13/01/2010

പുകവലിയോ മദ്യമോ ഭേദം?


മദ്യപാനം ആരോഗ്യത്തെ നശിപ്പിക്കുന്നു. അപ്പോള്‍ പുകവലിയോ? ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് ! മദ്യം സ്വല്‍പ്പം അകത്താക്കി മിണ്ടാതെ കിടന്നാല്‍ അവനെ ക്കൊണ്ട് മറ്റുള്ളവര്‍ക്ക് ശല്യമില്ല. പക്ഷെ പുകവലി അങ്ങനെ യാണോ? പുക ഉള്ളിലേക്ക് കടത്തിവിട്ടു അവന്റെ 'സകല വിസര്‍ജ്യങ്ങളോടെ' പുറത്തേക്കു വിടുന്ന വിഷപ്പുക മറ്റുള്ളവരും ശ്വസിക്കുക വഴി അവനെക്കാള്‍ ദ്രോഹം മറ്റുള്ളവര്‍ക്ക് ചെയ്യുകയാണ്. മദ്യവും ധൂമപാനവും തമ്മിലുള്ള പ്രകടമായ വ്യത്യാസവും അതുതന്നെ . 'സംസ്കാര സമ്പന്നര്‍ ' തന്നെ അപരനെ തീരെ വില വെക്കാതെ തന്നെ ഇത്തരം ദ്രോഹം ആവര്‍ത്തിക്കുന്നു. ഒരു മതവും ഇതിനെ വിലക്കുന്നില്ല എന്നത് ദയനീയം തന്നെ.. മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യുന്നതും അവനവന്റെ സ്വന്തം ശരീരം നശിപ്പിക്കുന്നതും തെറ്റാണെന്ന് ഏതു സംഹിത പഠിപ്പിക്കുന്നുവോ അതിനെ അടിസ്ഥാനമാക്കി ഇതിനെ വിലക്കെണ്ടതല്ലേ?
- പുകവലിക്കാത്തവരെക്കാള്‍ വലിക്കുന്നവര്‍ക്ക് എന്ത് ഗുണമാണ് ലഭിക്കുന്നത് (ധനനഷ്ടമല്ലാതെ)
- ഇതിനെ അനുകൂലിക്കുന്നവരോട് ഒരു ചോദ്യം- നിങ്ങളുടെ മകനോ ഭാര്യയോ സഹോദരനോ പുകവലിക്കുന്നത് നിങ്ങള്‍ ഇഷ്ടപ്പെടുമോ?
- ഒരു വര്ഷം ഇതിനു വേണ്ടി ചെലവഴിക്കുന്ന സംഖ്യ എത്രയെന്നു തിട്ടപ്പെടുത്തി നോക്കിയിട്ടുണ്ടോ ?
- ഇത് തന്നെക്കാള്‍ മറ്റുള്ളവര്‍ക്കാണ് ദോഷമെന്നു എപ്പോഴെന്കിലും തോന്നിയിട്ടുണ്ടോ?
നിങ്ങള്‍ എന്ത് പറയുന്നു?

12 comments:

  1. - പുകവലിക്കാത്തവരെക്കാള്‍ വലിക്കുന്നവര്‍ക്ക് എന്ത് ഗുണമാണ് ലഭിക്കുന്നത് (ധനനഷ്ടമല്ലാതെ)

    ഒന്നു കൂടി കിട്ടും
    പെട്ടെന്ന് പരലോകം കാണാനും പറ്റും...

    ReplyDelete
  2. പുകവലിക്കാര്‍ക്ക് ഈ ഫോട്ടോ മാത്രം കാണിച്ചാല്‍ മതി..

    ReplyDelete
  3. ഓര്‍മകള്‍ ഉണ്ടാകട്ടെ പുക വലിക്കുന്നവര്‍ക്ക്

    ReplyDelete
  4. ഞാന്‍ വായിച്ചില്ല കേട്ടോ. photo thanne കുറച്ചു കൂടി പോയി. ഭയാനകം!

    ReplyDelete
  5. സ്വയം നശിക്കുന്നതോടപ്പം മറ്റുള്ളവരെയും
    നാശത്തിലേക്ക് നയിക്കുന്ന പുകവലിക്ക്
    ആഗോള തലത്തില്‍ തന്നെ വിലക്ക് വന്നെങ്കില്‍ ഇനിയുള്ള തലമുരയെങ്കിലും
    രക്ഷ പെടുമായിരുന്നു

    ReplyDelete
  6. ഹഹഹ...
    വലിപ്പിയ്ക്കാന്‍ ആളുള്ളത് മറന്നുപോയോ...?

    ReplyDelete
  7. എന്നാപ്പിന്നെ ആ കുപ്പി എടുത്തു ഇങ്ങു വാ അത് തന്നെയാ ഭേദം.
    എന്നാലും ഈ ഫോട്ടോ un നു അയച്ചു കൊടുക്ക്‌.അവര്‍ ഇത്തരം
    പരസ്യങ്ങള്‍ ഇടാന്‍ ആലോചിക്കുണ്ട് സിഗരറ്റിന്റെ കവറില്‍ കേട്ടോ..
    പേടിപ്പിച്ചു കളഞ്ഞല്ലോ മാഷേ.ഞാന്‍ വലി നിര്‍ത്തി.അപ്പൊ അങ്ങനേ
    തന്നെ.നമുക്ക് തുടങ്ങാം..

    ReplyDelete
  8. ഇപ്പോളാ ഇത് വായിച്ചത്......

    സമൂഹനന്മ ക്ക് വേണ്ടി നമുക്ക് പ്രാര്‍ഥിക്കാം....
    ആ ചിത്രം കണ്ടെങ്കിലും മനുഷ്യര്‍ ഈ ശീലം ഉപേക്ഷിക്കട്ടെ.......

    ഇസ്മായില്‍ കുറുമ്പടി....ദേവുട്ടിടെ അഭിനന്ദനങ്ങള്‍ !!!!!!!!

    ReplyDelete