03/09/2011

എന്റെ നെഞ്ചക്ക് , എളാപ്പാന്റെ നെഞ്ചത്ത് ..



എന്റെ എളാപ്പ ( പിതാവിന്റെ അനുജന്‍) കറതീര്‍ന്ന ഒരു കളരിയാശാനായിരുന്നു. കണ്ടാല്‍ തന്നെ പേടിതോന്നിക്കുന്ന മുഖഭാവം! ഉണ്ടക്കണ്ണുകള്‍! വെളിച്ചപ്പാട് സ്റ്റൈല്‍ തലമുടി!  കഞ്ചാവടിക്കാരന്റെ കയ്യിലെ സാധുബീഡിപോലെ , കൈകാലുകളില്‍ നല്ല ജമണ്ടന്‍ മസിലുകള്‍! നിജാം പാക്ക്‌, മൈസൂര്‍ പാക്ക് എന്നെല്ലാം അറിയുമെന്നല്ലാതെ, വയറ്റത്തും 'പാക്ക്‌' ഉണ്ടെന്നു അന്നെനിക്ക് അറിവില്ലാത്തതിനാല്‍ എണ്ണിനോക്കിയില്ല. (എന്നാലും ഒരഞ്ചെട്ടെണ്ണം കാണുമായിരിക്കും). കക്ഷങ്ങളില്‍ കുരുവും തുടകള്‍ക്കിടയില്‍ കരുവും പൊങ്ങിയപോലെയുള്ള നടത്തം. എന്റെ അറിവില്‍ യാതൊരു അസുഖവുമില്ലെങ്കിലും- രണ്ടു വാള്‍ , ഒരു പരിച, ഒരു ഉറുമി മുതലായവ സ്വന്തമായി ഉണ്ട്. അദ്ദേഹം അത് വളരെ വൃത്തിയിലും വെടിപ്പിലും സൂക്ഷിച്ചിരുന്നു. എന്നാല്‍ അദ്ദേഹം വീട്ടിലില്ലാത്ത തക്കം നോക്കി ഞങ്ങള്‍ കുട്ടികള്‍  പരിച കറക്കി  'കാസിനോ' കളിച്ചിരുന്നു. പക്ഷെ വാളുകള്‍ കൊണ്ട് കളിക്കാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. എന്നാലോ എന്റെ ഉമ്മ ആ വാള് കൊണ്ട് ലളിതസുന്ദരമായി- ചക്ക, തണ്ണിമത്തന്‍ മുതലായവ നിര്‍ദയം മുറിച്ചു കഷ്ണമാക്കുകയും എളാപ്പ വരുന്നതിനു മുന്‍പേ വാള്‍ വൃത്തിയാക്കി , ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന മട്ടില്‍ വളരെ വിദഗ്ദമായി യഥാസ്ഥാനത്ത് പുനസ്ഥാപിക്കുകയും ചെയ്തു പോന്നു. 

ദിവസേന വൈകീട്ട് വീടിനല്പം ദൂരെ ഒരു ഷെഡ്ഡില്‍ ആയിരുന്നു യഥാര്‍ത്ഥ അഭ്യാസങ്ങള്‍ എങ്കിലും എളാപ്പ പതിവായി രാവിലെ അല്പം കസര്‍ത്തുകള്‍ വീട്ടില്‍ വച്ച് തന്നെ ചെയ്യുക പതിവായിരുന്നു. 
"വലതുമാറി ഇടതുമാറി ഞെരിഞ്ഞമര്‍ന്ന് ..." എന്നിത്യാദി മിമിക്ക്രി ഡയലോഗുകള്‍ ഒന്നും അദ്ദേഹം പറയാറുള്ളത് ഞാന്‍ കേട്ടിട്ടില്ല . എന്നാല്‍ ചില ഞരക്കങ്ങളും മൂളലുകളും കേള്‍ക്കാറുണ്ട്.  ഒറ്റക്കൈകൊണ്ട് വെറും മൂന്നു വിരലുകളാല്‍ അദ്ദേഹം  'പുഷ് അപ്പ് ' ചെയ്യുന്നത് കണ്ടു ഞാന്‍ അന്തം വിട്ടു കുന്തം വിഴുങ്ങിയിട്ടുണ്ട്. 

സത്യത്തില്‍ എനിക്കിതിലൊന്നും അശേഷം താല്‍പര്യമുണ്ടായിരുന്നില്ല. നേരെ മറിച്ച് വേറെ ഒരു അഭ്യാസത്തോടായിരുന്നു എന്റെ പ്രേമം. കുറച്ചു കാലമായി ഞാനും ഈ പരിപാടി തുടങ്ങിയിട്ട്.

