08/12/2010

ഞാനും വയസ്സറിയിച്ചു !

അങ്ങനെ 'തണല്‍' എന്ന ഈ പാവം ബ്ലോഗും ഒരു വര്ഷം പിന്നിടുകയാണ്. സാധാരണയായി ജന്മദിനം , പുതുവര്‍ഷം, വിവാഹവാര്‍ഷികം മുതലായവയൊന്നും ഞാന്‍ ആഘോഷിക്കാറില്ല. ഇവയുടെ സമയമടുക്കുമ്പോള്‍ എനിക്ക് മറ്റുള്ളവരെപ്പോലെ  സന്തോഷമല്ല; സങ്കടമാണ് തോന്നുന്നത്! എന്റെ നല്ല പ്രായത്തില്‍ നിന്ന് ഒരു കൊല്ലം കൂടി കൊഴിഞ്ഞു പോയല്ലോ, അനിവാര്യമായ അന്ത്യത്തിലേക്ക് അകലം കുറയുന്നല്ലോ എന്ന ചിന്ത. ഞാനൊരല്പം പഴഞ്ചനാണെന്നു കൂട്ടിക്കോളൂ. എന്നാല്‍ ബ്ലോഗിനെ സംബന്ധിച്ച് അങ്ങനെയല്ല. കഴിഞ്ഞ ഒരു വര്ഷം എങ്ങനെയായിരുന്നു എന്നൊരു സ്വയം വിശകലനം പ്രസക്തമായിരിക്കും എന്ന് തോന്നുന്നു. കൂടാതെ, ഈ ബ്ലോഗിനെ (ബ്ലോഗറെയും) ഒരു വര്‍ഷമായി സഹിക്കുന്ന സഹൃദരായ വായനക്കാരുടെ അഭിപ്രായം അറിയുകയും ചെയ്യാമല്ലോ.

ഇതെഴുതുമ്പോള്‍ ഒരു സംഭവം ഓര്‍മ്മ വരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ (ങേ..എട്ടാം ക്ലാസുവരെ പഠിച്ചിട്ടുണ്ടോ എന്നല്ലേ...) ഏതോ ഒരു മാഷ്‌ അവധിയായതിനാല്‍ 'നാഥനില്ലാപട നായപ്പട' യായ ക്ലാസ് മുറിയില്‍ ഞങ്ങള്‍ അന്താക്ഷരി കളിക്കുമ്പോള്‍ ഒരശനിപാതം പോലെ ക്ലാസ് ടീച്ചര്‍ കയറിവന്നു. പേനയും കടലാസുമെടുത്ത്‌ അരമണിക്കൂറിനകം എല്ലാവരും ഓരോ കഥയെഴുതി ഏല്‍പിക്കാന്‍ ആവശ്യപ്പെട്ടു. ആട്ടുന്നവനെ പിടിച്ച് പൂട്ടാന്‍ ആക്കിയാല്‍ എങ്ങനിരിക്കും? കഞ്ചാവടിച്ച കോഴിയെപോലെ കുറെ നേരം എല്ലാരും ഇരുന്നു. ഇതാദ്യത്തെ അനുഭവമാണ്‌. പിന്നെ ഓരോരുത്തരും എന്തൊക്കെയോ കുത്തിക്കുറിക്കാന്‍ തുടങ്ങി. (പരീക്ഷയാണേല്‍ കോപ്പിയടിക്കാമായിരുന്നു . ഇതിനതും നടപ്പില്ല) പക്ഷെ ഞാന്‍ പരിസരബോധമില്ലാതെ എഴുത്താരംഭിച്ചു . അരമണിക്കൂറിനകം , പലകാര്യങ്ങള്‍ക്കും പ്രയോജനപ്രദമായ, നോട്ടുപുസ്തകത്തിന്റെ മധ്യഭാഗത്തെ നാലഞ്ചു ഏടുകള്‍, അറുത്ത കോഴിയുടെ പൂട പറിക്കുംപോലെ വലിച്ചു പറിച്ചെഴുതിത്തീര്‍ത്തു.

ബെല്ലടിച്ചപ്പം വായിച്ചുനോക്കാനൊന്നും നിന്നില്ല. വല്യ കഥാകാരന്റെ അഹങ്കാരത്തോടെ ഞാനത് ടീച്ചറെ ഏല്‍പ്പിച്ചു. പിറ്റേന്ന് രാവിലെ ടീച്ചര്‍ വന്നപ്പോള്‍ എന്നെ എഴുന്നേല്‍പ്പിച്ച് , പാസ്‌ വേര്‍ഡും വേര്‍ഡ്‌ വെരിഫിക്കെഷനും ആവശ്യമില്ലാത്ത നല്ല 'പ്രസക്തമായ'കുറെ കമന്‍റുകള്‍ എനിക്ക് ഫ്രീയായി തന്നു!  ആ കഥ തന്നെപറ്റിയാണെന്ന്‌ ടീച്ചര്‍ക്ക് തോന്നിയത് എന്റെ കുഴപ്പമല്ലല്ലോ.ആ കഥയില്‍ ഒരു കഥാപാത്രം മുടന്തന്‍റെതായിരുന്നു.ടീച്ചറുടെ ഭര്‍ത്താവിനു  മുടന്തുള്ള കാര്യം സത്യമായിട്ടും എനിക്കറിയില്ലായിരുന്നു.  (എന്നാല്‍ ഇന്നും ചിലര്‍ എന്റെ ചില പോസ്റ്റുകളില്‍ തങ്ങളുടെ മുഖം ദര്‍ശിക്കുന്നു എന്നത് എന്റെ ദുര്‍വിധി!)  ആ വാക്കുകള്‍ ഇന്നും ഞാന്‍ മറന്നിട്ടില്ല. ഇന്നും ഏറെക്കുറെ ടീച്ചറുടെ വാക്കുകളാണ് താങ്കള്‍ക്കും എന്റെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ കമന്റായി തരാന്‍ തോന്നുന്നത് എന്ന് ഞാന്‍ കരുതുന്നു. എങ്കിലും പലപ്പോഴും താങ്കളുടെ കീബോര്‍ഡ്‌ എന്നോട് കള്ളം പറയുന്നു.

ഏതായാലും ആദ്യകഥയോടെ തന്നെ കഥയെഴുത്ത് നിര്‍ത്തി. എന്നാല്‍ 'മലര്‍വാടി'യിലെ 'കുഞ്ഞുണ്ണിമാഷും കുട്ട്യോളും' എന്ന പംക്തിയിലേക്ക് സ്ഥിരമായി കത്തുകളെഴുതി . അദ്ദേഹം നന്നായി പ്രോല്‍സാഹിപ്പിച്ചു. ഗള്‍ഫിലെത്തിയപ്പോള്‍ എന്റെ 'രചനാവൈഭവം' വീട്ടിലേക്കുള്ള കത്തെഴുത്തില്‍ ഒതുക്കി.  ആദ്യമായി ഗള്‍ഫിലേക്ക് വന്നു രണ്ടുവര്‍ഷം തികഞ്ഞപ്പോള്‍ അനല്പമായ ആഹ്ലാദത്തോടെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി നാട്ടില്‍ പോകാനൊരുങ്ങുന്നതും സാധനങ്ങള്‍ വാങ്ങി പേക്ക് ചെയ്തു വിമാനടിക്കറ്റുമെടുത്തു ശേഷം 'ഖുറൂജിനു' വേണ്ടി സ്പോണ്‍സരെ സമീപിക്കുന്നതും ( ഖുറൂജ് എന്ന് കേട്ട് അത്  ഈത്തപ്പഴം നിറച്ച പെട്ടിയാണെന്ന് ധരിക്കരുതേ.. വെറുമൊരു കടലാസ്! exit permit എന്ന് പറയും. അതില്‍ സ്പോണ്‍സര്‍ ഒപ്പിട്ടാലേ രാജ്യം വിടാനൊക്കൂ)  കണ്ണില്‍ ചോരനിറമുള്ള  ആ മനുഷ്യന്‍ അതില്‍ ഒപ്പിടാന്‍ വിസമ്മതിക്കുന്നതും കണ്ണില്‍ വെള്ളവുമായി നിന്ന എന്നെ മടക്കി അയക്കുന്നതും പിന്നീട് മരവിച്ച മനസ്സും ശോഷിച്ച ശരീരവുമായി അഞ്ചരകൊല്ലം ഒരേ നില്പ് തുടര്‍ന്നതും... ഒക്കെ ഇന്നും മനസ്സില്‍ ചോരക്കറ പുരണ്ടു കിടക്കുന്നു.

സഹോദരിയുടെ വിവാഹദിനത്തില്‍ നിരാശയോടെയിരുന്ന എന്റെ കണ്ണുകള്‍ നിറഞ്ഞു. വീട്ടില്‍ ബന്ധുക്കളും അയല്‍ക്കാരും ബിരിയാണി അകത്താക്കുന്ന അതേസമയം ഞാനിവിടെ (ഖത്തറില്‍) ഉണക്ക സാന്‍റ് വിച്ച് കഴിക്കുന്നു! അവരവിടെ അര്‍മാദിക്കുമ്പം എനിക്കിവിടെ വിഷാദം! അവരവിടെ തമാശ പറഞ്ഞുരസിക്കുമ്പോള്‍ ഞാനിവിടെ കസ്റ്റമേഴ് സുമായി മല്‍പ്പിടുത്തം! ഇതൊരു വേദനയായി ഉള്ളില്‍ മുഴച്ചുനിന്നു. ഈ 'മുഴ' പിന്നീട് അല്പം തൈലവും തേച്ച് ഒരു വെള്ളക്കടലാസില്‍ പൊതിഞ്ഞ് "മാധ്യമ'ത്തിലേക്ക്‌ അയച്ചു കൊടുത്തു. അവരുടെ വിവരക്കേട് കൊണ്ട് അത് അച്ചടിച്ചുവന്നു. അതാണ്‌ എന്റെ ആദ്യ കഥ ! കടമകള്‍  11-3-1999(വേണമെങ്കില്‍ ഇത് പിന്നീട് ടൈപ്പ് ചെയ്തു പോസ്റ്റുന്നതാണ്).

