21/02/2013

അതും പോയി !



മുപ്ലിവണ്ടിന്റെ ആകൃതിയും കല്ലുവെട്ടുയന്ത്രത്തിന്റെ അലര്‍ച്ചയുമുള്ള ഒരു മുച്ചക്രശകടം അതിരാവിലെ ആ വീടിനുമുറ്റത്തെ കല്യാണപന്തലില്‍ കുതിച്ചുവന്നു കിതച്ചുനിന്നു. അതിന്റെ കര്‍ണ്ണകഠോരശബ്ദം വീട്ടുകാരുടെ ഉറക്കം കെടുത്തി എന്നതിന് തെളിവായി, പാതിതുറന്ന കണ്ണും അലസമായ വസ്ത്രവുമായി തലയും ചൊറിഞ്ഞു ഒന്ന് രണ്ടുപേര്‍ വീട്ടുവരാന്തയില്‍ പ്രത്യക്ഷപ്പെട്ടു. 

പൂരം കഴിഞ്ഞ പൂരപ്പറമ്പ്പോലെ, തലേന്നത്തെ കല്യാണത്തിന്റെ ബാക്കിപത്രങ്ങള്‍ ആ പന്തലില്‍ അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട് . തലേന്ന് ഗര്‍ഭംധരിച്ചു അടുപ്പിനുമീതെ സുഗന്ധം പൂശി വിശ്രമിച്ചിരുന്ന ചരുവങ്ങള്‍ ഇപ്പോള്‍ അനാഥമായി ഒരു മൂലയില്‍ വായും പൊളിച്ചു കിടപ്പുണ്ട് . വിവാഹത്തിന് അതിഥികളുടെ പൃഷ്ടം താങ്ങിയിരുന്ന ഫൈബര്‍ കസേരകള്‍ ഒന്നിന് തലയില്‍  ഒന്നായി ഭംഗിയോടെ കേറിയിരിപ്പുണ്ട് .  സദ്യയുടെ ലഹരി തലയ്ക്കു പിടിച്ചതിനാലാവം മൂന്നാല് ചാവാലിപ്പട്ടികള്‍ അവയുടെ അന്നം തിരഞ്ഞു പന്തലില്‍ കറങ്ങി നടപ്പുണ്ട്.

സ്വര്‍ണ്ണപാദസരമണിഞ്ഞ വെളുത്ത നിറമുള്ള ഒരു കാല്‍പാദം ഓട്ടോയില്‍നിന്ന് പുറത്തേക്കു നീണ്ടു . അത് കണ്ടു വരാന്തയില്‍ പാതിയുറക്കത്തില്‍ തലചൊറിഞ്ഞു നിന്നയാളുടെ കണ്ണുകള്‍  ആകാംക്ഷയില്‍ വിടര്‍ന്നു. ശരീരത്തിന്റെ ബാക്കി ഭാഗവും ഓട്ടോയില്‍ നിന്ന് നിര്‍ഗളിച്ചപ്പോള്‍ അയാളുടെ വായയും വിടര്‍ന്നു.ഒരു രാജ്ഞിയെപ്പോലെ സര്‍വ്വാഭരണ വിഭൂഷിതയായ പുതുമണവാട്ടിയായി തലേന്ന് വീട്ടില്‍ നിന്നിറങ്ങിയ തന്റെ മകള്‍ വസന്തരോഗം ബാധിച്ച   കോഴിയെപ്പോലെ  ക്ഷീണിച്ചുതളര്‍ന്ന്   ഏകയായി  അതിരാവിലെ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എന്തോ ചീഞ്ഞു നാറിയ മണം അയാള്‍ക്കനുഭവപ്പെട്ടു. മാത്രമല്ല;പൊടുന്നനെ , പഴന്തുണി വലിച്ചുകീറുന്ന ശബ്ദത്തില്‍ നിലവിളിച്ചുകൊണ്ട് മണവാട്ടി തന്റെ പിതാവിലേക്ക് ഓടിവന്നു കെട്ടിപ്പിടിച്ചു കരയാനാരംഭിച്ചപ്പോള്‍ അങ്കലാപ്പ് ഉള്ളിലുണ്ടെങ്കിലും പല്ല് തേക്കാത്തതിനാല്‍ അയാളും കൂടുതല്‍ വാ തുറക്കാന്‍ നിന്നില്ല. അവളുടെ കരച്ചിലിന്റെ ശൈലി കേട്ടപ്പോള്‍ കാര്യമായ എന്തോ നാറ്റം തന്നെയെന്നുറപ്പിച്ച് കൂടുതല്‍ പേര്‍ വീട്ടിനുള്ളില്‍ നിന്ന് ഉറക്കച്ചടവോടെ ഇറങ്ങിവന്നു. വിവാഹ നാളില്‍ (സന്തോഷാധിക്യം കൊണ്ട്) കരയാന്‍ മറന്നതിനാല്‍ പിറ്റേന്ന് കാലത്ത് വന്നു പിതാവിനോട് ചടങ്ങ് തീര്‍ക്കുകയാണെന്നു കരുതിയ അപൂര്‍വ്വം ചിലര്‍ മനസ്സമാധാനത്തോടെനിന്നു. ന്യൂസ് പേപ്പര്‍ കൊണ്ട് വന്ന പയ്യന്‍ തിരിച്ചു പോകാതെ പുതിയ ന്യൂസ് തടയുമോന്നു നോക്കി  പതുങ്ങി നിന്നു. തൊട്ടയല്‍വാസിയായ രാഘവേട്ടന്‍ വായില്‍ പേസ്റ്റും കയ്യില്‍ ബ്രഷുമായി കാതുകൂര്‍പ്പിച്ചു ഒളിച്ചു നിന്നു .

മകളുടെ കരച്ചിലിന്റെ വോള്‍ട്ടേജ് കുറഞ്ഞപ്പോള്‍ മയത്തില്‍ അവളോട്‌ കാര്യങ്ങളന്വേഷിച്ചു. പുതുമണവാളന്‍ ഒപ്പം ഇല്ലാതെ തനിച്ച് കയറിവന്നതിനാല്‍ പല സംശയങ്ങളുടെയും അമിട്ടുകള്‍ അയാളുടെ മനസ്സില്‍ ഒന്നിച്ചു പൊട്ടി. എത്ര ചോദിച്ചിട്ടും മറുപടി ലഭിക്കാത്തതിനാല്‍ ഒരു കൂട്ടിനു വേണ്ടി മണവാട്ടിയുടെ മാതാവും കണ്ണുനീരോലിപ്പിക്കാന്‍ തുടങ്ങി. എല്ലാരും തലങ്ങും വിലങ്ങും ചോദ്യങ്ങള്‍ കൊണ്ട് കുത്തിയപ്പോള്‍ പെണ്ണിനും നില്‍ക്കക്കള്ളിയില്ലാതെയായി. അവള്‍ വിക്കിവിക്കിപറഞ്ഞു :
"അയാള്‍ക്ക്‌ .....അയാള്‍ക്ക്‌.....ഇല്ല....എനിക്ക് ...വയ്യ."
അവളുടെ വാക്കുകള്‍ മുഴുവന്‍ പുറത്ത് വരാതെ തൊണ്ടയില്‍ ഉടക്കിനിന്നു.
പെട്ടെന്ന് പെണ്ണിന്റെ അമ്മക്ക് മനസ്സില്‍ എന്തൊക്കെയോ പൊട്ടിത്തെറിച്ചു! സങ്കടം സഹിക്കവയ്യാതെ അവര്‍ , കുറുക്കന്‍ ഓരിയിടുന്ന പോലെ നിലവിളിക്കാന്‍ തുടങ്ങി.
" എടീ .നീയോന്നടങ്ങടീ... നീ കരുതും പോലെ ഒന്നുമാവില്ല" അയാള്‍ ഭാര്യയോടു കയര്‍ത്തു. അത് കേട്ട ഭാര്യ അയാളെ രൂക്ഷമായി തുറിച്ചുനോക്കി. അര്‍ത്ഥഗര്‍ഭമായ ആ നോട്ടത്തില്‍ അയാള്‍ ചൂളിപ്പോയി.

