നീണ്ട നാലര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടുമൊരു 'പരോള്‍'! അതും കേവലം രണ്ടു മാസത്തേക്ക്!
ബന്ധുക്കളെ സന്ദര്‍ശിക്കണം,
പിറന്നുവളര്‍ന്ന നാട് കണ്‍കുളിര്‍ക്കെ കാണണം,
ഇഴമുറിയാമഴയത്ത് ഇറങ്ങിനടക്കണം,
കടലില്‍ കായം കലക്കിയ പോലെ,പണിതിട്ടും പണിതിട്ടും പണിതീരാത്ത, പണിക്കാരെ കിട്ടാത്ത, എന്റെ വീട് കണ്ടു നെടുവീര്‍പ്പിടണം,
നാടിന്റെ 'ദേശീയഗാനമായ' കൊതുകുരാഗം കേള്‍ക്കണം,
പിരിവുകാരെ കണ്ടാല്‍ മുങ്ങണം,
വാഹനങ്ങളുടെ നിലക്കാത്ത ഹോണടി കേട്ടു കോള്മയിര് കൊള്ളണം,
ക്വട്ടേഷന്‍ ടീമിനെ തട്ടിത്തടയാതെ റോഡിലൂടെ നടക്കണം,
റോഡിലെ കുളത്തില്‍ വീണു കാലൊടിയാതെ നോക്കണം.....
ഇത്യാദി ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളും കയ്യില്‍ കരുതിയാണ് വിമാനം കയറിയത്. എന്നാല്‍ അതിലെല്ലാമുപരി, ആറേഴുമാസമായി സമ്പാദിച്ച സുഹൃത് വലയത്തെ നേരില്‍ കാണണമെന്ന അദമ്യമായ അഭിലാഷവും. ബ്ലോഗെഴുത്തു തുടങ്ങിയത് കൊണ്ടുള്ള അമൂല്യമായ നേട്ടം എന്നെ സംബന്ധിച്ചിടത്തോളം അത് മാത്രമാണ്. മീറ്റിനു പോകുമ്പോഴും , എറണാകുളം സന്ദര്‍ശിക്കണമെന്നോ മുട്ടന്‍ ശാപ്പാട് അകത്താക്കണമെന്നോ കവിത കേള്‍ക്കണമെന്നോ അല്ല. മറിച്ചു, മേല്പറഞ്ഞ ഒരേ ഒരാഗ്രഹം മാത്രമായിരുന്നു മനസ്സില്‍. അതില്‍ എനിക്ക് നൂറു ശതമാനം സംതൃപ്തി ലഭിക്കുകയും ചെയ്തു. സൃഷ്ടി കൊണ്ടും ശബ്ദം കൊണ്ടും കമന്റു കൊണ്ടും പരിചിതരായവരെയും അല്ലാത്തവരെയും നേരില്‍ കാണുകയെന്നത് നിസ്സാരകാര്യമായി ഞാന്‍ കരുതുന്നില്ല. മീറ്റിനെ കുറിച്ച് ഇതിനകംതന്നെ വിവരണങ്ങളും ചിത്രങ്ങളും നിങ്ങള്‍ കണ്ടു കഴിഞ്ഞതിനാല്‍ ഞാനതിലേക്ക് കടക്കുന്നില്ല.
ഈ പരിചയപ്പെടലുകള്‍ കൊണ്ടൊന്നും ഞാന്‍ തൃപ്തനായില്ല. കഴിയുന്നത്ര ബ്ലോഗര്‍മാരെ നേരിട്ട് വിളിച്ചു. ചിലരുടെ സ്നേഹമസൃണമായ ക്ഷണം സ്വീകരിച്ചു അവരെ അങ്ങോട്ട് ചെന്ന് കണ്ടു. കണ്ണൂരില്‍ കാവുമ്പായി ടീച്ചറുടെ പുസ്തകപ്രസാധനത്തിനു പോയി. ആരെഴുപേരെ അവിടെ വച്ച് 'പിടികൂടി'. മുങ്ങിനടക്കുന്ന ചിലരെ കണ്ടെത്തി ബോറടിപ്പിച്ചു. എല്ലാവരുടെയും ആതിഥേയമര്യാദ എന്നെ ഏറെ സന്തോഷവാനാക്കി. ചിലരോടോപ്പമുള്ള ഫോട്ടോകള്‍ താഴെ....
ഡ്രൈവിംഗ് പഠിക്കുന്ന കുമാരസംഭവം ...
====================================
ഹാറൂന്‍ സാഹിബ് (ഒരു നുറുങ്ങ്)
ഡ്രൈവിംഗ് പഠിക്കുന്ന കുമാരസംഭവം ...
