25/09/2012

അവധിക്കാല കാഴ്ച്ചകള്‍ -2012




ഈ നിഷ്കളങ്ക പുഞ്ചിരി നമ്മിലന്യമാകുന്നുവോ..? 


വിമാനം റദ്ദാക്കിയാലും മഴയത്തുള്ള അനിര്‍വചനീയ യാത്ര റദ്ദാക്കില്ല !!!



മഴയുടെ ബാക്കിപത്രം 


ജാത്യാലുള്ളതു തൂത്താല്‍ പോകുമോ ..? (വിശദ വിവരങ്ങള്‍ ഇവിടെ അമര്‍ത്തി വായിക്കാം) 


നിങ്ങടെ വായില്‍ വെള്ളം നിറഞ്ഞാല്‍ എന്റെ ഉള്ളം നിറഞ്ഞു ! 



വെള്ളരിക്ക ആത്മഹത്യ ചെയ്തതല്ല ! വിത്തിന് വേണ്ടി കെട്ടിത്തൂക്കിയതാ



ഒരു അളവുപാത്രം ....വംശനാശ ഭീഷണിയില്‍  



മീന്‍ പിടിക്കാനുള്ള പഴയ ഒരു സൂത്രം 



വെള്ളത്തില്‍ ഒഴുകും ആഢംബര നൌക 



കരയില്‍ ഉരുകും ജീവിത നൌക


ആഢംബരത്തിനുമുണ്ട് ഒരു അവസാനം 


ദ്വീപുനിവാസികളുടെ 'ബൈക്ക്‌ '!!


വെള്ളം വെള്ളം സര്‍വത്ര !!



ബ്രിട്ടീഷുകാരന്റെ കരവിരുത്  ( പുനലൂര്‍ തൂക്കുപാലം )



നയനമനോഹരം (തെന്‍മല  ജലസേചന പദ്ധതി)



പഴമയുടെ പ്രൌഡി ( പുനലൂര്‍ റെയില്‍വേ പാലം )



കനവിലേക്കൊഴുകിയെത്തും  നീരൊഴുക്ക് 



പാലരുവി വെള്ളച്ചാട്ടം 


സ്വര്‍ഗ്ഗത്തെക്കള്‍ സുന്ദരമാമീ ...............



കുണ്ടോട്ടി സംഗമത്തിനിടയില്‍ ( ശങ്കരനാരായണന്‍ , ജിത്തു, ഇസ്മായില്‍ )


ഇനി ധൈര്യമായി ചാവാം



ഈ സ്ഥലത്തെത്തിയാല്‍ നാം അറിയാതെ മാന്തിപ്പോകും !!


നമ്മുടെ വാര്‍ദ്ധക്യത്തില്‍  , ഈ നിഷ്കളങ്ക പുഞ്ചിരി നമ്മില്‍  പ്രതീക്ഷിക്കാമോ...?

കഴിഞ്ഞ അവധിക്കാല കാഴ്ചകള്‍ കാണാന്‍ ഇവിടെ അമര്‍ത്തി നോക്കാം 

69 comments:

  1. കഴിഞ്ഞ രണ്ടുമാസത്തെ അവധിയില്‍, കണ്ട കാഴ്ചകളില്‍ ചിലത് മാത്രം ...

    ReplyDelete
  2. മനോഹരം, അവിസ്മരണീയം..
    സ്ഥല കാല ബോധമുള്ള ബ്ലോഗര്‍ക്ക് സ്ഥിര ബാധയുണ്ടാവട്ടെ..

    ReplyDelete
  3. അസുലഭ നിമിഷങ്ങള്‍., സുന്ദര കാഴ്ചകള്‍,
    കഥയല്ലിതു ജീവിതം :)

    ReplyDelete
  4. നല്ല ചിത്രങ്ങള്‍ !

    ReplyDelete
  5. നാടും ഊരുചുറ്റലും ഇഷ്ടം തന്നെ.

