18/12/2010

യോഗ - ഭാഗം അഞ്ച്

"അല്ലല്ലോ , റോങ്ങ് നമ്പര്‍..     ഞാന്‍  'കുറുമ്പടി".
"ഹലോ അതുതന്നെ..നിങ്ങളല്ലേ ആളുകളെ യോഗ പഠിപ്പിക്കുന്ന ബ്ലോഗ്ഗര്? ഒരു കാര്യം ചോദിക്കാനുണ്ട്".
(ആരാ ദൈവമേ കാലത്ത് തന്നെ നമുക്ക് പണിതരാന്‍ വന്നിരിക്കുന്നത്! ഇയാള്‍ക്ക്‌ എന്റെ ഫോണ്‍ നമ്പര്‍ എങ്ങനെ കിട്ടി? എന്തോ ചീഞ്ഞു മണക്കുന്നുല്ലോ!)
"ചോദിച്ചോളൂ ..........."
"യോഗയില്‍ എല്ലാ അവയവങ്ങള്‍ക്കും  വ്യയാമങ്ങള്‍ ഉണ്ടോ?"
(ആ ചോദ്യത്തില്‍ എന്തോ അപായധ്വനി ഉണ്ടല്ലോ . മൂക്കില്ലാ ബൂലോകത്ത് മുറിമൂക്കന്‍ ബ്ലോഗറാണ് ഞാന്‍. പക്ഷെ സംസാരം കേട്ടിട്ട്  ഇത് യോഗയെപറ്റി നന്നായി അറിയുന്ന 'ഉസ്താദ്‌ കാ ഉസ്താദ്‌' ആണെന്ന് തോന്നുന്നു!ഞാനെഴുതിയതില്‍ വല്ല തെറ്റും കണ്ടുപിടിച്ച് ചോദ്യം ചെയ്യാനായിരിക്കും. കുഴഞ്ഞോ ദൈവമേ.. എന്നാലും മറുപടി പറയാതിരിക്കുന്നത് ബുദ്ധിയല്ല).
"എല്ലാ അവയവങ്ങള്‍ക്കുമുണ്ടല്ലോ ..എന്ത് പറ്റി?"
"എല്ലാ അവയങ്ങള്‍ക്കും ഉണ്ടോ?"
(ദേ .. വീണ്ടും കുത്തിക്കുത്തിചോദ്യം..ഇത് കാര്യമായ എന്തോ പ്രശ്നം തന്നെ. എന്‍റെ കള്ളത്തരങ്ങള്‍ പൊളിച്ചടുക്കിയിട്ടേ ഇയാള് പോകൂ. എന്നാലും മറുപടി പറയാഞ്ഞാല്‍ മാനം പോവും . അല്പം ബഹുമാനത്തിന്‍റെ എണ്ണയിട്ടു മെല്ലെ വാക്കുകള്‍ ഉരുട്ടിക്കൊടുത്തു).
"മിക്ക അവയവങ്ങള്‍ക്കുമുണ്ട് . താങ്കള്‍ക്കെന്തിനെക്കുറിച്ചാണ്  അറിയേണ്ടത്?"
"എന്നാലും....മിക്കവയ്ക്കുമെന്നാല്‍ ....ഈ ...ലൈംഗികായവയവയവ ............?"
(അത് ശരി.. അതാണ്‌ പ്രശ്നം. യവയവ.. ഇത് മൂക്കില്ലാത്തവന്‍ തന്നെ. പേടിച്ചത് വെറുതെയായി. ഇതുവരെ ആന്‍റണിയെ പോലെ സംസാരിച്ചിരുന്ന ഞാന്‍ പൊടുന്നനെ മുരളിയായി മാറി).
"നീങ്ങടെ പേരെന്താ? എന്താ നിങ്ങടെ കുഴപ്പം?"
"ഞാനും നിങ്ങളെ പോലെ ഒരു ബ്ലോഗറാ.. പേര്..............കുഴപ്പമൊന്നും ഉണ്ടായിട്ടല്ല. എന്നാലും ഒരു 'ബലത്തിന് ' ചോദിച്ചതാ"
" ശരി. താങ്കളുടെ 'ബലത്തിന് ' അവയെക്കുറിച്ച്  ഞാന്‍ അടുത്ത പോസ്റ്റില്‍ എഴുതാന്‍ ശ്രമിക്കാം?  മറ്റുള്ളവര്‍ക്കും  ഒരു 'ബലം' ആവണമെങ്കില്‍ ആവട്ടെ ".
" എന്നാല്‍ ഓക്കേ .പക്ഷെ എന്റെ പേര് അതില്‍ എഴുതല്ലേ..." ( ഫോണ്‍ കട്ട്)
_________________________________________
സത്യത്തില്‍, ഈ ആസനങ്ങള്‍ ഇവിടെ പ്രതിപാദിക്കാന്‍ ഉദേശിച്ചതല്ല. പക്ഷെ  ചിലര്‍ 'മുസ്ലിയാര്‍ പവര്‍' ആയും തൊലിയുരിച്ച ബ്രോയിലര്‍ കോഴിയെപ്പോലെയും ഒക്കെ നമ്മടെ മുന്നില്‍ നെഞ്ചുവിരിച്ചു നടക്കുന്നുണ്ടെങ്കിലും 'യവയവ' ക്കാര്യത്തില്‍ മിക്കവരും 'കൊഴകൊഴ' എന്ന മട്ടില്‍ തന്നെ ആയിരിക്കും. ഏതായാലും, അവര്‍ക്ക് വേണ്ടി  ഈ ആസനങ്ങള്‍ 'ഡേഡിക്കേറ്റ്'ചെയ്യുന്നു. ഇത് സ്ത്രീ-പുരുഷഭേദമന്യേ ആര്‍ക്കും അധികം ബുദ്ധിമുട്ടില്ലാതെ പതിയെപതിയെ ചെയ്യാവുന്നതേയുള്ളൂ . അധികം വൈകാതെതന്നെ  ഇതിന്റെ ഫലം അനുഭവിക്കാവുന്നതാണ്.