ഇതെനിക്കൊരു ഉണര്‍വായി . പിന്നെയങ്ങോട്ട് എഴുത്ത് തുടങ്ങി . മാധ്യമം, മനോരമ, വര്‍ത്തമാനം എന്നിവയിലൊക്കെ വെളിച്ചം കണ്ടു. എന്നാല്‍ ആ പേപ്പര്‍കട്ടിങ്ങുകളില്‍ ചിലത് ചിലര്‍ വായിക്കാന്‍ കൊണ്ടുപോയി എങ്കിലും കഥകളുടെ 'നിലവാരക്കൂടുതല്‍' കാരണമാവാം ചിലത് ചിലര്‍ തിരിച്ചുതന്നില്ല . അങ്ങനെ കുറെ എണ്ണം നഷ്ടമായി. അതുകൊണ്ടാണ് ബാക്കിയുള്ളവ സ്കാന്‍ ചെയ്തു ഒരു ബാക്കപ്പ് ആയി സൂക്ഷിക്കാന്‍വേണ്ടി മാത്രം ഒരു ബ്ലോഗ്‌ തുടങ്ങിയത്. കുറെ നാള്‍അങ്ങോട്ട്‌ തിരിഞ്ഞുനോക്കിയില്ല. പിന്നീടെപ്പോഴോ തുറന്നു നോക്കിയപ്പോ ദേ കിടക്കുന്നു ഒന്ന് രണ്ടു അഭിപ്രായങ്ങള്‍! അപ്പോഴാണ്‌ ഈ കമന്റടി എന്താണെന്ന് ഞാന്‍ അറിയുന്നത്.  പിന്നീട് പല ബ്ലോഗുകളും സന്ദര്‍ശിച്ചു സംഗതി കൊള്ളാമെന്നു തോന്നിയപ്പോള്‍ പത്രങ്ങളെ ബഹിഷ്കരിച്ച് ബ്ലോഗില്‍ പോസ്റ്റ്‌ ഇടാന്‍ തുടങ്ങി. ഇതാകുമ്പം വായനക്കാരുടെ തല്ലും തലോടലും പെട്ടെന്ന് തന്നെ ലഭിക്കും.സ്നേഹിതരേയും ശത്രുക്കളേയും ഒരുപോലെ സമ്പാദിക്കാം. അനാഥമായി കിടക്കുന്ന ഇന്നത്തെ തപാല്‍പെട്ടി പോലെയുള്ള   എന്റെ മെയില്‍ ഇന്ബോക്സിനെ, ബിവറേജ് കോര്‍പറേഷന്റെ കടക്കുമുന്നിലെ ക്യൂ പോലെ സജീവമാക്കി നിര്‍ത്താം....

അങ്ങനെ ആദ്യ പോസ്റ്റ്‌ പിറന്നത്  09-12-2009 ന് . ഇന്നൊന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അന്നെഴുതിയത് ഇന്നെഴുതിയ പോലെ! ഒരു വര്‍ഷം ഒരു വാരം പോലെ!  പലരോടും, പറഞ്ഞാല്‍ തീരാത്ത കടപ്പാടുണ്ട്. എണ്ണിപ്പറഞ്ഞാല്‍ ഈ പോസ്റ്റ്‌ ഇനിയും നീളും. മാത്രമല്ല; കഷ്ടകാലത്തിന് ആരെയെങ്കിലും വിട്ടുപോയാല്‍ അത് അവര്‍ക്ക് വിഷമമാകുംഎന്നത് എനിക്ക് വിഷമമുള്ള കാര്യമാണ്. അതിനാല്‍ ഇതുവരെ സഹകരിച്ച താങ്കളോട് വ്യക്തിപരമായി എന്റെ അകൈതവമായ നന്ദി ഇവിടെ പ്രകടിപ്പിക്കുന്നു. എന്തെഴുതുമ്പോഴും അതില്‍ നന്‍മ സ്ഫുരിച്ചില്ലെങ്കില്‍കൂടി തിന്‍മ പ്രോത്സാഹിപ്പിക്കുന്ന ഒരു സന്ദേശവും അതില്‍ ഉണ്ടായിരിക്കാരുതെന്നു ഞാനാഗ്രഹിക്കുന്നു. എല്ലാവരോടും സ്നേഹവും കടപ്പാടും മാത്രമേ ഉള്ളൂ.  എന്നിട്ടും തെറ്റിദ്ധാരണ കൊണ്ടോ എന്‍റെ 'സ്വഭാവഗുണം' കൊണ്ടോ ഒന്ന് രണ്ടു പേര്‍ എന്നോട് ഏകപക്ഷീയമായി പിണങ്ങിയകന്നു. പക്ഷെ എനിക്കവരോട് ഇഷ്ടം കൂടിയിട്ടേയുള്ളൂ എന്നത് സത്യം.

വീണ്ടും പറയുന്നു- താങ്കളുടെ അഭിനന്ദനങ്ങളെക്കാള്‍ നിര്‍ദേശങ്ങള്‍ ആണ് എനിക്ക് പ്രചോദനമേകുന്നത് . വിമര്‍ശിക്കാന്‍ മടിക്കേണ്ട. കേവലം ഒരു വര്‍ഷത്തിനുള്ളില്‍ 43 പോസ്റ്റുകളെ എനിക്ക് എഴുതാന്‍ കഴിഞ്ഞുള്ളു. പക്ഷെ ;ഞാനര്‍ഹിക്കാത്ത അംഗീകാരമാണ് താങ്കളടക്കമുള്ള വായനക്കാര്‍  എനിക്കു നല്‍കിയത്‌.
232 followers
2000 ല്‍ കൂടുതല്‍ കമന്‍റുകള്‍
അതിലുപരി .. അതിവിപുലമായ സുഹൃദ്ബന്ധങ്ങള്‍ !! ഇതൊന്നും ഞാന്‍ സ്വപ്നേപി പ്രതീക്ഷിച്ചതല്ല. നന്ദി.... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ! സമാധാനവും സമൃദ്ധിയും ദീര്‍ഘായുസ്സും ഉണ്ടാകട്ടെ!
സസ്നേഹം
ഇസ്മായില്‍ കുറുമ്പടി  (തണല്‍)

127 comments:

  1. എന്ത്? 'തണലിന്‍റെ' വാര്‍ഷികത്തിന് നിങ്ങളെല്ലാവരും ചേര്‍ന്ന് ഒരു പാര്‍ട്ടി നടത്താനുദേശിക്കുന്നു എന്നോ? നല്ല കാര്യം. ( യാത്രയയപ്പ്‌ അല്ലല്ലോ)
    എന്നെക്കൂടി ക്ഷണിക്കാന്‍ മറക്കരുതേ.....

    ReplyDelete
  2. അഭിനന്ദനങ്ങള്‍! ഇനിയും ഏറെക്കാലം നല്ല ലേഖനങ്ങളും കഥകളും എഴുതി ബൂലോകരെ രസിപ്പിച്ചുകൊണ്ടിരിക്കാന്‍ താങ്കള്‍ക്ക് ഈശ്വരന്‍ കരുത്തു നല്‍കട്ടെ.

    ReplyDelete
  3. മറന്നു - ഒരു തിരുത്തുണ്ട് . "അങ്ങനെ ആദ്യ പോസ്റ്റ്‌ പിറന്നത് 09-12-2010 ന്" എന്നത് 2009 എന്നാക്കുക.

    ReplyDelete
  4. ഇസ്മായീല്‍ക്കാ .............അഭിനന്ദനങ്ങള്‍....ഇനിയും ഒരു പാട് വര്ഷം ബ്ലോഗെഴുതാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ........

    ReplyDelete
  5. പിഴവ് ചൂണ്ടിക്കാണിച്ചതിന് കൊച്ചു കൊച്ചീച്ചിക്ക് (എന്റമ്മോ ഈ പേരെഴുതാന്‍ വല്യ പാടാ..) വളരെ നന്ദി .
    തിരുത്തിയിട്ടുണ്ട്

    ReplyDelete
  6. അയ്യട! താങ്കള്‍ പണ്ടും ഇങ്ങനെയാണ്. നാലാള്‍ക്കു ഭക്ഷണം കൊടുക്കേണ്ടി വരും എന്നു തോന്നുമ്പോള്‍ എന്തെങ്കിലും തമാശ പറഞ്ഞങ്ങു ഒഴിയുക. ഇക്കാര്യത്തില്‍ എന്തായാലും വിട്ടുവീഴ്ചയില്ല. ബിരിയാണി കിട്ടിയിട്ടേ പോകൂ.. അത് വരെ ഞാനിവിടെയൊക്കെ കാണും. ഈ വാര്‍ഷികം പോലെ അടുത്തതും വന്‍ വിജയം ആകട്ടെ.

    ReplyDelete
  7. എന്നും എഴുതാന്‍ ഉള്ള കരുത്ത് ആ കൈകള്‍ക്ക് ഉണ്ടാവട്ടെ

    പിന്നെ ബ്ലോഗില്‍ ഒന്നാം വാര്‍ഷികം എന്ന് ഒക്കെ പറയുന്നത് ഒരു ആപേക്ഷികം അല്ലെ ?

    ReplyDelete
  8. എഴുത്തിലെ വിത്യസ്തമായ രീതികളാണ് ഒരാളെ വിത്യസ്തനാക്കുന്നത്. ഞാനീ എഴുത്തിനെ ഇസ്മായിലിന്റെ വാര്‍ഷിക പോസ്റ്റ്‌ എന്നതിലുപരി മറ്റൊരു രീതിയില്‍ സമീപ്പിക്കുന്നു. സഹോദരിയുടെ കല്യാണത്തിന് പങ്കെടുക്കാന്‍ പറ്റാതെ വിഷമിക്കുന്ന സഹോദരന്റെ വിഷമം, പ്രാവാസം നല്‍കുന്ന പ്രതിസന്ധികളുടെ വിഷമം, സ്വന്തം കൃതികള്‍ അച്ചടി മഷി പുരളുമ്പോഴുള്ള സന്തോഷം, സൌഹൃദം, പിണങ്ങിയ സുഹൃത്തുക്കളെ പറ്റിയുള്ള വിഷമം, എന്നിട്ടും അവരെ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. മനസ്സിലെ ഈ നന്മകളെ ഞാനേറെ ഇഷ്ടപ്പെടുന്നു. ഈ ബ്ലോഗ്ഗില്‍ വൈകി എത്തി എന്ന വിഷമം എനിക്കില്ലാതില്ല. അതെ സമയം ഇപ്പോഴും ബ്ലോഗ്ഗിങ്ങിന്റെ ബാല്യകാലം വിടാത്ത എന്നെ പോലുള്ളവര്‍ക്ക് താങ്കള്‍ നല്‍കിയ പ്രോത്സാഹനം പറയാതിരിക്കാനും വയ്യ.
    ഈ വാര്‍ഷിക പോസ്റ്റ്‌ എനിക്ക് ഒരുപാടിഷ്ടപ്പെട്ടു. സൌഹൃദങ്ങളുടെ ഈ തണല്‍ എന്നും ആവേശമായി ബൂലോകത്തില്‍ നിറയട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ഇസ്മയില്‍,ആശംസകള്‍...അഭിനന്ദനങ്ങള്‍...