"പറ മോളേ ..അയാള്‍ക്ക്‌ എന്താ കുഴപ്പം? " അയാളുടെ മനസ്സില്‍ ആകാംക്ഷ പെരുത്തുകയറി.
"അയാള്‍ നമ്മളെ ചതിച്ചതാണച്ചാ ..അയാള്‍ക്ക്‌ തലയില്‍ ഒറ്റ മുടിപോലുമില്ല. വിഗ്ഗ് വച്ചുള്ള അഭിനയമായിരുന്നു എല്ലാം "
ഇത് കേട്ട എല്ലാരും മുഖത്തോട് മുഖം നോക്കി. അച്ഛന്‍ മാത്രം തന്റെ സമൃദ്ധമായ കഷണ്ടിത്തലയില്‍  മകള്‍ കാണ്‍കെ കൈകള്‍ കൊണ്ട് വൃത്തം വരച്ചുകൊണ്ടിരുന്നു..
"അപ്പനില്ലാത്തത് കെട്ട്യോനും ഇല്ലെന്നു കരുതിയാ പോരെ മോളേ..." എന്ന് അമ്മ പറഞ്ഞു നോക്കി. പക്ഷെ കിം ഫലം!
" അമ്മക്ക് ഒട്ടും സൌന്ദര്യ ബോധം ഇല്ലെന്നു കരുതി ഞാനും അങ്ങനെയാവണോ?" എന്ന് ഉരുളക്കുപ്പേരി .

അവളുടെ മനസ്സ് മാറ്റാന്‍ പതിനെട്ടില്‍ കൂടുതല്‍ അടവുകള്‍ പയറ്റിയ വീട്ടുകാര്‍ അവസാനം അടിയറവു പറഞ്ഞു. ഇതുവരെ മകളുടെ ഒരാവശ്യത്തിനും എതിര് നിന്നിട്ടില്ലാത്ത ആ പിതാവ് അവളുടെ വാശിക്ക് വഴങ്ങി . ബന്ധം വിഛേദിക്കാന്‍ തീരുമാനമായി. കഷണ്ടിത്തലയില്‍ കയറിയ പേന്‍ പോലെ , അവളുടെ ദിവസങ്ങള്‍ അലക്ഷ്യവും  എകാന്തവുമായി. ദിവസങ്ങള്‍ മാസങ്ങളായി മാറി. മറ്റൊരു നല്ല വിവാഹാലോചന വന്നപ്പോള്‍, പാമ്പ് കടിയേറ്റവന്‍ കയറു കണ്ടാലും പേടിക്കും എന്ന് പറയും പോലെ, അവള്‍ക്കു ഉള്ളില്‍ ഭയം പെരുത്തുകയറി. അതിനാല്‍ ഭാവിവരനെ കുറിച്ച് ചുഴിഞ്ഞും തുരന്നും അന്വേഷിക്കാന്‍ അയാള്‍ നാട്ടിലെ CID പിള്ളാരേ ഏര്‍പ്പാടാക്കി.
മുഴുവന്‍ വിവരങ്ങളും ക്രോഡീകരിച്ച് ഫലം പുറത്തുവന്നു.
കഷണ്ടി - ഇല്ല
മുടന്ത് , കൊങ്കണ്ണ് - ഇല്ലില്ല
ശാരീരിക രോഗം , മാനസികം , ചൊവ്വാദോഷം- ഏതുമില്ല
പോലീസ് കേസ്, ചീത്തപ്പേര്, കടബാധ്യത, സ്വഭാവ ദൂഷ്യം - ഒട്ടുമില്ല
പുകവലി , വെള്ളമടി, ലൈനടി , ഊരുതെണ്ടല്‍ , പിശുക്ക് , ധാരാളിത്തം -- ഇല്ലേയില്ല
എല്ലാവര്ക്കും സമാധാനമായി . സമൃദ്ധമായ തലമുടിയും നിറപ്പകിട്ടാര്‍ന്ന  ജീവിതവും സ്വപ്നം കണ്ടു അവള്‍ വിവാഹം കഴിയും വരെ അക്ഷമയായി കഴിച്ചുകൂട്ടി.

ആര്‍ഭാടം ഒട്ടും കുറക്കാതെ തന്നെ അവളുടെ രണ്ടാംവിവാഹവും നടന്നു. ഭക്ഷണം കഴിച്ചു  പല്ലില്‍ കുത്തി ആളുകള്‍ നാട്ടുകാര്യം വിളമ്പി. വധുവിനെ വരന്റെ വീട്ടില്‍കൊണ്ടാക്കി ബന്ധുക്കള്‍ സന്തോഷത്തോടെ തിരിച്ചുപോയി. പുതിയ വീട്ടുകാരോട് അവള്‍ അതീവവിനയത്തോടെ പെരുമാറി. അയല്‍വാസികളും ബന്ധുക്കളും പിരിഞ്ഞുപോയി. രാത്രിയായി.  പന്തലില്‍ ചരുവങ്ങളും കസേരകളും ഭക്ഷണാവശിഷ്ട്ടങ്ങളും രണ്ടു പട്ടികളും മൂന്നു പൂച്ചകളും മാത്രം ബാക്കിയായി. അപ്പോഴേക്കും അവള്‍ വരന്റെ വീട്ടുകാരുമായി നല്ലോരാത്മബന്ധം ഉണ്ടാക്കുന്നതില്‍ വിജയിച്ചു.

അങ്ങനെ അവളുടെ രണ്ടാം ആദ്യരാത്രി ആരംഭിക്കുകയായി. കല്യാണപ്പായസത്തിനുവേണ്ടി കൊണ്ടുവന്ന മില്‍മപാലില്‍ ബാക്കിവന്നത് ചൂടാക്കി ഒരു ഗ്ലാസ്സില്‍ പകര്‍ന്നു ആരോ അവളുടെ കയ്യില്‍ പിടിപ്പിച്ചപ്പോള്‍ ഒന്നാം നിലയിലെ രണ്ടാമത്തെ കിടപ്പുമുറിയിലേക്ക് അവളെ വേറെആരോ ആനയിച്ചു . കാര്യമായ നാണം ഒന്നുമില്ലെങ്കിലും വ്രീളാവിവശയായി അഭിനയിച്ചു നമ്രശിരസ്കയായി അവള്‍ കാല്‍വിരല്‍ കൊണ്ട് തറയില്‍ ഇന്ത്യയുടെ ഭൂപടം വരച്ചു. പുതുമണവാളന്റെ ബോധപൂര്‍വമുള്ള ചുമ കേട്ട് അവള്‍ തലഉയര്‍ത്തിയപ്പോള്‍, പാപ്പരായവന് ലോട്ടറിയടിച്ചാലെന്ന പോലെ, സന്തോഷം  കൊണ്ട് അവളുടെ മുഖം വിടര്‍ന്നു . കൈലിമാത്രമുടുത്തു കട്ടിലില്‍ ഇരിക്കുന്ന അയാളുടെ തലയില്‍ മാത്രമല്ല; കരടിയെ ഓര്‍മ്മിപ്പിക്കുംവിധം ശരീരമാസകലം രോമാവൃതന്‍ ! പൂര്‍ണ്ണ കൃശഗാത്രന്‍ !
ഔപചാരിക സംഭാഷണങ്ങള്‍ക്കിടയില്‍ പാല്‍ തണുത്തുപോകുന്നെന്നു മനസ്സിലാക്കിയ അവള്‍ ഗ്ലാസ്സെടുത്ത്‌ വരന് നല്‍കി. അലിഖിതമായ നിയമം അതേപോലെ അനുസരിച്ച് പാതികുടിച്ചു അയാള്‍ അവള്‍ക്കു നല്‍കി.