====================================
ഹാറൂന്‍ സാഹിബ് (ഒരു നുറുങ്ങ്)
=================================
കാവുമ്പായി ടീച്ചര്‍
=========================================
കൊട്ടോട്ടി, കുമാരന്, ചിത്രകാരന്.
===========================================
മിനി ടീച്ചര്‍ (മിനിനര്‍മ്മം)
========================================
പുസ്തക പ്രസാധകത്തിനിടയില് പുട്ട് കച്ചവടം!!!
കെ പി സുകുമാരന്‍, കൊട്ടോട്ടി, കുമാരന്, ഒരു യാത്രികനും കുടുംബവും
======================================
മുഹമ്മദ് കുട്ടിക്ക യോടൊപ്പം ( ഓര്‍മ്മച്ചെപ്പ്)
=======================================
കമ്പര്‍ (അടിവരകള്‍)
===========================================
നജീമിനോടൊപ്പം ആലപ്പുഴ കായലില്‍ (പാഠഭേദം)
=======================================
ഡോക്ടര്‍ രതീഷ് കുമാറിനോടൊപ്പം ( പഞ്ചാര മിട്ടായി )
=======================================
=========================================
കൊട്ടോട്ടി, കുമാരന്, ചിത്രകാരന്.
===========================================
മിനി ടീച്ചര്‍ (മിനിനര്‍മ്മം)
========================================
പുസ്തക പ്രസാധകത്തിനിടയില് പുട്ട് കച്ചവടം!!!
കെ പി സുകുമാരന്‍, കൊട്ടോട്ടി, കുമാരന്, ഒരു യാത്രികനും കുടുംബവും
======================================
മുഹമ്മദ് കുട്ടിക്ക യോടൊപ്പം ( ഓര്‍മ്മച്ചെപ്പ്)
=======================================
കമ്പര്‍ (അടിവരകള്‍)
===========================================
നജീമിനോടൊപ്പം ആലപ്പുഴ കായലില്‍ (പാഠഭേദം)
=======================================
ഡോക്ടര്‍ രതീഷ് കുമാറിനോടൊപ്പം ( പഞ്ചാര മിട്ടായി )
=======================================
രണ്ടു മാസം പരമാവധി മുതലാക്കാന്‍ ഞാന്‍ ശ്രമിച്ചു. പലയിടങ്ങളും കറങ്ങി. (വിശദാംശങ്ങള്‍ പിന്നീട് പോസ്റ്റാം). അന്യസംസ്ഥാനങ്ങളില്‍ , രാജ്യങ്ങളില്‍ സര്‍ക്കീട്ടുപോകാന്‍ 'പേടി' ആയതിനാല്‍ കേരളത്തില്‍ മാത്രം മതിയെന്ന് കരുതി. കാശില്ലാഞ്ഞിട്ടല്ലേ ഈ പേടി എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ ഞാനില്ല. ഏതായാലും എന്റെ നാട് എന്നെ പല കാര്യങ്ങളും ഓര്‍മപ്പെടുത്തി. അവയില്‍ ചിലത് മാത്രം താഴെ എഴുതി ഇത് അവസാനിപ്പിക്കാം .
1- പുറത്തു പോകുമ്പോള്‍ വീട്ടുകാരോട് ശരിക്കും 'യാത്ര' പറഞ്ഞു ഇറങ്ങുക. പ്രാര്‍ഥിക്കുക.
2- നാട്ടില്‍ വണ്ടിയോടിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും സര്‍ക്കസ് പഠിച്ചിരിക്കുക.
3-ക്വേട്ടെഷന്‍ ടീമിനെ കണികാണരുതെന്നു ആഗ്രഹിക്കുന്നെങ്കില്‍ പിച്ചക്കാര് മുതല്‍ കൊച്ചുകുഞ്ഞുങ്ങളോട് വരെ ഒടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക .
4- മണല്‍ലോറി വരുന്നത് കണ്ടാല്‍ റോഡില്‍നിന്നു പത്തുമീറ്റര്‍ എങ്കിലും അകലേക്ക് ഓടിമറയുക.
5- നിങ്ങളുടെ തൊഴിലാളികളോട് കയര്‍ക്കുക, അഭിപ്രായം പറയുക, മുഖം വീര്‍പ്പിക്കുക എന്നത് പോയിട്ട് അവരെ നോക്കുക കൂടി അരുത്. കഴിയുന്നതും ജോലി സ്ഥലത്തേക്ക് പോകാതിരിക്കുക .
6- കടക്കാരുടെ തെറി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സാധനങ്ങളുടെ വില ചോദിക്കുക.
7- ബ്ലോഗ്ഗര്‍ കൊട്ടോട്ടിയുടെ കൂടെ ഒരിക്കലും യാത്ര ചെയ്യാതിരിക്കുക. (നിങ്ങളെക്കുറിച്ചു പോസ്റ്റ് ഇട്ട് പകരം വീട്ടിക്കളയും!)