    ReplyDelete
  11. എനിക്കിത് വായിച്ചപ്പോള്‍ ദേശ്യം തോന്നുന്നത് ആ ടീച്ചറോടാണ്. അവരുടെ കമന്റുകള്‍ അല്‍പം പോസ്റ്റീവായിരുന്നെങ്കില്‍ കേരളത്തിന് ഒരു നല്ല കഥാകൃത്തിനെ ലഭിച്ചേനെ. കഥയോടുള്ള സ്‌നേഹമായിരുന്നില്ല ടീച്ചര്‍ കഥയെഴുതിപ്പിക്കാന്‍ കാരണം നിങ്ങള്‍ക്ക് ഒരു പണിതരികയായിരുന്നു. പ്രതിഭയെ ഒരാള്‍ വിചാരിച്ചാല്‍ തല്ലിക്കെടുത്താനാവില്ലല്ലോ. വളര്‍ച മുരടിപ്പിക്കാനെ കഴിയൂ. അതിനാലായിരിക്കാം അനുകൂലാവസരങ്ങള്‍ മുതലെടുത്ത് രംഗത്ത് വന്നത്. കൂടുതല്‍ നല്ല കഥകള്‍ തുടര്ന്നും എഴുതാന്‍ താങ്കള്‍ക്ക് സര്‍വശക്തന്‍ ഉതവി നല്‍കട്ടേ എന്ന് പ്രാര്‍ഥിക്കുന്നു.

    ReplyDelete
  12. കുറുമ്പടിക്കാരന്റെ കുറുമ്പിന് ഒരു വയസ്സായേ........ ആശംസകൾ.

    ReplyDelete
  13. ബൂലോഗത്ത് ഒരു തുടക്കക്കാരനാണ് ഞാന്‍ . ഈയടുത്ത കാലത്താണ് ബ്ലോഗ്‌ വായന തുടങ്ങിയത്‌. ഇവിടെ എത്താനും വൈകി. ഒരു വര്‍ഷത്തെ ബ്ലോഗനുഭവങ്ങള്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഇനിയും ധാരാളം എഴുതാന്‍ സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ... ആശംസകള്‍ ..

    എന്തായാലും വയസ്സറിയിച്ച സ്ഥിതിക്ക്‌ പെഴച്ചുപോകാതെ ശ്രദ്ധിക്കണം. :-)

    ReplyDelete
  14. ആദ്യ പണി ടീച്ചര്‍ക്കിട്ടു കൊടുത്തുകൊണ്ട് കഥാ ലോകത്തേക്ക് വന്നയാള്‍ പിന്നീട് വിവിധ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നയാള്‍ ,ഇപ്പോള്‍ ബ്ലോഗില്‍ വിലസുന്ന പുലി...
    സഹോദരിയുടെ വിവാഹദിനത്തില്‍ നിരാശയോടെയിരുന്ന എന്റെ കണ്ണുകള്‍ നിറഞ്ഞു. വീട്ടില്‍ ബന്ധുക്കളും അയല്‍ക്കാരും ബിരിയാണി അകത്താക്കുന്ന അതേസമയം ഞാനിവിടെ (ഖത്തറില്‍) ഉണക്ക സാന്‍റ് വിച്ച് കഴിക്കുന്നു! അവരവിടെ അര്‍മാദിക്കുമ്പം എനിക്കിവിടെ വിഷാദം!"-എല്ലാ പ്രവാസിയുടെയും തീര്‍ത്താല്‍ തീരാത്ത ദുഖമാണ്. എന്ത് ചെയ്യാം. പ്രവാസം ഒരു കണി തന്നെയാണ്. അത് ചിലപ്പോള്‍ മധുരവും കൈയ്പ്പും നല്‍കും
    എന്തായാലും എന്റെ സുഹൃത്ത് ഇസ്മായിലിന് ഒന്നാം പിറന്നാളാശംസകള്‍ ..
    ചിലവിന്റെ കാര്യം മറക്കരുത്...?

    ReplyDelete
  15. ഇസ്മയില്‍: അപ്പോള്‍ നിങ്ങളും വയസറിയിച്ചു...അതും ഒരു പ്രവാസ നൊമ്പരത്തോടെയുള്ള നല്ലൊരു പോസ്റ്റ്‌..... എന്‍റെ നാടിനെ പറ്റി ആദ്യമായി ചോദിച്ച ബ്ലോഗറാണ് താങ്കള്‍.....ഇനിയും ഉയരങ്ങളിലെത്താന്‍ ‍ കഴിയട്ടെ എന്നാശംസിക്കുന്നു...

    ReplyDelete
  16. വയസറിയിച്ച ഇസ്മായിലിന്റെ മുഖത്ത് നോക്കി കമെന്റ് അടിക്കാന്‍ നാണമാകുന്നു.
    കൌമാരവും യൌവനവും കടന്ന് വാര്ദ്ധക്യത്തിലും ഇതിങ്ങനെ പൂത്തുലഞ്ഞ് നിക്കട്ടെ...........

    ReplyDelete
  17. പിറന്നാളിനു ഹംസ ഭായ് കേക്കിന്റെ ഒരു പടമെങ്കിലും ഇട്ടിരുന്നു ഇത് അതുവുമില്ല..എന്തായലും വന്നതല്ലെ എന്റെ വക ഒരു ബൂലോക ജന്മദിനാശംസകൾ ഇരിയ്ക്കട്ടെ കോട്ടേ..?. എല്ലാ മഗളങ്ങളും നേരുന്നു

    ReplyDelete
  18. ബ്ലോഗെഴുത്ത് സീരിയസ്സായി കരുതുന്ന ചിലരിലൊരാളാണ് ഇസ്മായില്‍. വ്യത്യസ്ഥമായ പോസ്റ്റുകളാണെല്ലാം. ഇനിയും ഒരുപാട് വയസ്സുകള്‍ പിറക്കട്ടെ..

    ഹഫീസിന്റെ കമന്റ് കലക്കി കേട്ടൊ.

    ReplyDelete
  19. ബ്ലോഗിന് പിറന്നാള്‍ ആശംസകള്‍ . സഹോദരിയുടെ വിവാഹത്തിന് കൂടാന്‍ കഴിയാഞ്ഞത്‌ വളരെ കഷ്ടമായി . (കമന്റടി എന്താണെന്നു ഞാനും മനസ്സിലാക്കിയത്‌ ആദ്യത്തെ കമന്റ്‌ കണ്ടപ്പോഴാ. )

    ReplyDelete
  20. പിറന്നാള്‍ ആശംസകള്‍.....

    ReplyDelete
  21. Let the thanal spread to new spheres and bring out more and more creative works.

    ReplyDelete
  22. ചാണ്ടിക്കു ഞ്ഞിന്റെ ഒരു പോസ്റ്റില്‍ ,തണല്‍ എഴുതിയ കമന്റ്‌ കണ്ടു ആണ് ഞാന്‍ തണലിന്റെ പോസ്റ്റുകള്‍ ആദ്യമായി വായിച്ചത് എന്ന് തോന്നുന്നു .ഇപ്പോള്‍ സമയം കിട്ടുമ്പോള്‍ എല്ലാം തണലിന്റെ പോസ്റ്റുകള്‍ വായിക്കാന്‍ വരാറുണ്ട് .പിറന്നാളിന് ,എല്ലാ വിധ ആശംസകളും

    ReplyDelete
  23. ഒന്നാം പിറന്നാളിന് ഹൃദയം നിറഞ്ഞ ആശംസകള്‍. ഇനിയും ഒരുപാട് കാലം ബൂലോകത്ത് സജീവമായിരിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    ആട്ടേ എപ്പോഴാണ്, എവിടെ വെച്ചാണ് പാര്‍ട്ടി?

    ReplyDelete
  24. ജന്മദിനാശംസകള്‍. ഇനിയും ഒരു പാടു കാലം ബുലോകത്ത് തിളങ്ങട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  25. നന്നായി. അങ്ങനെ തണലിനും വയസൊന്നായി. ആശംസാസ്.!
    പിന്നെ ആ ഹഫീസിന്‍റെ കമന്റിന്റെ വാലിന് ഒരു കയ്യടി!

    ReplyDelete
  26. ഇസ്മൈല്‍ക്കാ ആദ്യമായി അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.......
    ഞാന്‍ ഇപ്പോഴയാണ് ഈ ബ്ലോഗില്‍ ചേര്‍ന്നത്‌. ആദ്യം വായിച്ചപ്പോള്‍തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു.............തുടര്‍ന്നും നല്ല നല്ല പോസ്റ്റുകള്‍ പോസ്റ്റാന്‍ എല്ലാവിത ആശംസകളും നേരുന്നു....

    ReplyDelete
  27. ഹാപ്പി ബര്‍ത്ത് ഡേ തണലൂ ... :)
    ഹാപ്പി ബര്‍ത്ത് ഡേ തണലൂ ... :)

    ReplyDelete
  28. പിറന്നാള്‍ ആഘോഷിക്കാനും ഈ തണലില്‍ അല്‍പ്പം കാറ്റുകൊള്ളാനും എനിക്കും ഒരു യോഗം!
    ഈ മരത്തിന്റെ ചില്ലകള്‍ ഇനിയുമേറെ പടര്‍ന്ന് പന്തലിക്കട്ടെ എന്നാശംസിക്കുന്നു...