പന്തലില്‍ പട്ടികളും പൂച്ചകളും കടിപിടി കൂടുന്ന ശബ്ദം അവരുടെ മധുരസല്ലാപങ്ങള്‍ക്ക് തിളക്കം കുറച്ചു. അതവരുടെ സുഖശയനത്തിനു വരെ ഭംഗം വരുത്തുമെന്ന് മുന്‍കൂട്ടി കണ്ട വരന്‍ അവറ്റകളെ വിരട്ടിയോടിക്കാന്‍ താഴെ പന്തലിലെത്തി. പിന്നെ ഒരലര്‍ച്ചയാണ് വധു കേട്ടത് ! വീട്ടില്‍ , ഉറങ്ങിയവരും അല്ലാത്തവരുമായ എല്ലാവരും പന്തലിലേക്ക് കുതിച്ചുപ്പോള്‍ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു കളഞ്ഞു ! വരന്റെ മര്‍മ്മസ്ഥാനത്തുതന്നെ ഒരു പട്ടി കടിച്ചു തൂങ്ങിയിരിക്കുന്നു.  കാട്ടുകോഴിക്കെന്തു സംക്രാന്തി എന്നപോലെ , പട്ടിക്കെന്തു ആദ്യരാത്രി! ആളുകളെ കണ്ട പട്ടികള്‍ പിന്തിരിഞ്ഞോടി . പക്ഷെ പിന്നീട് കണ്ട കാഴ്ച അതിനെക്കാള്‍ ഞെട്ടിക്കുന്നതായിരുന്നു. കഠിനമായ അപസ്മാരം ബാധിച്ചു വരന്‍ താഴെകിടന്നുപുളയുന്നു. അതു കണ്ട വധുവിന്റെ വയറ്റില്‍കിടന്ന മില്‍മ പാല്‍ തിളച്ചു മറിഞ്ഞു .
"വര്‍ഷത്തില്‍ രണ്ടുമൂന്നു തവണയെ അവനു ഇതുണ്ടാവാറുള്ളൂ ...മോള്‍ പേടിക്കണ്ട കേട്ടോ "  അവളുടെ മുഖഭാവം കണ്ട വരന്റെ അമ്മ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അവള്‍ കരഞ്ഞു കൊണ്ട് മണിയറയിലേക്കോടി. വരനെ ആരൊക്കെയോ ആസ്പത്രിയില്‍ കൊണ്ടുപോയി ഒരു മണിക്കൂറിനകം തിരിച്ചു കൊണ്ടുവന്നു. പേടിക്കാനൊന്നും ഇല്ല . സൂചി വച്ചിട്ടുണ്ട് .

കിടക്കയില്‍ ചമ്മലോടെ തളര്‍ന്നുകിടക്കുന്ന വരന്റെ മുഖത്തുനോക്കി അവള്‍ ആലോചിച്ചു ..
വേണോ .....വേണ്ടയോ  ?
നിക്കണോ ....പോണോ ?
അവളാകെ ധര്‍മ്മസങ്കടത്തിലായി. ചിന്തിച്ചു ചിന്തിച്ചു ഒരു തീരുമാനത്തിലെത്താന്‍ അവള്‍ക്കു കഴിഞ്ഞില്ല. രണ്ടാം ആദ്യരാത്രിയും അവള്‍ക്കു നിദ്രാവിഹീനകാളരാത്രിയായി. ഏതായാലും , നേരം വെളുക്കനായപ്പോഴെക്കും അവള്‍ ഒരു തീരുമാനത്തിലെത്തി.

നേരം പരപരാ വെളുത്തുതുടങ്ങിയപ്പോള്‍ അവളുടെ വീടിന്റെ കല്യാണപന്തലിനു മുന്നില്‍ , മുപ്ലിവണ്ടിന്റെ ആകൃതിയും കല്ലുവെട്ടുയന്ത്രത്തിന്റെ അലര്‍ച്ചയുമായി ഒരു മുച്ചക്രവാഹനം കുതിച്ചുവന്നു കിതച്ചുനിന്നു.
..............................................................

വാല്‍ക്കഷ്ണം:
(സുന്ദരനും സുശീലനും, കഷണ്ടിയും അപസ്മാരരോഗവുമില്ലാത്തവനും പട്ടികടിയേല്‍ക്കാത്തവനുമായ വരനെ ആവശ്യമുണ്ട് )


108 comments:

  1. വേദനയില്‍ വിനോദമാവാമോ എന്നൊന്നും ചോദിക്കരുതേ...ഇത് വെറുമൊരു മുരട്ടുഭാവന മാത്രം!!

    ReplyDelete
  2. നല്ല ഭാവന തന്നെ... ചെറിയ കുറവുകള്‍ ക്ഷമിക്കാന്‍ തയ്യാറാവാത്തവര്‍ക്ക്
    ഭാവി ചിലപ്പോള്‍ കരുതി വെക്കുന്നത് ഇങ്ങനെയാവാം...
    ചിന്തനീയം... രസകരം ... മൂന്നാം കല്യാണത്തിന്‍റെ ക്ഷണക്കത്ത്
    [പ്രതീക്ഷിച്ചു കൊണ്ട് ...

    ReplyDelete
  3. വേണോ .....വേണ്ടയോ ?
    നിക്കണോ ....പോണോ ?
    അവളാകെ ധര്‍മ്മസങ്കടത്തിലായി. ചിന്തിച്ചു ചിന്തിച്ചു ഒരു തീരുമാനത്തിലെത്താന്‍ അവള്‍ക്കു കഴിഞ്ഞില്ല. രണ്ടാം ആദ്യരാത്രിയും അവള്‍ക്കു നിദ്രാവിഹീനകാളരാത്രിയായി. ഏതായാലും , നേരം വെളുക്കനായപ്പോഴെക്കും അവള്‍ ഒരു തീരുമാനത്തിലെത്തി.

    ReplyDelete
  4. വേദനപ്പിക്കുന്ന വിനോദമെങ്കിലും ചിന്തിക്കാനുള്ള അവസരങ്ങൾ പലയിടത്തും വഴിയൊരുക്കുന്നുണ്ട്‌..
    അതോണ്ട്‌ ക്ഷമിച്ചു :)

    രസമുള്ള വായന നൽകി ട്ടൊ..ആശംസകൾ...!

    ReplyDelete
  5. ഹാഹഹ് ഒടുക്കത്തെ മുരുട്ടു ഫാവന ,,,എന്നിട്ടെന്തായി ?? സുന്ദരനും സുശീലനും, കഷണ്ടിയും അപസ്മാരരോഗവുമില്ലാത്തവനും പട്ടികടിയേല്‍ക്കാത്തവനുമായ വരനെ കിട്ടിയോ ?? .നായിക മൂന്നാം ആദ്യരാത്രിയും ആസ്വദിച്ചുവോ ? പ്രതീക്ഷയോടെ കാത്തിരിക്കുക അടുത്ത കുപ്പി ഡോസി നായി ,,
    ----------------------------------------------------
    ഒരു ആദ്യ ര്രാത്രി ആയാലും വേണ്ടീല ഈ ബ്ലോഗില്‍ കുറെ കാലത്തിനു ശേഷം ഒരു ആളനക്കം ഉണ്ടായല്ലോ .സന്തോഷം .