നിങ്ങളെയെല്ലാം ഇടയ്ക്കു 'ചൊറിഞ്ഞും'കൊണ്ടിരിക്കാന് ഞാന്‍ വീണ്ടും ......
ReplyDeleteഇത് അവിസ്മരണീയം തന്നെ. നാലര വര്‍ഷത്തിനു ശേഷമുള്ള പരോള്‍ ഇത്ര കണ്ട് പ്രയോജനപ്പെടുത്തിയ താങ്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
ReplyDeleteഒരു പരോളിലിറങ്ങിയ വ്യക്തിയുടെ മനസ്സിൽ നാടിനെ പറ്റി ഇത്ര നല്ല കാഴ്ചപ്പാടുകൾ കാണുമെന്ന് വിചാരിച്ചില്ല.
ReplyDeleteബ്ളോഗർ സുഹ്രുത്തുക്കളെ കുറെപ്പേരെയെങ്കിലും നേരിട്ട് കാണാനായല്ലോ
വായിക്കാനും രസം തോന്നി.
പുതിയ പോസ്റ്റില്‍ ഇതുപോലെ എഴുതിയാലോ എന്നാ ആഗ്രഹിക്കുന്നെ. നല്ല മനോഹരമായ കേരളം മനസ്സില്‍ നിന്ന് പോകുന്നില്ല. ആശംസകളോടെ.
ReplyDeleteഹ ഹ....കൊള്ളാം...
ReplyDeleteഅപ്പോ ബ്ലോഗ് മീറ്റിന്റെ ചിത്രങ്ങളെവിടെ...
എടാ പഹയാ നീ നാട്ടിലേക്ക് വരാമെന്ന് പറഞ്ഞ് പറ്റിച്ചു അല്ലേ?..ആ അതുപോട്ടെ, ഞങ്ങൾ നാട്ടുകാരെ കുറിച്ച് പരാതി പറഞ്ഞാൽ അടുത്ത തവണ കരിപ്പൂരിൽ ഇറങ്ങിയതെ ഓർമ്മണ്ടാവൊള്ളൊ കാല് രണ്ടും തല്ലി ഒടിക്കും.ആ പറഞ്ഞില്ലാന്ന് വേണ്ട.
ReplyDeleteതൊടുപുഴയില്‍ മീറ്റ് നടന്നുവെങ്കില് കാണുവാനും പരിചയപ്പെടുവാനും ആഗ്രഹിച്ചിരുന്നു . എറണാകുളം വരെ വരുവാന്‍ സാധിച്ചില്ല.ഇനിയും കാണാമെന്ന് കരുതുന്നു .:)
ReplyDeleteആശംസകള്‍ :-))
ReplyDeleteഹായ്...
ReplyDeleteപോസ്റ്റും ഫോട്ടോസും കണ്ടു...
മീറ്റിന്റേയും ഈറ്റിന്റേയും ഫോട്ടോ വേറെ പല ബ്ലോഗുകളിലും
മുഹമ്മദ് കുട്ടിക്കാടെ വീട്ടില്‍ പോയ ഫോട്ടോസ് കുട്ടിക്കാടെ ബ്ലോഗിലും കണ്ടു...
2 മാസം വീട്ടിലിരിക്കാതെ കറങ്ങി നടന്നു ല്ലേ...?
പറയാതെ പോയതിനു പനീഷ്മെന്റ്റ് ചിലവ്..വന്ന ചിലവ് വേറെ...എല്ലാം കൂടി എന്നാ...?
ReplyDeleteഎന്തായാലും പരോള്‍ പരമാവധി പ്രയോജനപ്പെടുത്തി...നന്നായി..
ഇതൊക്കെ തന്നെ ജീവിതത്തിലെ മധുരങ്ങള്‍..
പ്രവാസ കുറുമ്പ് കേമായി..
ReplyDeleteഇനിയും നാലരവര്‍ഷം കാക്കണല്ലോ പഹയാ..!
ജന്മനാട്ടിലെത്തിയപ്പോഴത്തെ അനുഭവങ്ങളുടെ പ്രസന്നമായ ഓർമ്മകളും നാടിന്റെ മാറിവരുന്ന സാമൂഹികസ്ഥിതിയെ സംബന്ധിക്കുന്ന ഉൽക്കണ്ഠകളും നിരത്തിയ പോസ്റ്റ് വായിച്ചു. നാടിന്റെ മുഖം മാറിവരുന്നു എന്നത് വസ്തുത തന്നെയെങ്കിലും ദൈവത്തിന്റെ സ്വന്തം നാട്ടിൽ നന്മകൾ ധാരാളമായിത്തന്നെ ബാക്കി നിൽക്കുന്നുണ്ട് എന്ന് അൽപ്പം ആശ്വാസത്തോടെ ഞാൻ ഓർക്കാറുണ്ട്. ലോകാടിസ്ഥാനത്തിലും ഇന്ത്യയിൽ തന്നെ മറ്റിടങ്ങളിൽ നിന്നും കേൾക്കുന്ന, കാണുന്ന കാര്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ നമുക്കിപ്പോഴും ആശ്വസിക്കാൻ ഒട്ടേറെയുണ്ടെന്നാണഭിപ്രായം.പോസ്റ്റിനു നന്ദി. ആശംസകൾ.