    ReplyDelete
  29. കണ്ടാല്‍ ഒന്ന് കെട്ടിച്ചു രണ്ടു പെറ്റത്‌ ആണെന്നെ പറയു ( ബ്ലോഗും തണലും ) .. പക്ഷെ ഇപ്പോഴല്ലേ അറിയുന്നത് പ്രായം ആയി വരുന്നതെ ഒള്ളു എന്ന് ...
    അപ്പൊ അതികം കമന്റ്‌ അടിക്കുനില്ല ആളുകള്‍ ശ്രദ്ധിക്കും .. ഇനിയും ഒരുപാട് പ്രായങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയട്ടെ

    ReplyDelete
  30. ഒന്നാം പിറന്നാളിന് ഹൃദയം നിറഞ്ഞ ആശംസകള്‍. ഇനിയും ഒരുപാട് കാലം ബൂലോകത്ത് സജീവമായിരിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു ...

    ReplyDelete
  31. വയസറിയിച്ചല്ലേ ....
    ഇനി ശ്രദ്ധിക്കണം
    എന്തായാലും ആശംസകള്‍

    ReplyDelete
  32. വയസ്സറിയിച്ചതിനു ആശംസ്കള്‍ നേരുന്നു..
    ഏഴുത്ത് തുടങ്ങാനുണ്ടായ നിമിത്തവും
    ബ്ലോഗു ലോകത്തെ സംതൃപ്തിയുമൊക്കെ
    വിവരിച്ചു തന്നതില്‍ നന്ദി രേഖപ്പെടുത്തുന്നു..
    ഓരോ കൃതിക്കും അഭിപ്രായങ്ങള്‍ അപ്പപ്പോള്‍
    തന്നെ അറിയാന്‍ കഴിയുന്നു എന്നതു തന്നെ
    ബ്ലോഗിന്റെ ഏറ്റവും വലിയ സവിശേഷത..
    ബ്ലോഗ്ഗ് ലോകത്ത് നിന്ന് കിട്ടുന്ന ഈ സംതൃപ്തി
    കണക്കിലെടുത്ത് ഇനിയും നിലവാരം പുലര്‍ത്തുന്ന
    ഒട്ടേറെ പോസ്റ്റുകള്‍കൊണ്ട് തണല്‍ സമ്പന്നമാകട്ടെ
    എന്നു ആശംസിക്കുന്നു.

    ReplyDelete
  33. അത് ശരി.. എന്നാ ഈ വിവരം എനിക്കിപ്പോഴാ ,, കാരണം ഞാന്‍ ബൂലോകത്ത് എത്തിയത് കഴിഞ്ഞ ഡിസംബര്‍ മാസത്തിലാ അന്ന് തണല്‍ എന്ന ബ്ലോഗ് കണ്ടപ്പോള്‍ ബൂലോകത്ത് കാലങ്ങള്‍ കഴിഞ്ഞതാണെന്നായിരുന്നു വിചാരം .... )
    ------------------------------
    ബൂലോകത്ത് ഒത്തിരിയൊത്തിരി കാലം നല്ല പോസ്റ്റുകളുമായി തണല്‍ പരത്തികൊണ്ടിരിക്കട്ടെ,,, എന്ന് പ്രാര്‍ത്ഥിക്കുന്നു.
    എന്‍റെ ഹൃദയം നിറഞ്ഞ ഒന്നാം പിറന്നാള്‍ ആശംസകള്‍ ...

    ------------------------------------
    പിന്നെ എനിക്ക് ഷുഗര്‍ ഒന്നുമില്ല എന്തെങ്കിലും ഒരു മധുരം ആവാമായിരുന്നു

    --------------------------------------------------------
    എന്തായാലും വയസ്സറിയിച്ച സ്ഥിതിക്ക്‌ പെഴച്ചുപോകാതെ ശ്രദ്ധിക്കണം
    hafeez എഴുതിയ ഈ വാചകം ചിന്തക്ക് വകയുണ്ട് .

    ReplyDelete
  34. ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  35. ആ കഥ തന്നെപറ്റിയാണെന്ന്‌ ടീച്ചര്‍ക്ക് തോന്നിയത് എന്റെ കുഴപ്പമല്ലല്ലോ.ആ കഥയില്‍ ഒരു കഥാപാത്രം മുടന്തന്‍റെതായിരുന്നു.ടീച്ചറുടെ ഭര്‍ത്താവിനു മുടന്തുള്ള കാര്യം സത്യമായിട്ടും എനിക്കറിയില്ലായിരുന്നു rasakaramaayi....bhavukangal

    ReplyDelete
  36. ബൂലോകത്തില്‍ ഈ തണല്‍ എന്നെന്നും ബ്ലോഗര്‍മാര്‍ക്കൊരു തണലും തുണയുമായി ഷഷ്ടിപൂര്‍ത്തി ആഘോഷിക്കാന്‍ ഇടയാകട്ടെ..ആശംസകള്‍ ..ഒരായിരം.., അതോടൊപ്പം നേരിട്ടും അല്ലാതെയും ഉള്ള എല്ലാ സഹായ സഹകരണങ്ങള്‍ക്കും നന്ദിയും കൂടി അറിയിക്കട്ടെ ..

    ReplyDelete
  37. ഇസ്മായില്‍ ചേട്ടാ...
    ഇവിടെ ആദ്യമാണ്.. ഇതുവരെ വരാനുള്ള ഭാഗ്യമുണ്ടായില്ല...
    ഒരു ദിവസം പഴയ പോസ്റ്റുകള്‍ എല്ലാം വായിച്ചു വീണ്ടും വരാം..

    ബ്ലോഗിന്റെ ഒന്നാം പിറന്നാളിന് എല്ലാവിധ ആശംസകളും..
    തിളക്കമാര്‍ന്ന ഈ വിജയത്തിന് ഒരുപാട് അഭിനന്ദനങ്ങള്‍..

    ReplyDelete
  38. ബൂലോകത്ത് ഒത്തിരിയൊത്തിരി കാലം നല്ല പോസ്റ്റുകളുമായി തണല്‍ പരത്തികൊണ്ടിരിക്കട്ടെ എന്നു ആശംസിക്കുന്നു!

    ReplyDelete
  39. കേവലം ഒരു വര്‍ഷത്തിനുള്ളില്‍ 43 പോസ്റ്റുകളെ എനിക്ക് എഴുതാന്‍ കഴിഞ്ഞുള്ളു.
    അടി....കഴിഞ്ഞുള്ളുവത്രേ....ഇവിടെ മുക്കിമൂളിയാ ഓരോ മാസവും ഒരെണ്ണമെങ്കിലും പടച്ചു വിടുന്നത്...

    പക്ഷെ ഞാനര്‍ഹിക്കാത്ത അംഗീകാരമാണ് താങ്കളടക്കമുള്ള വായനക്കാര്‍ എനിക്കു നല്‍കിയത്‌.
    232 followers
    2000 ല്‍ കൂടുതല്‍ കമന്‍റുകള്‍
    എനിക്ക് അസൂയ തോന്നുന്നുണ്ട് കേട്ടോ....ഹും....

    ReplyDelete
  40. പിറന്നാളാശംസകള്‍.തലക്കെട്ട് നന്നായി.

    ReplyDelete
  41. ഒരു വർഷം ആയിട്ടേയുള്ളൂവെങ്കിലും ഒത്തിരി വർഷം ബ്ലോഗർ ആയി വിലസിയ പോലെ തോനുന്നല്ലോ ഒത്തിരി ഫോളോവർ,എല്ലാവരുടേയും സ്നേഹത്തോടെയുള്ള ഇസ്മായീൽക്ക വിളി ഇതൊക്കെ കാണുമ്പോൾ തോന്നിയതാ..അതോ എന്റെ അസൂയയിൽ നിന്നും ഉരുത്തിരിഞ്ഞതോ...(എല്ലാം തോന്നലുകൾ അല്ലെ) ഈ തണലിൽ ആദ്യമായെത്തിയത് മുതൽ ഈ ബ്ലോഗിലെ സ്ഥിരം സന്ദർശകയാണു ഞാൻ.. . പല രൂപത്തിലുള്ള പരീക്ഷണങ്ങളും ചെയ്തു അവയിൽ പലതും വിജയിച്ചു (വായനക്കാർ ഇതിനു മാത്രം പാപം ചെയ്തിട്ടുണ്ടോ) ഒരു വയസ്സായി എന്നാൽ ഒരു വർഷം കൊഴിഞ്ഞു എന്നാണെങ്കിലും ഒത്തിരി കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞില്ലെ അതു അവർ അവരുടെ കാഴ്ചപാടുകളിൽ മാസ്സിലാക്കുകയും ചെയ്തു. ഇനിയും മറ്റുള്ളവർക്കു തണലായി ഒത്തിരി വർഷം ഒത്തിരി പോസ്റ്റുകൾ ഇട്ട് ഒരു പടുകൂറ്റൻ ബ്ലോഗാലയത്തിൽ ഒരു വലിയ ബ്ലോഗർ രാജാവായി വാഴാൻ കഴിയട്ടെ... ആശംസകൾ ...

    ReplyDelete
  42. ആശംസകള്‍...
    അഭിനന്ദനങ്ങള്‍...

    ReplyDelete
  43. അഭിനന്ദനങ്ങള്‍.....ഇനിയും ഒരുപാട് നല്ല രചനകളുമായി മുന്നോട്ടു പോവുക...ആശംസസ്കള്‍

    ReplyDelete
  44. പിറന്നാൾ ആശംസകൾ.
    ഇനീം ഒത്തിരി നല്ല നല്ല പോസ്റ്റുകൾ വരട്ടെ.
    നന്മകൾ മാത്രം നേർന്നുകൊണ്ട്.........
    സ്നേഹത്തോടെ

    ReplyDelete
  45. ഒന്നാം പിറന്നാളിന് ഹൃദയം നിറഞ്ഞ ആശംസകള്‍.

    ReplyDelete
  46. കണ്ടാല്‍ പ്രായത്തിലധികം വളര്‍യുണ്ട്, ഒന്നേ ആയോള്ളൂ എന്ന് അതിശയം!

    ഒരുപാട് കാലം ഈ തണല്‍ ബൂലോകത്തിനു കുളിര്‍മ്മയേകട്ടെ എന്ന് ഹൃദ്യമായ ആശംസകള്‍.