അന്നെനിക്ക് മധുരപ്പതിനേഴ്. എന്നെത്തൊട്ടാല്‍ ഞാന്‍ തനിയെ നിന്നുതിളയ്ക്കുന്ന പ്രായം! ആര് കണ്ടാലും എന്നെയൊന്നുനോക്കണം എന്നുള്ള മനസ്സിലെ മോഹം നടക്കാത്തതിനാല്‍ , ആരെക്കണ്ടാലും ഞാനൊന്നുനോക്കും. ഇരകിട്ടാതെ പട്ടിണി കിടക്കുന്ന നീര്‍ക്കോലിയെപോലെയാണ് കോലമെങ്കിലും അല്പം 'കയ്യിലിരിപ്പ്' ഒക്കെ ഉള്ളതിനാല്‍ മുഖത്ത് എപ്പോഴും ഒരു പുച്ഛഭാവം ഉണ്ടോന്നൊരു സംശ്യം.  ആരെങ്കിലുമൊന്നു ചുമ്മാ എന്റെ മേല്‍ വന്നുവീണിരുന്നുവെങ്കില്‍ ആപേരും പറഞ്ഞ് പഠിച്ചതൊക്കെ ഒന്ന് പരീക്ഷിക്കാമായിരുന്നു എന്ന അഹംഭാവം. 
അങ്ങനെ ഞാന്‍ 'നെഞ്ചക്കു'മായി അപ്പുറത്തെ മുറിയില്‍ മല്‍പ്പിടുത്തം നടത്തിക്കൊണ്ടിരിക്കുകയാണ്. തൊട്ടപ്പുറത്തെ മുറിയില്‍ എളാപ്പ കസര്‍ത്ത് ചെയ്യുകയും ചെയ്യുന്നു. (നെഞ്ചക്ക് വളരെ അപകടകാരിയാണ്. വടികൊണ്ട് അടിക്കുന്നതിന്റെ പതിന്മടങ്ങ്‌ ആഘാതമുണ്ടാക്കാന്‍ ഇതിനു കഴിയും. ഒപ്പം, പ്രയോഗിക്കാന്‍ അറിയാത്തവര്‍ ഇത് ഉപയോഗിച്ചാല്‍ ബൂമറാങ്ങ് പോലെ അവനുതന്നെ തിരിച്ചുകിട്ടുകയും ചെയ്യും. ഒരാളുടെ തലയോട്ടി പിളര്‍ക്കാന്‍ ഇത്കൊണ്ടൊരു പ്രയോഗം തന്നെ ധാരാളം)
"ഹാ.. ഹൂ..ഹീ..." അങ്ങനെ എന്റെ അഭ്യാസം കത്തിക്കയറിക്കൊണ്ടിരിക്കുന്നു. തലേന്ന് കണ്ട ഹിന്ദിസിനിമയിലെ വില്ലനായ അംരീഷ് പുരിയെ  മനസാ ശത്രുവായി സങ്കല്‍പ്പിച്ച് അങ്ങേരെ പിടിച്ചു മുന്നില്‍ നിര്‍ത്തിയാണ് എന്റെ ആക്രോശം. നെഞ്ചക്ക് കൊണ്ടുള്ള പ്രയോഗത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് എന്റെ യാഹൂ വിളികളുടെ ശബ്ദവും കൂടിക്കൊണ്ടിരുന്നു. ഇപ്പോ  അംരീഷ് പുരി ഏകദേശം ഒരു പരുവമായിക്കാണും!  "മുജ്ജെ ച്ചോട്ദോ ....." എന്ന് വിലപിച്ചുകൊണ്ട് അയാള്‍ എന്റെ കാലുപിടിക്കുന്നതായി എനിക്ക് തോന്നി. ഇത്രയും ക്രൂരനായ ഇയാളെ അങ്ങനെ വിടാന്‍ പാടുണ്ടോ? വീണ്ടും ആക്രോശിച്ചു കൊണ്ട് നാലുപാടും ഒന്നുകൂടി വീശി. അന്നേരത്താണ് , എന്റെ അലറല്‍ സഹിക്കവയ്യാതെ അപ്പുറത്ത് കസര്‍ത്ത് ചെയ്യുകയായിരുന്ന എളാപ്പ ക്രുദ്ധനായി എന്റെ മുറിയിലേക്ക് കയറിവന്നത് . 
"ഡിം....."
"പ് ധീം ....."
" ഹള്ളോ ...."
ആദ്യ ശബ്ദം നെഞ്ചക്ക് എളാപ്പാന്റെ നെഞ്ചത്ത്‌ കൊണ്ടത്‌.
രണ്ടാമത്തേത്‌ അദ്ദേഹം നിലത്തുവീണ ശബ്ദം.
മൂന്നാമത്തേത് അദ്ദേഹത്തില്‍നിന്നുയര്‍ന്ന നിലവിളി.

ചതിച്ചോ ദൈവമേ...!  അംരീഷ് പുരിയെ അടിച്ചുമലര്‍ത്തിയ ശക്തിയും ധൈര്യവും എന്നില്‍നിന്നു ഒറ്റ സെക്കന്റ് കൊണ്ട്  കാല്പാദത്തിലൂടെ ഒരു മിന്നലായി താഴേക്ക് ഊര്‍ന്നിറങ്ങിപ്പോയി.  ഇന്നത്തെ പിള്ളേര്‍ ഊണിലും ഉറക്കിലും മൊബൈല്‍ഫോണ്‍ കൊണ്ട്നടക്കുന്നത് പോലെ, സന്തതസഹചാരിയായ എന്റെ നെഞ്ചക്ക് താഴെവീണു! വിറയല്‍ കാരണം തല കറങ്ങി.  വിയര്‍പ്പ് എന്നെ കുളിപ്പിച്ചു.  ദോശയുണ്ടാക്കാന്‍ ചട്ടിയില്‍ മാവ്ചുഴറ്റും പോലെ,  എളാപ്പ തന്റെ  കൈകൊണ്ടു തന്റെ നെഞ്ചത്ത്‌ കൈ തടവുകയും ഞരങ്ങുകയും മൂളുകയും ചെയ്യുന്നുണ്ട്. എന്ത് ചെയ്യണം എന്ന് എനിക്കൊരു നിശ്ചയവുമില്ല. കിടന്നിടത്ത് നിന്നു എഴുന്നേറ്റ് ഒന്ന് 'ഞെരിഞ്ഞമര്‍ന്നാല്‍ത്തന്നെ' വാമനന്‍ ചവിട്ടിതാഴ്ത്തിയ മാവേലിയുടെ അവസ്ഥയാകും എന്റെത് ! മാവേലിയെപ്പോലെ വര്‍ഷത്തിലൊരു പ്രാവശ്യമെങ്കിലും പുറത്തിറങ്ങാന്‍ പറ്റുമെന്നും തോന്നുന്നില്ല. 
എന്തുചെയ്യണം! ഒന്നരകൊല്ലമായിട്ടു ഞാന്‍ പഠിക്കാത്ത ഒരടവ് അപ്പോള്‍ ഞാന്‍ ഒറ്റ നിമിഷം കൊണ്ട് പഠിച്ചെടുത്തു. അതെ; ഒരൊറ്റ ഓട്ടമായിരുന്നു..!