ReplyDeletePravasam...!
ReplyDeleteManoharam, Ashamsakal...!!!
.
ReplyDelete.
ReplyDeleteഹായ്....ഹായ് .....എന്റെ ഫോട്ടോയും ഉണ്ടല്ലോ??..നൌഷാദേ കൂടുതല്‍ പരിചയപ്പെടാന്‍ കഴിഞ്ഞില്ല.എന്റെ വൃത്തികെട്ട മടിയാണ് കാരണം. സാരമില്ല ബ്ലോഗിലൂടെ അറിയുന്നല്ലോ. ഇനിയും നേരിട്ട് കാണാം.......സസ്നേഹം
ReplyDeleteപറഞ്ഞ് പറ്റിച്ചതിന് ഒരു കിഴുക്ക് ആദ്യം. നാട്ടിൽ വരുമ്പോൾ എന്നെ വിളിക്കാമെന്നും കഴിഞ്ഞാൽ ഞാൻ തിരൂരേക്ക് വരാമെന്നും ഞാൻ ഉറപ്പ് തന്നിരുന്നു. പക്ഷേ നീ വിളിച്ചില്ല.എനിക്ക് മീറ്റിനു വരാനും കഴിഞ്ഞില്ല. അല്ലങ്കിൽ വിളിക്കുകയോ കാണുകയോ ചെയ്യേണ്ടവരുടെ ലിസ്റ്റിൽ ഞാൻ പെട്ടു കാണില്ല. അതു സാരമില്ല. നാട്ടിലെ സ്ഥിതിയെക്കുറിച്ച് അവസാനം അക്കമിട്ട് ഇസ്മയിൽ പറഞ്ഞത് എത്രയോ ശരി. നല്ല എഴുത്ത്, നല്ല നിരീക്ഷണം.
ReplyDeleteനാലര വര്‍ഷത്തിനു ശേഷമുള്ള പരോള്‍ വീട്ടിലിരിക്കാതെ കറങ്ങി നടന്നു ല്ലേ...?
ReplyDelete:)
ReplyDeleteഇത് കലക്കി...
ReplyDeleteനാട്ടിൽ പോകുമ്പോൾ ആചരിക്കേണ്ട സപ്തഗുണങ്ങൾ പറഞ്ഞ് തന്നതിനും നന്ദി കേട്ടൊ ഭായ്
ഈ കറക്കത്തിനിടയില്‍ വീട്ടില്‍ ഇരിക്കാന്‍ സമയം കിട്ടിയോ ? അടുത്ത ലീവ് നാല് മാസം അക്കെണ്ടിവരും...
ReplyDeleteഅപ്പൊ നാലര വര്ഷമത്തിനു ശേഷമാണല്ലേ നാട്ടിലെ ഓക്സിജന്‍ ഉള്ളിലേക്കെടുത്തത്. എന്തായാലും രണ്ടു മാസം കൊണ്ട് ഇത്രേം ഒക്കെ ഒപ്പിച്ച മിടുക്കിനെ സമ്മതിക്കണം.
ReplyDeleteപ്രിയ ഇസ്മായിലെ...........നാട്ടില്‍ വന്ന് നെട്ടോട്ടമോടുന്പോള്‍ ബ്ലോഗര്‍ വേട്ട നടത്തിയത് നന്നായി .....നമ്മളൊക്കെ പുതിയ ബ്ലോഗര്മാരല്ലേ ... അല്ലലെ ....
ReplyDeleteനിങ്ങളും ഒരു പുലിയാണല്ലേ ? ഹും സൂക്ഷിച്ചു നടന്നാല്‍ മതി നാട്ടില്‍. അല്ല നിങ്ങള്‍ നാട്ടില്‍ പോയപ്പോള്‍ nammalude teamukale kandirunno? എനിക്ക് avideyum ഒരു braanch undu.
ReplyDeleteഎഴുതീം പറഞ്ഞും മൊത്തം പേടിപ്പിക്കുകയാനല്ലോ? ഇസ്മായില്‍ വെറുതെ പറയുന്നതാ. അത്രയൊന്നും ഭയക്കണ്ട. എന്തായാലും നമ്മുടെ നാടല്ലേ.