    ReplyDelete
  47. ഇസ്മയില്‍ ഭായ്, ഞാന്‍ അങ്ങോട്ട്‌ കാണാഞ്ഞു ഇങ്ങോട്ടൊക്കെ വന്നതായിരുന്നു. അപ്പോഴല്ലേ ഇവിടെയാകെ ബഹളം..ഏതായാലും വന്നത് കൊണ്ട് നല്ലൊരു ബ്ലോഗ്‌ സദ്യയും പായസവും കിട്ടി...ബ്ലോഗര്‍മാരില്‍ വ്യതസ്തമായ പോസ്റ്റുകളും കമ്മണ്ടുകളും കൊണ്ട് ശ്രേദ്ധെയനായ താങ്കള്‍ക്ക് ഈ കൊച്ചു ബ്ലോഗരുടെ ആശംസകള്‍ !

    (ഒരു നാലഞ്ച് കൊല്ലം കഴിഞ്ഞിട്ട് വേണം എനിക്കും ഒരു ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍..ഹീ ഹീ ഹീ)

    ReplyDelete
  48. ആശംസകൾ.
    ഇനിയും ധാരാളം എഴുതാൻ ഈശ്വരൻ സഹായിക്കട്ടെ!

    ReplyDelete
  49. ആശംസകള്‍.
    ഇനിയും ഒരുപാട് നാള്‍ എഴുതാന്‍ ആവട്ടെ.

    ReplyDelete
  50. ഇസ്മായില്‍ക്കാ
    അങ്ങിനെ അതും സംഭവിച്ചൂ..ല്ലേ...?
    ഈ പോസ്റ്റ് വായിച്ചപ്പോള്‍
    തണല്‍ എന്ന ബ്ലോഗിനെ കുറിച്ചും
    ബ്ലോഗറെ കുറിച്ചും കൂടുതലറിയാന്‍ കഴിഞ്ഞു..
    നന്നായി..
    എന്റെ ഒരായിരം ബ്ലോഗ് പിറന്നാളാശംസകള്‍

    ReplyDelete
  51. എഴുത്ത് തുടരുക, ഗൌരവമായി തന്നെ, എഴുതിയവയിൽ നിന്ന് സമാഹരിച്ച് പുസ്തകമാക്കുക, അച്ചടിമാധ്യമത്തെ ഉപേക്ഷിക്കാതിരിക്കുക. ഒപ്പം ബ്ലോഗു വായനയും അതിനു പുറത്തേക്കുള്ള വായനയും സജീവമാക്കുക....

    ReplyDelete
  52. തണല്‍ വിരിച്ചു തന്നെ നില്‍ക്കുക
    ചുവട്ടില്‍ കുളിര്‍മ്മ തേടി
    ഞങ്ങള്‍ വരാം!

    ReplyDelete
  53. വാര്‍ഷികാശംസകള്‍, മാഷേ

    ReplyDelete
  54. ഹ!!

    ഒരു വർഷം കൊണ്ട് 43 പോസ്റ്റുകളേ എഴുതാൻ കഴിഞ്ഞുള്ളൂ!??

    ഞാൻ മൂന്നു കൊല്ലം കൊണ്ട് 35 എണ്ണമേ എത്തിയുള്ളൂ!

    ഹൃദയം നിറഞ്ഞ ആശംസകൾ!

    ReplyDelete
  55. അപ്പോള്‍ ഒരു വര്‍ഷം തികച്ചു.ഇനിയും ഒരു പാട് എഴുതാന്‍ കഴിയട്ടേ..

    ReplyDelete
  56. കിടക്കട്ടെ എന്റെ വകയും ഒരു ആശംസ..

    ReplyDelete
  57. പിറന്നാള്‍ ആശംസകള്‍.ഒരു
    സന്തോഷ വാര്‍ത്ത ബ്ലോഗെഴുത്തിന്
    കേരള സാഹിത്യ അക്കാദമിയുടെ അംഗീകാരം
    14ന് ഇ ഭാഷാ സാഹിത്യ ശില്പശാല നടത്തുന്നു.

    ReplyDelete
  58. This comment has been removed by the author.

    ReplyDelete
  59. എത്ര വയസ്സായി എന്നല്ല.; എത്ര എണ്ണം പോസ്റ്റി എന്നുമല്ല എന്തു മാത്രം പ്രസക്തമാവുന്നു അല്ലെങ്കില്‍ കാലികമാവുന്നു എന്നിടത്താണ് കാര്യ ഗൌരവം. ആരുമറിയാതെ മൂന്നോ നാലോ കൊല്ലം (എന്നെ പോലെ ) ബൂലോകത്ത് ഉണ്ടായിരുന്നിട്ട് എന്തു കാര്യം ? പക്ഷെ എന്നെ സംബന്ധിച്ച് എന്നെ അറിയാത്ത ഒരു പാട് ആളുകളെ വായിച്ചറിഞ്ഞു (കമന്റിയും വിയോജിച്ചും ). അത് പോലെ താങ്കളും ഗൌരവകരമായി ബ്ലോഗിങ്ങില്‍ തുടരുന്ന ഒട്ടനവധി സഹൃദയര്‍ക്ക് (വായനക്കാര്‍ക്കും ) പ്രചോദനവും ആവേശവും ആവുമെങ്കില്‍ ... ആയിട്ടുണ്ടെങ്കില്‍ ( :) ) താങ്കള്‍ക്ക് പേന അല്ല കീബോര്‍ഡ് വിശ്രമിക്കാത്ത പ്രവാസ .. ജീവിത സയാഹ്നതോളം അത് തുടരണം എന്ന് ആഗ്രഹിക്കുന്നു.. ആശംസിക്കുന്നു..
    കീഴടക്കാന്‍ ബൂലോകം .. കീഴടങ്ങാന്‍ വായനക്കാരും .. തുടരുക.. നിര്‍ബാധം ....

    ReplyDelete
  60. എന്തായാലും വയസ്സറിയിച്ചു, ഇനി എന്നാ മഞ്ഞള് തേച്ചുകുളിച്ചു സുന്ദരന്‍ ആയി നാളികേരകൊത്തുമായി വരുന്നേ? ഇനി മുതല്‍ കൂടുതല്‍ ശ്രദ്ധിക്കണം , അടക്കവും ഒതുക്കവും വേണം. ചീത്തപേരു കേള്കാതെ വളര്‍ന്നാല്‍ നല്ല കല്യണം വല്ലോം വന്നു ചേരും...എന്നാല്‍ ആശംസകള്‍...

    ReplyDelete
  61. പിറന്നാള്‍ ആശംസകള്‍

    ReplyDelete
  62. പോസ്റ്റു കാണാന്‍ വൈകി..

    പിറന്നാള്‍ ആശംസകളോടെ..!

    ReplyDelete
  63. ഒന്നാം വാര്‍ഷിക ആശംസകള്‍ടീ, ടീച്ചര്‍ പറഞ്ഞ coment അറിയാന്‍ താല്പര്യം ഉണ്ട് ,

    ReplyDelete
  64. അപ്പോ വയസ്സറിയിച്ചുവല്ലേ..
    എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  65. ഒരുവര്‍ഷമേ ആയിട്ടുള്ളൊ അല്ലെ.... ഞങ്ങള്‍ക്ക് ഒരുനല്ല ബ്ലോഗറെ തന്നിട്ട്. എഴുത്തിന്റെ കരുത്ത് ഇനിയും പ്രതീക്ഷിക്കുന്നു. ആശംസകള്‍

    ReplyDelete
  66. പയ്യന്‍സേ! ഞാനായിരുന്നു ആദ്യം കമന്റ് ഇടേണ്ടിയിരുന്ന ആള്‍, ഈ പോസ്റ്റില്‍. കാര്യം അറിയാമല്ലോ. പക്ഷേ ഞാന്‍ എന്നത്തേതും പോലെ ഇപ്പോഴും വൈകി;എങ്കിലും എന്റെ ആശംസകള്‍,ഹൃദയത്തില്‍ തൊട്ട് അഭിനന്ദനങ്ങള്‍, ഇനിയും ഇനിയും നിറയെ എഴുതുക, ഞങ്ങള്‍ വായിക്കട്ടെ. ഒരിക്കല്‍ കൂടി എല്ലാ മംഗളങ്ങളും നേരുന്നു.

    ReplyDelete
  67. iniyum nalla katha ayuthan kayide anne prathikunnu ashamsakal

    ReplyDelete
  68. 'തണല്‍' എന്ന ബ്ലോഗില്‍ എത്തുന്നതും,
    ഇസ്മയില്‍ കുറുംബടിയെന്ന ബ്ലോഗുകാരനെ
    മനസ്സിലാക്കുന്നതും ആദ്യമായാണെന്ന് തോന്നുന്നു.
    വിപുല മായ ബ്ലോഗ്‌ സന്ദര്‍ശനമോ, വായനയോ,
    എനിക്ക് അസാധ്യമാകയാല്‍ പലപ്പോഴും മെയിലില്‍
    വരുന്ന ബ്ലോഗുകളിലെ പോസ്റ്റു വായിക്കാറുണ്ട്.

    ദിവസത്തിലേറെ സമയവും കമ്പ്യൂട്ടര്‍നു മുപില്‍
    ഉണ്ടാകുമെന്കിലും ബ്ലോഗില്‍ കയറിയിറങ്ങാന്‍
    കഴിയാറില്ല. എന്റെ ബ്ലോഗെഴുത്തും
    അങ്ങിനെയൊക്കെ തന്നെ.

    അക്ഷര ലോകത്തേക്കുള്ള ഇസ്മായിലിന്റെ കടന്നു
    വരവിനു നിദാനമായ,എട്ടാം തരത്തിലെ ടീച്ചറെ
    അനുസ്മരിച്ചുകൊണ്ട് ഒന്നാം വാര്ഷികപ്പതിപ്പിന്റെ,
    ലേഖനത്തിലെ വിനീത ഭാവം, ഇനിയും ഒരുപാട്, അനുവാചകാരെയും,വിപുലമായ സൌഹൃദ വലയവും
    സൃഷ്ടിക്കാന്‍ പോന്നതാണൂ.

    അക്ഷരങ്ങളെ തപസ്യയാക്കിയവരില്‍ നിന്നും
    എന്നും അക്ഷരങ്ങളെ കൌതുകത്തോടെ നോക്കി ക്കാണുന്ന
    ഒരു സാധാരണ അനുവാചകനാണ് ഞാന്‍.അക്ഷരങ്ങളുമായി
    ഒരുപാടിടപഴകാന്‍ ഇപ്പോള്‍ ‍ എനിക്ക് കഴിയാറില്ല.
    സമയക്കുറവു തന്നെ.

