22/12/2010

ചെകുത്താന്‍കല്ല്‌



നിങ്ങള്‍ക്കെന്നെ അറിയാമോ? അറിയാന്‍ വഴിയില്ല. എന്നെ ആരും ഗൌനിക്കുന്നുമില്ല. ഞാന്‍ വെറുമൊരു കല്ല്‌ മാത്രം! ഏകദേശം പതിനഞ്ച് അടി ഉയരവും രണ്ടടി കനവും അഞ്ചടി വീതിയുമുള്ള ഒരു ഭീമന്‍ ചെങ്കല്ല്! എന്നാല്‍ നിങ്ങളെന്നെ അത്രയ്ക്ക്‌ നിസ്സാരനാക്കേണ്ടിയിരുന്നില്ല. എന്നെപ്പോലെ വേറൊരുത്തനെ നിങ്ങള്‍ക്ക് കേരളത്തില്‍ കാണിച്ചു തരാനാവുമോ? എനിക്ക് എത്ര വയസ്സുണ്ടെന്നുപോലും എത്ര 'മഷിനോട്ടക്കാരെ' സമീപിച്ചിട്ടും ഗണിക്കാന്‍ നിങ്ങള്‍ക്കായില്ലല്ലോ.

സത്യത്തില്‍ എനിക്ക്തന്നെ എന്റെ പേരറിയില്ല. കുത്തുകല്ല്, വീരക്കല്ല്, മെന്‍ഹര്‍,ചെകുത്താന്‍കല്ല്‌ ..എന്നിങ്ങനെ പലതും എന്നെനോക്കി ആളുകള്‍ പറയുന്നുണ്ട്. ശിലായുഗത്തിലെ ഗോത്രത്തലവന്മാരെ സംസ്കരിച്ചതിനു മുകളില്‍ നാട്ടിയതാണ് എന്നെ എന്ന് ചില ഗവേഷകര്‍ പറയുന്നു. ഇത്രയേറെ കാലം മഞ്ഞും വെയിലും മഴയും ഒക്കെ കൊണ്ടിട്ടും നശിക്കാതെ ഞാനിങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നുവെന്നത് തന്നെ വലിയ അത്ഭുതം അല്ലെ! ഇതൊക്കെ അറിഞ്ഞിട്ടും എന്റെ വില മനസ്സിലാക്കി എന്നെ വേണ്ടവിധം നിങ്ങള്‍ സംരക്ഷിക്കാത്തതില്‍ എനിക്ക് ദുഖമുണ്ട്. കാലാകാലമായി ഇങ്ങനെ ഒരേ നില്പുതുടരുന്ന ഞാന്‍ എവിടെയാണെന്ന് ഇപ്പോഴും നിങ്ങള്‍ക്കറിയില്ല എന്നെനിക്കറിയാം. മലപ്പുറം ജില്ലയിലെ പ്രസിദ്ധമായ തിരുനാവായയില്‍നിന്ന് കിഴക്കോട്ട് എടക്കുളം വില്ലേജ്‌ ഓഫീസ്സിനു സമീപം റോഡരികില്‍ തന്നെയാണ് ഞാനെങ്കിലും മിക്കപേര്‍ക്കും എന്നെക്കുറിച്ചറിയില്ല . വേറെ വല്ല രാജ്യത്തായിരുന്നു ഞാനെങ്കില്‍ എന്നെ മഴയില്‍ നിന്നും വെയിലില്‍ നിന്നുമൊക്കെ സംരക്ഷിച്ചു സുന്ദരനാക്കിനിര്‍ത്തി എന്നെ കാഴ്ചവസ്തുവാക്കി ടൂറിസ്റ്റുകളില്‍നിന്നും കാശുവാരിയേനെ!
മാമാങ്കഉത്സവത്തില്‍ (കൂടുതലറിയാന്‍ ഇവിടെ അമര്‍ത്തുക) പങ്കെടുക്കാന്‍ പോകുന്ന സാമൂതിരിയെ വരവേല്‍ക്കാന്‍ ചങ്ങമ്പള്ളി ഗുരുക്കന്മാര്‍ നിന്നിരുന്നത് എന്റെ സമീപത്തായിരുന്നു.
എന്‍റെ 'തണല്‍'തേടി വന്ന ശുംഭന്‍

എന്നെപ്പറ്റി ഇതിലും കൂടുതല്‍ ഞാനെന്തുപറയാന്‍!സത്യത്തില്‍ നിങ്ങളാണല്ലോ എന്നെക്കുറിച്ച് കൂടുതല്‍ അറിയേണ്ടതും പറയേണ്ടതും......... .

87 comments:

  1. ശുംഭന്‍ കൊള്ളാം. പുതുവത്സരത്തില്‍ നന്മകള്‍ നേരുന്നു.

    ReplyDelete
  2. ""എന്‍റെ 'തണല്‍'തേടി വന്ന ശുംഭന്‍""

    സ്വയം മഹാന്‍ എന്ന് അഭിസംബോധന .. ശ്ശി പിടിച്ചു.

    * ജയരാജന്‍ വെര്‍ഷന്‍ ല്ലേ ?