    ReplyDelete
  6. ഇനിയും കുറച്ച് കൂടി കയ്യില്‍ സ്റ്റോക്ക് കാണുമല്ലോ? സൌകര്യം പോലെ അതും ഇങ്ങ് പോരട്ടേന്ന്.......

    ReplyDelete
    Replies
    1. കൂടുതല്‍ ചിത്രങ്ങള്‍ അപ് ലോഡ്‌ ആവുന്നില്ല ശരീഫ്ക്ക.

      Delete
  7. ജീവിതത്തില്‍ എപ്പോഴും കാണുന്നതും കണ്ടാല്‍ തന്നെ മനസ്സില്‍ സൂക്ഷിക്കാന്‍ ശ്രമിക്കാത്തതുമായ കാഴ്ച്ചകള്‍ ...വളരെ സുന്ദരമായി മിഴിയും കാമെറയും ഒപ്പിയെടുത്തു..ഒപ്പം ചിന്തനീയങ്ങളായ തലക്കെട്ടുകളും ...ഭാവുകങ്ങള്‍ !!

    ReplyDelete
  8. നല്ല ചിത്രങ്ങള്‍...തലക്കെട്ടും
    ഗംഭീരം...
    ഈ മാന്തുക എന്ന സ്ഥലത്തെപ്പറ്റി മുന്‍പ്
    കേട്ടിരുന്നു..
    അപ്പൊ ഉള്ളത് ആണല്ലേ?
    ഓ എനിക്ക് വെള്ളിരിക്കയുടെ ആല്മഹത്യ നന്നേ
    പിടിച്ചു...ശെരിഫ്ക്ക പറഞ്ഞ പോലെ ഇനിയും
    കാണുമല്ലോ..പോരട്ടെ..

    ReplyDelete
  9. ഇനി പോകാനെവിടേലും ബാക്കിയുണ്ടായിരുന്നോ ഇസ്മായീലേ? :)

    ReplyDelete
  10. മീന്‍ പിടിക്കുന്നതിന്‍റെ താഴെ മീന്‍ പൊരിക്കുന്ന ചിത്രം. കണ്ടാല്‍ സ്വന്തം പിടിച്ചതാ എന്ന് തോന്നും. നിങ്ങള്‍ നാട്ടിലൊക്കെ തോട്ടില്‍ ചൂണ്ടയിട്ടാല്‍ മാന്തള്‍ കിട്ടുമല്ലേ. ഞങ്ങളെ നാട്ടില്‍ അയക്കോറ വരെ പിടിച്ചിട്ടുണ്ട്. :)
    നന്നായി ട്ടോ കാഴ്ചകള്‍

    ReplyDelete
    Replies
    1. ചെറുവാടിയിലെ അയക്കോറക്ക് ഞങ്ങടെ നാട്ടില്‍ 'ഏട്ട' എന്ന് പറയും..തോടുകളില്‍ അത് സുലഭമാണ്.

      Delete
  11. നല്ല ഫോട്ടോസ്.... നാട്ടില്‍ പോകുമ്പോള്‍ ഒരു പാട് ഫോട്ടോസ് എടുക്കാറുണ്ടെങ്കിലും ഇങ്ങനെയിടാറില്ല.. ഇനി മുതല്‍ ഞാനും ഇട്ടാലോ....

    ReplyDelete
  12. അവധിയാഘോഷത്തിനു ആശംസകള്‍...!

    ReplyDelete
  13. കുറച്ചു ഫോട്ടോസ് മാത്രം ആണല്ലോ ഇത് മറ്റുള്ള ഫോട്ടോസ് എവിടെ :)

    ReplyDelete
  14. അങ്ങോളമിങ്ങോളമൊന്ന് കറങ്ങിയല്ലൊ.. :)

    ReplyDelete
  15. നല്ല ഫോട്ടോസ് തണല്‍ ജി നാട്ടില്‍ പോയതും വന്നതും ഒന്നും ഞാന്‍ അറിഞ്ഞില്ല

    ReplyDelete
  16. സത്യം പറഞ്ഞെ ആ ചൂണ്ടയില്‍ എത്ര മീന്‍ കൊത്തി ??
    നല്ല ഫോട്ടോസ് ...യാത്രാ വിവരണങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കാമല്ലോ ല്ലേ ..???