    ReplyDelete
  6. ഹ ഹ ഹ.. മര്‍മം പട്ടിയെടുത്തോ അതോ ചെക്കന്റെ കയ്യില്‍ ബാക്കി വല്ലതുമുണ്ടോ?
    സംഗതി കിടുവാണ് കുഞാക്കാ,,

    ReplyDelete
  7. അക്കരപ്പച്ചയിലെ അഗോചരമായ ഊഷരതകൾ. നർമ്മകഥയിൽ സന്നിവേശിപ്പിച്ച സന്ദേശത്തിൽ കഴമ്പുണ്ട്. ആശംസകൾ.

    ReplyDelete
  8. ഈ ഭാവന എവിടുന്നു വാങ്ങിയതാണ് ?ലേശം കിട്ടിയാല്‍ തൊട്ടു കൂട്ടാമായിരുന്നു...

    ReplyDelete
  9. എന്തായാലും ഒന്നില്‍ പെഴച്ചു..അപ്പോള്‍ ഇനി മൂന്നില്‍ ശരിയാവും...മൂന്നാം കല്യാണത്തിന്റെ ബിരിയാണി പ്രതീക്ഷിച്ചു കൊണ്ട്....

    ReplyDelete
  10. ഹഹഹ്ഹഹഹ്.... അടിപൊളി ആയിട്ടുണ്ട് ..!!!
    വേണോ .....വേണ്ടയോ ?
    നിക്കണോ ....പോണോ ?
    അവളാകെ ധര്‍മ്മസങ്കടത്തിലായി....ഹഹഹ കിടിലന്‍

    ReplyDelete
  11. കഷ്ടം ആകെ ധര്‍മ്മ സങ്കടത്തിലായി..ഇതിനായിരിക്കുമോ കാര്‍ന്നോന്മാര്‍ പണ്ട് പറഞ്ഞത്.."അതിമോഹം ചക്രം ചവിട്ടും " എന്നു...

    ReplyDelete
  12. പട്ടി മര്‍മ്മ സ്ഥാനത്ത് കടിക്കുന്നതോടെ കഥ അവസാനിക്കും ഏന്നു കരുതി........

    ReplyDelete
  13. അപ്പൊ ഇനി അപസ്മാരം ഇല്ലാത്ത ഒന്നും കൂടി നോക്കാം.....

    ReplyDelete
  14. എന്നാലും ആ പട്ടികടി കുറച്ചു കഷ്ടായിട്ടോ...രസികന്‍ വായന തണല്‍.........!

    ReplyDelete
  15. hahah...pokano vendayo pokanoo vendayo...

    ReplyDelete
  16. ഒരു പെണ്ണിന്‍റെ ധര്‍മ്മസങ്കടം വിനോദം ആണല്ലേ? അമ്മക്ക് പ്രാണവേദന... മകള്‍ക്ക് വീണവായന...

    ReplyDelete
  17. പ്രിയപ്പെട്ട ഇസ്മായില്‍,
    രസകരം ഈ വായന.ഭാവന കൊള്ളാം.
    ചിത്രം ചേര്‍ന്നില്ല,സുഹൃത്തേ.
    ആശംസകള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  18. അണ്ട കടാഹത്തിലെ അവിലും കഞ്ഞിയില്‍ പട്ടി കടിച്ചാല്‍ പിന്നെ എന്നും പട്ടിണി ഒരിക്കലും വയര്‍ നിറയില്ല ഒരിക്കല്‍ പ്പോലും വയര്‍ നിറയില്ല എങ്കില്‍ പിന്നെ അവള്‍ അവിടെ നിന്നിട്ട് എന്ത് കാര്യം ഉടുക്കാന്‍ ഉള്ള തുണീം മുണ്ടും അലക്കാനുള്ള സോപ്പും തേക്കാന്‍ ഉള്ള എണ്ണയും സ്വന്തം വീട്ടിലും കിട്ടൂലെ മുടി മോഹിച്ച അവളുടെ യൌവനം മുടിഞ്ഞു പോയി

    ReplyDelete
  19. സാധാരണ തണൽ കഥകളുടെ ഭംഗി ഇല്ല. എന്നാലും നന്നായിട്ടുണ്ട്.

    ReplyDelete
  20. ചിരിയേക്കാള്‍ ചിന്ത നന്നായി.

    ReplyDelete
  21. ഞാനും വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ചോദിക്കാനിരിക്കുകയായിരുന്നു.അപ്പോഴല്ലേ താഴെ
    മുന്‍കൂര്‍ജാമ്യം. നര്‍മ്മം ഇത്രയേറെ ഈ കഥയില്‍ വേണ്ടിയിരുന്നില്ല എന്നാണ് എനിക്കു ആദ്യംമുതലേ
    തോന്നിയിരുന്നത്.
    കഥ നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  22. നർമ്മകഥയിൽ സന്നിവേശിപ്പിച്ച സന്ദേശത്തിൽ കഴമ്പുണ്ട്. ആശംസകൾ.

    ReplyDelete
  23. ആദ്യത്തെ അബദ്ധം കഴിഞ്ഞു ഇത്രയും കാലം അടങ്ങി ഒതുങ്ങി
    ഇരുന്നിട്ട് അപസ്മാരത്തിന്റെ കാര്യം ഓളോട് മിണ്ടിയില്ല അല്ലെ..
    (ചെക്കനെ ഒന്ന് നായകന്‍ ആക്കി നോക്കിയത് ആണ് കെട്ടൊ.)

    )- ??!!!

    ഇഷ്ട്ടപ്പെട്ടു....ആ പാവത്തിന്റെ ധര്‍മ സങ്കടവും നന്നായി അവതരിപ്പിച്ചു ..

    ഇതാ ഇഷ്ടപ്പെട്ട പഞ്ച്ച് ....

    ന്യൂസ്‌ കിട്ടാന്‍ കാത്തു നില്‍ക്കുന്ന ന്യൂസ്‌ പേപര്‍ ബൊയ്..
    പിന്നെ നില്‍ക്കണോ വേണ്ടയൊ...നിക്കണോ പോണോ
    കണ്‍ഫ്യുഷന്.....

    അഭിനന്ദനങ്ങള്‍ തണലെ... ‍

    ReplyDelete
  24. Ishtappettu....moonnamathe sramathinu mumbu avalude jathakam onnu koodi nokkanam...

    ReplyDelete
  25. കഥ നന്നായി. നര്‍മ്മം എഴുതാന്‍ എല്ലാവര്ക്കും സാധ്യമല്ല.

    ReplyDelete
  26. കുറുമ്പടിശൈലിയില്‍ ഒന്നുകൂടി ഊതിക്കാച്ചിയിരുന്നെങ്കില്‍
    കൂടുതല്‍ നന്നാക്കാമായിരുന്നു...., അതും പോയി...!

    ReplyDelete
  27. ഭയങ്കരാ....!!
    ഭീകരാ.....!!

    കൊള്ളാം കേട്ടോ.