    ReplyDelete
  3. കുറച്ച് ദിവസം മുമ്പ് കുളം കഥ പറയുന്ന പോസ്റ്റ് വായിച്ചിരുന്നു...
    ഇപ്പോ ദേ...കല്ലുകളും കഥ പറയാന്‍ തുടങ്ങിയിരിക്കുന്നു...അടുത്ത
    കഥ ഇനി ആരാണാവോ പറയുന്നത്...?
    എന്തായാലും...നന്നായി...ഇതു വരെ കേട്ടിട്ടില്ല ഇങ്ങനെയൊരു കല്ലിനെ കുറിച്ച്..
    പരിചയപ്പെടുത്തി തന്നതിനു നന്ദി...

    ആ മൂന്നാമത്തെ ഫോട്ടോയും, ആ അടിക്കുറിപ്പും എനിക്ക് ഇഷ്ട്ടായി...

    ReplyDelete
  4. കല്ലിന്റെ കഥ അതു തന്നെ പറഞ്ഞപ്പോള്‍ വായന രസമായി.... ഞങ്ങള്‍ ജിദ്ദ പത്തനംത്തിട്ട നിവാസ്സികളുടെ വാര്‍ഷിക സുവനീറില്‍ താങ്കളൂടെ ഒരു രചന ആഗ്രഹീക്കുന്നു.... പ്രതീക്ഷിക്കാമോ..?

    ReplyDelete
  5. kollaam charithrangngaL thediyulla ee yathra

    ReplyDelete
  6. ഹമ്മോ ഇസ്മായീല്‍ക്ക എന്നാ ഗ്ലാമരാ ...ഞാനും യോഗ തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു ...


    എന്നാലും രാഹുകാലം ഒക്കെ നോക്കി ഇടാം എന്ന് പറഞ്ഞ പോസ്റ്റ്‌ ഇതാണോ ?

    ReplyDelete
  7. കല്ലിനുമുണ്ടൊരു കഥ പറയാന്‍ എന്നല്ലേ.
    പക്ഷെ മുഴുവന്‍ തണല്‍ തന്നെ പറയൂ .

    ReplyDelete
  8. ഒരു കല്ലില്‍ എന്തിരിക്കുന്നു എന്ന് ഇനിയാരും ചോദിക്കില്ല. കല്ലിന്റെ തണലില്‍ ഒരു ശുംഭനിരിക്കുന്നു എന്ന് ഇനി ധൈര്യമായി പറയാം. നമ്മുടെ നാടിന്റെ പാരമ്പര്യം പുറത്തു കൊണ്ട് വരുന്നതിനു ആശംസകള്‍.

    ReplyDelete
  9. ശുംഭന്‍ എന്നാൽ എന്താ?

    ReplyDelete
  10. ഇനി ഇപ്പോ ഈ തണലിൽ ഇരിക്കാൻ ആരെക്കെ വരുമാവോ...

    ReplyDelete
  11. ശരിയാ...ഈയടുത്ത് സ്റ്റോണ്‍ഹെന്ജ് സന്ദര്‍ശിക്കാനൊരു അവസരം കിട്ടി...പത്തോ പതിനഞ്ചോ പൌണ്ടോ മറ്റോ കൊടുത്തു അടുത്തെത്തിയപ്പം വിഷമം തോന്നി....കുറെ കല്ലുകള്‍ കൂട്ടി വെച്ചിരിക്കുന്നു!!!
    ഹൈന...ശുംഭന്‍ എന്ന പദത്തിന് ശബ്ദതാരാവലിയില്‍ പ്രത്യേകിച്ചൊരു അര്‍ത്ഥമില്ല എന്നാണല്ലോ പുതിയ വാദം :-)

    ReplyDelete
  12. ഇക്കഴിഞ്ഞ മാസം പോയി കണ്ടിരുന്നു ഈ ചരിത്രാവശേഷിപ്പ്. ഇതിന്റെയൊന്നും വിലയറിയാത്ത ശുംഭന്മാരാൽ ഭരിക്കപ്പെടുന്നവരാണ് നമ്മൾ.

    പോസ്റ്റാക്കിയത് നന്നായി.

    ReplyDelete
  13. ഈ വിവരണത്തിന് നന്ദി ,ഇത് ആദ്യ മായിട്ടാ കാണുന്നത് അടുത്ത ലീവിന് പോവുമ്പോള്‍ ഒരു ക്യാമറയുമായി
    ഇറങ്ങണം . വല്ല പോസ്റ്റും മണക്കുമെങ്കിലോ

    ReplyDelete
  14. ഇങ്ങനെയൊരു സംഭവം ആദ്യായിട്ടാ കേള്‍ക്കുന്നത്. എന്തായാലും രണ്ടു ചെകുത്താന്മാര്‍ ഒരുമിച്ചുനില്‍ക്കുന്ന ആ ഫോട്ടോ ഉഷാറായി.

    ReplyDelete
  15. ഈ കല്ല്‌ ഒരു ആജാനുബാഹു തന്നെ. വല്ലഭനു കല്ലും ആയുധം എന്ന് ഇനി തിരുത്തി പറയുന്നു. കല്ലിന്റെ കഥ അല്പം കൂടി വികസിപ്പിച്ചു പ്രദേശത്തിന്റെ ചരിത്രം തന്നെ പറയാന്‍ സ്കോപ് ഉണ്ട്. വൈകിയിട്ടില്ല. ഇനിയും തുടര്‍ച്ചയാവം.