കൂട്ടുകാരോടൊപ്പം കളിച്ചു സമയം പോയതറിഞ്ഞില്ല .വിശപ്പുമറിഞ്ഞില്ല. വീണുപോയ ധൈര്യമൊക്കെ അല്പാല്പമായി വീണ്ടുകിട്ടിത്തുടങ്ങി. എളാപ്പ എന്നെ ഉപദ്രവിച്ചാല്‍ ക്ഷമയോടെ നേരിടാന്‍തന്നെ ഞാന്‍ തീരുമാനിച്ചു. അത് ഭയം കൊണ്ടല്ല കേട്ടോ. എന്റെയും എളാപ്പാന്റെയും സംഗതികള്‍ തമ്മില്‍ ഒരു പാട് അന്തരമുണ്ട് . എളാപ്പാന്റെത് കളരി . അത് ഭാരതീയ സംസ്കാരമാണ്. എന്റെതോ വിദേശിയും! ഞങ്ങള്‍ തമ്മില്‍ ഒരു 'സാംസ്കാരിക സംഘട്ടനം' നടന്നാല്‍ പിന്നീടത് വലിയ ലോകയുദ്ധത്തിനുതന്നെ കാരണമായെങ്കിലോ?  

വൈകീട്ട്,  കൂടണയാന്‍ വരുന്ന കോഴിയെപോലെ  വീട്ടില്‍വന്ന എന്നെ വരവേറ്റത് ഞെട്ടിക്കുന്ന കാഴ്ച്ചകളായിരുന്നു !
(തുടരും..)


79 comments:

  1. Enter the dragon..

    Waiting for the next part
    (Return of the dragon or Fist of fury?)

    ReplyDelete
  2. രണ്ടാം ഭാഗം ഉടന്‍ കാണുമോ

    ReplyDelete
  3. വായന സുഖിച്ചു.. ബാക്കി വായിക്കാനുള്ള ജിജ്ഞാസ കാരണം കൂടെക്കൂടെ ഇവിടെ വന്ന് നോക്കണോ ഉടനേ കാണില്ലേ?

    പിന്നെ എന്‍റെ അറിവില്‍ (അറിവില്ലയ്മയില്‍..;)) എനിക്കു തോന്നുന്നത് കരാട്ടെയും മറ്റും കളരിയില്‍ നിന്നും ഉടലെടുത്ത ആയോധന മുറയാണെന്നാണ്.

    ReplyDelete
  4. ഞെട്ടാനായി ഞങ്ങൾ കച്ച മുറുക്കി ഒരുങ്ങിക്കഴിഞ്ഞു. അടുത്ത റൌണ്ടിനുള്ള മണിമുഴങ്ങട്ടെ...

    ReplyDelete
  5. ഹ..ഹ.. കൊള്ളാാം..

    നെഞ്ചക്ക് കൊണ്ടുള്ള കളി അപകടമാണെന്ന് മനസിലായല്ലോ.. ഞാന് എന്റെ സിസ്റ്റേൾസ് & ബ്രദറിന്റെ മുന്നിൽ ആളാവാൻ വേണ്ടി ഇത് കൊണ്ട് ബ്രൂസ്‌ലി ചമയുമായിരുന്നു. അന്ന് പക്ഷെ ഉപ്പ കൊണ്ടു വന്ന നല്ല തടിയൻ ടർക്കി കൊണ്ട് തല ചെവിയടക്കം മൂടികെട്ടിയായിരുന്നു കസർത്ത് :)

    ReplyDelete
  6. നെഞ്ചക്ക് നെഞ്ചത്ത് കൊണ്ട് നെലത്തു വീണു നെലവിളിക്കുമ്പോ നെഞ്ച് തിരുമ്മി എളാപ്പാ ശപിച്ചിരുന്നോ? എങ്കില്‍ സൂക്ഷിച്ചോളൂ, യോഗാ ഗുരുവിന്റെ നെഞ്ചത്ത് സ്വന്തം പുത്രന്‍ പുത്രകാമേഷ്ടിയാഗം നടത്താന്‍ സാധ്യതയുണ്ട് :-) സ്വന്തം എളാപ്പ ദോശക്കു മാവും ചുഴറ്റി വേദനകൊണ്ട് പുളയുമ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചു സമയം കളഞ്ഞ ആ മനക്കട്ടി ഞാന്‍ സമ്മതിച്ചു !!

    ReplyDelete
  7. കുറുമ്പടി.....കൊള്ളാം...വളരെ ഇഷ്ടപ്പെട്ടു....എന്തിനാ താമസിക്കുന്നത്..?..ബാക്കി ഭാഗം കൂടി പെട്ടന്ന് പോരട്ടെ....

