23/02/2011

തിരിച്ചറിവ്



ഓര്‍മ്മ വച്ചതുമുതല്‍ ഒരു രോഗിയെയും അയാള്‍ സന്ദര്‍ശിച്ചിട്ടില്ല. മനസംഘര്‍ഷമുണ്ടാകുമായിരുന്നു അയാള്‍ക്ക്‌ !
ഒരു മരണവീട്ടിലും പോകാറില്ല.അതീവഭയമായിരുന്നു അയാള്‍ക്ക്‌!!
ശവസംസ്‌കാരച്ചടങ്ങുകളില്‍ ഇതുവരെ പങ്കെടുത്തിട്ടേയില്ല.ദുസ്വപ്നം കാണുമെന്ന ഭീതിയായിരുന്നു എപ്പോഴും !!!
എന്നിട്ട് ???
ഒരപകടത്തില്‍പെട്ട് പൊടുന്നനെ ആസ്പത്രിയില്‍ കിടന്നപ്പോള്‍ ഒരുത്തനും അയാളെ സന്ദര്‍ശിച്ചില്ല. അപ്പോള്‍ താന്‍ ശരിക്കും ആരാണെന്ന് രോഗാവസ്ഥ അയാളെ പഠിപ്പിച്ചു.
ജീവനറ്റ്‌ അനാഥശവമായി മോര്‍ച്ചറിയില്‍ ദിവസങ്ങള്‍ കിടന്നിട്ടും ഒരുത്തനും അയാളെ തിരിഞ്ഞുനോക്കിയില്ല. ഭയമെല്ലാം ഫ്രീസറിനുള്ളില്‍ അയാളോടൊപ്പം മരവിച്ചുപോയിരുന്നു.

91 comments:

  1. അഭിപ്രായങ്ങള്‍ തുറന്നെഴുതുക.
    ഒരു 'തിരിച്ചറിവ്' എനിക്കും ഉണ്ടായാലോ?

    ReplyDelete
  2. ഒരു ദുഃഖവും അറിയിക്കാതെ സിദ്ധാര്‍ത്ഥനെ വളര്‍ത്തിയെങ്കിലും അനിവാര്യമായി ഗൌതമബുദ്ധനുണ്ടായി. എല്ലാരുടെയും ഉള്ളില്‍ ഒരു ബുദ്ധനുണ്ട്. ബോധോദയം വരുമെങ്കില്‍ അവന്‍ ഉണരും (ബുദ്ധമതമല്ല വിവക്ഷ)...ബോധോദയം വരട്ടെ. സാര്‍ത്ഥകമായ എഴുത്ത് തുടരുക

    ReplyDelete
  3. മിനിക്കഥ ഇഷ്ടപ്പെട്ടു. എങ്കിലും ആ അവസാനവാചകം.. എന്തോ ഒരിതു പോലെ..
    എഴുത്ത് തുടരട്ടെ..!

    ReplyDelete
  4. മിനികഥ നന്നായി..അതിലൂടെ പറയാന്‍ ശ്രമിച്ചത്‌ നല്ല മെസ്സേജ് തന്നെ.
    അവസാനം എവിടെയോ ഒരു കല്ലുകടി എനിക്കും അനുഭവപെട്ടു..
    "അനിവാര്യമായുംതാന്‍ പങ്കെടുക്കേണ്ട ഒരു ശവസംസ്‌കാരചടങ്ങുണ്ട് .
    അത് തന്റേതുതന്നെയാണെന്ന് അന്നയാള്‍ തിരിച്ചറിഞ്ഞു".
    ഇതു എന്തോ..മരിച്ചയാള്‍ക്ക്‌ അങ്ങിനെ ഒരു തിരിച്ചറിവ് ഉണ്ടാകുമോ??
    ഉണ്ടാകുമായിരികും അല്ലെ.. ആവോ ആര്‍ക്കറിയാം..

    ReplyDelete
  5. ബിജു കുമാര്‍ ചേട്ടന്‍
    ലച്ചു .
    അഭിപ്രായത്തില്‍ കഴമ്പുണ്ടെന്ന് തോന്നിയതിനാല്‍ അവസാനഭാഗം ഒഴിവാക്കിയിട്ടുണ്ട്.

    ReplyDelete
  6. ഭയമെല്ലാം ഫ്രീസറിനുള്ളില്‍ അയാളോടൊപ്പം മരവിച്ചുപോയിരുന്നു.

    ഈ വരികളിൽ എല്ലാമുണ്ട്. കഥ ഇഷ്ടമായി.

    ReplyDelete
  7. Ithu vayichapol ipolathe generation ithu pole okke alle enu orthu poyi. Avarku are kurichum bothered allelo. kure kaalam kazhiyumbol ithokke avum aalukalude avastha.