    ReplyDelete
  16. ഞാനേതായാലും ആദ്യമായി കാണുന്നതാ.
    പിന്നെ ശുംഭന്‍ എന്നത് ഇപ്പോള്‍ കോടതിയലാണ് കേട്ടോ.

    ReplyDelete
  17. ചെകുത്താന്‍ കല്ലിനെ കുറിച്ച്‌ കൂടുതല്‍ അറിയണമെന്ന് ഇതു വായിച്ചപ്പോള്‍ തോന്നി ........

    ReplyDelete
  18. കൊള്ളാം ഇഷ്ടമായി.ഈ ചെകുത്താൻ കല്ലിന്റെ കഥ.

    ReplyDelete
  19. നിരക്ഷരന്‍ പറഞ്ഞപോലെ, ചരിത്രത്തിന്റെ വിലയറിയാത്ത 'ശുംഭന്മാരുടെ' ഒരു പ്രധിനിധിയാണല്ലോ ഞാനും എന്നൊരു സ്വയം വിലയിരുത്തല്‍ നടത്തിയതാണ് ആ അടിക്കുറിപ്പിലൂടെ. അതിനു വേറെ അര്‍ത്ഥതലങ്ങള്‍ കാണേണ്ടതില്ല .

    ReplyDelete
  20. ഇതുവരെ രാഷ്ട്രീയക്കരുടെയോ കച്ചവടക്കാരുടെയോ ചുവരെഴുത്ത് അതിന്റെ മേല്‍ വീണില്ലല്ലോ. അതുതന്നെ ഭാഗ്യം.

    അവസാനത്തെ ചിത്രം കണ്ടിട്ട് അതൊരു പൊതുവിസര്‍ജ്ജനകേന്ദ്രമായി ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നൊരു ആശങ്കയുണ്ട്.

    ReplyDelete
  21. ഒരു ചരിത്ര അന്യേഷണ കുതുകിയാനെന്ന്‍ മനസ്സിലായി. സന്തോഷം! ഇനിയും കുറെ പ്രതീക്ഷിക്കുന്നു. എന്തൊരു കല്ലാ ഇത്. അപാരം തന്നെ..!

    ReplyDelete
  22. നമ്മുടെ നാട്ടിലെ ചരിത്രാവശേഷിപ്പിന്റെ കഥ ,സ്വയമാ ചെകുത്താൻ കല്ലിനെ കൊണ്ട് തന്നെ പറയിപ്പിച്ചു...അല്ല്ലേ !

    നന്നായിട്ടുണ്ട് ... ഈ അവതരണം കേട്ടൊ ഭായ്

    ReplyDelete
  23. രു കല്ലിന്റെ മഹാത്മ്യം കല്ലിനെക്കൊണ്ടു തന്നെ പറയിപ്പിച്ചത് വ്യത്യസ്ഥമായി..ഏടക്കുളത്താണല്ലേ..
    അടുത്ത അവധിക്കാലത്തൊന്നു പോയി കാണണം:)

    ReplyDelete
  24. അറിയപ്പെടാത്ത ചരിത്രങ്ങൾകാണിച്ചു തന്നതിന് വളരെ നന്ദി ഇസ്മായിൽ...

    ReplyDelete
  25. ഇസ്മയില്ക്ക,ഇങ്ങള്‍ ഒരു സംഭവം തന്നെ..ഈ കല്ലിനോടുള്ള സ്നേഹം കണ്ടപ്പോള്‍ അങ്ങിനെ തോന്നി...ഇങ്ങനെ സ്വന്തം താഴ്തിക്കെട്ടുന്ന സമീപനം മാറ്റണം ട്ടോ...ഇങ്ങള്‍ക്കതിന്റെ ആവശ്യം ഇണ്ടോ?

    ReplyDelete
  26. അറിവിലേക്ക് നയിക്കുന്ന ഇത്തരം പോസ്റ്റുകള്‍ എന്നും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.

    ReplyDelete
  27. ഇസ്മയില്‍, ഒരു ചരിത്രമുറങ്ങുന്ന ചെകുത്താന്‍കല്ല്‌ പരിചയപ്പെടുത്തിയതില്‍ നന്ദി. ഞാന്‍ ആദ്യമായ ഇങ്ങെനെ ഒന്ന് കേള്‍ക്കുന്നതും കാണുന്നതും. തണല്‍ എന്നും അറിവിന്റെ തണലായി തുടരട്ടെ....ആശംസകള്‍,

    "മാമാങ്കഉത്സവത്തില്‍ പങ്കെടുക്കാന്‍ പോകുന്ന സാമൂതിരിയെ വരവേല്‍ക്കാന്‍ ചങ്ങമ്പള്ളി ഗുരുക്കന്മാര്‍ നിന്നിരുന്നത് എന്റെ സമീപത്തായിരുന്നു."

    ReplyDelete
  28. കല്ലു പറഞ്ഞ കഥ നന്നായിരിക്കുന്നു. ഇതു വെട്ടുകല്ലാണോ? ചെകുത്താൻ കല്ല് എന്നു പേരു വരാൻ എന്തെങ്കിലും കാരണമുണ്ടോ?