ബാണാസനം :






ലൈംഗികക്ഷീണം മാറുന്നു. ഹെര്‍ണിയ ഇല്ലാതാകുന്നു. വയറിന്റെ കൊഴുപ്പ് കുറയുന്നു. വായുകോപം നശിക്കുന്നു. ഉന്മേഷവും ചുറുചുറുക്കും ലഭിക്കുന്നു.
ചെയ്യേണ്ട രീതി:
കാലുകള്‍ നീട്ടി ഇരുന്ന് വലതു കാല്‍ പിന്നോട്ട് മടക്കി വച്ചതിനു ശേഷം മെല്ലെ ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് മുന്നോട്ടായുക.വലതു കാലിന്‍റെ ഉപ്പൂറ്റി ഗുഹ്യഭാഗത്തിനു അടിയിലായിരിക്കണം. കാല്‍ തറയില്‍ നിന്നുയരാതെ നെറ്റി ഇടതുകാല്‍മുട്ടില്‍ മുട്ടിക്കാന്‍ ശ്രമിക്കുക. ശ്വാസം അകത്തേക്ക് എടുത്തുകൊണ്ട് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങുക. ഇനി അടുത്ത കാലും ഇങ്ങനെ ആവര്‍ത്തിക്കുക. ഓരോന്നും അഞ്ച് പ്രാവശ്യം ചെയ്യുക. ഇത് പൂര്‍ണ്ണ ബാണാസനം.
___________________________

ബദ്ധകോണാസനം :