    ReplyDelete
  8. കഥ വായിച്ചപ്പോള്‍ ഒരു മരവിപ്പ് മനസിനും ....
    വിതച്ചതല്ലേ നമുക്ക് കൊയ്യാന്‍ പറ്റൂ ......
    കഥ 'മിനി 'ആണെങ്കിലും ആശയം മഹത്തായി.

    ReplyDelete
  9. ഉം മരിച്ചു കഴിഞ്ഞിട്ട് പിന്നെ എന്ത് ചിന്ത ??ആര് വന്നാല്‍ എന്ത് വന്നില്ലെങ്കില്‍ എന്ത് ??
    ഇതെല്ലം ചെയ്തിരുന്നു എങ്കില്‍ അയാള്‍ മരിക്കില്ലായിരുന്നോ ?

    ReplyDelete
  10. പലപ്പോഴും പലകാരണങ്ങളാല്‍ മനുഷ്യന്‍ നിസ്സഹായനാണ്. അനിവാര്യമായൊന്നിലും സമാധാനം കണ്ടെത്തുവാനാവാത്തത്രയും ആലംബ ഹീനന്‍.
    എന്നാല്‍, ഇവിടെ 'കഥയില്‍' പറയുന്നത് കൂട്ട് കൂടുന്നതും കൂടെ കൂടുന്നതും തന്നെയാണ്.

    ReplyDelete
  11. കുറെ നാളങ്ങനെ കിടക്കുമ്പോള്‍, കുറച്ചു പേര്‍ വന്നെടുത്തു കൊണ്ട് പോകും....പിന്നെ കുറെ പയ്യന്മാര്‍ വന്നു കീറി മുറിച്ചു പഠിക്കും....
    അങ്ങനെയെങ്കിലും ആ ജീവിതം കൊണ്ടൊരു ഗുണമുണ്ടായല്ലോ!!!

    ReplyDelete
  12. അനുഭവമാണല്ലോ ഏറ്റവും നല്ല തിരിച്ചറിവ്..!

    ReplyDelete
  13. ഇഷ്ടപ്പെട്ടു...തിരിച്ചറിവ് കിട്ടിക്കാണും എന്നു കരുതുന്നു..

    ReplyDelete
  14. ചിന്താര്‍ഹാമായ വരികള്‍...!
    മനുഷ്യന്റെ സ്വാര്തത മരണത്തിലൂടെ പരിഹരിക്കപ്പെടുന്നതിന്റെ ഒരു നേര്‍ക്കാഴ്ച.

    ReplyDelete
  15. vakkukal illa ikka.oru valiya sandesham nalkan kayinju ikkakk..

    ReplyDelete
  16. "ഒഴിവാക്കാനാകാത്ത ഒരു ശവസംസ്കാരചടങ്ങുണ്ട്. അത് തന്റേതു തന്നെയാണ് ".
    രാവിലെ തന്നെ കണി കണ്ടത് ഈ മിനികഥയും,ചിത്രവുമാണ്...എനിക്കും തിരിച്ചറിവുണ്ടാക്കാന്‍ ഉതകി..

    ReplyDelete
  17. ബഹുമാനം പോലും കൊടുക്കാതെ കിട്ടുമെന്ന് കരുതുമെന്നത് മൌഡ്യമാണ്. ആരെയും സന്ദര്‍ശിക്കാത്തവനെ ആര് സന്ദര്‍ശിക്കാന്‍. രോഗാവസ്ഥയില്‍ എത്തുമ്പോഴാണ് ഓ, ഇതാണ് രോഗം എന്ന് മനസ്സിലാവുന്നത്. ചിന്തോദ്ദീപകം.

    ReplyDelete
  18. ഇങ്ങിനെ പറയുകയും ചിന്തിക്കുകയും ചെയ്യുന്ന പലരെയും അറിയാം.അവരിത് വായിച്ചെങ്കില്‍..
    "ഭയമെല്ലാം ഫ്രീസറിനുള്ളില്‍ അയാളോടൊപ്പം മരവിച്ചുപോയിരുന്നു.."
    ഈ വാക്കുകള്‍ പറയാത്തതെന്തുണ്ട്?

    ReplyDelete
  19. മിനിക്കഥ വളരെ വളരെ ഇഷ്ടമായി.. നാട്ടിലെ മരിപ്പിനും കല്യാണങ്ങള്‍ക്കും ഭ്രിത്യന്‍ വശം തന്റെ ഊന്നുവടി കൊടുത്തു വിട്ട ഗ്രാമപ്രമുഖന്റെ കഥ വായിച്ചിട്ടുണ്ട്...സ്വന്തം ഭാര്യ മരണമടഞ്ഞപ്പോള്‍ മുറ്റം നിറയെ വടികള്‍ കണ്ട് അയാള്‍ അന്തം വിട്ടു....