    ReplyDelete
  29. ചരിത്രം തണലു തേടിയെത്തിടുംക്ഷണമല്പ
    വിശ്രമത്തിനായിസ്മയിലിനീ കൂടാരത്തില്‍

    ReplyDelete
  30. അപ്പോള്‍ കല്ലിനും ഹൃദയമുണ്ടല്ലേ.കണ്ടില്ലേ നിന്ന് വിഷമങ്ങള്‍ എണ്ണിപ്പറയുന്നത്.'കല്ലാണ് നെഞ്ചിലെന്ന്...കരിങ്കല്ലാണ്' എന്ന വരികളും ആ പ്രയോഗം തന്നെയും മാറ്റേണ്ടിയിരിക്കുന്നു :)

    നല്ല പോസ്റ്റ് ഇക്കാ.എന്‍റെ നാട്ടിലും ഉണ്ട് ഇത്തരത്തില്‍ ഒന്ന്.മഹാനായ മൈസൂര്‍ സുല്‍ത്താന്‍ ടിപ്പുവിന്‍റെ ഒരു കോട്ട.കോട്ടയെക്കുറിച്ച് ഞങ്ങള്‍ക്കെല്ലാം കേട്ടറിവ് മാത്രമേ ഉള്ളൂ.എല്ലാം തകര്‍ന്നടിഞ്ഞ് പോയിരിക്കുന്നു.അവശേഷിക്കുന്നത് കുറച്ച് കുറ്റിക്കാട് മാത്രം.ചരിത്രകുതുകികളുടെ ഉള്ള് നോവുന്ന കാഴ്ചയാണത്.നീരുവേട്ടന്‍ പറഞ്ഞ പോലെ ചരിത്ര ശേഷിപ്പുകളുടെ വിലയറിയാത്ത ശുംഭന്മാര്‍ തുലയട്ടെ.

    ReplyDelete
  31. ingane orupaadu kaaryangal namaalariyaanundu.

    ReplyDelete
  32. വെക്കേഷന്‍ സ്റ്റോക്ക് തീര്‍ന്നിട്ടില്ല ല്ലേ... ഇതും പുതിയ അറിവായി. അടുത്തത് പോരട്ടെ.

    ReplyDelete
  33. തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്നുപാടിയതുപോലെ കല്ലിലും മണ്ണിലും ചെകുത്താനിരിക്കുന്നു . പുതിയ അറിവ് പകര്‍ന്നതിനു നന്ദി

    ReplyDelete
  34. കല്ലു പോലും സംസാരിച്ചു തുടങ്ങിയെല്ലെ!!!നന്നായിട്ടുണ്ട് .. പാവം ആരും തിരിഞ്ഞു നോക്കാത്തത് കൊണ്ടാകും അതു തന്നെ അതിനെ പറ്റി പറഞ്ഞത് .. ലീവിനു പോയിട്ട് കല്ലിനെ പോലും വെറുതെ വിട്ടില്ല അല്ലെ..?? ചരിത്രങ്ങളിലെ അവശേഷിപ്പുകളെ കുറിച്ചുള്ള ഇങ്ങനെ യുള്ള പോസ്റ്റ് പുതിയ അറിവുകൾ സമ്മാനിക്കുന്നു..ആ കല്ലിനു വിവരമുണ്ട്.. അടുത്ത് നിൽക്കുന്ന ആളെ പെട്ടെന്നു മനസ്സിലായി..

    ReplyDelete
  35. തണല്‍ തേടി വന്നവന്റെ ഗതി ഇങ്ങനൊക്കെ ആണ് .

    ശരിക്കും അതൊരു .....കല്ല്‌ തന്നെ !

    ReplyDelete
  36. അതേയ്..ഈ ചങ്ങമ്പള്ളി ഗുരുക്കള്‍ കുറുമ്പടി ഗുരുക്കളുടെ ആരായിട്ട് വരും..?
    പിന്നെ എന്റെ നാട് അവിടെ അടുത്താ...എന്നിട്ട് ഈ ആശാനെ ഞാന്‍ കണ്ടിട്ടില്ലാട്ടോ.അപ്പൊ എന്നെ എന്തു വിളിക്കും..?
    ശുംഭി...?

    ReplyDelete
  37. കല്ലുകള്‍ കഥ പറയുന്നു

    ReplyDelete
  38. വെട്ടുകല്ല് ആയതു നന്നായി..അല്ലെങ്കില്‍ ഈ പോസ്റോടെ
    അത് നാമ അവശേഷം ആയേനെ.വല്ല കല്ല്‌ കള്ളന്മാരും
    അടിച്ചു മാറ്റിയേനെ .നാട്ടില്‍ ഇപ്പൊ കല്ലിനു എന്താ വില??
    കല്ല്‌ പോലെ മനസുള്ള കല്ല്‌ കച്ചവടക്കാരും ഉണ്ടല്ലോ.

    ReplyDelete
  39. അയ്യൊ..,ഇങ്ങനെ ഒന്ന് ആദ്യായിട്ടാണ് കാണുന്നത്.

    ReplyDelete
  40. ഇങ്ങനെയൊരു സംഭവം ആദ്യായിട്ടാ കേള്‍ക്കുന്നത്....
    ഇവിടെ അവതരിപ്പിച്ചതിന് നന്ദി....