    ReplyDelete
  17. അപൂര്‍വ കാഴ്ചകള്‍...! thanks for sharing Thanal..

    ReplyDelete
  18. അവധിക്കാലക്കാഴ്ച്ചകള്‍ കൊള്ളാം കേട്ടൊ
    ഇനീം കാണൂല്ലോ

    അടിക്കുറിപ്പുകളും നന്നായി

    ReplyDelete
  19. കൊള്ളാം..കാണാനും അടിക്കുറപ്പ് വായിച്ചാസ്വദിക്കാനും

    ReplyDelete
  20. അപ്പോ,
    ഇനി പോസ്റ്റുകൾ തുരുതുരാ പോരട്ടെ!
    ഭാവുകങ്ങൾ!

    ReplyDelete
  21. പടങ്ങളിലും അടികുറിപ്പുകളിലും മാത്രം ഒതുക്കി അല്ലേ
    പിന്നെ അവിയെത്തിയപ്പോൾ നന്നായി മാന്തിയോ..?

    ReplyDelete
    Replies
    1. ആദ്യമായി കാണുകയാ അങ്ങനെ ഒരു സ്ഥലം
      മുന്‍പ് കേട്ടിട്ട് കൂടി ഇല്ലായിരുന്നു അതിനാല്‍ തന്നെ കൌതുകം തോന്നി ഫോടോ എടുത്തത..
      ഫോട്ടോ എടുക്കുന്നതു കണ്ടു ആ നാട്ടുകാര്‍ എന്നെ മാന്തുമോ എന്ന പേടിയും ഉണ്ടായിരുന്നു

      Delete
  22. തിരിച്ചു എത്തിയോ ?

    ReplyDelete
  23. നല്ലൊരു ചിത്ര വിരുന്നായി ഇക്കാ ഈ പോസ്റ്റ്.!

    അതിലാ മാന്തുക എന്ന സ്ഥലനാമ ചിത്രമില്ലേ ? ആ രീതിയിൽ ഞാനിന്നലെ ഒരു സ്റ്റാറ്റസ്സ് ഇട്ടിരുന്നു.
    ശ്രദ്ധയിൽ പെട്ടില്ലെങ്കിൽ നോക്കാം.
    https://www.facebook.com/mannreloaded/posts/284378544996433?comment_id=1284750&ref=notif&notif_t=like

    ആശംസകൾ ഇക്കാ.

    ReplyDelete
  24. അപൂര്‍വ്വ കാഴ്ച്ചകള്‍,, നല്ല ഭംഗീണ്ട്..

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. നല്ല ഓര്‍മ്മകളു ചിത്രങ്ങളും കൊണ്ട് വന്നു ...ജനിവിടെ ഇരുന്നു മാന്തുകയാ എന്നാല്‍ പറയേണ്ടേ ..അത് സ്ഥലപേരാ...ഇവിടെ അമര്‍ത്തുക എന്ന് പറഞ്ഞപ്പോള്‍ അവിടെയും എനിക്ക് അക്കിടി പറ്റി അത് പോയത് കയിഞ്ഞ വര്‍ഷത്തെയും..ഏതായലും നല്ല പോസ്റ്റ്‌ ....

    ReplyDelete
  27. നീ എത്തിയല്ലേ പഹയാ..!
    ആ ബോര്‍ഡു വായിച്ചപ്പം ഞാനും അറിയാതെ മാന്തിപ്പോയി..!
    പടങ്ങളൊക്കെ കിടു..!
    കുട്ടിക്കാലത്ത് എന്റെ വീടിന്റെ തട്ടിനടിയില്‍ , ഇതിപോലെ വെള്ളരിക്ക തൂങ്ങിയാടാറുണ്ടായിരുന്നു.
    എന്തായാലും ഹൃദ്യമായി ഈ കാഴ്ച്ചവിരുന്ന്..!
    ആശംസകള്‍..!..പുലരി

    ReplyDelete
  28. ഫോട്ടോകളും കാപ്ഷനും കൊള്ളാം :)

    ReplyDelete
  29. ഞാനും ഒരു അവധിക്ക് പോയ പോലെ

    ReplyDelete
  30. നല്ല ചിത്രങ്ങള്‍... അവധിയുടെ ഏകദേശരൂപം കിട്ടി.