    ReplyDelete
  8. ഹമ്മൊ..,
    പോരട്ടെ പെട്ടെന്ന് തന്നെ.

    ReplyDelete
  9. അപ്പോ ഇത്ര ഭയങ്കരനാണ് ആള്! കണ്ടാ പറയില്ല. ആ എളാപ്പാന്റെ സ്ഥിതി എന്തായിട്ടുണ്ടാവും? എന്നിട്ട് കളിയ്ക്കാൻ പോയത്രെ!

    എഴുത്ത് ഉഷാറായിട്ടുണ്ട്. അഭിനന്ദനങ്ങൾ. അടുത്ത ഭാഗം ഉടനെ പോസ്റ്റ് ചെയ്യുക.

    ReplyDelete
  10. കൊള്ളാം.........

    ബാക്കി കൂടി പോരട്ടെ.........

    ReplyDelete
  11. കഞ്ചാവടിക്കാരന്റെ കയ്യിലെ സാധുബീഡിപോലെ , കൈകാലുകളില്‍ നല്ല ജമണ്ടന്‍ മസിലുകള്‍!

    ഈ പ്രയോഗം മനസ്സിലായില്ല. എന്നാലും മധുരപ്പതിനേഴനെ ആരും നോക്കാതിരുന്നതു കഷ്ടമായി. സാരമില്ല. ഇപ്പോ എല്ലാവരും നോക്കി. കഥ എന്നാണു ലേബൽ. പക്ഷേ അനുഭവം പോലെയാണു തോന്നുന്നത്. അതു എഴുത്തിന്റെ മിടുക്കാണല്ലേ.(പിന്നെ സ്വന്തം പോട്ടവും!)

    എന്തായാലും അടുത്ത പോസ്റ്റ് വേഗം പോരട്ടെ. എളാപ്പ അടിച്ചു ചമ്മന്തിയാക്കിയോ അതോ രക്ഷപ്പെട്ടോ എന്നറിയണമല്ലോ.

    ReplyDelete
  12. ആ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ കൂടി വരട്ടെ പെട്ടന്ന് തന്നെ വരട്ടെ

    ReplyDelete
  13. അടുത്ത റൌണ്ട് വെടി പൊട്ടട്ടേ എന്നിട്ടാവാം...!!

    ReplyDelete
  14. വായിച്ചു , ചിരിച്ചു...പിന്നെ ഒരു അടവ് കൂടി പഠിച്ചല്ലോ..ഓട്ടം..ബാക്കി വേഗം പോന്നോട്ടെ..അടിയാണോ അതോ വെടി തന്നെ ആകുമോ എന്നൊരു സംശയം..

    ReplyDelete
  15. കരാട്ടെ,യോഗ... എന്തെല്ലാമാണ് കയ്യില്‍. ഇതെല്ലാം പഠിച്ചു കഴിഞ്ഞപ്പോള്‍ കയ്യിരിപ്പ് ശരിയായിക്കാണും :).ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്‌ അല്ലെങ്കില്‍ കളരിക്ക് പുറത്തു എന്ന് പറയുമെങ്കിലും , ഇതിപ്പോള്‍ ആശാന്റെ നെഞ്ചത്തും കളരിക്ക് പുറത്തും ആയോന്നൊരു സംശയം.:)രസിച്ചു വായിച്ചു. ബാക്കിയുള്ള ഞെട്ടല്‍ ഉടന്‍ വരട്ടെ.

    ReplyDelete
  16. അയ്യോ...
    ഇത് വല്ലാത്ത കൊലച്ചതി ആയിപ്പോയി.
    എന്റെ ബി.പി. കൂടുന്നു,
    രണ്ടാംഭാഗം വേഗം, വേഗം...

    ReplyDelete
  17. ശരി ഞെട്ടാന്‍ തയ്യാറായി ..പറഞ്ഞോ ..:)

    ReplyDelete
  18. എന്തായിരിക്കും ആ ഞെട്ടിക്കുന്ന കാഴ്ചകള്‍ ..?
    കാത്തിരിക്കാം :-)

    ReplyDelete
  19. Upamakalum prayogangalumellam (elappante nenjathu kaanicha aa proyogamadakkam) peruthishttappettu!!

    Alla nenjakku evidunnu kitti? athu paranjillallennu thonnunnu... Ethaayalum aa sambhavam vazhi jeevithathil ethu nimishavum prayojanam cheythekkaavunna oru puthiya adavu padikkan pattiyathu nannayi...

    Appo adutha bhagam poratte, njettan ready aanu :)

    Regards
    http://jenithakavisheshangal.blogspot.com/

    ReplyDelete
  20. ഇസ്മയിലെ ഈ ഫോട്ടോ സ്വന്തമാണോ..എത്ര ഭാഗമാണ്. ശരിക്കും നേരു പറഞ്ഞാലീഫോട്ടോം കണ്ടിട്ട് എനിക്ക് ചിരിയടക്കാന്‍ കഴിയുന്നില്ല.

    ReplyDelete
  21. രസകരം! അടുത്ത ഭാഗം കാത്തിരിയ്ക്കുന്നു..എങ്കിലും ഇത്തരം ഒരു ഭീകരജീവിയുടെ അടുത്തിരുന്നാണോ ഞാൻ ഇന്നലെ ഭക്ഷണം കഴിച്ചതെന്നോർക്കുമ്പോൾ..... :)

    'എന്നിത്യാദി' എന്ന പ്രയോഗം ഒരു 'പള്ള-സൈഡ്‌' സ്റ്റൈൽ ആയോ എന്ന് സംശയം.(എന്നിത്യാദി മിമിക്ക്രി ഡയലോഗുകള്‍ ...)