    ReplyDelete
  41. എന്‍റെ 'തണല്‍'തേടി വന്ന ശുംഭന്‍

    ഇപ്പറഞ്ഞ വരികള്‍ ഞാന്‍ മാറ്റി പറയാം
    എനിക്കൊരു ബ്ലോഗില്ലെങ്കില്‍ നിന്‍റെ അടുത്ത് വന്നു നില്‍ക്കില്ല ഞാന്‍

    എന്നാലും ആ യോഗയെക്കാള്‍ നല്ലത്

    ReplyDelete
  42. കല്ലിനു തണലേകിയ ഇസ്മയിലിന് അഭിനന്ദനങ്ങള്‍.
    പുതിയ കാഴ്ചകള്‍, പുതിയ അറിവുകള്‍ അവയൊക്കെ സംരക്ഷിക്കപ്പെട്ടെങ്കില്‍ എന്ന് ഞാനും ആഗ്രഹിക്കുന്നു.

    ReplyDelete
  43. ചരിത്രാവശിഷ്ടങ്ങള്‍ പോയിട്ട് ചരിത്രംപോലുമില്ലാത്ത ഈ കാല ഘട്ടത്തില്‍, ചരിത്ര പൊരുള്‍ തേടി, എന്തിനും ചരിത്രം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍, എല്ലാം ചരിത്രമായി മാറുന്നു.

    ഇസ്മായില്‍ കുറൂമ്പാടി കഴിവുള്ളൊരു എഴുത്തുകാരനായി ഞാന്‍ കാണുന്നു.പോസ്റ്റ്‌ ഇട്ടേ മതിയാവൂ എന്ന നിര്‍ബന്ധം കൊണ്ടാണോ
    എന്നറിയില്ല.വിഷയ ദാരിദ്ര്യവും ആവാം. എന്തുകൊണ്ടോ കുറൂമ്പ ടിയുടെ തൂലികക്ക് മങ്ങലെല്‍ക്കുന്നില്ലേ?.പോസ്ടിടല്‍ ഒരാഘോഷവും, കമെന്റിടല്‍ ഒരാചാരവും പോലെ,എഴുത്ത് ലോകം തരം താഴുന്നത്
    അപഹാസ്യമാണ്.

    എഴുത്ത് ഒരു സര്‍ഗ്ഗ പ്രക്രിയയാണ്,വൈഭവവും,ഭാവനയും,
    ഒത്തുചേരുന്ന തപസ്യ.അമിതമായ ആത്മ വിശ്വാസവും,
    പുകഴ്ത്തലുകളും, നമ്മിലെ കഴിവിനെ തടയിടുന്നു.

    ക്ഷമിക്കണം. കുരുംബടിയുടെ, ഞാന്‍ വായിച്ചിട്ടുള്ള പോസ്റ്റുകളിലൂടെ , യോഗവും കടന്നു, ചെകുത്താന്‍ കല്ലില്‍ എത്തിയപ്പോള്‍ എനിക്ക് തോന്നിയത് രേഖപ്പെടുത്തിയതാണ്.

    പ്രഭാവമുള്ള സൃഷ്ടികള്‍ പ്രതീക്ഷിച്ചുകൊണ്ട്
    --- ഫാരിസ്‌

    ReplyDelete
  44. കല്ലിലൂടെ പറഞ്ഞ ഈ കഥ വളരെ നന്നായി.ആശംസകള്‍

    ReplyDelete
  45. കഥ പറയുന്ന കല്ല്‌ ....
    കഥ പറയുന്ന കല്ല്‌ ....
    നല്ല പോസ്റ്റ്‌ ..... അത്ഭുതം തോന്നി വായിച്ചപ്പോള്‍ ....
    കാലത്തിന്റെ കുത്തൊഴുക്കില്‍ ആ കല്ല്‌ ഇന്നും ശേഷിപൂ.... ആരും ശ്രദ്ധിക്കാതെ ..ഈ പോസ്റ്റിലൂടെ അത് വായിച്ചു അറിഞ്ഞതില്‍ സന്തോഷം
    പിന്നെ മാമാങ്കം ലിങ്കും വായിച്ചു...
    ശരിക്കും കഥയില്‍ നിന്നും കവിതയില്‍ നിന്നും മാറി ഇങ്ങനെ ഒന്ന് വായിച്ചപ്പോള്‍ അത് പ്രശംസനീയം തന്നെ എന്ന് തോന്നി
    ഇപ്പോള്‍ അവിടെ പോകണം എന്ന് ഒരു ആശ....

    "മതസൗഹാര്‍ദ്ദത്തിന്റെ ഒരു നിളാനദി എന്റെ ഹൃദയത്തിലൂടെ ഒഴുകിയതായി എനിക്ക് തോന്നി."
    ഇതും ഇഷ്ടായി ...ആശംസകള്‍ ........

    ReplyDelete
  46. കുന്തം വിഴുങ്ങിയ പോലുള്ള നില്‍പ്പാണല്ലോ രണ്ടു പേരും?

    ReplyDelete
  47. താങ്കളുടെ രചനാ വൈഭവം അഭിനന്ദാർഹം. കല്ലിനു വലിയ ചരിത്ര പ്രാധാന്യം ഒന്നും കല്പിക്കേണ്ടതില്ല. അതിനു ചുറ്റുമുള്ള വെട്ടുകല്ലു കൊണ്ടായിരിക്കണം അതിനു പുറകിലെ വീട് പണിഞ്ഞത്??? വെറുമൊരു പാറ കഷ്ണം വെട്ടിയാണല്ലോ മനുഷ്യൻ ദൈവങ്ങളെ ഉണ്ടാക്കുന്നത്. അപ്പോൾ ചെകുത്താനെ ഉണ്ടാക്കാനാണോ പ്രയാസം???? സർവ്വേശ്വരൻ ഇതെല്ലാം കണ്ട് ചിരിക്കുന്നുണ്ടാവാം. "എടാ ശുംഭാ.. നീ ഇങ്ങു വാ.. നിനക്കു ഞാൻ വെച്ചിട്ടുണ്ട്... എന്നും പറഞ്ഞ് ". കഥ പറഞ്ഞ "കല്ലന്‌ " അഭിനന്ദനങ്ങൾ!