    ReplyDelete
  31. കൊച്ചു കൊച്ചീച്ചി പറഞ്ഞ കാര്യങ്ങള്‍ ഇസ്മയില്‍ ശ്രദ്ധിച്ചില്ലെ? ഫോട്ടോകള്‍ നന്നായിട്ടുണ്ട്. കൂടുതല്‍ ചേര്‍ക്കാമായിരുന്നു.

    ReplyDelete
  32. ഈ കൊച്ചു കൊച്ചു കുറുംബോഡികള്‍ വളരെ നന്നായിട്ടുണ്ട്.... ഭാവുകങ്ങള്‍.......

    ReplyDelete
  33. ഇസ്മായില്‍ ജി ,ഈ പോസ്റ്റിനു ഒരു വിവരണം കൊടുത്തിരുന്നു എങ്കില്‍ ഇത്രക്ക് നന്നാകുമായിരുന്നില്ല ,ഫോട്ടോകളില്‍ നോക്കുമ്പോള്‍ തന്നെ എല്ലാം വായിച്ചെടുക്കാം ! മനോഹരം എന്ന് പറഞ്ഞു കൂടുതല്‍ സുഗിപ്പിക്കുന്നില്ല ,അപ്പോള്‍ ഇനി ആ ഡ്രാഫ്റ്റില്‍ കിടക്കുന്ന ബാക്കി പോസ്റ്റുകള്‍ കൂടി ഇങ്ങോട്ട് പോന്നോട്ടെ !!

    ReplyDelete
  34. ചിത്രങ്ങള്‍ അധികമൊന്നും ഇല്ലാ എങ്കിലും ഉള്ളത് നയന മനോഹരം തന്നെ നാട്ടിലെ നല്ല ഓര്‍മ്മകള്‍ പങ്കു വെച്ചതിന് നന്ദി കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു .അവധി കാലം ചിലവഴിക്കുന്നത് ഇങ്ങനെയാവണം ഇങ്ങനെ ആയിരിക്കണം

    ReplyDelete
  35. രണ്ടു മാസം കറങ്ങിയിട്ടും ഇത്രേ കിട്ടിയുള്ളൂ ..ആദ്യ ഫോട്ടോയിലെ മൊട്ടച്ചിരിക്കാരന്‍ ആരാ? കുറച്ചു ഫോട്ടോസ് കൂടി പോരട്ടെ.

    ReplyDelete
  36. at least you will have that smile in your old age ismail :)

    ReplyDelete
  37. ഫോട്ടോസ് കണ്ടു മനസ്സ് നിറഞ്ഞു !

    ReplyDelete
  38. എല്ലാം വ്യത്യസ്തമായ ഫോട്ടോസ് ആണല്ലോ? എവിട്യാ ഭായ്‌ ഈ മാന്താന്‍ തോന്നുന്ന സ്ഥലം? വടക്കാണോ തെക്കാണോ?

    ReplyDelete
  39. കുരുംബടീ... കലക്ക വെള്ളത്തിലാ മീന്‍ പിടുത്തം...???
    കൊണ്ടോട്ടി സംഗമം കൊള്ളാട്ടോ...!!!

    ReplyDelete
  40. സുഖമുള്ള കാഴ്ചകള്‍..രസമുള്ള തലക്കെട്ടുകള്‍..ചില ചിത്രങ്ങള്‍ വളരെ നല്ല നിലവാരം പുലര്‍ത്തുന്നവയാണ്..!!