    ReplyDelete
  28. നല്ല കുറുമ്പുണ്ട്. അടിയുടെ കുറവുണ്ട്. കുറുമ്പടിയ്ക്കല്ല. ആ പെണ്ണിന്. അത്താണ്. :)

    ReplyDelete
  29. കഥയിൽ ചോദ്യമില്ല. ഈ താങ്ങ് ഭാവനയാണെങ്കിലും എനിക്കിഷ്ടമായി. ഇത് വെറുമൊരു കല്യാണക്കാര്യമല്ല. അഹങ്കാരിയ്ക്ക് ഉള്ളതും നശിക്കും എന്ന ചൊല്ല് ഓർമ്മ വന്നു. ആ പഴഞ്ചൊല്ല് ഇവിടെ ശരിയാകുമോ എന്നറിയില്ല. അതോ പട പേടിച്ച് പന്തളത്ത് ചെന്നപ്പോ....... ഹോ, അതും ശരിയാകില്ല. ഇവിടെ ഉചിതമാകുന്ന ഒരു പഴം ചൊല്ലും ഓർമ്മ വരുന്നില്ലല്ലോ. എന്തായാലും ഈ പെണ്ണിനു കല്ല്യാണം വാഴുമെന്നു തോന്നുന്നില്ല. എങ്കിലും ആ ഒന്നാം വരന്റെ തലമുടി വീഗ്ഗാണെന്ന് തിരിച്ചറിയാൻ കഴിയാതെ പോയത് അവളുടെ കുറ്റമല്ലേ? ഇക്കാലത്ത് വീഗ് ആർക്കാണ് തിരിച്ചറിയാനാകാത്തത്. ഓ! സോറി, കഥയിൽ ചോദ്യമില്ലല്ലോ. എന്തായാലും ഈ നർമ്മഭാവനയിൽ ഞാൻ കാണുന്ന ഒരു ഗുണപാഠമുണ്ട്. ആണായാലും പെണ്ണായാലും തന്റെ കുറ്റങ്ങളും കുറവുകളും മറച്ചുവച്ച് ഒരു കല്യാണം കഴിക്കരുത്. കുറ്റങ്ങളും കുറവുകളും മനസിലാക്കി അത് കാര്യമാക്കാതെ കല്യാണം കഴിക്കാൻ തയ്യാറാകുന്നവരെ സ്വീകരിക്കുന്നതായിരിക്കും നല്ലത്. എനിക്കിന്ന കുറവുണ്ട്. അത് സാരമാ‍ക്കാതെ കെട്ടാമെങ്കിൽ കെട്ടിയ്ക്കോ എന്നു പറയാനുള്ള ചങ്കൂറ്റം കാണിയ്ക്കണം. ഒക്കെ മനസിലാക്കി സ്വീകരിക്കാനും ആളുണ്ട്. അല്പം സമയമെടുത്താലും അങ്ങനെയുള്ള ആലോചനകൾ വരും. അല്ലാതെ കുറ്റങ്ങളും കുറവുകളും മറച്ചു വച്ച് പറ്റിച്ച് സ്വയം പറ്റ് പറ്റരുത്. അത്രതന്നെ!

    ReplyDelete
  30. ഇങ്ങനെ ചിന്തിക്കുന്ന ഇസ്മായിൽ ഭായിക്ക് തണൽ വിഗ്ഗ് തന്നെ സംശയമില്ല. :) :)

    ReplyDelete
  31. നൂറു നുണ പറഞ്ഞിട്ടായാലും ഒരു പെണ്ണിന്റെ കല്യാണം നടത്താമെന്നാ കാർന്നോന്മാർ പറഞ്ഞിട്ടുള്ളത്..!
    ഇതിപ്പോൾ നേരെ തിരിച്ചായോ...?
    കലികാലം.. അല്ലാതെന്താ പറയാ...!
    കഥ നന്നായിരിക്കുന്നു.
    ആശംസകൾ...

    ReplyDelete
  32. നന്നായി... ഇനിയും വരാം

    ReplyDelete
  33. കൊള്ളാം നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍.

    ReplyDelete
  34. ഏതായാലും ഒന്നില്‍ പിഴച്ചാല്‍ മൂന്ന്‍................................... ..,കുറെ കാലത്തിനു ശേഷം ഒരു പോസ്റ്റ് അല്ലെ.. കുറുംപടികഥകള്‍ എന്ന ലേബലില്‍ എത്തിയോ എന്നൊരു സംശയം... എന്നാലും മോശമില്ല ..അഭിനന്ദനങ്ങള്‍.........

    ReplyDelete
  35. assalaayi...narmmathil pothinjathukondu ottum muzhivu thonniyilla.. nannaayennu oriykkal koodi paranjotte..

    ReplyDelete
  36. പൂരം കഴിഞ്ഞ പൂരപ്പറമ്പ്പോലെ, തലേന്നത്തെ കല്യാണത്തിന്റെ ബാക്കിപത്രങ്ങള്‍ ആ പന്തലില്‍ അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട് . തലേന്ന് ഗര്‍ഭംധരിച്ചു അടുപ്പിനുമീതെ സുഗന്ധം പൂശി വിശ്രമിച്ചിരുന്ന ചരുവങ്ങള്‍ ഇപ്പോള്‍ അനാഥമായി ഒരു മൂലയില്‍ വായും പൊളിച്ചു കിടപ്പുണ്ട് . വിവാഹത്തിന് അതിഥികളുടെ പൃഷ്ടം താങ്ങിയിരുന്ന ഫൈബര്‍ കസേരകള്‍ ഒന്നിന് തലയില്‍ ഒന്നായി ഭംഗിയോടെ കേറിയിരിപ്പുണ്ട് . സദ്യയുടെ ലഹരി തലയ്ക്കു പിടിച്ചതിനാലാവം മൂന്നാല് ചാവാലിപ്പട്ടികള്‍ അവയുടെ അന്നം തിരഞ്ഞു പന്തലില്‍ കറങ്ങി നടപ്പുണ്ട്....ഇതിലെ ഉണ്ട് ഉണ്ട് എന്നാവര്ത്തിക്കുന്നത് പോലെ , എനിക്ക് തോന്നിയതാണോ , ആദ്യത്തെ കല്യാണ പിറ്റേന്ന് വധുവിന്റെ അച്ചന്‍ തല തടവി, രണ്ടാം കല്യാണ പിറ്റേന്ന് ..........ഞാനൊന്നും പറയുന്നില്ലേ ...

    ReplyDelete
  37. പശ്ചാത്തല വിവരണങ്ങളും തുടക്കവുമെല്ലാം ഗംഭീരമായി.എന്നാല്‍ പിന്നെ പിന്നെ നിലവാരം കുറഞ്ഞു പോകുന്നോ എന്നൊരു സംശയം?.ഏതായാലും നര്‍മ്മത്തിന്റെ ഓവര്‍ ഡോസ് സഹിച്ചു വായിച്ചു തീര്‍ത്തു.മുമ്പൊക്കെ തുടരെ തുടരെ പോസ്റ്റുകളിട്ടിരുന്ന ഇസ്മയിലല്ലേ എന്നോര്‍ത്തു സഹിച്ചു.ഏതായാലും കഷണ്ടിയെ തന്നെ കയറിപ്പിറ്റിച്ചുവല്ലെ? കഥയിലെ ചിത്രം ഒട്ടും യോജിച്ചില്ല. തൊപ്പിയില്ലാത്ത സ്വന്തം പട്ം കൊടുക്കാമായിരുന്നില്ലെ?

    ReplyDelete
    Replies
    1. ടൈറ്റില്‍ കണ്ടപ്പോള്‍ പഴയ കഥയാണോന്നു സംശയിച്ചു.അന്നൊരു “അത് പോയി” വായിച്ചിരുന്നു.ഇപ്പോള്‍ “അതും പോയി”....!

      Delete

  38. കഥ കൊള്ളാം. അപസ്മാരം വരുന്ന കാര്യം CID മാർ കണ്ടുപിടിക്കാഞ്ഞത്‌ കഷ്ടമായി.