വളരെ മേന്മയേറിയ ഒരു ആസനമാണിത് . ശീഖ്രസ്ഖലനം, ബലഹീനത മുതലായവ ഇല്ലാതാക്കാന്‍ ഇവക്ക് കഴിവുണ്ട്. ഗുഹ്യഭാഗത്തിന്റെയും അനുബന്ധപേശികളുടെയും ഞരമ്പുകളുടെ ശക്തി വര്‍ധിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് ആര്‍ത്തവക്രമീകരണം സാധ്യമാകുന്നു.
ചെയ്യേണ്ട വിധം:
നിവര്‍ന്നിരുന്നു  കാലുകള്‍ മടക്കി 'തൊഴുത്' നിര്‍ത്തുക. കൈകള്‍ കൊണ്ട് പാദങ്ങള്‍ ചേര്‍ത്തുപിടിക്കുക(ഇതാണ് 'ഭദ്രാസനം). ശ്വാസം മുഴുവന്‍ ഉള്ളിലേക്ക് വലിച്ചശേഷം സാവധാനം പുറത്തേക്കു വിട്ടുകൊണ്ട് തല തറയില്‍ മുട്ടിക്കാന്‍ ശ്രമിക്കുക. ഈ സമയം ശ്വാസം മുഴുവന്‍ പുറത്തായിരിക്കും. കുറച്ചു സമയം കഴിഞ്ഞ്, കാലിലെ പിടിവിടാതെതന്നെ ശ്വാസം ദീര്‍ഘമായി ഉള്ളിലേക്ക് എടുത്തുകൊണ്ട് നിവര്‍ന്നിരിക്കുക. അഞ്ച് തവണ ആവര്‍ത്തിക്കുക.
___________________________________


കൂര്‍മാസനം:








സ്ത്രീപുരുഷ ലൈംഗിക അവയവങ്ങളെ ലക്‌ഷ്യമാക്കുന്ന മറ്റൊരു ആസനമാണിത്. ജനനേന്ദ്രിയപേശികളെ ശക്തമാക്കാന്‍ കുറച്ചുകൂടി മെച്ചപ്പെട്ടതാണ് കൂര്‍മ്മാസനം. മാത്രമല്ല; ഗുദഭാഗത്തെ മാംസപേശികള്‍ സങ്കോച-വികാസം പ്രാപിക്കാനും ഇത് ഉത്തമമാണ്.
ചെയ്യുന്ന വിധം:
നേരത്തെ പോലെ തന്നെ ഉള്ളംകാലുകൊണ്ട് തൊഴുത്  കാല്‍മുട്ടുകള്‍ തറയില്‍ നിന്നും അല്പം ഉയര്‍ത്തി ഇരിക്കുക. അതിനുശേഷം കൈകള്‍ കാലുകള്‍ക്കിടയിലൂടെ പിന്നിലേക്ക്‌ നീട്ടി മലര്‍ത്തിവയ്ക്കുക. ഇങ്ങനെ ഇരുന്ന് ശ്വാസം ദീര്‍ഘമായി ഉള്ളിലേക്ക് വലിച്ച് പുറത്തേക്കു വിട്ടുകൊണ്ട് മുന്നോട്ടു കുനിഞ്ഞ് പാദങ്ങള്‍ക്ക് നടുവില്‍  തല മുട്ടിക്കുക.ഇപ്പോള്‍ ശ്വാസം മുഴുവന്‍ പുറത്തായിരിക്കും. കുറച്ചു കഴിഞ്ഞ് ശ്വാസം ഉള്ളിലേക്ക് വലിച്ച്കൊണ്ട് പൂര്‍വസ്ഥിതിയിലെക്കെത്തുക. ഇങ്ങനെ അഞ്ച് പ്രാവശ്യം ചെയ്ത് റിലാക്സ് ചെയ്യുക. (ശ്രദ്ധിക്കുക: ഇത്തരം ആസനങ്ങള്‍ കുടവയര്‍ ഉള്ളവര്‍ക്ക്‌ ചെയ്യാന്‍ അല്പം പ്രയാസം നേരിടാം. എങ്കിലും ക്ഷമയോടെ  അല്‍പാല്‍പമായി  പൂര്‍ണ്ണഅവസ്ഥയിലേക്ക് എത്താന്‍ കഴിയും).
വാല്‍പോസ്റ്റ്‌ :   ഈ പോസ്റ്റിലെ ഇനങ്ങള്‍ ഇന്ന് തന്നെ തുടങ്ങിക്കളയാം എന്നല്ലേ നിങ്ങള്‍ കമന്റ് ഇടാന്‍ പോകുന്നത് !