    ReplyDelete
  20. ഓര്‍മപ്പെടുത്തല്‍ നന്നായി...
    കഥ ഇഷ്ടായി.

    ReplyDelete
  21. കൊള്ളാം ..കഥ മിനി ആക്കി തുടങ്ങിയോ ?
    കമന്റും കഥയും കൂട്ടി വായിച്ചു ..
    ഇപ്പോള്‍ നന്നായിട്ടുണ്ട് ....വളരെ പ്രസക്തമായ
    ആശയം .ഇത്തരക്കാര്‍ നമ്മുടെ ഇടയില്‍ നിരവധി ..
    സ്വന്തം അഭിപ്രായങ്ങള്‍ മാത്രം അനുസരിക്കുകയും
    അത് മഹത്തരമാണെന്നു വിശ്വസിക്കുകയും കൂടി
    ചെയ്യുന്നവര്‍.ഷഫിക് പറഞ്ഞ കഥ പോലെ എല്ലായിടത്തും
    തന്റെ സാന്നിധ്യം പ്രത്യക്ഷത്തില്‍ വേണ്ട എന്ന് ആഗ്രഹിക്കുകയോ ahankarikkukayo ചെയ്യുന്നവര്‍ .അവര്‍ക്ക് തിരിച്ചറിവ് വരുമ്പോള്‍ ഇത് പോലെ പ്രതികരിക്കാന്‍ വയ്യാത്ത അവസ്ഥയില്‍ എത്തിപെട്ടിരിക്കും
    ...അഭിനന്ദനങ്ങള്‍ ഇസ്മൈല്‍ ...

    ReplyDelete
  22. കുഞ്ഞു കഥ. നല്ല ഒതുക്കവും.
    തിരിച്ചറിവിന്റെ കഥ ഇഷ്ടപ്പെട്ടു.

    ReplyDelete
  23. കൊടുത്തതെ കിട്ടൂ എന്നാ തിരിച്ചറിവ് എപ്പോയും വേണ്ടത് ,
    സ്നേഹാശംസകള്‍

    ReplyDelete
  24. അതേ... ചാണ്ടിക്കുഞ്ഞ് പറഞ്ഞത് പോലെ, അയള്‍ അങ്ങനെ ആയതുകൊണ്ട് മെഡിസിന് പഠിയ്ക്കുന്ന പിള്ളേര്‍ക്ക് ഒരു കാര്യമായി. ഒന്ന് ചീഞ്ഞപ്പോള്‍ മറ്റൊന്നിന് വളമായി.

    ഹാഷിക്കിന്റെ ആ കൊച്ചു കഥയും എനിക്കിഷ്ടായി... എല്ലാര്‍ക്കും തിരിച്ചറിവുണ്ടാകട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  25. നല്ല ആശയം.... കഥ ഇഷ്ട്ടായി...

    ReplyDelete
  26. ഇസ്മായിൽ ജി...ഒരുത്തനും..ഒരുത്തനും എന്ന പ്രയോഗം മാറ്റി..ആരും എന്നോ ഒരാളും എന്നോ ആക്കാമെന്ന് തോന്നി..നല്ല മെസ്സേജ്..പകരുന്ന ഒരു മിനിക്കഥ തന്നെ..എങ്കിലും ആഖ്യായനത്തിൽ ഒരു തണൽ മാജിക്ക് ഇതിൽ കുറഞ്ഞത് പോലെ...എല്ലാ ഭാവുകങ്ങളും..

    ReplyDelete
  27. നല്ല കഥ ....കുറച്ചും കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു ..

    ReplyDelete
  28. നിഴല്‍ പോലെയുള്ള മരണത്തില്‍ നിന്ന് എത്ര ഒളിച്ചോടിയാലും അത് വരികതന്നെ ചെയ്യും. മിനിക്കഥ ഉള്ളില്‍ തൊട്ടു

    ReplyDelete
  29. നല്ലൊരു ആശയം, കഥ(മിനി) യുടെ നിലവാരത്തിലേക്കെത്തിയോ....

    ReplyDelete
  30. തീര്‍ച്ചയായും,ഒരു തിരിച്ചറിവ് എപ്പോഴും നല്ലതാണ്.മിനിക്കഥയിലും ഒരു “മെഗാ” സന്ദേശം അടങ്ങിയിട്ടുണ്ട്.അഭിനന്ദനങ്ങള്‍!

    ReplyDelete
  31. നല്ല ഒരാശയം വായിച്ചു ചത്ത കിളിക്ക് എന്തിനാ കൂട്

    ReplyDelete
  32. മിനിക്കഥ നന്നായി..
    നല്ലൊരു തിരിച്ചറിവ്...