ReplyDeleteസംഗതി രസമാക്കി എഴുതി ഇസ്മായിലെ.
കൊട്ടോട്ടിക്ക് തിരിച്ചടി കൊടുത്തത് ഇഷ്ടപ്പെട്ടു.
ReplyDeleteയുസഫ്പ... ഇസ്മയില്‍ ബായ് നമ്മുടെ അടുത്ത പ്രദേശത്ത് വന്ന് എന്നെ വിളിച്ചിരുന്നു. യുസഫ്പയെ തിരക്കുകയുംചെയ്തു .സന്ദര്‍ഭവശാല്‍ അന്ന് യുസഫ്പ കൊച്ചിയിലും ഞാന്‍ സ്ഥലത്തും ഉണ്ടായിരുന്നുമില്ല ... കണ്ടപ്പോള്‍ ഞാന്‍ ആ വിവരം പറയാന്‍ വിട്ടു പോയതാണ്.. ഇസ്മയില്‍ പൊറുക്കുക..
ReplyDeleteഇസ്മയില്‍ നാട്ടില്‍ കണ്ട കാഴ്ചയില്‍ ഒരു കാര്യം വിട്ടു പോയി എന്ന് തോന്നുന്നു.... ഇവിടെ ഈയിടെ പെണ്ണുങ്ങളുടെ കണ്ണ് സ്വര്‍ണ്ണക്കടയിലെ പൊന്നിലും, ആണുങ്ങളുടെ കണ്ണ് പുഴവക്കത്തെ പൂഴി മണ്ണിലുമാണ്
ReplyDeleteഇസ്മായിലേ..രണ്ടു മാസത്തെ വെക്കേഷനില്‍ ഇത്രയൊക്കെ
ReplyDeleteചെയ്തു കൂട്ടിയതില്‍ അഭിനന്ദിക്കുന്നു..
എല്ലാവരേയും കണ്ട് ഫോട്ടോ എടുത്തതിനാല്‍ അവരെയൊക്കെ
ഒന്നു കാണാനായി..നല്ല കാര്യം.
പിന്നെ ഒടുവിലെഴുതിയത് തികച്ചും യാഥാര്‍ത്ഥ്യം !
എന്റെ പണിക്കാരന് രണ്ടമത്തെ ദിവസം പത്തുമണി കഴിഞ്ഞിട്ടും പന്ണിക്കിറങ്ങാന്
വൈകിയപ്പോള്‍ കഷ്ടകാലത്തിന് ഞാന്‍ കേറി ചോദിച്ചു എത്രമണിക്ക് പണിക്കിറങ്ങും എത്രമണിക്ക് പണി കഴിഞ്ഞ് കേറുമെന്ന്..അന്ന് കൂലിയും വാങ്ങിപ്പോയവനെ ഇന്നേ വരെ കണ്ടിട്ടില്ല..ഞാന്‍ പണിക്കാരെ അന്വേഷിച്ച് വെക്കേഷന് തീര്‍ത്തത് മിച്ചം !
ഇങ്ങിനെയാണെങ്കില്‍ തണലിനെ ഇടയ്ക്കിടെ പരോളില്‍ ഇറക്കെണ്ടതിനെക്കുറിച്ചു ഗൌരവത്തില്‍ ചിന്തിക്കാം . നാട്ടിലെ അവസ്ഥ നന്നായി മനസ്സിലാക്കി . പോസ്റ്റു സുന്ദരമായിരിക്കുന്നു ആളെപ്പോലെ തന്നെ . ബാക്കിയും കാണുമല്ലോ . കാത്തിരിക്കുന്നു
ReplyDeleteപഹയാ! ഈ ഇക്കായെ മറന്നോ? ആലപ്പുഴ കായല്‍ വരെ വന്നപ്പോള്‍ എന്നെ ഒന്നു വിളിക്കാമായിരുന്നില്ലേ? കൊട്ടാരക്കര വന്നിരുന്നെങ്കില്‍ എന്തെല്ലാം കാഴ്ചകള്‍ കാട്ടാമായിരുന്നു. എങ്ങിനെയാ നന്നാകുന്നേ ആ കൊട്ടോടിയല്ലെ കൂട്ടു ആ പഹയന്റെ നാടാണു കൊട്ടാരക്കര.(അതിനു സമീപം) മനപൂര്‍വം സ്വന്തം നാട്ടില്‍ കൊണ്ടു വരാതിരുന്നതാണു.
ReplyDeleteഇനിയെന്നാണു അനിയാ! തമ്മില്‍ കാണുന്നതു. എല്ലാ സന്തോഷവും നേരുന്നു.
എല്ലാ ഇടങ്ങളിലേക്കും എന്നെയും കൊണ്ടുപോയതിന് പ്രത്യേക
ReplyDeleteനന്ദി.