    ReplyDelete
  48. കല്ലിന്റെ കഥ പറഞ്ഞുകൊണ്ട് താന്‍ ഒരു ആദരണീയന്‍ ആണെന്നും പറയാന്‍ ശ്രമിക്കുകയായിരുന്നു അല്ലേ :)ശുംഭന്‍ എന്ന വാക്കിന് വന്നൊരു നല്ല്ല കാലം!

    ReplyDelete
  49. ചരിത്ര/പ്രകൃതി കൗതുകങ്ങളോട് ഒന്നുകില്‍ അവഗണന അല്ലെങ്കില്‍ അതിരുകവിഞ്ഞ ആരാധന ഇത് രണ്ടിനുമിടയില്‍ ഒരു നിലപാട് കേരളീയര്‍ക്കറിയില്ലെന്ന് തോന്നുന്നു ഈ കല്ല് കാണുമ്പോള്‍.

    ReplyDelete
  50. @കാഡ് ഉപയോക്താവ്

    താങ്കള്‍ പറഞ്ഞതാണ് കൂടുതല്‍ ശരി. യോജിക്കുന്നു.

    ReplyDelete
  51. മലപ്പുറത്തുകാരനായിട്ടും ഞാന്‍ ഇതിനെ കണ്ടിട്ടും കേട്ടിട്ടും ഇല്ല. :(

    ReplyDelete
  52. ചരിത്രത്തിൽ നിന്ന് എഴുന്ന് നിൽക്കുന്ന കല്ലിനെ കണ്ടെത്തി അതിന്റെ തണലിൽ ചെന്നു നിന്ന് ആ കല്ലിനൊരു തണൽ ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമം തരക്കേടില്ല.

    (അതോടൊപ്പം, എങ്ങാണ്ട് കിടക്കുന്ന ആ കല്ലിനെ “ആദരി”ച്ചില്ലെന്നും പറഞ്ഞ് നാട്ടുകാരെ മുഴുവൻ ശുംഭന്മാരാക്കുന്ന
    കുറുമ്പടിയുടെ കുറുമ്പിനോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു).

    ReplyDelete
  53. തണല്‍ തേടി ഒടുവില്‍ ശുംഭനെത്തി....കല്ലിന് ഇനി ശാപമോക്ഷം കിട്ടുമെന്ന് പ്രതീക്ഷിക്കാം....കാലടികള്‍ അതില്‍ സ്പര്‍ശിച്ചിരുന്നുവോ?.....

    ReplyDelete
  54. ഇത് പോലെ ഒരു കല്ല് പാലക്കാട് ജില്ലയിൽ നാട്ടുകൽ എന്ന പ്രദേശത്ത് ഉണ്ട്, ഏതോ ഒരു മഹാത്മാവിന്റെ ഖബറിടത്തിൽ വെച്ച കല്ല് വളർന്ന് വലുതായെന്നും അതിൽ പരിഭ്രാന്തരായ ജനങ്ങൾ മറ്റൊരു മഹാത്മാവിനെ സമീപിച്ചെന്നും അദ്ദേഹം തന്റെ കയ്യിലിരുന്ന ഒരു തൂവാല കൊണ്ട് അടിച്ചപ്പോൾ കല്ല് മുറിഞ്ഞ് വീണെന്നും വളർച്ച നിലച്ചുവെന്നും ഐതിഹ്യം,
    ഏതായാലും ആ ഖബറിടവും നാലു മീറ്ററോളം ഉയരത്തിൽ വളർന്ന കല്ലും മുറിഞ്ഞ് വീണ രണ്ട് മീറ്ററോളം വലുപ്പമുള്ള കഷ്ണവും ഒക്കെ ഇന്നും അവിടെ കാണപ്പെടുന്നു,
    മുസ്ലിം വിശ്വാസികളുടെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് നാട്ടുകൽ,

    ഇത് പോലെ ഇനിയുമെത്രെ
    ചെകുത്താൻ കല്ല് ഒരു പുതിയ അറിവായിരുന്നു, നന്ദി
    തുടരുക,എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  55. നാട്ടില്‍ നിന്ന് കൊണ്ട് വന്ന കായ വറുത്തതും പൂരപ്പൊടിയുമെല്ലാം തീര്‍ന്നിട്ടും വിഭവങ്ങള്‍ ബാക്കി അല്ലേ. ഇനിയുമുണ്ടോ പുറത്തെടുക്കാന്‍? എനിക്കിത് മാമാങ്കം പോസ്റ്റിന്റെ തുടര്‍ച്ചയായാണ് തോന്നിയത്. ഫസ്റ്റ് പേഴ്സണില്‍ ആത്മഗതം ആയി അവതരിപ്പിച്ചത്‌ നന്നായിട്ടുണ്ട്. എന്നാലും മാമാങ്കം തന്നെ സൂര്യന്‍. ഇത് വെറും ചന്ദ്രന്‍.