    ReplyDelete
  33. കഥയുടെ സന്ദേശം നന്നായി.
    ഒരു രോഗിയെപോലും സന്ദര്‍ശിക്കാതെ ഒരു മരണവീട്ടില്‍ പോലും പോകാതെ ഒതുങ്ങിക്കൂടുന്ന ചിലരുണ്ട്.
    ഈ അവസ്ഥകള്‍ നമുക്കും വന്നു ചേരും,എല്ലാം എല്ലാവര്ക്കും അനിവാര്യമാണ് എന്ന് ചിന്തിക്കുമ്പോഴെക്കും ഒരു പാട് വയ്കിയിരിക്കും.
    നടുറോട്ടില്‍ അപകടം പിണഞ്ഞാല്‍ പോലും ഇവരെ തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ വരും!!

    ReplyDelete
  34. നല്ല ആശയം.
    നല്ലെതെന്തിനാ കൂടുതല്‍ എഴുതുന്നത്‌ . കഴിവുള്ളവര്‍ രണ്ടു വരി എഴുതിയാല്‍ മതി.
    ആശംസകള്‍

    ReplyDelete
  35. നല്ല ഒരു ആശയമുള്‍‍ക്കൊള്ളുന്ന കഥ

    ReplyDelete
  36. കൊള്ളക്കൊടുക്കകളില്ലാത്ത ജീവിതം. മോർച്ചറിക്ക് പുറത്തുള്ള കാലവും അയാൾ അനുഭവിച്ചിരുന്നത് മരവിപ്പ് തന്നെയായിരിക്കണം.

    ReplyDelete
  37. അനുഭവം തന്നെ ഏറ്റവും വലിയ തിരിച്ചറിവ്.

    ReplyDelete
  38. സാമൂഹ്യബോധമില്ലാത്ത മനുഷ്യര്‍ക്കുള്ള
    ഒരു 'കൊട്ടുണ്ട്' മിനിക്കഥയില്‍

    ReplyDelete
  39. ദുരിതങ്ങളും ദുരന്തങ്ങളും എന്നും മറ്റുള്ളവർക്കു മാത്രമാണു ,തന്നെ ബാധിക്കുന്നതല്ല , എന്നു വിശ്വസിച്ചു ജീവിക്കുന്നവർക്കൊരു തിരിച്ചറിവാകട്ടെ.

    ReplyDelete
  40. മുന്പ് ബാല മാസികയില്‍ വായിച്ചാ ഒരു കഥ ഉണ്ട്
    നാട്ടില്‍ ആരും മരിച്ചാലും അവിടെ ആരെ എങ്കിലും പറഞ്ഞു വിട്ടു ഒരു കുറ്റി നാട്ടും
    അയാള്‍ക്ക് പകരമായി
    അവസാനം അയാള്‍ മരിച്ചപോള്‍ വീട് മുഴവന്‍ കുറ്റികള്‍

    ReplyDelete
  41. മറ്റുരചനകൾ പോലെ തന്നെ ‘മിനി’ആണു കഥയെങ്കിലും നാം ചിന്തിക്കേണ്ടുന്ന നല്ലൊരു ഗുണ പാഠമുണ്ട് ഇതിൽ .. പലരുടേയും ദുരവസ്ഥകൾക്കു മുന്നിലും നാം നിശ്ചലമായി നിൽക്കുന്നു നമുക്കും നാളെ ആ അവസ്ഥ വരില്ല എന്ന മട്ടിൽ.. നാം കൊടുക്കുന്നതെ നമുക്കും തിരിച്ചു കിട്ടൂ..എന്നതു നാം മറക്കുന്നു വിളിക്കാതെ വരുന്ന അതിഥിയാണു മരണം .. കഥ നന്നായെങ്കിലും ധൃതിപ്പെട്ട് പോസ്റ്റിയത് പോലെ...ആശംസകൾ..

    ReplyDelete
  42. ഈ മിനിക്കഥയിൽ ഒരു ഗുണപാഠമുണ്ട്.

    ReplyDelete
  43. ചിലരിങ്ങനെയാണ്.കൊള്ളാം ഈ മിനിക്കഥ.

    ReplyDelete
  44. കഥ നന്നായി, മറ്റൊരു വശമുണ്ട് ചിലര്‍ക്ക് രോഗികളുടെ അസ്വാസ്ത്യം കാണാനോ
    മരിച്ചവീട്ടിലെ കരച്ചില്‍കേട്ട് നില്ക്കാനോ ഉള്ള മനസാന്നിധ്യമില്ല, വല്ലാതെ പതറി പ്പോവും
    അവരെ ഹൃദയശൂന്യര്‍ എന്ന് പറയാന്‍ സാധിക്കില്ലല്ലൊ. അവസാനം എല്ലാവരും മരണത്തെ അഭിമുഖീകരിക്കുന്നു........