    ReplyDelete
  22. ഹ ഹ ....നന്നായിട്ടുണ്ട് . നല്ല ഭാഷ ...!!!

    ReplyDelete
  23. എന്റെയും എളാപ്പാന്റെയും സംഗതികള്‍ തമ്മില്‍ ഒരു പാട് അന്തരമുണ്ട്

    നെഞ്ചത്ത് കൊള്ളാതെ
    സൂക്ഷിച്ചാല്‍ നന്ച്ജക്ക് നല്ല ചരക്ക് തന്നെ അല്ലെങ്കില്‍
    തുടര്‍ന്ന് വായിച്ചിട്ട് പറയാം

    ReplyDelete
  24. ആഹ! എന്നാല്‍ ഇനിയൊന്നു ഞെട്ടാം. ഞെട്ടിച്ചേ.. നോക്കട്ടെ!

    ReplyDelete
  25. ഹ..ഹ..രണ്ടാം ഭാഗത്ത്‌ കഥാനായകന്‍ അംരീഷ് പുരിയുടെ സ്ഥാനത്ത്‌ വരുമോ...നല്ല രസമായിട്ടുണ്ട്, അടുത്ത ഭാഗം പെട്ടന്ന് പോസ്റ്റണെ...:)

    ReplyDelete
  26. This comment has been removed by the author.

    ReplyDelete
  27. ഈ ബ്ലോഗിന്റെ ലിങ്ക് ആരോ എളാപ്പാക്ക് അയച്ചു കൊടുത്തതിനാല്‍ ബാക്കി ഭാഗം പുറത്തിറങ്ങാന്‍ സാധ്യത ഇല്ല എന്ന് കുറുമ്പടിക്ക് വേണ്ടി ..
    ഞാന്‍ !

    ReplyDelete
  28. ആലിഫേ വെറുതെ സങ്കടപ്പെടുത്തണ്ടാ ട്ടൊ..അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാ ഞങ്ങള്‍..ആകാംക്ഷയോടെ..
    "നിജാം പാക്ക്‌, മൈസൂര്‍ പാക്ക് എന്നെല്ലാം അറിയുമെന്നല്ലാതെ, വയറ്റത്തും 'പാക്ക്‌' ഉണ്ടെന്നു അന്നെനിക്ക് അറിവില്ലാത്തതിനാല്‍ എണ്ണിനോക്കിയില്ല. (എന്നാലും ഒരഞ്ചെട്ടെണ്ണം കാണുമായിരിക്കും)."
    വയറ്റത്തുള്ള ഈ പാക്ക് ഞാന്‍ ആദ്യായി കേള്‍ക്കുകയാ....എനിക്കൊരു പിടിയും ഇല്ല...
    ഉമ്മ ശരിക്കുൊരു കുറുമ്പിയാ ല്ലെ?
    വായനാസുഖമുള്ള കഥ...

    ReplyDelete
  29. അപ്പൊ ആളൊരു ചില്ലറക്കാരനല്ല അല്ലെ ... അയ്യേ താങ്കളെ അല്ല ഉദേശിച്ചത് എളാപ്പാനെയാ... അദേഹം കാരണം ഇങ്ങനെയൊരെണ്ണം വായിക്കാന്‍ ഞങ്ങള്‍ക്ക് പറ്റിയല്ലോ ... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... കാത്തിരിക്കണോ അലിഫ് പറഞ്ഞത് പോലെ വല്ലതും... സംഭവിക്കുമോ .. നല്ല അവതരണം .തുടരുക ആശംസകള്‍ ..

    ReplyDelete
  30. ഇസ്മായിലിക്ക, നിങ്ങള്‍ ഒരു പുലിയാണല്ലേ.. ഹോസ്റ്റലില്‍ എന്റെ റൂം മേറ്റിനും ഒരു നെഞ്ചക് ഉണ്ടായിരുന്നു..അത് വെച്ച് ഞാനും അഭ്യാസം പഠിക്കാന്‍ നോക്കിയിരുന്നു..എന്റെ തന്നെ തലയും നെഞ്ചും പൊളിയാന്‍ തുടങ്ങിയപ്പോള്‍ ആ പരിപാടിയങ്ങു നിര്‍ത്തി..
    അടുത്ത ഭാഗം ഉടനെ പോന്നോട്ടെ.

    ReplyDelete
  31. ജഗജില്ലിയായ എളാപ്പാന്റെ വാളെടുത്ത് ചക്ക വെട്ടുന്ന ഉമ്മാന്റെ മോനല്ലേ... എളാപ്പാന്റെ നെഞ്ചിൻകൂട് തകർത്തില്ലെങ്കിലേ അത്ഭുതമുള്ളു...

    ആ ഫോട്ടോകണ്ട് ശരിക്കും ഞെട്ടി.

    ReplyDelete
  32. എന്റെയും എളാപ്പാന്റെയും സംഗതികള്‍ തമ്മില്‍ ഒരു പാട് അന്തരമുണ്ട് . എളാപ്പാന്റെത് കളരി . അത് ഭാരതീയ സംസ്കാരമാണ്. . എന്റെതോ വിദേശിയും! ഇത് രണ്ടും അറിയാത്തത് കൊണ്ട് ഞെട്ടാന്‍ വഴിയില്ലട്ടോ????