    ReplyDelete
  56. മാമാങ്കഉത്സവത്തില്‍ (കൂടുതലറിയാന്‍ ഇവിടെ അമര്‍ത്തുക) പങ്കെടുക്കാന്‍ പോകുന്ന സാമൂതിരിയെ വരവേല്‍ക്കാന്‍ ചങ്ങമ്പള്ളി ഗുരുക്കന്മാര്‍ നിന്നിരുന്നത് എന്റെ സമീപത്തായിരുന്നു.
    (ഓഹോ അപ്പൊ ഇങ്ങളാണ് ഈ ചെങ്ങമ്പള്ളി ഗുരുക്കള്‍ അല്ലെ..? )

    എന്തായാലും ഈ കല്ല്‌ മഹാത്മ്യം പുതിയൊരറിവ്‌ തന്നെയാണ്

    ReplyDelete
  57. പുതിയ അറിവിന് നന്ദി.

    ReplyDelete
  58. പേരു ചെകുത്താൻ എന്നാണെങ്കിലും പാവത്തെപ്പൊലെ ഈ കല്ല് എത്ര നാളായി നിൽക്കുന്നു.ഇങ്ങനെ ആരെങ്കിലും പറയുമ്പോൾ മാത്രമാണ് ലോകം അറിയുന്നത്.പരിചയപ്പെടുത്തൽ നന്നായി.

    ReplyDelete
  59. അറിവിലേക്ക് നയിക്കുന്ന ഇത്തരം പോസ്റ്റുകള്‍ക്ക് ആശംസകള്‍

    ReplyDelete
  60. വീരകല്ലിനെ കുറിച്ചുള്ള വിവരണവും..കല്ലിനടുത്ത് നിൽ ക്കുന്ന സുന്ദരനും കൊള്ളാം

    എല്ലാവർക്കും എന്റെ ക്രിസ്തുമസ് പുതുവത്സരാശംസകൾ

    എല്ലാവർക്കും എല്ലാ വിജയവും നന്മകളും നേരുന്നു..

    ReplyDelete
  61. ചരിത്ര മുഹൂര്‍ത്തങ്ങളുടെ അടയാള ചിഹ്നനങ്ങള്‍ അവഗണിക്കപ്പെട്ടു പോകുന്നത് തലമുറകളുടെ അറിവിന്‍റെ പാതകളെ അടയ്ക്കാനേ ഉപകരിക്കൂ..

    ReplyDelete
  62. തണല്‍ തേടി വന്നു ..
    ഒരു കല്ലാണ് കണ്ടത് .
    ആ തണലില്‍ ഇത്തിരി നേരം ഇരിക്കാമെന്ന് വെച്ച്..
    ഇരിക്കാനിരിക്കുമ്പോള്‍: ഒരു വിളി : ശുംഭന്‍ ..!
    ചെകുത്താനെ കല്ല്‌ കൊണ്ടെറിയുന്നു ഇവിടെ,
    അവിടെ ചെകുത്താന്‍ കല്ലായി നിലകൊള്ളുന്നു..
    ചോക ചൊകന്ന ചെകുത്താന്‍ ..
    ഛെ! കുത്താന്‍ വരുന്നോ ചെകുത്താനെ..!
    കുറുമ്പടിയുടെ കുറിപ്പടികളും അകമ്പടിയും അമ്പേ ബോധിച്ചു..!
    വയസ്സറിയിച്ചത് നാട്ടുപച്ചയില്‍ പോയപ്പോള്‍ അറിഞ്ഞിരുന്നു..

    ReplyDelete
  63. ആ ബോറടിപ്പിക്കുന്ന “യോഗ” ഒന്നു തീര്‍ന്ന് കിട്ടിയല്ലോ. ഇനി കല്ലോ പുല്ലോ എന്തു വേണമെങ്കിലും ഇങ്ങോട്ട് പോന്നോട്ടെ.

    വേറെ വല്ല രാജ്യത്തായിരുന്നു ഞാനെങ്കില്‍ എന്നെ മഴയില്‍ നിന്നും വെയിലില്‍ നിന്നുമൊക്കെ സംരക്ഷിച്ചു സുന്ദരനാക്കിനിര്‍ത്തി എന്നെ കാഴ്ചവസ്തുവാക്കി ടൂറിസ്റ്റുകളില്‍നിന്നും കാശുവാരിയേനെ!

    100 % correct

    ReplyDelete
  64. ഇവിടം വന്നപ്പോള്‍, ഒരു കല്ലും ആ കല്ല്‌ കൊണ്ടൊരു ഏറും... ആകെ ബഹളം.. ഇനി ഞാനും കൂടെ കലപില കൂട്ടുന്നില്ലാ...
    എന്നാല്‍, ഇന്നലെകളെ അറിയുക എന്നത്, വേര് തേടിയുള്ള ഒരു യാത്രയാണ്. ഇലകള്‍ വേര് തെടിപ്പോയൊരു 'കഥ' കാറ്റ് പറഞ്ഞതായി കേട്ടിരുന്നു.
    എങ്കില്‍, ഇനി എനിക്കും യാത്ര തുടരാം.. നാട്ടിലെ, 'കുടക്കല്ലിനെ' അറിയാന്‍.! അതിനും കാണും ഇത് പോലൊരു കഥ പറയാന്‍.