    ReplyDelete
  45. "മിനിക്കഥ" യില്‍ വിശാലമായ ആശയമുണ്ട്.
    ഇസ്ലാമിനെ സംബന്ധിച്ചേടത്തോളം,
    രോഗിയെ സന്ദര്‍‍ശിക്കലും, മരിച്ച വീട് സന്ദര്‍ശിക്കലും നിര്‍ബന്ധം.അതിലുപരി മാനുഷീ കപരമായ,
    മനുഷ്യത്വത്തോടുള്ള കടമ.എന്നാല്‍ ഇങ്ങിനെ
    യല്ലാത്തവര്‍ ഉണ്ടാകാം.

    നാം അങ്ങിനെയായിതീരുമ്പോള്‍, അതായത്
    രോഗാവസ്ഥയിലോ, മരണാവസ്ഥയിലോ നമുക്കും
    അങ്ങിനെ ലഭിക്കണം എന്നാഗ്രഹിച്ചുകൊണ്ട് അങ്ങിനെ
    ചെയ്യുന്നവരുണ്ടോ? മറിച്ചു ഒരു രോഗാവസ്ഥ
    വരാതിരിക്കട്ടെ എന്നല്ലേ എല്ലാവരുടെയും പ്രാര്‍ത്ഥന?

    കാരണം നമ്മുടെ ശ്വാസം പോകുന്നത്, എവിടെ,
    എങ്ങിനെ,എപ്പോള്‍ എന്ന് നമുക്കൂഹിക്കാനാവുമോ?
    പിന്നെ മരിച്ചിട്ട് നരകത്തിലോ, സ്വര്‍ഗത്തിലെക്കോ എന്ന്
    കരുതാനാവുമോ?

    ഇന്ന് മാലപ്പടക്കംപോലെ ബോംബു പൊട്ടുന്ന കാലമാണ്.
    എല്ലാം തൃപ്തം പോലെ ജീവിച്ച ഒരുവന്‍,അതുകൊണ്ട് എനിക്ക് ഇങ്ങിനെയോന്നുമുള്ള മരണം സംഭവിക്കില്ല എന്ന് കരുതാനാവുമോ?

    അപ്പോള്‍ മരണത്തെ ഭയപ്പെട്ടുകൊണ്ട് നല്ല കാര്യം ചെയ്യുക
    എന്നതല്ല അഭികാമ്യം.മരണം അടുത്ത ശ്വാസത്തില്‍ തന്നെ
    ന്മുക്കുണ്ടാകാം.അതിന്റെ നിയന്ത്രണം അല്ലാഹുവില്‍.

    മനുഷ്യനായി ജീവിക്കാന്‍ ശ്രമിക്കുക,തെറ്റുകുറ്റങ്ങള്‍
    ഉണ്ടാവാതിരിക്കാനും, വന്നുപോയതിനെകുറിച്ചു പശ്ചാതപിക്കാനും,തെറ്റായതു ആവര്തിക്കതിരി
    ക്കാനുമുള്ള ശ്രമം മനുഷ്യനാക്കിതീര്‍ക്കുന്നു.

    ഫലം ആശിച്ചു പ്രവര്‍ത്തിക്കാതിരിക്കുക.മാനുഷീക മായ
    സമീപനം സഹജീവികളോടുണ്ടാവുക.രോഗികളെ
    സന്ദര്ശിക്കലും,മരണവീട് സന്ദര്‍ശനവും അതാണ്‌.

    എഴുത്തിന് ഭാവുകങ്ങള്‍,
    --- ഫാരിസ്‌

    ReplyDelete
  46. ആദ്യ വായന എന്നെ ഈ വരികള്‍ ഓര്‍മ്മപ്പെടുത്തി. Niemoller said: “First they came for the Communists, but I was not a Communist, so I said nothing. Then they came for the Social Democrats, but I was not a Social Democrat, so I did nothing. Then came the trade unionists, but I was not a trade unionist. And then they came for the Jews, but I was not a Jew, so I did little. Then when they came for me, there was no one left to stand up for me.”

    ReplyDelete
  47. ചിന്താബന്ധുരം.
    നെയ്തെടുക്കാത്ത ബന്ധങ്ങള്‍ ജലപ്പരപ്പില്‍ വച്ച വല പോലെയാണ്; ഒന്നും വീണ്ടെടുക്കാനാവില്ല.

    ReplyDelete
  48. പേടിപ്പിക്കാതെ!അപ്പോ വിചാരിക്കും എനിക്ക് മരണത്തെ പേടിയാണെന്ന്,എനിക്ക് പേടിയൊന്നും ഇല്ലാട്ടോ!.

    ReplyDelete
  49. കുഞ്ഞു കഥയാണെങ്കിലും വലിയൊരു സന്ദേശം ...