    ReplyDelete
  41. നല്ല നല്ല കാഴ്ചകള്‍.. അത് ആത്മാവിലേക്കിറങ്ങി ചെല്ലുന്നു..
    അവസാനത്തെ ആ ഫോട്ടോ.. അതൊരു താക്കീത് കൂടിയാണ്..
    നന്ദി.. ഈ കാഴ്ചകളുടെ വിരുന്നിനു

    ReplyDelete
  42. നാട്‌ മണക്കുന്ന ഈ അപൂര്‍വ്വ ചിത്രങ്ങള്‍ കാണുമ്പോള്‍ കൊതിയൂറുന്നു. അടിക്കുറിപ്പുകള്‍ നന്നായിട്ടുണ്ട്‌.
    -Picture quality is fabulous!

    ReplyDelete
  43. ആ ബൈക്കില്‍ എത്ര യാത്രകള്‍ നടത്തിയിട്ടുള്ളതാണെന്നോ...!

    മിഴിവാര്‍ന്ന, മനോഹരമായ ചിത്രങ്ങള്‍ നാട്ടിലേക്കോടിപ്പോകാന്‍ കൊതിപ്പിക്കുന്നു....

    ReplyDelete
  44. പോസ്റ്റിട്ട അന്ന് നോക്കി പോയതാണ്. കമന്റിടാന്‍ ഉറക്കം സമ്മതിച്ചില്ല. പിന്നെ ഇപ്പളാ ഓര്‍ത്തത്. ഞാന്‍ കുറേ ഫോട്ടോസ് പ്രതീക്ഷിച്ചു... ഫോട്ടോസ് എല്ലാം ഉഷാര്‍... ആ മീന്‍ പിടിക്കുന്ന വേഷത്തില്‍ ഐക്കരപ്പടിയന്റെ ഒരു ഫോട്ടോയും കിട്ടുമായിരുന്നു നമ്മളെ കണ്ടപ്പോള്‍ മൂപ്പര് അകത്തേക്കോറ്റിയില്ലായിരുന്നെങ്കില്‍... :)

    ReplyDelete
  45. നല്ല ചിത്രങ്ങൾ.. പോസ്റ്റിനു നന്ദി......

    ReplyDelete
  46. സംസാരിക്കുന്ന ചിത്രങ്ങൾ....

    ReplyDelete
  47. ആ കുഞ്ഞുവാവ ചിരിക്കുന്നത് കണ്ടിട്ട് എന്തൊരു സന്തോഷമായെന്നോ....
    ഉം, പിന്നെ മീന്‍ പൊരിക്കുന്നത് കണ്ടാലൊന്നും പശുക്കുട്ടീടെ വായില്‍ വെള്ളം വരില്ല, അതിനു നല്ല പച്ചപ്പുല്ല് കാണണം, അല്ലെങ്കില്‍ പരുത്തിക്കുരു.
    ഉം വെള്ളരിക്ക മണ്ടന്‍ മനുഷ്യനല്കല്ലോ തൂങ്ങിച്ചാവാന്‍.....
    മാന്തല്‍ സ്ഥലം ഇഷ്ടപ്പെട്ടു.
    പാലരുവിക്കരയില്‍ എന്നോ മറ്റോ തുടങ്ങുന്ന ഒരു ചലച്ചിത്രഗാനം ഇല്ലേ?


    വളരെ കേമമായി ഈ വിരുന്നു കേട്ടോ. അഭിനന്ദനങ്ങള്‍. ഇനീം ഫോട്ടോകള്‍ ഇടുക.

    ReplyDelete
  48. നല്ല ചിത്രങ്ങള്‍..
    ശവശരീരം ഡ്രസ്സുചെയ്തുകൊടുക്കപ്പെടുമെന്ന പരസ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

    ReplyDelete
  49. നാട്ടുകാഴ്ചകളുടെ മനോഹാരിത. നന്നായി.

    ReplyDelete
  50. ചിത്രങ്ങളെല്ലാം മനോഹരം

    ReplyDelete
  51. മനോഹരം!!തുടക്കവും ഒടുക്കവും ഒത്തിരി ചിന്തിപ്പിക്കും!! രണ്ടാളും മോണകാട്ടി ചിരിക്കുന്ന പ്രായത്തില്‍ എത്തി!!

    ReplyDelete