    ReplyDelete
  65. ചരിത്രം പറയുന്നകല്ലുകൾ സംരക്ഷണമില്ലാതെ കാലംകഴിച്ചു ചരിത്രമാകുന്നു

    ReplyDelete
  66. എങ്കില്‍ ഒരു പൂജ അങ്ങ് നടത്തിയാലോ

    ReplyDelete
  67. പഴമയുടെ ചീന്ത്

    പെരിന്തല്‍മണ്ണക്കും മണ്ണാര്‍ക്കാട്ടിനുമിടയില്‍
    നാട്ടുകല്‍ എന്ന ഒരു സ്ഥലമുണ്ട്. അവിടെ ഇത് പോലെ
    ഒരു വമ്പന്‍ കരിങ്കല്ല് വിലസുന്നു.
    ആളുകള്‍ അതിനും ദിവ്യത്വം കല്പിക്കുന്ന
    തല തിരിഞ്ഞ കാലം
    ദാ... ഇവിടെ!

    ReplyDelete
  68. വളരെ നന്നായി.... ഇതൊക്കെ എന്നും ഒരു റെഫറന്‍സ് തന്നെ... ആശംസകള്‍

    ReplyDelete
  69. ഇതു വരെ കേട്ടിട്ടില്ല, കല്ലിനെ കുറിച്ച്..
    പരിചയപ്പെടുത്തി തന്നതിനു നന്ദി...

    ReplyDelete
  70. വേറെ വല്ല രാജ്യത്തായിരുന്നു ഞാനെങ്കില്‍ എന്നെ മഴയില്‍ നിന്നും വെയിലില്‍ നിന്നുമൊക്കെ സംരക്ഷിച്ചു സുന്ദരനാക്കിനിര്‍ത്തി എന്നെ കാഴ്ചവസ്തുവാക്കി ടൂറിസ്റ്റുകളില്‍നിന്നും കാശുവാരിയേനെ!
    ആ പറഞ്ഞത് സത്യം. കല്ലിനെ കുറിച്ച് കേട്ടിരുന്നില്ല, കണ്ടിരുന്നില്ല. കുറച്ച് സുഹൃത്തുക്കൾ ഉണ്ട് ഇവിടെയൊക്കെ അവർക്കറിയാമോ എന്ന് ചോദിച്ച് നോക്കട്ടെ.

    ReplyDelete
  71. ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

    ReplyDelete
  72. കല്ല്… കല്ല്… ചരിത്രത്തിലേക്ക് നോക്കി ഒരു കല്ല് . നിസ്വഹായനായി ;…….

    ReplyDelete
  73. പുതുവത്സരാശംസകൾ.........................

    http://focuzkeralam.blogspot.com/

    ReplyDelete
  74. കല്ല്‌ കണ്ടിരുന്നു , അന്ന് കമ്മന്ടാന്‍ നേരം കിട്ടിയില്ല ഭായ് , ശുംബന്‍ എന്ന് കരുതല്ലേ ..ഇങ്ങിനെ ഒരു കല്ലോ ? എന്നാല്‍ ഈ പരോളില്‍ ഒന്ന് കണ്ടിട്ട് തന്നെ കാര്യം .അല്ല പിന്നെ !

    ReplyDelete
  75. നല്ല രചന...കല്ല്‌ കണ്ടിട്ടൊരു ചെകുത്താന്റെ ലക്ഷണമില്ലല്ലോ....എങ്ങനെയായിരിക്കും ആ പേര് കിട്ടിയത് ??

    ReplyDelete
  76. കല്ലിന്‍റെ ആത്മകഥ കേട്ടു. കല്ലായി ജനിച്ചത്‌ ഭാഗ്യമെന്നു കരുതുക

    ReplyDelete
  77. ഇസ്മായില്‍ക്കാ നമ്മുടെ നാട്ടില്‍ ഇങ്ങനെയൊരു 'സാധനം' നിലകൊള്ളുന്നുണ്ടെന്ന് സത്യായിട്ടും പുതിയൊരറിവാണേയ്. ഞാന്‍ സാധാരണ പോകാറുള്ള റൂട്ടാണ്. ശ്ശോ.... ഏതായാലും നന്ദിയുണ്ട് ട്ടാ....

    ReplyDelete
  78. ഈ പോസ്റ്റ്‌ വായിച്ചപ്പോ ഓര്‍ത്തതത് ഓരോ നാട്ടിലും ഇങ്ങനെ എത്രയോ ചരിത്ര സാക്ഷികള്‍ മഴയും വെയിലും മൂത്രവുമൊക്കെ eetu കിടക്കുന്നു .പോസ്റ്റ്‌ വളരെ ഇഷ്ടമായി .

    ReplyDelete
  79. കല്ലുപുരാണം കൊള്ളാം.
    കല്ല്‌ തന്നെ തന്റെ കഥ പറയുന്ന രീതി ആയപ്പോള്‍ വായിക്കാന്‍ ഒന്ന് കൂടെ ഹരമായി.
    ഇല്ലെങ്കില്‍ വെറുമൊരു ലേഖനമായി പോയേനെ.
    പുതിയ അറിവ് തന്നതിന് നന്ദി.

    ReplyDelete