    ReplyDelete
  50. ഇസ്മായിൽ എനിക്ക് എതിർ അഭിപ്രായമാണ് ഉള്ളതു .ഇവിടെ ഇപ്പോഴും കുറച്ചെങ്കിലും മനുഷ്യർ ജീവിക്കുന്നുണ്ടു. അയാൾ അങ്ങനെ ആയതു കൊണ്ട് അയാളെ ഒരിക്കലും ആരും തിരിഞ്ഞു നോക്കാത്ത ഗതിവരില്ല .

    ReplyDelete
  51. വിശാലമായ ചിന്തകള്‍ ഉള്‍ക്കൊണ്ട ഒരു കൊച്ചു കഥ.അഭിനന്ദനീയം

    ReplyDelete
  52. ഒരു ചെറിയ മിനുക്ക്‌ പണി വേണമോ എന്ന് തോന്നുന്നു

    പക്ഷെ കാര്യം മരണമല്ലേ മാറ്റി വെക്കുവാന്‍ ആകാത്ത

    ഒരു പ്രതിഭാസം കൊള്ളാം എഴുത്ത് തുടരു

    ReplyDelete
  53. ഭയമെല്ലാം ഫ്രീസറിനുള്ളില്‍ അയാളോടൊപ്പം മരവിച്ചുപോയിരുന്നു.

    ReplyDelete
  54. മരണഭയം എന്നുമുണ്ടാവട്ടെ നമുക്കെന്നും

    ReplyDelete
  55. പണ്ടുകാലത്ത് ഇതുപോലൊരു കഥ കേട്ടിട്ടുണ്ട്..അതിന്‍റെ മറ്റൊരു പതിപ്പായി ഇത്..ഞാന്‍ കേട്ട കഥയിലെ നായകന്‍ ഒരു കാരണവര്‍ ആണ്..അയാള്‍ ആരുടേയും മരണചടങ്ങുകളിലും വിവാഹചടങ്ങുകളിലുമൊന്നും പങ്കെടുക്കില്ല..പകരമായി അയാളുടെ ഊന്നുവടി കൊടുത്ത് വിടും..ഒരു ദിവസം കാരണവരും മരിച്ചു..അന്ന് ശവസംസ്കാരത്തിനു പങ്കെടുത്തത് നാട്ടുകാരുടെ ഊന്നുവടികള്‍ മാത്രമായിരുന്നു...എന്‍റെ മുത്തശ്ശി പറഞ്ഞുതന്ന കഥയാണ്....

    ReplyDelete
  56. ജീവനറ്റ്‌ അനാഥശവമായി മോര്‍ച്ചറിയില്‍ ദിവസങ്ങള്‍ കിടന്നിട്ടും ഒരുത്തനും അയാളെ തിരിഞ്ഞുനോക്കിയില്ല. ഭയമെല്ലാം ഫ്രീസറിനുള്ളില്‍ അയാളോടൊപ്പം മരവിച്ചുപോയിരുന്നു

    ഇനിയിപ്പോ തിരിച്ചറിവ് ഉണ്ടായിട്ടെന്തിനാ....

    ReplyDelete
  57. കഥ നന്നായിരിക്കുന്നു.ഭാവുകങ്ങള്‍....

    ReplyDelete
  58. മിനി കൊള്ളാം. എനിക്കിഷ്ട്ടപ്പെട്ടു!

    ReplyDelete
  59. അറിയുന്നുണ്ട്.
    ആശംസകള്‍.

    ReplyDelete
  60. അപ്പോള്‍ അയാള്‍ മരിച്ചോ മാഷേ ..!
    പോയൊന്നു കാണണം എന്ന് വിചാരിച്ചതാണ് ..
    പക്ഷെ പേടിച്ചിട്ടു വയ്യ !

    ReplyDelete
  61. saeed thandasheri
    kadha nannayi..ormakaley samskarich chindikkanum bhayamenna koorirutilninnu vellichathileykulla oru chuvaduveppakattey ee minikadha...all the best..
    saeed thandasseri

    ReplyDelete
  62. കഥ നന്നായിരിക്കുന്നു....ആശംസകള്‍

    ReplyDelete
  63. അങ്ങോട്ടുണ്ടായാലേ
    ഇങ്ങോട്ടുണ്ടാവൂ
    ഇങ്ങോട്ടുമാത്രമെന്നയാല്‍
    എങ്ങോട്ടുമാകില്ല.