    ReplyDelete
  39. കഥ വായിച്ചു,നന്നായിരിക്കുന്നു.

    ReplyDelete
  40. രസകരമായി എഴുതിയിരിക്കുന്നു

    ReplyDelete
  41. കൊള്ളാം .. വ്യത്യസ്തമായ കഥ.. :)

    ReplyDelete
  42. അടിപൊളി ആയിട്ടുണ്ട് ..!

    ReplyDelete
  43. കല്യാണത്തിന്റെ എല്ലാ കഥകളിലും കളിയും കണ്ണീരും കാണും.നര്‍മ്മത്തിന് വേണ്ടി കുത്തിക്കയറ്റിയ വാക്കുകള്‍ ഒഴിവാക്കിയാലും കളിക്കിടയില്‍ കണ്ണീരും ഒളിക്കുന്നുണ്ട് ഈ കഥയില്‍ .

    ReplyDelete
  44. ഹെഹെ കലക്കിമറിച്ചു .............. അടിപൊളി

    ReplyDelete
  45. ഹഹഹ ..നല്ല ഭാവന ,നല്ല തമാശ

    ReplyDelete
  46. കൊള്ളാം.. നന്നായി എഴുതിയിരിക്കുന്നു :)

    ReplyDelete
  47. ഹഹഹഹ... നന്നായിട്ടുണ്ട്

    ReplyDelete
  48. നിങ്ങക്ക് വിഗ്ഗുണ്ടാ ഭായി ? :) കൊള്ളാട്ടോ ചിരിച്ചു ഒരു വഴിക്കായി :)

    ReplyDelete
  49. അത് പോട്ടെ,, ഇനി മറ്റൊന്ന് നോക്കാം...

    ReplyDelete
  50. നന്നായിട്ടുണ്ട്... ആശംസകള്‍

    ReplyDelete
  51. കൊള്ളാം...
    ആശംസകള്‍

    ReplyDelete
  52. കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു ഹാസ്യ സിനിമ കണ്ട പ്രതീതിയാണ് അനുഭവപെട്ടത്.ചിരിക്കുവാന്‍ പിശുക്ക് കാണിക്കുന്നവര്‍ക്കും ഈ കഥ വായിച്ചാല്‍ ചിരിക്കാതെയിരിക്കുവാന്‍ നിര്‍വാഹമില്ല.ഒരു ചെറിയ കുറവ് പൊരുത്തപ്പെടാന്‍ കഴിയാതെ എല്ലാം തികഞ്ഞത് തേടി പോയാല്‍ ഇങ്ങിനെയൊക്കെ ആകും അനുഭവം എന്ന സന്ദേശം കൂടി കഥയില്‍ പറഞ്ഞിരിക്കുന്നു.താങ്കളുടെ എഴുതുവാനുള്ള കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തുക എല്ലാവിധ ഭാവുകങ്ങളും നേരുന്നു .......

    ReplyDelete
  53. കഷണ്ടിയും അപസ്മാരവും കൊണ്ട്
    കഥയിലെ നല്ലൊരു ആദ്യരാത്രിയും,സെക്കന്റ്
    നൈറ്റും ഇല്ലാതാക്കി കളഞ്ഞല്ലോ എന്റെ പഹയാ...

    ReplyDelete
  54. രസകരം!
    ഇനീപ്പൊ പെങ്കൊച്ചിന്റപ്പൻ എന്നാ ചെയ്യുമോ എന്തോ!

    (അപ്പൊ, ഇനി തുടരെ തുടരെ പോസ്റ്റുകൽ പിറക്കട്ടെ!! ആസംസകൾ!!)

    ReplyDelete
  55. നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍.

    ReplyDelete
  56. ഹ ഹ !!

    നർമ്മത്തിന്റെ തണലിലൂടെ രണ്ട് ചുവടു നടന്ന സുഖം !!!

    എങ്കിലും അനുഭവപ്പെടാത്ത ഏതെങ്കിലും വൈകൃതം ആ പെൺകുട്ടിക്കില്ല എന്ന "വിശാസ" ത്തോടെ ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ... എനിക്കല്ല... പറ്റിയ ചെക്കന്മാരുണ്ടോ എന്ന്... മേൽ പറഞ്ഞ 'കുഫുവ്' ഒത്തത്...

    എന്നാലും പട്ടിയുടെ ആ കടി ഒരൊന്നൊന്നര ആയിപ്പോയി..... ;)

    ReplyDelete
  57. മുപ്ലിവണ്ടിന്റെ ആകൃതിയും കല്ലുവെട്ടുയന്ത്രത്തിന്റെ അലര്‍ച്ചയുമുള്ള ഒരു മുച്ചക്രശകടം അതിരാവിലെ ആ വീടിനുമുറ്റത്തെ കല്യാണപന്തലില്‍ കുതിച്ചുവന്നു കിതച്ചുനിന്നു.
    നന്നായി അവതരനം... ആശംസകള്‍

    ReplyDelete
  58. എന്റെ ദൈവമേ..ഈ പെണ്ണിന് ചെക്കമ്മാര് വഴൂല്ലേ..
    ചില വരികള്‍ ശരിക്കു ചിരിപ്പിച്ചു. പെണ്ണിന്റെ അമ്മ കുറുക്കനെപ്പോലെ ഓരിയിട്ടു എന്നൊക്കെ എഴുതിയിടത്തു

    ReplyDelete
  59. കൊള്ളാം ....ഒരു കാര്യത്തില്‍ സംശയം പട്ടി കടിച്ചു എന്ന് മാത്രമേ ഉള്ളോ അംഗഭംഗം നേരിട്ടോ എന്ന് വ്യക്തമായില്ല ...... കുഴപ്പമില്ല കല്യാണം ഇനിയും നടക്കട്ടെ പാച്ചകക്കാര്‍ക്കും പന്തലുകാര്‍ക്കുമൊക്കെ സ്ഥിരം പണി ആകുമല്ലോ ;)

    ReplyDelete
  60. വായനക്കാരനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ബ്ലോഗര്‍ക്ക് സാധിച്ചു എങ്കിലും ഒരു ഘട്ടത്തില്‍ എന്തൊക്കെയോ ഞാനും പ്രതീക്ഷിച്ചു ,അത് കഷണ്ടില്‍ ഉടക്കി വീണതിനാല്‍ ആ പ്രതീക്ഷ അസ്ഥാനത്തായി ..എന്തായാലും നന്നായിരിക്കുന്നു......ആശംസകള്‍

    ReplyDelete
  61. കഷണ്ടിത്തലയില്‍ കയറിയ പേന്‍ പോലെ , അവളുടെ ദിവസങ്ങള്‍ അലക്ഷൃവും എകാന്തവുമായി.

    ReplyDelete
  62. നർമ്മം മർമ്മത്ത് തന്നെ കൊണ്ട വീയനാനുഭവം....

    ReplyDelete
  63. വാല്‍ക്കഷ്ണം:
    (സുന്ദരനും സുശീലനും, കഷണ്ടിയും അപസ്മാരരോഗവുമില്ലാത്തവനും പട്ടികടിയേല്‍ക്കാത്തവനുമായ വരനെ ആവശ്യമുണ്ട് )

    കെട്ടി പോയി ഇക്കാ :)

    ReplyDelete
  64. എന്നത്തെയും പോലെ സൂപ്പര്‍ അവതരണം ഭായ്...
    :)
    നമ്മടെ നാട്ടില്‍ രണ്ടാമതും വരുന്ന മീറ്റിന്റെ സമയത്ത് നാട്ടിലുണ്ടാകുമോ?