    അക്ഷര ലോകത്തു തിളങ്ങുന്ന താരമായി
    ഇസ്മയില്‍ കുരുമ്പാടി എന്ന എഴുത്തുകാരന്‍
    എന്നും തിളങ്ങട്ടെ.

    ആശംസകളോടെ
    --- ഫാരിസ്‌

    ReplyDelete
  69. യാതൊന്നിനും ഒരു സീരിയസ്സും കൊടുക്കാത്ത ഞാൻ ബൂലോഗത്തുകൂടി ഓടിയോടി ഈ തണലത്ത് വരുമ്പോൾ ചിലപ്പോളെല്ലാം നല്ലൊരു സീരിയസ്സായുള്ള കുളിർമ്മ കിട്ടുന്നൂ...

    ഇവിടെയാണ് കേട്ടൊ ഇസ്മായിലിന്റെ എഴുത്തിന്റെ വിജയം...!

    ചില കൊച്ചുവരികളില്ലൂടെ നൽകുന്ന വലിയ സന്ദേശങ്ങൾ...!!

    ഈ കഴിവുകളെല്ലം കൂടുതൽ ശോഭിക്കുമാരാകട്ടെയെന്നുള്ള ഭാവുകം അർപ്പിച്ചുകൊണ്ട് എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നൂ.....

    ReplyDelete
  70. ഇവിടെ പിറന്നാളുകളുടെ പൂരാമാണല്ലോ..
    എന്റെ ബ്ലോഗില്‍ ആള്‍ത്താമസമില്ലാതിരുന്ന കാലത്ത് അതില്‍ കയറാന്‍ കരുണ കാണിച്ച സഹൃദയനാണ് ഇസ്മാഈല്‍ .
    നല്ല പോസ്റ്റുകളിലൂടെ എപ്പോഴും ബൂലോകത്ത് തന്റെ സാന്നിധ്യമറിയിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.
    പിന്നെ,പെങ്ങളുടെ കല്യാണത്തിന് കൂടാന്‍ കഴിയാതിരുന്ന ഇക്കാക്കയുടെ വേദന മനസ്സിലാക്കുന്നു.കാരണം എന്റെ ഇക്കാക്കയും അങ്ങിനെ വേദനിച്ചവനായിരുന്നു.ഇവിടെ നിന്ന് ഞാനും..

    ഒരായിരം ആശംസകള്‍

    ReplyDelete
  71. njaan comment adikkathondu thanikku vishamam varendaaa....njaanum comment adichekkamtto....
    "kurippadikal nannayirikkunnoo...neenda naal kurikkan ,padachon aayussu m aafiyathum vannamakkittharttennu duaa erakkunnoo.."

    ReplyDelete
  72. ഇസ്മയിലെ
    വയസ്സറിയിച്ച കുട്ടികള്‍ ഇനി അടക്കോം ഒതുക്കോം ഒക്കെയായി കഴിയണമെന്ന് പണ്ട് മുത്തശ്ശിമാര്‍ പറയുമായിരുന്നു.
    ഇനിയും ഒരുപാടു നാള്‍ തണല്‍ പരത്തി തണലേകി.ഒരു വടവൃക്ഷത്തരുവായി
    ഈ ഭൂലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ചു വിലസുവാന്‍ ഈശ്വരന്‍ അനുഗ്രഹിയ്ക്കട്ടെ..അനുവദിയ്ക്കട്ടെ!!

    ReplyDelete
  73. ആശംസകള്‍ കുറുമ്പടീ...നീണാള്‍ വാഴട്ടെ...

    ReplyDelete
  74. ഒന്നാം വര്‍ഷത്തിന് ആശംസകള്‍..... വലിയ ഒരു കാര്യം തന്നെയാണിത്.... രചനകളുടെ ഗുണം തന്നെയാണ് ഈ സ്വീകാര്യതക്ക് കാരണമെന്ന് നിസംശയം പറയാം..... ഒരു വര്‍ഷത്തിനിടെ ഇത്രയും ഫോളേവേഴ്സ് ഉണ്ടാവുക, രചനകള്‍ക്ക് മിനിമം കമന്റുകള്‍ കിട്ടുക എന്നത് ചില്ലറക്കാര്യമല്ല.....കഴിഞ്ഞ 4 വര്‍ഷമായി ബ്ലോഗിങ്ങ് രംഗത്തുള്ള എന്നെ ഇതുവരെ പല ബ്ലോഗേഴ്സിനും അറിയില്ല.... അതിന്നു പ്രധാനകാരണം ഞാന്‍ മുന്‍പ് സൂചിപ്പിച്ച നിലവാരത്തിന്റെ പ്രശ്നം തന്നെയാണെന്ന് തിരിച്ചറിയുമ്പോളാണ് ഇസ്മയിലിന്റെയും തണലിന്റെയും പ്രസക്തി മനസ്സിലാകുക.... അഭിനന്ദനങ്ങള്‍.....

    ReplyDelete
  75. അതു ശരി അപ്പോൾ ഒരു വയസ് തികയുന്നതയുള്ളു അല്ലേ ?
    ഞാൻ വിചാരിച്ചിരുന്നതു ആളോരു പഴയ ബ്ലൊഗരാണന്നാണ് ഇരിക്കട്ടെ ഒരു പിറന്നാൾ ആശംസ

    ReplyDelete
  76. കുമ്പിടീ... അല്ല കുറുമ്പടീ... നൂറ്‌ നൂറ്‌ ആശംസകള്‍...

    ReplyDelete
  77. ഇസ്മു....
    സന്തോഷം തോന്നുന്നു. എന്നും നല്ല പോസ്റ്റുകള്‍ സമ്മാനിച്ച തണലിനു ആശംസകള്‍ ............സസ്നേഹം

    ReplyDelete
  78. കണിക്കൊന്ന പോല്‍ ബ്ലോഗില്‍ പൂത്തുലഞ്ഞു നില്‍ക്കും
    'തണല്‍ത്താര'ത്തിന്നു നേരുന്നു പിറന്നാളാശംസകള്‍ ....
    അണ മുറിയാതോഴുകട്ടെയാത്തൂലികത്തുമ്പില്‍ നിന്നും
    മണിമണിയായക്ഷര നക്ഷത്രങ്ങളെന്നുമെന്നും .

    ReplyDelete
  79. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഒരുപാട് പിറന്നാളുകള്‍ കടന്നു വരട്ടെ.

    ReplyDelete
  80. പിറന്നാള്‍ ആശംസകള്‍..

    ReplyDelete
  81. സെയിം പിച്ച്...വാര്‍ഷികത്തിന്.
    നല്ല നല്ല കഥകളുമായി ഈ തണല്‍ മരം തഴച്ചു വളരട്ടെ..

    (എനിക്ക് അവിടെ വന്നു കമന്റിയതിന് മറുപടി: "സമയക്കുറവു കൊണ്ടാണ്. രണ്ടു മാസമായി, എല്ലാവരുടെയും പോസ്റ്റുകള്‍ കൂടി വായിക്കാന്‍ പറ്റുന്നില്ല.")

    ReplyDelete
  82. ഒന്നാം പിറന്നാള്‍ ആഘോഷിച്ച തണലിനു പിച്ച വയ്ക്കുന്ന പഞ്ചമിയുടെ പിറന്നാള്‍ ആശംസകള്‍

    ReplyDelete
  83. ബെര്ളിയെപ്പോലെ,കൊടകപുരാണത്തെപ്പോലെ, എന്നാല്‍ ഇതിലൊന്നുംപ്പെടാത്ത വിരല്‍ത്തുമ്പിനെപ്പോലെ വീണ്ടും ഒരുപാട് വീരഗാഥകള്‍ രചിക്കാന്‍ താങ്കളെ ഏക ഇലാഹ് അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു.......

    ReplyDelete
  84. ഒന്നാം വയസ്സില്‍ തന്നെ "കയ്യിലിരിപ്പ്"
    ആവശ്യത്തിന്നുണ്ടല്ലോ
    മനോഹരമായ ഒരു ജന്മദിനം ഈ വൈകിയ വേളയില്‍
    ക്ഷമാപണത്തോടെ നേരുന്നു

    ReplyDelete
  85. ബ്ലോഗ് പിറന്നാളാശംസകൾ.
    ഈ തണൽ എനിക്കുകൂടി തണലായി വളരെ വർഷങ്ങൾ നിലകൊള്ളട്ടെയെന്ന് ആശംസിക്കുന്നു.

    ReplyDelete
  86. ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍ മാഷേ..

    ഇനിയും,ഇനിയും ഒരുപാട് പോസ്റ്റുകള്‍ ഇട്ടു ഒരു നൂറു പിറന്നാളുകള്‍ ആഘോഷിക്കട്ടെ..

    ഒപ്പം ഒരു നല്ല സൌഹൃദത്തിന് നന്ദിയും..

    പിന്നെ,

    232 followers
    2000 ല്‍ കൂടുതല്‍ കമന്‍റുകള്‍
    അതിലുപരി .. അതിവിപുലമായ സുഹൃദ്ബന്ധങ്ങള്‍ !!
    അതും പോരാതെ "കേവലം ഒരു വര്‍ഷത്തിനുള്ളില്‍ 43 പോസ്റ്റുകളെ എനിക്ക് എഴുതാന്‍ കഴിഞ്ഞുള്ളു." നിങ്ങളിത് എന്തിനുള്ള പുറപ്പാടാ മാഷ? ഇഷ്ടമുള്ളത് കാണിക്ക്..അല്ല പിന്നെ..ഇവിടെ പോസ്റ്റ്‌ ഇടണം എന്ന് വിചാരിക്കുന്നതല്ലാതെ ഒന്നും ഇല്ല. ആ എന്നോട് ഈ കണക്ക്!! ഇതിന് അനുഭവിക്കും!!

    ReplyDelete
  87. HAPPY BIRTHDAY....

    "ആ കഥയില്‍ ഒരു കഥാപാത്രം മുടന്തന്‍റെതായിരുന്നു.ടീച്ചറുടെ ഭര്‍ത്താവിനു മുടന്തുള്ള കാര്യം സത്യമായിട്ടും എനിക്കറിയില്ലായിരുന്നു."
    ശെരിക്കും ഒന്ന് പൊട്ടിച്ചിരിച്ചു പോയി ..ഓഫീസില്‍ എല്ലാരും എന്നെ നോക്കുക ആയിരുന്നു...ഞാന്‍ ഇസ്മയിലിന്റെ ബ്ലോഗ്‌ വായിക്കുക ആയിരുന്നൂന്ന്‍ പറയേണ്ടി വന്നു...അവരും വാങ്ങി ലിങ്ക്......
    നല്ല ഉപമകള്‍ ..അടിപൊളി ......