അതിരപ്പള്ളി,വാഴച്ചാല്‍,വയനാട്,കോഴിക്കോട്,കൊടുങ്ങല്ലൂര്‍,ചാലിയം,ആലപ്പുഴ തുടങ്ങി മറ്റനേകം സ്ഥലങ്ങളിലേക്ക് പോയതിന്റെ ഫോട്ടോസ് ഒന്നും ഇതില്‍ ഇല്ല ട്ടാ. അത് കൂടി ഇടണം .
നോമ്പ് ആയതിനാല്‍ കണ്ണൂരിലേക്ക് കൊണ്ട് പോയില്ല. പേടി
കൊണ്ടാണോ എന്നും സംശയം ഉണ്ട്. ഒരുപാട് എഴുതാന്‍ കഴിയട്ടെ. ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ടാവട്ടെ. ആശംസകള്‍.
നാട്ടിലെ അവസ്ഥ പറഞ്ഞത് ശരി തന്നെ...
ReplyDeleteആശംസകൾ...
This comment has been removed by the author.
ReplyDeleteകൊടുത്താല്‍ കൊട്ടോട്ടീലും കിട്ടും.....
ReplyDeleteകുമാരന് അപ്പഴേ പറഞ്ഞതാ പഹയന് ശരിയാവൂല്ലന്ന്...
ആദ്യത്തെ ആറു നിര്‍ദ്ദേശങ്ങളും 100% ശരിയാ..
ഏഴാമതേതിനു നൂറ്റന്പതു മാര്‍ക്കാ....
വിശദമായി പറയാനുണ്ട്, പിന്നെ വരാം..
പന്ചാരമിട്ടായി അല്ല... പഞ്ചാരഗുളിക. അല്ലെങ്കില്‍ ഇപ്പൊ ഒരു പേരിലെന്തിരിക്കുന്നു? ഗുല്ഫിലെവിടെയാ തണല്‍? പിന്നെ വരാം...
ReplyDeleteബൂലോകം തണലില്ലാതെ വല്ലാതെ വലഞ്ഞു. രണ്ടുമാസം ശരിക്കും മുതലാക്കി തിരിച്ചെത്തിയതിൽ സന്തോഷം. വർഷങ്ങൾക്ക് ശേഷം നാട്ടിലെയപ്പോൾ നാടിന്റെ പുതിയ മുഖം തിരിച്ചറിഞ്ഞല്ലോ.
ReplyDeleteആശംസകൾ!
നാട്ടില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞു തന്നതിന് നന്ദി.
ReplyDeleteഎന്തൊക്കെ പറഞ്ഞാലും "എന്റെ കേരളം എത്ര സുന്ദരം" അല്ലേ?
തിരിച്ചു വന്നല്ലോ നന്നായി. ഇനി തുടങ്ങാം ഓരൊന്നായി. ആദ്യം മുടങ്ങിയതൊക്കെ വായിച്ചു കമന്റിട്ടോളൂ. പിന്നെ ”കുട്ടിക്കും“ [അതു ഞാനും ഭാര്യം പ്രത്യേകം ശ്രദ്ധിച്ചതാ...]കുട്ടികള്‍ക്കും സുഖമല്ലെ?
ReplyDeleteഅപ്പോള്‍ നാട്ടില്‍ പോകുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കണം അല്ലേ.. അവസാനം കൊട്ടോട്ടിക്കും കിട്ടിയൊരു കൊട്ട് :) ...ആശംസകള്‍
ReplyDeleteഇസ്മായില്‍ എല്ലാവരെയും പരിചയപ്പെടുത്തിയതിനു നന്ദി.. അവസാനത്തെ പോയിന്റ് ഒഴിച്ച് ബാക്കിയ്ക്കെല്ലാം നൂറു ശതമാനം യോജിപ്പ്..അവസാനത്തേത് അനുഭവമില്ല.
ReplyDeleteനാട്ടില്‍ പോയി നല്ല നല്ല കാഴ്ചകള്‍ കണ്ടു മടങ്ങി വന്നല്ലേ, എന്റടുത്ത് വന്നില്ല! :(
ReplyDeleteരണ്ടു പ്രാവശ്യം വിളിച്ചെങ്കിലും നേരില്‍ സംസാരിക്കാനും പറ്റിയില്ല, നീ വിളിച്ചപ്പോള്‍ ഞാനും സ്ഥലത്ത്തില്ലാതായിപ്പോയി! ഇനിയെന്നെങ്കിലും കാണാമല്ലേ ?!
This comment has been removed by the author.
ReplyDeleteWelcome back ..yaar... So u had a wonderful experience...