ആറാം ഭാഗം വായിക്കാന്‍ ഇവിടെ അമര്‍ത്തുക 


65 comments:

  1. അഭിപ്രായ നിര്‍ദേശങ്ങള്‍ക്ക് സ്വാഗതം...

    ReplyDelete
  2. ഈ പോസ്റ്റിനു ആരും കമെന്റ്റ്‌ ഇട്ടില്ലേ ???.......

    ReplyDelete
  3. ഈ പോസ്റ്റ് അറബിയിലേക്ക് പരിഭാഷപ്പെടുത്തി എന്‍റെ ബോസിനു കൊടുക്കുക എന്നതാണ് എന്‍റെ അടുത്ത പണി.. പുള്ളിക്കാരന്‍ ഈ വിധ ആഭ്യാസങ്ങളില്‍ വലിയ താല്പര്യമുള്ള ആളാണ് എന്ന് കേട്ടിട്ടുണ്ട്...

    ReplyDelete
  4. ഫൈസു ചോദിച്ചപ്പോലെ തണലിന്‍റെ ആരാധകരെ ഒന്നും ഈ വഴിക്ക് കാണുന്നില്ലല്ലോ .. എല്ലവരും തലയില്‍ മുണ്ടിട്ട് മടങ്ങിപ്പോയോ?

    ReplyDelete
  5. ഇന്നത്തെ യോഗാക്ലാസ് അതീവരസകരമായി.
    (ആസനപരിശീലനമുറിയിൽ വൻ തോതിൽ തിരക്കനുഭവപ്പെടാനാണു പോകുന്നത്. ആകയാൽ ഞാൻ വേഗം തന്നെ സ്ഥലം പിടിക്കട്ടെ).

    ReplyDelete
  6. കമ്മന്റ് ഇട്ടവരൊക്കെ വേറെന്തൊക്കെയോ പറഞ്ഞു മുങ്ങുകയാണല്ലോ. യോഗ ക്ലാസ് ആവുമ്പോള്‍ എല്ലാം പറയണം. ഇതും നന്നായി.
    ആശംസകള്‍

    ReplyDelete
  7. തനിക്കു ഇതൊക്കെ ശരിക്കും അറിയുമോ, അതോ നാട്ടുകാരെ ആസനത്തിലാക്കാനുള്ള പരിപാടിയോ.. ഒന്നുമുണ്ടായിട്ടല്ല,, വെറുതെ ഒരു ഡൌട്ട്..

    ReplyDelete
  8. ഫൈസൂ .... ഞാന്‍ ഈ പോസ്റ്റ്‌ ഇപ്പോള്‍ ഇട്ടതെ ഉള്ളൂ....
    ഇങ്ങനെ ഒക്കെ എഴുതിയാല്‍ , താങ്കളാണ് എനിക്ക് ഫോണ്‍ ചെയ്ത ആള്‍ എന്ന് ആളുകള്‍ തെറ്റിധരിക്കില്ലേ?

    ReplyDelete
  9. ഈ പ്രാവശ്യം പ്രതിപാദിച്ച ആസനങ്ങളുടെ പേരുകൾ ആദ്യമായാണ്‌ കേൾക്കുന്നത്‌. നന്നായി.

    പേരുകളിൽ നിന്നു തന്നെ ആസനങ്ങൾ ഓർത്തെടുക്കാവുന്നതാണെന്നു തോന്നുന്നു.

    ReplyDelete
  10. അല്ല...കുറുമ്പടി ലൈന്‍ മാറ്റി പിടിച്ചോ...?ഭാഗം ആറ് ഉടനെ ഉണ്ടാകുമോ? നന്നായി...യോഗ ഇങ്ങനെയും പ്രയോജനപ്പെടുത്താമല്ലേ ?

    ReplyDelete
  11. ഈ കമെന്റ് ബോക്സില്‍ പതിവില്ലാതെ ആള്‍ തിരക്ക് കുറവാണല്ലോ ?

    ReplyDelete
  12. അങ്ങനെ അഞ്ചാം ഭാഗവും... നന്ദി മാഷേ.