    ReplyDelete
  33. അന്നെനിക്ക് മധുരപ്പതിനേഴ്. എന്നെത്തൊട്ടാല്‍ ഞാന്‍ തനിയെ നിന്നുതിളയ്ക്കുന്ന പ്രായം!
    ഹി ഹി കൊള്ളാം അപ്പോള്‍ അങ്ങിനെ ഒക്കെയായായിരുന്നു.
    അപ്പോള്‍ അടുത്ത ലക്കം പോരട്ടെ
    പിന്നെ എന്തായീന്നറിയണമല്ലോ

    ReplyDelete
  34. ഇതാ സഹിക്കാന്‍ വയ്യാത്തത്, ഈ കാത്തിരിപ്പ്.
    അടുത്ത പോസ്റ്റ് വരുന്നവരെ ഞെട്ടാം.
    ഞെട്ടി കൊണ്ടേ ഇരിക്കാം..
    പാവം എളേപ്പാ!!

    ReplyDelete
  35. ഇത്, പഴയ സിനിമാ നോട്ടീസ് പോലെ “ശേഷം ഭാഗം സ്ക്രീനില്‍“ എന്ന് പറഞ്ഞു ആകാംക്ഷയുടെ മുള്‍ മുനയില്‍ നിര്‍ത്തുക, രണ്ടാം ഭാഗം ഉടനേ പോരട്ടേ ഇസ്മെയിലേ!

    ReplyDelete
  36. എളാപ്പാക്കീ ജയ്‌
    ജയ്‌ ജയ്‌ ജയ്ഹോ !

    ReplyDelete
  37. നെഞ്ചത്ത്‌ തന്നെ കൊടുത്തു അല്ലെ? എത്ര കാലം കൊണ്ട് നടന്ന പകയാ വീട്ടിയത്? അറിയാതെയാണെന്ന് പറഞ്ഞാല്‍ പിന്നേ കുഴപ്പമില്ലല്ലോ.
    അടുത്തത് കൂടി പെട്ടെന്ന് പറ.. ക്ഷമ നശിക്കുന്നു.

    ReplyDelete
  38. എളാപ്പാന്റെ അടുത്ത് പത്തൊന്‍പതാമത്തെ അടവ് ആണ് എടുക്കേണ്ടിയിരുന്നത്....കാലില്‍ വീണു കരയുക....
    അപ്പോ യോഗ മാത്രമല്ല, ഗരോട്ടയും വശമുണ്ടല്ലേ ഇസ്മൂ....ഞാനെന്തെങ്കിലും അറിവില്ലായ്മ പറയുകയോ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അങ്ങു ക്ഷമിച്ചേക്കണേ :-)

    ReplyDelete
  39. കഴിഞ്ഞ മാസം എന്നോട് പറഞ്ഞ കഥയല്ലേയിത്? അടുത്ത ഭാഗം പെട്ടെന്നിട്ടോ..അല്ലെങ്കില്‍ ബാക്കി ഞാനെന്റെ ഒരു പോസ്റ്റാക്കും..ജാഗ്രതൈ.

    ReplyDelete
  40. ബാക്കി ടപ്പേ ന്ന് പോരട്ടെ....

    വല്ലാതെ കാത്തിരിക്കാനൊന്നും വയ്യ.
    വെയിറ്റിംഗ് ചാര്‍ജ് ഈടാക്കും പറഞ്ഞേക്കാം...

    ReplyDelete
  41. കൊള്ളാം ഇങ്ങനെയും രഹസ്യങ്ങള്‍ ഉണ്ടല്ലേ ....

    ReplyDelete
  42. എളാപ്പാനെ തല്ലിയ ഭാഗം കൊള്ളാം, ഇനി എളാപ്പാന്റെ തല്ലു കിട്ടിയ ഭാഗത്തിനായി കാത്തിരിക്കുന്നു :)

    ReplyDelete
  43. ഇതൊക്കെ ശ്ശി നേരത്തെ പറയേണ്ടേ സുഹൃത്തേ... അടുത്ത് കൂടുമ്പോള്‍ അറിയാവുന്ന അടവുകള്‍ മനനം ചെയ്തു നില്‍ക്കാലോ. ഇനിയേതായാലും രണ്ടു മൂന്നു മീറ്റര്‍ മാറി നിന്നുള്ള ലോഹ്യമേ വേണ്ടൂ ട്ടോ.. :)

    ReplyDelete
  44. ഒരിക്കെ ഞാനും ആവേശം പൂണ്ട് നെജ്ജക്ക് എടുത്തു വീശി ഒന്ന് രണ്ടു തവണ കുയപ്പമില്ലയിരുന്നു പിന്നെ തലയിലും നെഞ്ചിലും നന്നായി കിട്ടി, അതോടെ ആ എടപാട് നമ്മള്‍ നിര്‍ത്തി

    ReplyDelete
  45. "തുടരും " എന്ന പ്രതിഭാസം വേണ്ടായിരുന്നു. എളാപ്പാക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ എല്ലാവരെയും
    പോലെ എനിക്കും ആഗ്രഹം ഉണ്ട് .ഒപ്പം ഇസ്മയിലിനും ഉടനെ എന്തെങ്കിലും സംഭവിക്കും എന്ന പ്രതീക്ഷയും ഉണ്ട് .ഹ ഹാ .. നന്നായി എഴുതി .

    ReplyDelete
  46. "ഒന്നരകൊല്ലമായിട്ടു ഞാന്‍ പഠിക്കാത്ത ഒരടവ് അപ്പോള്‍ ഞാന്‍ ഒറ്റ നിമിഷം കൊണ്ട് പഠിച്ചെടുത്തു. അതെ; ഒരൊറ്റ ഓട്ടമായിരുന്നു..!"
    കൊള്ളാലോ മാഷെ.....
    ഇനിയുമുണ്ടോ കയ്യില്‍ അടവുകള്‍...???
    --
    അടുത്ത പോസ്റ്റ് വേഗം പോരട്ടെ.