    ReplyDelete
  88. 'ഇതൊരു വേദനയായി ഉള്ളില്‍ മുഴച്ചുനിന്നു. ഈ 'മുഴ' പിന്നീട് അല്പം തൈലവും തേച്ച് ഒരു വെള്ളക്കടലാസില്‍ പൊതിഞ്ഞ് "മാധ്യമ'ത്തിലേക്ക്‌ അയച്ചു കൊടുത്തു'

    iniyum muzhakal undaavatte.

    ReplyDelete
  89. ഇസ്മയില്‍ കുറുമ്പടിയുടെ 'വാര്‍ഷിക വിചാരം' ശ്രദ്ധേയമായി.
    എഴുതിത്തെളിഞ്ഞ ഒരു പ്രതിഭയുടെ കുലീനമായ ഒരു അവലോകനമായി ഇത് അനുഭവപ്പെടുന്നു.
    ഇലക്ട്രോണിക് എഴുത്ത് മാധ്യമം സജീവമാകുന്നതിനും ഏറെ മുമ്പ് ആനുകാലികങ്ങളിലൂടെ തന്‍റെ സര്‍ഗ മികവുകള്‍ പ്രകടിപ്പിക്കുകയും ജീവിതാനുഭവങ്ങളെയും ഗൃഹാതുരത്വങ്ങളെയും തൂലികയിലൂടെ കടത്തിവിട്ട് ആശ്വാസം കണ്ടത്തുകയും നിര്‍വൃതിയടയുകയും ചെയ്ത ഈ എഴുത്തുകാരന്‍ ബ്ലോഗിങ് രംഗത്ത് ''വയസ്സറിയിച്ച്'' (പ്രയോഗത്തോട്‌ വിയോജിക്കുന്നു)വരുന്നതില്‍ പുതുമ തോന്നുന്നില്ല. കാരണം, ബ്ലോഗര്‍ സമൂഹം നെഞ്ചിലേറ്റിയ ഭൂരിപക്ഷം രചനകളും ഇദ്ദേഹത്തിന്‍റെ പുന:പ്രസിദ്ധീകരണ(Re post)ങ്ങളായിരുന്നല്ലോ..
    എന്നാല്‍, ഒരു നിറസാന്നിദ്ധ്യം എന്നതിലപ്പുറം സ്വാര്‍ഥത തീണ്ടാതെ ഓരോ പുതിയ ബ്ലോഗറുടെയും അടുത്ത് ചെന്ന് അഭിപ്രായങ്ങള്‍ അറിയിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തതാണ് ഇസ്മയിലിനെ ഒരു 'ബിഗ്‌ ബി' ആക്കിത്തീര്‍ത്തതിന്‍റെ പൊരുള്‍!

    മൂല്യവത്തായ രചനകളുമായി ഇനിയും അനുവാചക ഹൃദയത്തില്‍ ചേക്കേറാന്‍ താങ്കള്‍ക്കാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
    ഈ വിനീതനുള്‍പ്പടെ എല്ലാ നവാഗതരെയും കൈപ്പിടിച്ചു യര്‍ത്തുന്നതില്‍ നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു..

    ReplyDelete
  90. അആഹാ...

    അങ്ങിനെ എന്റെ പ്രിയ സുഹൃത്തിന്റെ വാര്‍ഷിക പോസ്റ്റിനു കമന്റ് ഇട്ടപ്പൊഴെക്കും മറ്റൊരു ഭാഗ്യം കൂടി വീണു കിട്ടിയിരിക്കുന്നു .....!!!! നൂറാം കമന്റ് എന്റെ വക...

    അഭിനന്ദനങ്ങള്‍ .... അഭിപ്രായങ്ങള്‍ കമന്റുകളായി രേഖപ്പെടുത്താന്‍ പറ്റിയിട്ടില്ലെങ്കിലും എല്ലാ പോസ്റ്റുകളും വായിച്ച ഒരു വ്യക്തി എന്നാ നിലയില്‍ തണലിനു ആശംസകള്‍ നേരുന്നതില്‍ സന്തോഷമുണ്ട്

    ReplyDelete
  91. ഒന്നാം വാര്‍ഷികത്തില്‍ 100-അം കമന്റുകൊണ്ട് ഞാന്‍ ആശംസകള്‍ അറിയിക്കുന്നു.
    ഇനിയും വര്‍ഷങ്ങളോളം തുടരാനാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  92. ഖത്തറിന്റെ മുത്ത്‌ ഇസ്മായീലിന്റെ ബ്ലോഗിന് വാര്‍ഷികാശംസ നേരാന്‍ മറ്റൊരു ഖത്തരിയായ എനിക്ക് നൂറാം കമന്റില്‍ അവസരം നിഷേധിച്ചതില്‍ ഖത്തറിന്റെ മറ്റു രണ്ടു കറുത്ത മുത്തുകളായ നജീമിനോടും മോഹനത്തോടുമുള്ള പ്രതിഷേധം അറിയിക്കുന്നു. :)

    ഇസ്മായീല്‍, ബ്ലോഗില്‍ എത്തിയത് മുതല്‍ തുടങ്ങിയ ആത്മബന്ധം ഇനിയും നമ്മളുള്ള കാലത്തോളം തുടരാന്‍ കഴിയട്ടെ. പലരും ബ്ലോഗില്‍ വന്നിട്ട് എഴുതി തെളിയുമ്പോള്‍, ആനുകാലികങ്ങളില്‍ എഴുതി തെളിഞ്ഞ ശേഷമാണ് ഇസ്മായീല്‍ ബൂലോകത്ത് 'തണല്‍' വിരിച്ചത്. വായനക്കാരുടെ അപ്പപ്പോഴുള്ള പ്രതികരണങ്ങള്‍ ലഭിക്കുക വഴി ആ എഴുത്തിന്റെ മൂര്‍ച്ച കൂട്ടാന്‍ സാധിച്ചിട്ടുണ്ടാവും എന്നതില്‍ സംശയമില്ല. ബൂലോകത്തിന്റെ തണലില്‍ ഇസ്മായീലും ഇനിയും വളരട്ടെയെന്നു ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

    ReplyDelete
  93. ha ha pahayaa
    അഭിനന്ദനങ്ങള്‍

    ReplyDelete
  94. ഇനിയുമിനിയും ഒരുപാടെഴുതാന്‍ എല്ലാ ആശംസകളും നാട്ടുകാരാ!
    ഞാനും ഇവിടെ ആദ്യമായാണ്. പഴയ പോസ്റ്റുകളൊക്കെ വായിക്കാം. വീണ്ടും വരാം!

    ReplyDelete
  95. ഭാവുകങ്ങള്‍ നേരുന്നു. ഇനിയും ഒരു പാട് നല്ല രചനകള്‍ നടത്താന്‍ ഇസ്മായിലിന് സാധിക്കട്ടെ. കുറഞ്ഞ കാലം കൊണ്ട് വലിയ സൌഹൃദ വലയവും വായനക്കാരെയും ഉണ്ടാക്കിയെടുക്കാന്‍ താങ്കള്‍ക്കു സാധിച്ചു. ഒട്ടേറെ നല്ല രചനകള്‍ ഈ ബ്ലോഗില്‍ പിറന്നു. ഇനിയും ഒരു പാട് ഉയരങ്ങളില്‍ എത്തട്ടെ. ആശംസകളോടെ.

    ReplyDelete
  96. കണ്ടാല്‍ ഒരു ഗൌരവകാരന്‍ .ഒരു വയസ്സേ ആയുള്ലോ ?തോന്നില്ല കേട്ടോ..എല്ലാ ആശംസകളും നല്ലത് വരട്ടെ.ജീവിതത്തിലും എഴുത്തിലും.നല്ലത് മാത്രം..

    ReplyDelete
  97. അല്ലാ. ശ്രദ്ധേയന്‍ എന്നാ ഖത്തറി ആയത്... ഇനി കാണുമ്പോള്‍ ആ പാസ്പോര്‍ട്ട്‌ ഒന്ന് കാണിക്കണേ.. :)

    ReplyDelete
  98. കിടക്കട്ടെ നജീം, എം.എഫ് ഹുസൈന് കൊടുത്തില്ലേ. ഇനിയും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ... :)

    ReplyDelete
  99. ഇന്നലെ കമന്റ്‌ ഇട്ടതാ ..എന്തോ കുഴപ്പമുണ്ട് .ഇന്നത്‌ കാണാനില്ല
    ഈ എഴുത്തുകാരന്റെ അക്ഷരത്തിലെക്കുള്ള കല്ലും മുള്ളും നിറഞ്ഞ ആദ്യ വഴി എട്ടാക്ലാസ്സില്‍ തുറന്നു കിട്ടി ജോലി തേടി ഗള്‍ഫിലെത്തി ..സഹോദരിയുടെ വിവാഹത്തിനു നാട്ടില്‍ പോകാന്‍ ലീവ് കൊടുക്കാതിരുന്ന സ്പോണ്സര്‍ ഈ എഴുത്തുകാരന് പൂര്‍ണ്ണതയിലെത്താന്‍ വഴികാട്ടിയായി എന്ന് ഞാന്‍ മനസ്സിലാക്കുന്നു ...
    അനിയാ ദുഖമാണ്ഒരളവുവരെ ഒരു എഴുത്ത്കാരനെയോ ,എഴുത്തുകാരിയെയോ സൃഷ്ടിക്കുന്നത് എന്ന് എന്റെ അനുഭവത്തിലൂടെ ബോദ്ധ്യപ്പെട്ടതാണ് ..എഴുത്ത് ദുഃഖം മാറ്റാനുള്ള ഒറ്റമൂലി കൂടിയാണ് ...
    ഏതായാലുംനമ്മള്‍ ബൂലോകര്‍ക്ക് നല്ല കലാമൂല്യമുള്ള എഴുത്തുകാരനെ കിട്ടി.ഈ കഴിവ് തളര്‍ത്താതെ വളര്‍ത്തുക ...എന്നും ബൂലോകര്‍ക്ക് നല്ലൊരു തണലായിരിക്കട്ടെ :)

    ReplyDelete
  100. ഇസ്മായിലിക്കാ,
    ഹൃദയം നിറഞ്ഞ ബ്ലോഗ്‌ പിറന്നാള്‍ ആശംസകള്‍.