ReplyDeleteകുറച്ചുകാലം ഖത്തറില്‍ നിന്നു എന്നു കരുതി സ്വന്തം നാടിനെ ഇങ്ങനെ ആക്ഷേപിക്കരുതായിരുന്നു. നാട്ടിലെ ചെന്നിട്ട് നല്ലതൊന്നും കാണാന്‍ ശ്രമിച്ചില്ലെ ? ഖത്തറില്‍ നിന്നും ആട്ടിയോടിച്ചാല്‍ ചെന്നുകൂടാന്‍ ഈ പറഞ്ഞ നമ്മുടെ നാട് തന്നെയെ ഉണ്ടാവൂ.. ചുരുക്കിപറഞ്ഞാല്‍ ബൂലോകത്തുള്ള സുഹൃത്തുക്കളെ കണ്ടത് മാത്രമാണ് നാട്ടില്‍ പോയതുകൊണ്ടുണ്ടായ ഗുണം അല്ലെ. അല്ല അതിനു മാത്രമായിട്ടാണല്ലോ പോയത് ( എല്ലാം ഒരു “തമാശ”യായി മാത്രം ഞാനും കാണാം )
ReplyDeleteNice Sharing
ReplyDeleteU lighted the candles of frienship
Great & My Congrats!
സമ്മതിച്ചു! പാവം സഹാബ്ലോഗര്മാര്ക്ക് സ്വന്തം വീട്ടിലും സമാധാനം കൊടുക്കില്ല ല്ലേ? :)
ReplyDeleteസൌഹൃദത്തിനായ് ദാഹിക്കുന്ന ആ നല്ല മനസ്സിന് അഭിനന്ദനങ്ങള്‍. രണ്ടാഴ്ചക്കുള്ളില്‍ ഞാനും പരോളിലിറങ്ങും.
:)
ReplyDeleteഇസ്മായില്‍,
ReplyDeleteപുതുമ നിറഞ്ഞ പോസ്റ്റുമായി തിരിച്ചു വരവ് നന്നായി. ഇനീ ജൈത്ര യാത്ര തുടരുക. ആശംസകള്‍
ഓ തിരികെ വന്നോ? കൊള്ളാം ചിത്രങ്ങളെല്ലാം
ReplyDeleteഅക്ഷരങ്ങളിലൂടെ അറിഞ്ഞവരെ നേരില്‍ കാണുമ്പോഴുള്ള
ആ ആനന്ദം അനുഭവിച്ചു തന്നെ അറിയണം,
അതു സാധിച്ചെന്നറിയുന്നതില് അതിയായ സന്തോഷമുണ്ട്...
എന്തൊക്കെ ദോഷമുണ്ട്ന്നു തോന്നിയാലും നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാട്!
നാട്ടിലെ വിശേഷങ്ങൾ നന്നായ് പറഞ്ഞു, ബ്ലോഗ് സുഹൃത്തുക്കളെയെക്കെ കാണാൻ കഴിഞ്ഞല്ലോ...ഫോട്ടോസിനു നന്ദി
ReplyDeleteസുഹൃദ് വലയം സുന്ദരമായി സൂക്ഷിക്കുന്ന തണലിനു അഭിനന്ദനങ്ങള്‍..
ReplyDeleteഎന്നാലും ആ കൊട്ടോട്ടി ഇത്രയും ദിവസം കൊണ്ടുനടന്നതല്ലെ?
ReplyDeleteബാക്കി യാത്ര പോരട്ടെ?
അപ്പോള്‍ ബ്ലോഗ് മീറ്റ് കഴിഞ്ഞ് തിരികെ എത്തി അല്ലേ.. നല്ലത്. ശാന്തടീച്ചറുടെ പുസ്തകം വായിച്ചു. നന്നായിട്ടുണ്ട്.
ReplyDeleteസങ്ങതി കലക്കി... പിന്നെ വായിക്കാന്‍ഞാന്‍ ഒരല്പം വൈകി.... തെരക്കിലായിരുന്നു... ഇലക്ഷനല്ലേ... ഞങ്ങള്‍ക്ക് വാര്‍ത്തകള്‍ കണ്ടെത്തിയല്ലേ പറ്റൂ.... വീണ്ടും കാണാം.... നന്നായിരിക്കുന്നു....
ReplyDeleteകുറുമ്പടീ,
ReplyDeleteബാക്കി കുറിപ്പടികൾ കൂടി പോരട്ടെ!
ആശംസകൾ!
(പിന്നെ, ചുള്ളനാണെന്നു പറഞ്ഞ് ഫോട്ടോയിട്ടതിന് എനിക്ക് ചിലവൊന്നും കിട്ടിയില്ലാ....!)
enjoyed taste of our naadu !
ReplyDeletekeep sharing
nannaayyittund..
ReplyDeletebloggersine okke kaanaan sadhichallo...