    ReplyDelete
  47. പടച്ചോനേ ..തുടരും എന്ന് ,,,ആസ്യാനെറ്റിലെ ,,മാനസപുത്രി പോലയാകാഞ്ഞാല്‍ മതിയായിരുന്നു ,,,,

    ReplyDelete
  48. വളരെ ആകാംഷയുണ൪ത്തുന്ന ഒരു പോസ്റ്റ്..പക്ഷേ ഈ നെഞ്ചക്ക് എന്താണെന്ന് എനിക്ക് മനസ്സീലായില്ല.വടിയോ അതോ കത്തിയോ...?ഒരു പ്രാദേശിക പദമായിരിക്കാം അല്ലേ?

    ReplyDelete
  49. ച്ഛെ രസം കളയാതെ വേഗം തുടരൂ മാഷേ.. (ഓട്ടത്തിനു മുന്‍പ് ചോര്‍ന്നുപോയത് ധൈര്യം മാത്രമായിരുന്നോ) :)

    ReplyDelete
  50. @സ്മിത: "നെഞ്ചക്ക്" അഥവാ നന്‍ചകു എന്നതിനേപ്പറ്റി അറിയാന്‍ http://en.wikipedia.org/wiki/Nunchuck

    ReplyDelete
  51. എളേപ്പാ ഇടിച്ചുകൂമ്പ് കലക്കിയോന്നു അറിയാന്‍ അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  52. പറഞ്ഞ പോലെ ബാക്കി ഭാഗം വേഗം പോസ്റ്റിക്കോ ,ഇല്ലെങ്കില്‍ സിദ്ധീഖ് പോസ്റ്റും!. പണ്ടും ഈ “സംഗതി”യൊക്കെ ഉണ്ടായിരുന്നല്ലെ?.ഈ നെഞ്ചക്കിന്റെ പടമൊന്നും[ഇനി പറഞ്ഞത് അബദ്ധമാകുമോ?] കിട്ടിയില്ലെ?. എളാപ്പന്റെയും ഒരു ഫോട്ടോ രണ്ടാം ഭാഗത്തില്‍ പ്രതീക്ഷിക്കുന്നു. അപ്പോ യോഗ തുടങ്ങും മുമ്പ് കളരിയായിരുന്നല്ലെ?.ഇതൊക്കെ മുമ്പറിയാതിരുന്നതു നന്നായി, അന്നു വന്നപ്പോള്‍ തീരെ പേടി തോന്നിയില്ല!

    ReplyDelete
  53. എന്നാലും എളാപ്പയ്ക്കിട്ടു അത്രേം വല്യ പണി കൊടുത്തിട്ട് കൂട്ടുകാരുടെ കൂടെ കളിക്കാന്‍ പോയല്ലോ ! സമ്മതിക്കണം !! ഫോട്ടോ കൊള്ളാംട്ടോ .. പറഞ്ഞപോലെ മുഖത്ത് ആ ഒരു പുച്ഛഭാവം തോന്നുന്നുണ്ട് :)

    ബാക്കി വൈകിക്കല്ലേ...

    ReplyDelete
  54. കളി കാര്യമായി...ഏതായാലും അടുത്തതു കൂടി വായിച്ചതിനു ശേഷം അഭിപ്രായം കുറിക്കാം...

    ReplyDelete
  55. അതെ
    ആളു ചില്ലറക്കാരനല്ല
    രൂപ തന്നെയാ..നോട്ട് നോട്ട്

    ReplyDelete
  56. ഇനി ഇയാളെ പേടിക്കനമല്ലോ.. ഹി ഹീ..

    ReplyDelete
  57. ഇനി എന്തൊക്കെ കാണണം

    ReplyDelete
  58. എന്തായിരുന്നു ആ കാഴ്ച!! ??
    അടുത്ത ഭാഗം എപ്പം ഇറങ്ങും?

    ReplyDelete
  59. വലത് മാറി ഇടത് മറിഞ്ഞ് കമിഴ്ന്ന് കുനിഞ്ഞിരുന്നു ഞാൻ ചാരി കിടന്ന് ബാക്കി ഭാഗം... ബാക്കി ഭാഗം ...എന്ന് കരഞ്ഞ വിളിച്ചു.

    ReplyDelete
  60. ഞാന്‍ അവധി കഴിഞ്ഞു വന്നു ശിഷ്യര്‍ ഇല്ലാത്ത കളരി പോലെ ഒരു ഇരുപ്പ് ആയിരുന്നു...

    പുലരിയും തണലും ഒക്കെ കൂടി മൊത്തം ഒന്ന് വായിച്ചപ്പോള്‍ ഒരു നെഞ്ജക്ക് എടുക്കാന്‍ ഉള്ള ഉഷാര്‍ ആയി ഇപ്പൊ....

    എന്നാലും എളപ്പന്റെ വാള് എടുത്തു ചക്ക വെട്ടിയ ഉമ്മ..ശരിക്കും ചിരിപ്പിച്ചു...അടുത്ത അടവ് കാണാന്‍ കാത്തിരിക്കുന്നു..

    ReplyDelete
  61. ചക്ക വെട്ടാൻ ഒരു വാളുണ്ടായിരുന്നെങ്കിൽ എത്ര സൗകര്യമായിരുന്നു. ഉമ്മാന്റെ innovation കലക്കി!