    ReplyDelete
  13. ഇന്ന് രാത്രി വാമഭാഗങ്ങള്‍ക്ക് പിടിപ്പതു പണിയായി :-)

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. ഇതൊക്കെ എവിടെ നിന്ന് പഠിച്ചെടുത്തു !

    ReplyDelete
  16. ഇസ്മയില്‍ താങ്കളുടെ ബ്ലോഗിലൂടെ ചെയ്യുന്ന ഈ ഉപകാരത്തിനു വളരെ നന്ദി ആദ്യമായി അറിയിക്കുന്നു.തുടര്‍ന്നും ഇതു പോലെയുള്ള നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.....

    ആശംസകള്‍ ....

    ReplyDelete
  17. ഓ അതാണല്ലേ നമ്മുടെ "ലവന്‍" ഇസ്മയിലിന്റെ നമ്പര്‍ തിരക്കി നടന്നത് !!അങ്ങനെ വരട്ടെ !!!

    ReplyDelete
  18. ഇത് വളരേ ഉപകാരപ്രദമായ ഒരു പോസ്റ്റ്‌ . അല്ല ബ്ലോഗര്‍മാര്‍ക്കും ഒരു "ബലം" ആവശ്യമാണല്ലോ . എന്‍റെ നിഗമനത്തില്‍ ഇനി ബ്ലോഗുകളില്‍ പോസ്റ്റുകളുടെ എണ്ണം കുറയും .എല്ലാവരും യോഗയുടെ തിരക്കിലായിരിക്കും .നല്ല അവതരണം .ആശംസകള്‍

    ReplyDelete
  19. ismail ithu vallarey nannayi thudarnnum pratheekxikunnu by saeed thandassery chennara

    ReplyDelete
  20. ഇത്തവണ അല്പം താമസിച്ചാണല്ലോ അഞ്ചാം ഭാഗത്തിന്റെ വരവ്.
    ചിലതൊക്കെ പരീക്ഷിച്ച് നോക്കി കേട്ടോ.
    ഒരു ഒര്ടറില്‍ പോകാന്‍ എനിക്ക് പറ്റുന്നില്ല.

    ReplyDelete
  21. പ്രായം.... പൂര്‍ത്തിയായിട്ടില്ല

    ReplyDelete
  22. ഈ ആസനക്കളി എവിടേലും ഇരുത്തിവെച്ചു നല്ല കഥ പോരട്ടെ ഇസ്മയീല്ക്ക....

    ReplyDelete
  23. നല്ല കാര്യമാണു തണൽ നൽകുന്നത്.

    ReplyDelete
  24. അഭിനന്ദനങ്ങൾ....

    ReplyDelete
  25. ആസനങ്ങള്‍ക്കിടയില്‍ ഓരോ നുറുങ്ങുകള്‍ കൂടി വരുമെല്ലോ ..
    ആസനം പൊടിപൊടിക്കുന്നുണ്ട് ...

    ReplyDelete
  26. ഇസ്മായില്‍: ഇന്ന് ഷട്ടില്‍ കളിച്ച ശേഷമാ ഈ പോസ്റ്റ്‌ കാണുന്നത്. ഏതായാലും ഈ പുതിയ 'ആസനങ്ങള്‍ ഒന്ന് ടെസ്റ്റ്‌ ചെയ്തു നോക്കണം. ഞാനിപ്പോഴും സ്റ്റേജ് ഒന്നിലാ.. ഇവിടെക്കൊന്നും എത്താനായിട്ടില്ല..
    രാംജി പറഞ്ഞപോലെ അഞ്ചാം ഭാഗം അല്‍പ്പം വൈകി....

    ReplyDelete
  27. 'മുസ്ലിയാര്‍ പവറി'ന്‍റെ ആപ്പീസ് പൂട്ടിക്കുമോ ആശാനെ?

    ReplyDelete
  28. ഹംസ പറഞ്ഞത് പോലെ പ്രിന്റ്‌ എടുത്തു ആര്‍കെങ്കിലും വിട്ടു കാശ് ആകാന്‍ പോകുവാ...പകര്‍പ്പ് അവകാശം ഇങ്ങു
    തന്നെകൂ കേട്ടോ..എനിക്ക് അതല്ലാ പിടിച്ചത്
    ഈ ഫോണ്‍ ചെയ്തവന്റെ ഒരു യവ യവ ...ഞാന്‍ പൊട്ടിച്ചിരിച്ചു
    പോയി..വടക്ക് നോക്കിയിലെ ഒരു മാതിരി ശ്രീനിവാസന്‍ സ്റ്റൈല്‍
    ചോദ്യം...