    ReplyDelete
  65. ഹ ഹ ഹാ....കഷണ്ടി പറ്റാത്തവള്‍ക്ക് പിന്നെ കിട്ടിയത് ശിഖണ്ടി!!!

    ReplyDelete
  66. എന്തായാലും പട്ടീടെ വെശപ്പു മാറി.. പുത്യാപ്ലേടെ എന്തെങ്കിലും മാറിയോ ആവോ.. ;)

    ReplyDelete
  67. വായിച്ച് കഴിഞ്ഞപ്പം മൊത്തത്തില്‍ ഒരു മുപ്ലിവണ്ടിന്റെ ആകൃതിയായി മാറി
    ഹ... ഹ ...ഹ ...

    ReplyDelete
  68. കഥ നന്നായിട്ടുണ്ട്
    ആശംസകള്‍ <>

    ReplyDelete
  69. "കിടക്കയില്‍ ചമ്മലോടെ തളര്‍ന്നുകിടക്കുന്ന വരന്റെ മുഖത്തുനോക്കി അവള്‍ ആലോചിച്ചു ..
    വേണോ .....വേണ്ടയോ ?"

    എന്ത് വേണോ വേണ്ടയോ എന്നാ? അയ്യേ ...............................

    ReplyDelete
  70. കല്യാണത്തിന്‍റെ അന്ന് വരാന്‍ പറ്റിയില്ലെങ്കിലും ഇപ്പോള്‍ എത്തി .
    പക്ഷെ ബിരിയാണിയുടെ ചൂട് പോയിട്ടില്ല .
    രസായി ട്ടോ പോസ്റ്റ്‌

    ReplyDelete
  71. വളരേ നന്നായിട്ടുണ്ട്....
    അനുമോദനങ്ങള്‍.

    ReplyDelete
  72. കാര്യമായ നാണം ഒന്നുമില്ലെങ്കിലും വ്രീളാവിവശയായി അഭിനയിച്ചു നമ്രശിരസ്കയായി അവള്‍ കാല്‍വിരല്‍ കൊണ്ട് തറയില്‍ ഇന്ത്യയുടെ ഭൂപടം വരച്ചു. പുതുമണവാളന്റെ ബോധപൂര്‍വമുള്ള ചുമ കേട്ട് അവള്‍ തലഉയര്‍ത്തിയപ്പോള്‍, പാപ്പരായവന് ലോട്ടറിയടിച്ചാലെന്ന പോലെ, സന്തോഷം കൊണ്ട് അവളുടെ മുഖം വിടര്‍ന്നു . കൈലിമാത്രമുടുത്തു കട്ടിലില്‍ ഇരിക്കുന്ന അയാളുടെ തലയില്‍ മാത്രമല്ല; കരടിയെ ഓര്‍മ്മിപ്പിക്കുംവിധം ശരീരമാസകലം രോമാവൃതന്‍ ! പൂര്‍ണ്ണ കൃശഗാത്രന്‍ !
    ഹ ഹ ഹാ... ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി :)

    ReplyDelete
  73. 'സുന്ദരനും സുശീലനും, കഷണ്ടിയും അപസ്മാരരോഗവുമില്ലാത്തവനും പട്ടികടിയേല്‍ക്കാത്തവനുമായ വരനെ ആവശ്യമുണ്ട്.'

    അപ്പൊ എങ്ങനേ തണലിക്കാ, ഞാൻ നിക്കണോ അതോ പോണോ ?
    അപേക്ഷ അയച്ച് നോക്കണോ ?
    ഞാനിതിൽ പറഞ്ഞ ഒരുമാതിരിപ്പെട്ട ഗുണഗണങ്ങളൊക്കെയുള്ള
    ഒരു അവിവാഹിതനാണ്.
    ന്തായാലും കിട്ട്യാലൂട്ടി, അല്ലേൽ ചട്ടി.
    ആശംസകൾ.

    ReplyDelete
  74. നല്ല ഒഴുക്കോടെ വായിച്ചു. അഭിനന്ദനങ്ങള്‍.

    ReplyDelete
  75. മുടിയും തോലും ആധാരമാക്കി വിവാഹബന്ധത്തെ കുറിച്ചു പുലര്‍ത്തിവരുന്ന മിഥ്യാബോധം മങ്കമാരില്‍ മാത്രമല്ല പുരുഷവര്‍ഗ്ഗത്തിലും അമിതമായുണ്ട്‌. ഈ വങ്കത്വം സരസമായി എടുത്തു കാട്ടുന്ന ഇസ്മായില്‍ എന്ന ഈ cynic നെ എനിക്കിഷ്ടപ്പെട്ടു. മിതഭാഷണം കൈവിട്ടു പോകാതെ തന്നെ നര്‍മ്മവും മര്‍മ്മവും ഒരുപോലെ സൂക്ഷിക്കാമായിരുന്നു എന്നും പക്ഷേ തോന്നാതിരുന്നില്ല.

    ReplyDelete
  76. കുറച്ചു കാലമായി ഇങ്ങോട്ടൊക്കെ വന്നിട്ട്
    കൊള്ളാം ...
    നിക്കണോ അതോ പോണോ ..
    എന്തായാലും
    ഇപ്പൊ പോവാം .. വീണ്ടും കാണാം
    ഹി ഹീ

    ReplyDelete
  77. അനിയാ ഉഗ്രന്‍ ആശയം ഉള്‍പ്പെടുത്തി കൊണ്ടുള്ള അടിപൊളി നര്‍മ്മരസം തുളുമ്പുന്ന തകര്‍പ്പന്‍ കഥ .ഇതുപോലെ ഇനിയും പോരട്ടെ :)

    ReplyDelete
  78. രസമുള്ള വായനനല്‍കിയ പോസ്റ്റ്. ആശംസകള്‍‌...

    ReplyDelete
  79. ആദ്യമായാണ് ഈ വഴി , സുന്ദരനും സുശീലനും, കഷണ്ടിയും അപസ്മാരരോഗവുമില്ലാത്തവനും പട്ടികടിയേല്‍ക്കാത്തവനുമായ വരനെ കണ്ടു കിട്ടിയാല്‍ തീര്‍ച്ചയായും അറിയിക്കാട്ടോ .എല്ലാ ആശംസകളും !

    ReplyDelete
  80. ഇനിയിപ്പൊ ഇവിടെ നിന്നിട്ട് കാര്യമൊന്നുമില്ല..

    ReplyDelete
  81. കഥ ഒത്തിരി ഇഷ്ടായി..നര്‍മത്തില്‍ ചാലിചെങ്കിലും മനോഹരമായി കോറിയിട്ടിരിക്കുന്നു വേദനകള്‍..നല്ല നിരീക്ഷണ പാടവം..പക്ഷെ തലക്കെട്ട മാത്രം എനിക്കത്ര പിടിച്ചില്ല...അതും കുറച്ചൂടെ മനോഹരാക്കാമായിരുന്നു...ഒരിക്കല്‍ കൂടി ആശംസകള്‍

    ReplyDelete
  82. ഇവിടെ ആദ്യമാണ് .. നല്ലശൈലി.. ഇഷ്ടായി

    പറ്റിയ വരനെ കിട്ടിയാല്‍ അറിയിക്കാം ട്ടോ ..

    ReplyDelete
  83. എന്തായാലും ഒന്നില്‍ പെഴച്ചു..അപ്പോള്‍ ഇനി മൂന്നില്‍ ശരിയാവും :)

    കൊള്ളാം ട്ടോ...