സ്നേഹബന്ധങൾ കാത്ത് സൂക്ഷിക്കുന്നതിലും പുതിയ സൌഹൃദങൾ സൃഷ്ടിക്കുന്നതിലും, പരിമിതമായ സമയത്തിനുള്ളിൽ ആയാൽ പോലും സുഹൃത്തുക്കളെ സന്ദർശിക്കുന്നതിലും താങ്കൾ കാട്ടുന്ന മാതൃക അനുകരണീയവും അഭിനന്ദനാർഹവുമാണ്.
ReplyDeleteആ നല്ല മനസ്സിനെ ഞാൻ സ്നേഹിക്കുന്നു..!!!
കുറുമ്പടിയുടെ,നാലരവര്‍ഷത്തെ പ്രവാസ്ജിവിതത്തിനു ശേഷമുള്ള വിപ്രവാസകാല്ത്തുനടന്ന ബ്ലോഗ് മീറ്റും മറ്റു ചില വര്‍ത്തമാനങ്ങളും വായിച്ചു.ഇനിയും ഉണ്ടല്ലോ?നാട്ടിലേയും മറ്റും!അതും കൂടി പോരട്ടെ ആ തനതു ശൈലിയില്‍ തന്നെ.കാത്തിരിക്കുന്നു.ആശംസകള്‍ .
ReplyDeleteനാല് കല്യാണവും അഞ്ച് ആശുപത്രിക്കേസും കുടുംബത്തിലെ കെട്ടുകാഴ്ചകളും കഴിയുമ്പോഴേക്ക് പ്രവാസിക്ക് തിരിച്ചു പറക്കാന്‍ സമയമാകും. പരിചയങ്ങള്‍ പുതുക്കാനോ, ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനോ, കുടുംബത്തോടൊപ്പം ഒന്നു 'ഫ്രീ' യായി കഴിയാനോ ഇതിനിടയില്‍ അവനു സാധിക്കാറില്ല. എന്നാല്‍ ഇവയെയൊക്കെ മറികടന്നാകണം, അല്ലെങ്കില്‍ സ്വാര്‍ത്ഥമാകുന്ന മനസ്സിന്റെ പുറന്തോട് പൊട്ടിച്ചെറിഞ്ഞാകണം, മാതൃകാപരമായ ഊഷ്മള ബന്ധങ്ങളുടെ സന്ദേശവാഹകനായി ഇസ്മയില്‍ തന്റെ അവധിക്കാലം ചെലവഴിച്ചത്! നന്മകള് നേരുന്നു..
ReplyDeleteihiihiih..kalkki tou...kooduthal parayendathu elllyallo..nalla post...
ReplyDeleteഅങ്ങനെ ഈ പരോള്‍ ഒരു ഓര്‍മയായി
ReplyDeleteIthu njaaan chila naattukaarku forward cheyyunnundu... nammude naaattine valllaathe kochaakkiyallo..!!!
ReplyDeleteനാടിനെ കുറിച്ച് ഇത്ര നല്ല വിവരണം ആദ്യായാ കേള്‍ക്കുന്നേ.
ReplyDeleteപോയിന്റുകള്‍ ഓരോന്ന് പത്തു പ്രാവശ്യം വീതം വായിച്ചു പഠിച്ചു വെച്ചിട്ടുണ്ട്.
നാട്ടില്‍ പോകുമ്പോള്‍ അറിഞ്ഞിരിക്കേണ്ടേ.
ബ്ലോഗര്‍മാരുടെ കൂടെയുള്ള ഫോട്ടോ നന്നായി.
നല്ല നര്‍മ രസമുള്ള എഴുത്ത്.
ഞാനിന്നാ കണ്ടേ
ReplyDeleteഎത്ര രസകരമായാണ് വിശേഷങ്ങൾ വിളമ്പി തന്നത്..!!!! ശരിക്കും മനസ്സ് നിറയും വിധം..!!!!
ReplyDeleteനന്നായെഴുതി..കിട്ടിയ ‘പരോള്‍‘.‘കരോള്‍’ പോലെ ആര്ഭാടമാക്കിയല്ലോ..
ReplyDelete‘ഈ സ്മൈല്‍‘ വാടാതിരിക്കട്ടെ...!!
ഒത്തിരിയാസംസകള്..!!
നല്ല കുറിപ്പ്....വീണ്ടും പ്രവാസം എന്നാ പ്രയാസതിലേക്ക് അല്ലെ !
ReplyDeleteകുമാരനെയും, കൊട്ട്ടോട്ടിയെയും, കമ്പരെയും കൊച്ചി മീറ്റിനു ശേഷം ഫോട്ടോയില്‍ കൂടെ ഒന്നൂടെ കണ്ടപ്പോള്‍ സന്തോഷം..