    ReplyDelete
  29. മുസ്ലിപവര്‍ എക്സ്ട്ര, വാജി തൈലം, ലവണതൈലം...
    ഇപ്പഴിതാ കുറുമ്പടിയാശാന്‍ വക ‘ബല’യോഗ!
    ബ്ലോഗര്‍മാര്‍ക്കൊക്കെ ബലം വെയ്ക്കട്ടെ.

    ReplyDelete
  30. ഈ പോസ്റ്റിനു വേണ്ടിയായിരുന്നു ഇത്രയും കാലത്തെ കാത്തിരിപ്പ്‌. ഇന്ന് തന്നെ തുടങ്ങിക്കളയാം. 'ബലം' കുറഞ്ഞിട്ടല്ല. കുറച്ചു കൂട്ടിക്കലയാം. ആര്‍ക്കാ വിരോധം?

    ReplyDelete
  31. വെറുതെ ഞങ്ങള്‍ ബാച്ചികളെ വഴി തെറ്റിക്കല്ലേ മാഷെ ...

    ReplyDelete
  32. യോഗ, ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്.....
    പോസ്റ്റുകള്‍ ഒക്കെ നന്നാവുന്നുണ്ട്.തുടരുക,ആശംസകള്‍ !

    ReplyDelete
  33. കുമ്പിടി.... സോറി കുറുമ്പടി സ്വാമികളുടെ ഈ യോഗമുറകള്‍ അടുത്ത വെക്കേഷനോടനുബന്ധിച്ചു പരീക്ഷിച്ചു തുടങ്ങാം :)

    ReplyDelete
  34. വീണ്ടും യോഗ . കമന്റുകള്‍ കൂടി വായിച്ചപ്പോള്‍ അതില്‍ ഇത്തിരി മസാല ചേര്‍ത്തത് പോലെയായി .

    ReplyDelete
  35. യോഗ കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ....!!!!!!!!!!!!!!!!!

    ReplyDelete
  36. പോരട്ടെ പോരട്ടെ ഓരോന്നായി പോരട്ടെ

    ReplyDelete
  37. കൊള്ളാം .. ഇനിയിപ്പം യോഗ കൂടിയിരിക്കട്ടേ

    ReplyDelete
  38. മാഷു നല്ല പണിയാ കാണിച്ചത്.!
    ഇനിയിപ്പോ ഇതൊക്കെ എങ്ങനെയാ...
    ശ്ശൊ..
    എന്നാലും എല്ലാം നല്ലതിനല്ലേ..
    ആശംസകള്‍....

    ReplyDelete
  39. ഇവിടെ എന്താ കമന്റുകള്‍ കുറവാണല്ലോ എന്ന് ആരോ എഴുതി കണ്ടു...
    അതെങ്ങിനാ ഇമ്മാതിരി പോസ്റ്റുകള്‍ എഴുതിയാല്‍ വായിച്ചു കഴിഞ്ഞാല്‍ കമന്റിടാന്‍ ആരെങ്കിലും നില്‍ക്കോ...?എല്ലാവരും ആസനങ്ങള്‍ ട്രൈ ചെയ്യാനല്ലേ പൂവാ...?

    എന്നാലും ലവന്റെ(ആ ഫോണ്‍ വിളിച്ചവന്റെ) പേര്‍ പറയാതെ പറഞ്ഞത് മോശമായി പോയി.ഇക്കാ പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്നു ലവനോട് പ്രത്യേകം പറഞ്ഞിരുന്നില്ലേ...?
    എന്തായാലും യോഗ ക്ലാസുകള്‍ നന്നായിട്ടുണ്ട്.തുടരുക...

    ReplyDelete
  40. ആദ്യ ഭാഗം വായിച്ചു കൊറേ ചിരിച്ചു.