    ReplyDelete
  64. എനിക്ക് തോന്നുന്നു, തെറ്റ് അയാളുടെതല്ല. സമൂഹത്തിന്റെതാണ്‌. ഇതിനു മുന്‍പ് അയാള്‍ രോഗികളെ സന്ദര്‍ശിച്ചിരുന്നെങ്കില്‍ അറ്റാക്ക് വന്നു മരിച്ചേനെ. അപ്പോള്‍ സമൂഹം പറയും- ഇങ്ങനെയുള്ള ആള്‍ എന്തിനവിടെ പോയി? മരണവീടുകളില്‍ പോയിരുന്നെങ്കില്‍, ശവസംസ്കാരചടങ്ങുകളില്‍ പങ്കെടുത്തിരുന്നെങ്കില്‍ ദു:സ്വപ്നം കണ്ടു ഭയന്ന് ഉറങ്ങാന്നാവാതെ ഭ്രാന്തനായി മാറുമായിരുന്നു. സമൂഹം അയാളെ നോക്കി കല്ലെറിയും. അപ്പോള്‍ ആര്‍ക്കാണ് തിരിച്ചറിവ് വേണ്ടത്? അയാള്‍ക്കോ സമൂഹത്തിനോ?

    ReplyDelete
  65. നല്ല തിരിച്ചറിവ്....
    ആശംസകള്‍.

    ReplyDelete
  66. രോഗവും മരണവും ആർക്കും എപ്പഴും സംഭവിക്കാം. മനുഷ്യർ സമൂത്തോടുള്ള ബധ്യത വിട്ട്കളയുന്നു..

    ReplyDelete
  67. വലിയൊരാശയം വളരേകുറച്ച് പറഞ്ഞത് അതിലേറെ നന്നായി..!
    അഭിനന്ദനങ്ങള്‍.

    ReplyDelete
  68. (ഈ കഥ ഇങ്ങനേം വായിച്ചു കൂടേ )
    അയാള്‍ ബ്ലോഗുകള്‍ ഒന്നും സന്ദര്‍ശിക്കാരില്ല . മടിയായിരുന്നു അയാള്‍ക്ക്‌.
    കമന്റുകള്‍ ഇടാരേയില്ല . തന്റെ വില കുറഞ്ഞുപോവുമോ എന്ന ഭയമായിരുന്നു അയാള്‍ക്ക്‌ .
    എന്നിട്ട്.
    അയാള്‍ തന്റെ ബ്ലോഗില്‍ പോസ്ടിട്ടപ്പോള്‍ ഒരുത്തനും തിരിഞ്ഞു നോക്കിയില്ല.അങ്ങോട്ട്‌ കൊടുത്താലേ ഇങ്ങോട്ടും കിട്ടൂ എന്നയാള്‍ക്ക്‌ ബോധ്യമായി.

    ഒരു കമന്റും വഴി തെറ്റി വന്നില്ല.മറ്റുള്ളവരെ താന്‍ ശ്രദ്ധിക്കാതെ, തന്നെ ആളുകള്‍ ശ്രദ്ധിക്കണമെന്ന് ആഗ്രഹിക്കുന്നത് അഹംഭാവമാനെന്നു അന്നയാള്‍ തിരിച്ചറിഞ്ഞു.

    ReplyDelete
  69. സാമൂഹ്യജീവിയായ മനുഷ്യനെ അതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നുണ്ട് ഈ കൊച്ചു കഥ.
    അഭിനന്ദനങ്ങള്‍ ഇസ്മയില്‍. (എത്താന്‍ വൈകി!)

    ReplyDelete
  70. മരണം നമ്മുടെ സുഹൃത്താണ്. എപ്പോഴും കൂടെയുള്ള സുഹൃത്ത്. നാം പോകുന്നിടത്തല്ലാം ഒപ്പം കൂടി, ഒടുവില്‍ നമ്മെയും കൂട്ടി നടന്നകലുന്ന സുഹൃത്ത്!

    മരണത്തെ വീണ്ടും ഓര്‍മിപ്പിച്ചതിനു നന്ദി ഇസ്മയില്‍ ഭായ്.

    ReplyDelete
  71. മരണമല്ലേ, അതു നമ്മോടു കൂടെ ജനിക്കുന്നതാണ്‌! നമ്മുടെ നിഴലായി അത്‌ നമ്മുടെ കൂടെ യാത്ര ചെയ്യുന്നു. എന്നാല്‍ താങ്കളുടെ കഥ സമൂഹത്തോട്‌ സംസാരിച്ചത്‌ ഓരോരോ മുടന്തു ന്യായങ്ങള്‍ പറഞ്ഞ സ്വന്തം കടമകള്‍ മറക്കുന്ന ആധുനിക കാലത്തെ മനുഷ്യണ്റ്റെ സ്വാര്‍ത്ഥതയെയാണ്‌. അത്‌ വളരെ നന്നായി എഴുതി. അഭിനന്ദനങ്ങള്‍!

