും ഉണ്ട്..എഴുതിയാല്‍ ഒത്തിരി..വേണ്ട
    അല്ലെ.എല്ലാവരും വന്നു പോയതല്ലേ...ആശംസകള്‍..
    എത്ര വര്ഷം മുമ്പ് എഴുതി ഇത്രയും നന്നായിട് എന്നത്
    ഈ കഥാകാരന് ഒന്ന് കൂടി ഒരു പിടി അനുമോദന പൂക്കള്‍
    തരാന്‍ എന്നേ വെമ്പല്‍ കൊള്ളിക്കുന്നു..മാഷേ...

    ReplyDelete
  84. kokkinu vechath kozhikkinu..... kadha nannai....all the best...saeed

    ReplyDelete
  85. പുറപ്പെടുവിക്കുന്നവൻ അറിയാത്ത ശബ്ദമാണു കൂർക്കം ...ചിരിപ്പിച്ചു.

    ReplyDelete
  86. ente ഒരു കൂട്ടുകാരന്‍ തടിയന്‍ ഉണ്ടായിരുന്നു...അവന്‍ റൂമില്‍ വന്നാല്‍ അന്ന് ഞങ്ങളുടെ കാര്യം പോക്കാണ്..കൂര്‍ക്കം വലിയില്‍ അവന്റെ ബോഡി മുകളിലേക്ക് വരും...അവസാനം അവനോടു പറഞ്ഞു ഇനിയും നീ വലിച്ചാല്‍ റിക്കാര്‍ഡു ആക്കി നിന്റെ പെണ്ണിന് അയക്കും എന്ന്...അപ്പോള്‍ അവന്‍ പറഞ്ഞത്..അവള്‍ക്കു അത് ശീലമായി..ഇപ്പോള്‍ അതില്ലാതെ ഉറക്കം വരാരില്ലാണ് പറഞ്ഞുന്നു..അതാണ്‌ ഇത് കേട്ടാ...

    ReplyDelete
  87. ദാസപ്പൻ ഒരു നിഷ്ക്കളങ്കൻ.
    കഥ ഇഷ്ടപ്പെട്ടു. നല്ല അവതരണം.
    അഭിനന്ദനങ്ങൾ.

    ReplyDelete
  88. ഇത് ഞാൻ മുമ്പെവിടെയോ(വർത്തമാ‍നാത്തിലല്ല) വായിച്ചിട്ടുണ്ട്.
    ഒരിക്കൽ കൂടി വായിപ്പിച്ച ഈ നിഷ്കളങ്ക ഹൃദയങ്ങൾക്ക് നന്ദി.

    ReplyDelete
  89. കൊക്കിനു വെച്ചത് കുഞാപ്പക്ക് കൊണ്ടു

    ReplyDelete
  90. രസകരമായ ഈ രചനയും ഞാന്‍ കാണാന്‍ വൈകി. രാത്രിയും മിക്കവാറും പകലും എന്റെ മുറിയിലും കൂര്‍ക്കം വലിക്കാരുടെ പത്രസമ്മേളനമാ... എന്നാലും പ്രവാസിക്ക് കൂര്‍ക്കം വലിയില്ലാതെ എന്ത് ബാച്ചി റൂം..? :)

    ReplyDelete
  91. പ്രേത കഥ ദാസപ്പന്റെ പണിയല്ലെന്ന് ആരു കണ്ടു...!

    100 തികച്ചത് ഞാനാണേ..

    ReplyDelete
  92. ഹ..ഹ..ഹ
    നല്ല രസികൻ കഥ..അതോ അനുഭവമോ..
    ഏതായാലും സംഗതി സൂപ്പർ..
    ആശംസകൾ

    ReplyDelete
  93. തണലേ, എന്റെയൊരു കാര്യം. ഞാന്‍ ഈ തണലില്‍ വിശ്രമിക്കുന്നവന്‍ ആണെന്ന് കരുതിയിരുന്നു. എന്നും വന്ന് ബ്ലോഗര്‍ ഡാഷ് ബോര്‍ഡ് തുറന്നാലും തണലിന്റെ ഒരു പോസ്റ്റ് പോലുമില്ലല്ലോന്ന് കരുതും. എന്തായാലും ഒന്ന് അന്വേഷിച്ചിട്ട് തന്നെ കാര്യം എന്നോര്‍ത്ത് ഇവിടെ വന്നപ്പോളല്ലെ ഈ കിടിലന്‍ പോസ്റ്റ് കാണുന്നത്. താമസിച്ചതിന് ക്ഷമാപണം. ഞാന്‍ ഇപ്പോള്‍ തണലില്‍ വിശ്രമിക്കയാണ് കേട്ടോ.

    ReplyDelete
  94. തണലിൽ ആദ്യമായിട്ടാണ്‌..നല്ല രസകരമായ കഥ തന്നെ വരവേറ്റു..വീണ്ടും വരാം....

    ReplyDelete
  95. കൂര്‍ക്കം വാലി കഥ കൊള്ളാം.
    അതിനേക്കാള്‍ ഡോക്ടര്‍ ഹാഷിക്കിന്റെ ചികില്‍സയും ഇഷ്ടായീ.
    കൂര്‍ക്കം വലിക്കുന്നവര്‍ അറിയുന്നില്ല അവരുടെ പ്രശ്നത്തിന്‍റെ പ്രത്യാഘാതം എന്നതാണ് കൌതുകകരമായ കാര്യം.

    ReplyDelete
  96. പാവം ദാസപ്പനോടാ കളി അല്ലെ ....

    ReplyDelete