    പിന്നെ പറഞ്ഞല്ലോ, കീ ബോര്‍ഡുകള്‍ കള്ളം പറയുന്നു എന്ന്, ഞങ്ങളുടെ കീ ബോര്‍ഡുകള്‍ ഇത് വരെ അങ്ങനെ ചെയ്തിട്ടില്ല. ഇനി അങ്ങനെ ചെയ്യുമോ എന്നറിയില്ല.(നാളെ എന്നത് വെറും സങ്കല്‍പം മാത്രമല്ലേ).
    ഈ തണല്‍ എന്നും നിലനില്‍ക്കട്ടെ.

    ReplyDelete
  101. ഒരു വ്ര്‌ദ്ധബ്ലോഗാണെന്നായിരുന്നു എന്റെ ഒരു ധാരണ. ഇപ്പൊ വയസ്സറിയിക്കുന്നേയുള്ളുവെന്ന് കണ്ടാൽ പറയില്ല കേട്ടോ. പ്രായത്തെക്കാൾ കവിഞ്ഞ വളർച്ചയുണ്ട്. ഏതായാലും നിത്യയൌവ്വനം ആശംസിക്കുന്നു.

    ReplyDelete
  102. വയസ്സറിയിച്ച ഇസ്മു..... ഇതാ എന്റെ പ്രണയ ലേഖനം ... ആശംസകള്‍ .. വീര പ്രസു ആകട്ടെ (വീരന്മാരെ പ്രസവിക്കുന്നവള്‍ എന്നര്‍ത്ഥം - പോസ്റ്റിന്റെ കാര്യമാണേ...)

    ReplyDelete
  103. എല്ലാരും എല്ലാം കൊണ്ടോയി. എല്ലെങ്കിലും ബാക്കിയുണ്ടോന്തൊ. മ്മള് ബൈകീക്ക്ണ്. ഇനി എത്തുല്ലേലും കൊഴപ്പമില്ല. ജ്ജ് ഒരൊന്നൊന്നര പുപ്പുലിയായി ബൂലോകത്തൊണ്ടായാ മതി. ജ്ജ് വയസ്സറിയിച്ച നിലയ്ക്ക് എത്തേലും തരാണ്ട് പറ്റില്ലാലോ... ന്നാ പള്ളനെറച്ചും കോയിക്കോടന്‍ അലുവാ.... തണലുനോക്കി കുത്തിര്‌ന്ന് ബൈച്ചോളീ...

    ReplyDelete
  104. ഇനിയും ഒരുപാട് നല്ലനല്ല പോസ്റ്റ്കളിടാൻ ഇസ്മായിലിനു കഴിയട്ടെ.ആശംസിക്കുന്നു.

    ReplyDelete
  105. ഇക്കാ ഒരു വര്ഷം കഴിയുമ്പോള്‍ വയസ്സ് മാത്രമല്ല ഉത്ടരവാദിത്തങ്ങളും കൂടുകയാണ് .ഞങ്ങള്‍ക്ക് പ്രതീക്ഷകളുണ്ട് .ഇനിയും ഇതിലും നല്ല രചനകളുമായി വരുമെന്ന് .എന്റെ എഴുത്തുകളെ നല്ലരീതിയില്‍ സമീപിച് അഭിപ്രായം പറയാറുള്ള ഒരാളാണ് ഇക്കാ.അതിനു നന്ദി കൂടി പറയട്ടെ .അപ്പം നമ്മള്‍ പറഞ്ഞു വന്നത് ബിരിയാണി അല്ലെ?

    ReplyDelete
  106. ഒരു നൂറു വര്‍ഷങ്ങളിനിയും
    ഇത്പോല്‍ ആഘോഷമായി
    തണല്‍ വളരട്ടെ മനം കുളിക്കട്ടെ
    ബൂലോഗത്തിലാകെ
    ആശംസകള്‍

    ReplyDelete
  107. സഹോദരിയുടെ വിവാഹത്തിനു പോയി അടിച്ചു പൊളിച്ചു തിരിച്ചു വന്നിരുന്നെങ്കില്‍, നല്ല ഒരു എഴുത്തുകാരന്‍ ജനിക്കാന്‍ ഇനിയും സമയമെടുത്തേനെ. എല്ലാം നല്ലതിന്നു എന്നു പറയുന്നതു വളരെ ശരിയാണെന്നാ ഇപ്പോള്‍ തോന്നുന്നതു.

    ആശംസകള്‍....

    ReplyDelete
  108. ആശംസകള്‍...

    ഇസ്മായീല്‍ക്കാ .............അഭിനന്ദനങ്ങള്‍....ഇനിയും ഒരു പാട് വര്ഷം ബ്ലോഗെഴുതാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ......

    ReplyDelete
  109. ഹും, പിറന്നാളും കഴിഞ്ഞു കുഞ്ഞിന്റെ ചോറൂണും കഴിഞ്ഞു, എന്നിട്ടിപ്പോഴാണോ വരുന്നത് എന്നായിരിക്കും കരുതുന്നത്.
    ശരിക്കും ഇവിടെ എത്തിപ്പെട്ടത് ഇപ്പോഴാ.
    എന്തു ചെയ്യാം എന്റെ വിധി. ക്ഷമിക്കുക.

    ഒരു വര്ഷം ആയിട്ടേ ഉള്ളൂ എന്നറിഞ്ഞപ്പോള്‍ എന്തോ കൌതുകം തോന്നി.
    വായിച്ചാല്‍ ഒരുപാട് വര്‍ഷത്തെ പഴക്കവും തഴക്കവും ചെന്ന എഴുത്തുകാരനെ പോലെ.
    പിന്നെ ഒരുപാട് "മാധ്യമങ്ങളില്‍" എഴുതി തെളിയുകയും ചെയ്തു.
    സന്തോഷിക്കുന്നു ഞാനും. ഇങ്ങിനെ ഒരു നല്ല ബ്ലോഗറുടെ കൂട്ടുകാരന്‍ ആയതില്‍.
    ഇനിയും കാണാം.
    ഒരുപാട് കാലം പുതിയ കാലിക പ്രസക്തമായ പോസ്റ്റുകളുമായി വാഴട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  110. ഞാന്‍ ഇസ്മയുടെ ബ്ലോഗില്‍ ആദ്യമായാണ് .അത് കൊണ്ട് ബ്ലോഗ്‌ പിറന്നാള്‍ ആശംസകളും വൈകി .എന്നാലും
    എഴുത്തിന്റെ ലോകത്ത് ഒരു വന്‍ വൃക്ഷമായി വളര്‍ന്നു പന്തലിക്കുവാനും, അറിവുകള്‍ " തണലായി " നല്‍കുവാനും
    സാധിക്കട്ടെ എന്ന് ആശംസിക്കുന്നു . പിന്നെ എനിക്ക് തന്ന പ്രോത്സാഹനത്തിനു നന്ദി . വിമര്‍ശിക്കുകയല്ല -
    ഒരു കാര്യം പറയുന്നു എന്നുമാത്രം ." ഒരു വര്‍ഷമായി " എന്നതിന് പകരം ഒരു വാക്ക് എഴുതിയില്ലേ (വയസ്സ.......).
    അത് ആ വ്യക്തിത്ത്വവുമായി ചേരുന്നില്ല .എഴുതിയ കവിതപോലെ അത് ""വേണ്ടായിരുന്നു "".

    ReplyDelete
  111. നിങ്ങള് പറഞ്ഞത് പോലെ ആ അറബി കണ്ണില്‍ ചോര ഉള്ള ആളു തന്നാ.. ഇല്ലെങ്കില്‍ ഭൂലോകത്ത് തണല്‍ വിരിക്കാന്‍ ഒരാളില്ലാതാകുമായിരുന്നില്ലേ...
    ആളെ കുടുതല്‍ അടുത്തറിഞ്ഞതിനാലും എന്റെ ആരാധനയും ബഹുമാനവും കുറച്ചുകൂടെ കൂടിയതിനാലും ഞാന്‍ പറയുന്നു 'ഇസ്മായീല്‍ കുറുമ്പടി ഭൂലോകത്തിന്റെ 'ഹറഷാ'കുന്നു'...

    ലേശം വികാരാധീതനായല്ലേ... ഓവറായോ?... ഏയ്...

    ReplyDelete
  112. വളരെ വൈകിയാണ് ഞാനീ "തണല്‍" കാണുന്നത്. ഈ തണലില്‍ ഇത്തിരി നേരമിരുന്നതിന്റെ ഒരു സുഖം പങ്കു വെക്കുന്നു. ആശംസകള്‍

    ReplyDelete
  113. അടുത്ത സമയത്താണ് ബ്ലോഗ്‌ വായന തുടങ്ങിയത് , അതില്‍ എഴുതണമെന്ന ആഗ്രഹം തോന്നിയത് കൊണ്ട് എനിക്ക് തണലില്‍ എത്തിച്ചേരാന്‍ സാധിച്ചു , അത് ഒരു അഭിമാനമായി കാണുന്നു...

    ReplyDelete
  114. എന്നും എഴുതാന്‍ ഉള്ള കരുത്ത് ആ കൈകള്‍ക്ക് ഉണ്ടാവട്ടെ
    from RAZAK SP TANUR

    ReplyDelete
  115. ഈ എഴുത്തിലെ വ്യതസ്തത തന്നെ ആണ് ഇതിനെ വേറിട്ട്‌ നിര്‍ത്തുന്നത്.
    ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഇങ്ങനെ മനോഹരമായി എഴുതാന്‍ സാധിക്കട്ടെ..
    എന്റെയും ആശംസകള്‍..

    ReplyDelete
  116. ജീവിതത്തിലെ വിവിധ അനുഭവങ്ങളെ തൊട്ട് തലോടിയുള്ള ഈ പോസ്റ്റ് തണലിനെ അറിയാത്തവര്‍ക്ക് അറിയാന്‍ സഹായകമായി. അനുഭവങ്ങള്‍ ഇനിയും എഴുത്തിനെ തിളക്കമുള്ളതാക്കി തീര്‍ക്കട്ടെ എന്നാശംസിക്കുന്നു.

    ReplyDelete