    ReplyDelete
  62. ഈ നെഞ്ചക്ക് ഞാന്‍ കാണാന്‍ വൈകി.
    കൊച്ചിന്‍ ഹനീഫിനെ ഓര്‍മ്മ വന്നു, എളാപ്പാനെ വായിച്ചപ്പൊള്‍..
    നല്ല പോസ്റ്റ്, ആശംസകള്‍.

    ReplyDelete
  63. വീട്ടിലും ഉണ്ടായിരുന്നു ഒരു വാള്‍....ഉമ്മാമയായിരുന്നു ചക്ക മുറിച്ചിരുന്നത്.......

    ReplyDelete
  64. രസിപ്പിക്കുന്ന ഈ എഴുത്തില്‍ കളഞ്ഞു പോയ കൌമാരത്തിന്‍റെ മധുര നൊമ്പരമുണ്ട്. വളരെ നന്നാവുന്നു.

    ReplyDelete
  65. എല്ലാ വായനക്കാര്‍ക്കും എന്റെ ഹാര്‍ദ്ദവമായ ഓണം ആശംസകള്‍.

    ReplyDelete
  66. പാവം എളാപ്പ. എന്തു പറ്റിയോ ആവോ? അറിയാൻ ആകാംക്ഷയായി. വേഗം അടുത്തഭാഗം വരട്ടേ.
    എന്നാലും ഈ നെഞ്ചക്ക് എന്താന്നോ അതിന്റെ പ്രയോഗം എങ്ങനെയെന്നോ അറിയില്ല കേട്ടോ.

    ReplyDelete
  67. ഇതിപ്പോ തോട്ടിന്റെ കരയില്‍ നിര്‍ത്തിയ പോലേയായി... വേഗം വരട്ടെ അടുത്ത ഭാഗം..........കാത്തിരിക്കുന്നു

    ReplyDelete
  68. വായന തീര്‍ന്നിട്ടും ചിരി നിര്‍ത്താനാവുന്നില്ല. ഇത്ര നര്‍മ്മ രസത്തോടെ എഴുതാന്‍ കഴിയുന്നത്‌ ഒരു അത്ഭുതം തന്നെ.

    ഈ തിരക്കേറിയ സമയങ്ങളിലും ‍ എന്റെ ബ്ലോഗില്‍ ഇത്തിരി നേരം ചിലവിട്ടതിനു നന്ദിയുണ്ട്

    ReplyDelete
  69. ഞാനാദ്യ ഭാഗം വായിക്കാന്‍ വന്നതാ
    അപ്രത്ത് പോയി ബാക്ക്യൂടെ വായിക്കട്ടെ

    :)

    ReplyDelete
  70. രണ്ടാം ഭാഗത്തിന്റെ ലിങ്ക് വഴി ആണ് ആദ്യ ഭാഗത്ത് എത്തിപ്പെട്ടത് ഇനി രണ്ടാം ഭാഗം നോക്കിയിട്ട് തന്നെ ബാക്കി കാര്യം...

    ഹിപ്പി കലക്കീട്ടുണ്ട്ട്ടാ... ഇതൊക്കെ ഇപ്പൊഴും ഫ്രെയിം ചെയ്തു വച്ചിരിക്ക്യാല്ലേ ഗൊച്ചു ഗള്ളൻ
    ;)

    ReplyDelete
  71. ismail ji..nice ...story..adutha bhagam vayikkatte!!

    ReplyDelete
  72. കളരിയാനല്ലേ സാറെ ഉഗ്രന്‍ ബാക്കിയുള്ളത് അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഉറുമിയില്‍ ഉണ്ടായിരുന്നത് സാറാണ് അല്ലെ

    ReplyDelete
  73. ആരും എന്നെ നോക്കില്ലെങ്കിലും ഞാൻ എല്ലവരെയും അങ്ങോട്ടു നോക്കുമല്ലെ.ഇഷ്ടപ്പെട്ടു.. ബാക്കി ക്കൂടി വായീക്കട്ടെ

    ReplyDelete
  74. "എന്റെ നെഞ്ചക്ക് , എളാപ്പാന്റെ നെഞ്ചത്ത് .." പേരുതന്നെ വെലസിട്ടോ... ഉസ്സാര്‍..

    ReplyDelete
  75. രണ്ടാം ഭാഗം നോക്കിയിട്ട് തന്നെ ബാക്കി കാര്യം...

    ReplyDelete
  76. ഉമ്മ ചക്ക മുറിക്കാന്‍ വാളെടുത്തപ്പോള്‍ തന്നെ ആദ്യത്തെ രസക്കുടുക്കപ്പൊട്ടി. മുത്ധെ ഛോഡ് ദോ എന്ന് വിലപിക്കുന്ന അമരീഷ്പുരിയുടെ രംഗപ്രവേശം ബഹുത് ഇഷ്ടായി.എളാപ്പാന്റെ നെഞ്ചത്ത് നെഞ്ചക്ക് കൊള്ളാനുള്ള സാഹചര്യവും, അതിന് ശേഷമുള്ള് സംഭവ വികാസങ്ങളും ഈ കഥയിലെ നര്‍മ്മത്തിന്റെ മര്‍മ്മം തന്നെയാണ്. ഞാനിവിടെ വരാന്‍ വൈകിയതില്‍ സങ്കടം തോന്നുന്നു. എന്തായാലും ആ ഞെട്ടിക്കുന്ന കാഴ്ച്ചകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു...

    ReplyDelete