    പിന്നെയുള്ള ഭാഗം വെറുതെ വായിച്ചു തള്ളി. അതുകഴിഞ്ഞ് പോയിക്കിടന്നു സുഖമായി ഉറങ്ങി.

    അല്ല പിന്നെ!

    ReplyDelete
  41. ഇസ്മായിലിനു നാട്ടിൽപോയി നല്ലോരു കളരിയൊക്കെ തുടങ്ങി യോഗയും മറ്റുമൊക്കെയായി കഴിയാൻ പറ്റും .
    യോഗക്കു ഇപ്പോൾ നല്ല മാർക്കറ്റല്ലേ? പിന്നെ എന്തുകൊണ്ടു ആലോചിച്ചുകൂടാ

    ReplyDelete
  42. പടച്ചോനെ ഇനി എന്തൊക്കെ ആസനങ്ങള്‍ വരാനിരിക്കുന്നു

    ReplyDelete
  43. ഫൈസു പറഞ്ഞ പോലെ ഈ വണ്ടീല്‍ ആളു കുറവാണല്ലോ?ആരാധകരൊക്കെ മുങ്ങിയോ..?
    പിന്നെ ഈ ആസനങ്ങളൊക്കെ ചെയ്യാന്‍ ആരു മിനക്കെടുന്നു.സായിപ്പാണെല്‍ കുത്തിയിരുന്നു ചെയ്തോളും.നമുക്കൊക്കെ എളുപ്പ വഴികളെല്ലേയുള്ളു.അതു കൊണ്ടാണല്ലോ മുസ്ലി പവറും ,ഏലസ്സുകളും വര്‍ദ്ധക യന്ത്രങ്ങളുമൊക്കെ ഇവിടെ ഇങ്ങിനെ ചിലവാകുന്നത്.

    ReplyDelete
  44. കൊള്ളാം ടോ..ഈ പോസ്റ്റ്‌.
    ഇനി എന്നാ കഥയിലേക്ക് മടക്കം

    ReplyDelete
  45. ബലവാന്മാര്‍ക്ക് ഒരു മുന്നറിയിപ്പാകാമായിരുന്നു
    പരീക്ഷിച്ചാല്‍ ഇണയെ കൊലപ്പെടുത്തിയതിന്
    അകത്താകുമെന്നു്.

    ReplyDelete
  46. ലൊട്ടുലൊടുക്ക് വിദ്യകളുള്ള ഒരു ലാടവൈദ്യന്‍ കൂടിയാണ് താന്കള്‍ അല്ലെ?

    ReplyDelete
  47. >>>>>(ശ്രദ്ധിക്കുക: ഇത്തരം ആസനങ്ങള്‍ കുടവയര്‍ ഉള്ളവര്‍ക്ക്‌ ചെയ്യാന്‍ അല്പം പ്രയാസം നേരിടാം. എങ്കിലും ക്ഷമയോടെ അല്‍പാല്‍പമായി പൂര്‍ണ്ണഅവസ്ഥയിലേക്ക് എത്താന്‍ കഴിയും)<<<<<

    ഇസ്മായില്‍ ബായ് ,
    കുടവയര്‍ ഉള്ള മഹാന്മാര്‍ക്ക് ഈ ആസനങ്ങള്‍ എന്നല്ല
    ഒരു 'ആസനവും' ശരിയാം വണ്ണം നടക്കത്തില്ല!
    അതവരുടെ 'യോഗാ' !!
    .

    ReplyDelete
  48. ഹ ഹ..
    കൊള്ളാം മാസ്റ്റര്‍ ജി,
    യവയവാ ആസനങ്ങള്‍.
    ഓരോ ആസനത്തിന്റെയും കുറച്ചു കൂടെ ഫോട്ടോകള്‍ ആവാം എന്ന് തോന്നുന്നു.
    അതായത് കുരുവീ, ഇരിക്കുന്ന പൊസിഷന്‍ ഒക്കെ. ഒരു suggestion മാത്രമാണേ.