    ReplyDelete
  72. ഇപ്പോഴും എല്ലാവരും പറയുന്ന ഒരു വാക്കാണ് ഇതിലടങ്ങിയ സന്ദേശം
    നാമൊക്കെ മനുഷ്യന്മാരല്ലേ.. എല്ലാം കുഴിയിലെക്കെടുക്കും വരെ പിന്നെ കഴിഞ്ഞില്ലേ എല്ലാം എന്ന്
    അതില്‍ പുതിയ ഒരാശയം ഇല്ല തണലിന്റെ കയ്യില്‍ നിന്നും ഇതിലേറെ നല്ല പോസ്റ്റുകള്‍ മുന്പ് വന്നത് കൊണ്ടാകും എന്റെ തോന്നല്‍
    അടുത്തത് നല്ലത് പോരട്ടെ

    ReplyDelete
  73. വായിച്ചു.

    കഥ എന്നു പറയാൻ കഴിയില്ല എന്നു പറയുന്നതിൽ വിഷമം തോന്നരുത്‌.പുതിയ ആശയങ്ങളും, മെച്ചപ്പെട്ട എഴുത്തും പ്രതീക്ഷിക്കുന്നു.തിരക്ക്‌ പിടിച്ച്‌ എഴുതിയതു പോലെ തോന്നി. ശ്രദ്ധിക്കുമല്ലോ.

    ReplyDelete
  74. വളരെ ഒതുക്കിപ്പറഞ്ഞ കഥ.
    നല്ലൊരു സന്ദേശവുമുണ്ട്.
    എങ്കിലും, മറ്റു പല ബ്ലോഗര്‍ സുഹൃത്തുക്കളും പറഞ്ഞത് ആവര്‍ത്തിക്കാതിരിക്കാനാവുന്നില്ല. താങ്കളുടെ എഴുത്തിന്റെ പ്രത്യേകതയായിത്തോന്നിയ ഒരു 'ഇത്' - അതുകിട്ടുന്നില്ല. (മനസ്സു തുറന്ന അഭിപ്രായപ്രകടനം.:) )

    ReplyDelete
  75. മരണത്തിന്റെ മുഖം ഭയാനകമാണ്.

    ReplyDelete
  76. മരണ വീട്ടില്‍ ഒക്കെ പോകാന്‍ മടി ആയിരുന്നു. അത് വേറെ ഒന്നും കൊണ്ടല്ല.. ഒരു പേടി. അവിടത്തെ ആ അന്തരീക്ഷം..

    ReplyDelete
  77. വരാന്‍ വൈകി.ചിന്തിപ്പിച്ച കഥ.ചെറുതെങ്കിലും മെസ്സേജ് അത്ര ചെറുതല്ല.

    ReplyDelete
  78. വലിയൊരു സന്ദേശം. അഭിനന്ദനങ്ങള്‍

    ReplyDelete
  79. "ഭയമെല്ലാം ഫ്രീസറിനുള്ളില്‍ അയാളോടൊപ്പം മരവിച്ചുപോയിരുന്നു." നന്നായിരിക്കുന്നു... മരണത്തെ പേടിക്കുന്നതോപ്പം അതിനെ പുല്‍കാനുള്ള തയ്യാറെടൂപ്പിലായിരിക്കണം നമ്മള്‍...
    ആശംസകള്‍

    ReplyDelete
  80. പേടിയൊന്നുമില്ല
    ഒരു ഭയം!

    ReplyDelete
  81. marichu kazhinju ayiram peru kanan vannalum 10 peru kanan vannalum avasanayathra nammal ottaykkanu pakshe oralude manasilengilum nammalekurichulla marikatha orma nalkan jeevichirikumbo kazhiyanam

    ReplyDelete
  82. തീര്‍ച്ചയായും തിരിച്ചറിവ് ഉണ്ടാവേണ്ട വിഷയം.
    ഈ വരികള്‍ ചിന്തിക്കുന്ന ഓരോരുത്തര്‍ക്കും നല്ല ഒരു തിരിച്ചറിവ് തന്നെ ആവട്ടെ.

    ReplyDelete
  83. എഴുതിയത് 11 വരികൾ!! പക്ഷെ അതിന്റെ ആശയം 11 page കളിൽ നിറച്ചാലും നിറയാത്തത്ര!!കഥ വല്ലാതെ മനസ്സിൽ പതിഞ്ഞു..

    ReplyDelete
  84. ആശയം കൊള്ളാം.
    പാക്കേ, കഥയോ ഡോകുമെന്ട്ര്യ്യോ?
    എന്റെ ഇസ്മില്‍ ഇക്ക, ഒരു കഥ എഴുതാനുള്ള ഒരു പാങ്ങ് ഇല്ലാതിരുന്നിട്ടും
    ഇങ്ങനെ ഒരു കടും കൈ ചെയ്ത ഇക്കയ്ക്ക് എന്നിനി തിരിച്ചറിവ് വരും?
    ഇത് ചുമ്മാ,

    ReplyDelete