    ReplyDelete
  84. സരസമായി എഴുതിയ കഥ ഇഷ്ട്ടമായി. ഈ ബ്ലോഗ്ഗിലെ മിക്ക കഥകളും വായിച്ചിട്ടുള്ളതിനാലും ശ്രീ ഇസ്മൈലിന്റെ എഴുത്തിന്റെ റേഞ്ച് അറിയാവുന്നത് കൊണ്ടും അത്ര മികച്ചത് എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല. കൊച്ചു കൊച്ചു നര്‍മ്മഭാവനകള്‍ ഇഴ ചേര്‍ത്ത ഒരു ശരാശരി കഥ എന്നാണെനിക്കു തോന്നിയത്.
    കാര്യങ്ങള്‍ നേരിട്ടനുഭവിപ്പിക്കുന്ന പോലെ എഴുത്തില്‍ പുലര്‍ത്തുന്ന ആഖ്യാന മികവ് തണലിന്റെ എഴുത്തുകളില്‍ എന്നുമുണ്ട്. ആശംസകള്‍

    ReplyDelete
  85. ഈയ്യിടെയായി തണൽ വല്ലാതെ കുറവാണല്ലോ?
    കഥ അത്ര പോരാന്നാ അഭിപ്രായം, ഓളിമ്പിക്സിൽ സ്വർണ്ണം കിട്ടിയവന് ഏഷ്യാഡിൽ വെള്ളി പോരല്ലോ!

    ReplyDelete
  86. ദീർഘ ഇടവേളയ്ക്കു ശേഷം 'തണലിൽ' വായിച്ച ഈ സൃഷ്ടി, പക്ഷെ വിരസപൂർണമായി തോന്നി.
    ഉപേക്ഷിക്കപ്പെടുന്ന ഒരു പെണ്ണിന്റെ കണ്ണീർ കാണാനുള്ള ശ്രമം അതിഭാവുകത്വങ്ങളാൽ അടിതെറ്റിപ്പോയി..
    എന്നാൽ, പുതിയ പദങ്ങളും ശൈലികളും ഈ ഭാവനാ കുറിപ്പിന്റെ നല്ല വശങ്ങളാണ്.

    ReplyDelete
  87. വായിക്കാന്‍ വൈകി....
    തണലിനു ഇതിലും നന്നായി ഈ കഥ എഴുതാന്‍ സാധിക്കുമായിരുന്നു എന്നൊരു പരിഭവം എനിക്കുണ്ട്... നര്‍മ്മഭാവനയാണെന്നു കരുതുമ്പോഴും ....

    ReplyDelete
  88. കാണാന്‍ വൈകി. നീണ്ട ഇടവേള അവസാനിച്ചത്‌ അത്യുഗ്രന്‍ പോസ്റ്റുമായി. എല്ലാം 'അവിടെ' തന്നെയുണ്ട്, എന്ന് വീണ്ടും തെളിയിക്കുന്ന പോസ്റ്റ്‌.

    ReplyDelete
  89. ഇതിലൊരു നര്‍മ്മമുണ്ട്..
    വേദനയിലെ നര്‍മ്മങ്ങള്‍ അത്ര രസിക്കാറില്ല..
    എങ്കിലും തുടക്കം മുതല്‍ നിലനിര്‍ത്തുന്ന ടെമ്പോ ചിരിപ്പിച്ചു..
    മാത്രമല്ല ആദ്യ കല്യാണം ഉപേക്ഷിച്ചതിന്റെ കാരണം നായികക്ക് നെഗറ്റീവ് ഇമേജ് കൊടുത്തതിനാല്‍ ചിരിക്കാന്‍ നമുക്ക് അവകാശമുണ്ട്

    ReplyDelete
  90. "സുന്ദരനും സുശീലനും, കഷണ്ടിയും അപസ്മാരരോഗവുമില്ലാത്തവനും പട്ടികടിയേല്‍ക്കാത്തവനുമായ വരനെ ആവശ്യമുണ്ട്.."

    അത് ന്യായം!
    മനസ്സ്‌ അറിയാതെ കുറെ ചിരിച്ചു ....
    കുഞ്ചന്‍ നമ്പ്യാര്‍ പാടിയത് എത്ര ശരി!
    " കുറ്റം കൂടാതുള്ള നരന്മാര്‍.
    കുറയും ഭൂമിയിലെന്നുടെ താതാ.
    ലക്ഷം മാനുഷര്‍ കൂടുമ്പോഴതില്‍.
    ലക്ഷണമൊത്തവരൊന്നോ രണ്ടോ. ..."

    ReplyDelete
  91. സുന്ദരനും സുശീലനും, കഷണ്ടിയും അപസ്മാരരോഗവുമില്ലാത്തവനും പട്ടികടിയേല്‍ക്കാത്തവനുമായ വരനെ ആവശ്യമുണ്ട്.

    അപ്പൊ ഞാന്‍ നിക്കണോ.....പോണോ..?

    ReplyDelete
  92. പട്ടിക്കൊക്കെ കടിക്കാന്‍ കണ്ട നേരം...

    ReplyDelete
  93. നിങ്ങൾ നര്മ്മത്തിന്റെ ഉസ്താതാനല്ലേ ഭായ് -- ആദ്യമായാണ്‌ ഇവിടെ .. ഇവിടന്നങ്ങോട്ട്‌ .ഒന്നിക്കാം . കാണാം ... രസായി .കേട്ടോ .

    ReplyDelete
  94. ആദ്യാവസാനം നര്‍മത്തില്‍ പൊതിഞ്ഞ് നല്ല ആഖ്യാനരീതിയില്‍ കോര്‍ത്തിണക്കിയ നല്ല രചന. ആ ഫോട്ടോയും തലക്കെട്ടും ഒന്നുക്കൂടി മെച്ചപ്പെടുത്താമായിരുന്നു

    ReplyDelete
  95. അനുഭവകഥയാണോ ...?
    ഇസ്മയിൽക്കാനെ ഇട്ടു പോയ ആ പെണ്ണിന് അങ്ങിനെ തന്നെ വേണം ഹല്ലാ പിന്നെ ...:P

    ReplyDelete
  96. എന്നാലും ആ പട്ടിയെ കൊണ്ട് അത്രയും ചെയ്യിക്കണ്ടായിരുന്നു കഷ്ടമായിപ്പോയി :)

    ReplyDelete
  97. ആദ്യകാലത്തെ എഴുത്തും ഇതും കണ്ടപ്പോള്‍ തണല്‍ അങ്ങ് പുരോഗമിച്ചല്ലോ എന്ന് തോന്നി. രണ്ടാമതും ഒരു ദുരന്തം സംഭവിക്കുമ്പോള്‍ കൊടുക്കേണ്ടി വരുന്ന പരസ്യമാണ് ഇതിലെ ഏറ്റവും വലിയ നര്‍മ്മമായി എനിക്ക് തോന്നിയത്. പക്ഷെ ആദ്യഭാഗത്തെ ചില നര്‍മ്മങ്ങള്‍ അനവസരത്തില്‍ ആയത് പോലെ തോന്നി. കാരണം കല്യാണപ്പിറ്റേന്ന് മകളെ തനിച്ച് കാണുമ്പോഴുള്ള അമ്പരപ്പില്‍ നര്‍മ്മം ചാലിക്കാനുള്ള ശ്രമം വൃഥാ ആണ്. ഒഴുക്കോടെ വായിക്കാന്‍ സാധിച്ചു.

    ReplyDelete
  98. കൊള്ളാം...സരസമായി അവതരിപ്പിച്ചിരിക്കുന്നു ...
    അഭിനന്ദനങ്ങൾ തണൽ

    ReplyDelete