    ReplyDelete
  49. ഇസ്മായിൽ സാബ് അവതരണത്തിനു ഉപയോഗിച്ച മെയ് വഴക്കത്തിനു ആദ്യം തന്നെ അഭിനന്ദനം അറിയിക്കട്ടെ..ആസനം ക്ലാസ് തുടരുക..എല്ലാ ആശംസകളും

    ReplyDelete
  50. ഹലോ ഗുരു. ഇതില്‍ "ബാണാസനം" ചെയ്യുമ്പോള്‍ തലയില്‍ മുണ്ടിടനം എന്ന് നിര്‍ബന്ധം ഉണ്ടോ. ?

    ReplyDelete
  51. ക്ലാസ് തുടരട്ടെ.

    ReplyDelete
  52. നാനമില്ലാത്തവന്‍റെ ആസനത്തില്‍ ഒരു ആല് മുളച്ചാല്‍ അത് ഒരു തണല്‍എന്നു മനസ്സിലായി

    ബ്ലോഗില്‍ ആസനവും ഉണ്ട് ആല് മരവും ഉണ്ട് തണലും ഉണ്ട്

    ReplyDelete
  53. നാണമില്ലാത്തവന്‍ said
    "നാനമില്ലാത്തവന്‍റെ ആസനത്തില്‍ ഒരു ആല് മുളച്ചാല്‍ അത് ഒരു തണല്‍എന്നു മനസ്സിലായി"

    (നാണമില്ലാത്തവനെ ..സ്വയം അധിക്ഷേപം ഇത്രക്ക്‌ വേണ്ടിയിരുന്നില്ല!!ആ പേര് മാറ്റാന്‍ ആലോചിക്കാവുന്നതാണ്)

    ReplyDelete
  54. ഞാൻ ഇങ്ങോട്ട് എത്താൻ അല്പം വൈകി. ആസനം മൂലം, മസിലിനു ഒരു പിടുത്തം. ഒരു പക്ഷെ തണുപ്പ് അടിച്ചതാവാം. നന്ദി. വീണ്ടും വരാം.

    ReplyDelete
  55. അറിവിന്‍റെയും അറിവില്ലായ്മയുടെയും കാര്യത്തില്‍ മനുഷ്യന്‍ തുല്യനാണെന്ന് പറയുന്നു പോസ്റ്റില്‍ ആസ്പദമാക്കിയ പോയിന്‍റ്. ഭാഗം 5 ഉം ഗുണപ്രദം!

    ReplyDelete
  56. ഈ പോസ്റ്റോടുകൂടി യോഗ ചെയ്യാത്ത പലരും രണ്ടും കല്പിച്ചിറങ്ങി എന്നു കേള്‍ക്കുന്നു. ഉവ്വോ

    ReplyDelete
  57. എടോ കുറുംപടി,
    തനിക്കിത് ഒരു പത്തു മുപ്പത്തഞ്ചു കൊല്ലം മുന്‍പ് എഴുതാന്‍ മേലായിരുന്നോ? എന്നാല്‍ എന്നെപ്പോലെയുള്ളവര്‍ക്കും കൂടി പ്രയോജനകരം ആകുമായിരുന്നല്ലോ!
    എന്തായാലും, ഇങ്ങനെയുള്ള എഴുത്തുകള്‍ വളരെ സാമൂഹ്യ പ്രാധാന്യം അര്‍ഹിക്കുന്നു. എല്ലാവരും ആരോഗ്യവാന്മാര്‍ ആവട്ടെ. അഭിനന്ദനങ്ങള്‍!

    ReplyDelete
  58. എനിക്ക് പ്രായ പൂര്‍ത്തി ആയോ എന്നറിയില്ല, അതിലേക്കായി എന്റെ ജനന "സപ്രിടിക്കറ്റ്" അയക്കുന്നു. നോക്കി എനിക്ക് വായിക്കാന്‍ പറ്റുമോ എന്നറിയിക്കണേ.
    ആസനം കൊള്ളാം. ഒന്ന് പരീക്ഷിച്ചു നോക്കട്ടെ. വല്ല ഫലവും കണ്ടാലോ. (ആരോടും പറയല്ലേ)

    ReplyDelete